യുഎസ് ഓപ്പണിൽ തകർപ്പൻ കുതിപ്പ് തുടർന്ന് അര്യന സബലെങ്ക

യുഎസ് ഓപ്പൺ ടെന്നീസിൽ തന്റെ അപരാജിത കുതിപ്പ് തുടർന്ന് ബെലാറഷ്യൻ താരം അര്യന സബലെങ്ക. റഷ്യയുടെ കാമില്ല റഖിമോവയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി സബലെങ്ക ടൂർണമെന്റിന്റെ മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചു. 6-3, 6-4 എന്ന സ്കോറിനാണ് സബലെങ്കയുടെ ആധികാരിക വിജയം. ഈ വിജയത്തോടെ യുഎസ് ഓപ്പണിൽ തുടർച്ചയായ 16-ാം ജയമാണ് സബലെങ്ക സ്വന്തമാക്കിയത്.
തുടർച്ചയായി ആറാം വർഷമാണ് സബലെങ്ക യുഎസ് ഓപ്പണിന്റെ രണ്ടാം വാരത്തിലേക്ക് യോഗ്യത നേടുന്നത്. ഹാർഡ് കോർട്ട് ഗ്രാന്റ്സ്ലാമുകളിൽ മികച്ച സ്ഥിരത പുലർത്തുന്ന താരം യുഎസ് ഓപ്പണിൽ കളിച്ച അവസാന 23 മത്സരങ്ങളിൽ 22 എണ്ണത്തിലും വിജയം നേടിയിട്ടുണ്ട്. 2026 സീസണിലെ തന്റെ 43-ാം വിജയം കുറിച്ച സബലെങ്ക ഇത്തവണയും കിരീടപ്പോരാട്ടത്തിൽ പ്രധാന അവകാശിയായി മുന്നേറുകയാണ്.