ഫൈനലില്‍ ലക്ഷ്യയ്ക്ക് കാലിടറി

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണിന്റെ ഫൈനലില്‍ തോൽവിയേറ്റ് വാങ്ങി ഇന്ത്യയുടെ ലക്ഷ്യ സെന്‍. ചൈനീസ് തായ്പേയുടെ ലിന്‍ ചിന്‍ യിയ്ക്കെതിരെയായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ഫൈനൽ പോരാട്ടം. 0-2ന് താരം പിന്നിൽ പോയപ്പോള്‍ 15-21, 20-22 എന്ന സ്കോറിനായിരുന്നു പരാജയം.
ആദ്യ സെറ്റില്‍ ആദ്യ പോയിന്റ് ഇന്ത്യന്‍ താരം ആണ് നേടിയതെങ്കിലും ചൈനീസ് തായ്പേയ് താരം 6-2ന്റെ ലീഡിലേക്ക് ഉയരുന്നതാണ് കണ്ടത്. പിന്നീട് ലീഡ് കുറച്ച് ലക്ഷ്യ 9-11 എന്ന സ്കോറിലേക്ക് എത്തി. എന്നാൽ തായ്പേ താരം ഈ ലീഡ് നിലനിര്‍ത്തി 17-13ന് ആദ്യ സെറ്റ് നേടുന്നതിന് അടുത്തെത്തി. ആദ്യ സെറ്റ് ചൈനീസ് തായ്പേ താരം 21-15ന് നേടി.
രണ്ടാം സെറ്റിന്റെ തുടക്കത്തിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പോകുന്നതാണ് കണ്ടത്. 4-4ൽ തായ്പേയ് താരത്തിനൊപ്പം എത്തിയ ലക്ഷ്യ അടുത്ത അഞ്ച് പോയിന്റ് നേടി ലീഡുയര്‍ത്തി. ലക്ഷ്യ ഒരു ഘട്ടത്തിൽ 5 പോയിന്റ് ലീഡോടെ 10-5ന് മുന്നിലെത്തിയപ്പോള്‍ ലക്ഷ്യ ഒരു ഘട്ടത്തിൽ 5 പോയിന്റ് ലീഡോടെ 10-5ന് മുന്നിലെത്തിയെങ്കിലും ലിന്‍ ചുന്‍ യി ലീഡ് 3 മാത്രമായി ചുരുക്കി തിരിച്ചുവരവ് നടത്തിയപ്പോള്‍ സ്കോര്‍ ലക്ഷ്യയ്ക്ക് അനുകൂലമായി 14-11 എന്ന നിലയിലായിരുന്നു.
പിന്നീട് ലക്ഷ്യയെ മറികടന്ന് 16-15ന് ലീഡ് നേടുവാനും ചൈനീസ് തായ്പേ താരത്തിന് സാധിച്ചു. അവിടെ നിന്ന് ലക്ഷ്യ 18-17ന് മുന്നിലെത്തിയെങ്കിലും സ്കോര്‍ ഒപ്പമെത്തിക്കുവാന്‍ എതിരാളിയ്ക്ക് സാധിച്ചു. 19-19ലും ഇരു താരങ്ങള്‍ ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ അടുത്ത പോയിന്റ് നേടി ചൈനീസ് താരം മാച്ച് പോയിന്റിലേക്ക് എത്തി. എന്നാൽ ഒരു മാച്ച് പോയിന്റ് രക്ഷിച്ച് ലക്ഷ്യ സ്കോര്‍ 20-20ൽ ആക്കി.
അടുത്ത രണ്ട് പോയിന്റും നേടി ലിന്‍ ചുന്‍ യി 22-20ന് സെറ്റ് നേടി കിരീടം കരസ്ഥമാക്കി.