BadmintonFeatured

സെമിയിലും മുന്നേറി ലക്ഷ്യ, ഓള്‍ ഇംഗ്ലണ്ട് ഫൈനലില്‍

Lakshya

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റൺ ഫൈനലില്‍ പ്രവേശിച്ച് ലക്ഷ്യ സെന്‍. ഇന്ന് കാനഡയുടെ വിക്ടര്‍ ലായിയ്ക്കെതിരെ ഒന്നിനെതിരെ രണ്ട് സെറ്റ് നേടിയാണ് ലക്ഷ്യയുടെ വിജയം. സ്കോര്‍ : 21-16, 18-21, 21-15.

ലക്ഷ്യ സെന്‍ ആദ്യ സെറ്റിൽ 21-16ന് മുന്നിലെത്തിയപ്പോള്‍ രണ്ടാം സെറ്റിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പോരാടി. എങ്കിലും 18-21ന് ഇന്ത്യന്‍ താരം പിന്നിൽ പോയി. നിര്‍ണ്ണായകമായ മൂന്നാം സെറ്റിൽ 21-15ന്റെ വിജയത്തോടെ ലക്ഷ്യ ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു.