വാട്ഫോർഡിന്റെ കസേരക്കളി, ഫ്ലോറസ് വീണ്ടും പരിശീലകൻ

പരിശീലകൻ ജാവി ഗാർസിയയെ പുറത്താക്കിയതിന് പിന്നാലെ മണിക്കൂറുകൾക്ക് അകം പുതിയ പരിശീലകനെ കണ്ടെത്തി പ്രീമിയർ ലീഗ് ക്ലബ് വാട്ഫോർഡ്. തിരിച്ച് പ്രീമിയർ ലീഗിലേക്ക് എത്തിയപ്പോൾ ടീമിനെ പരിശീലിപ്പിച്ച പഴയ പരിശീലകൻ കുക്വ സാഞ്ചസ് ഫ്ലോറസ് ആണ് ടീമിന്റെ…

യു.എസ് ഓപ്പൺ നേടുന്ന ആദ്യ ലാറ്റിനമേരിക്കൻ ടീം ആയി കൊളംബിയൻ സഖ്യം

പുരുഷ ഡബിൾസിൽ യു.എസ് ഓപ്പണിൽ ചരിത്രം എഴുതി ഒന്നാം സീഡും കൊളംബിയൻ സഖ്യവുമായ യുവാൻ സെബാസ്റ്റ്യൻ, റോബർട്ട് ഫറാ സഖ്യം. 30 ഗ്രാന്റ്‌ സ്‌ലാമുകൾക്ക് ശേഷം കഴിഞ്ഞ വിംബിൾഡൺ കിരീടനേട്ടത്തോടെ ഗ്രാന്റ്‌ സ്‌ലാം ജയം കുറിച്ച സഖ്യം ലാറ്റിനമേരിക്കയിൽ…

യു.എസ് ഓപ്പൺ ഫൈനലിൽ സെറീന വില്യംസിന്റെ എതിരാളി 19 കാരി

യു.എസ് ഓപ്പൺ ഫൈനലിൽ ഇതിഹാസതാരം സെറീന വില്യംസ് കാനഡയുടെ 19 കാരി ബിയാങ്ക ആന്ദ്രീസ്ക്കുവിനെ നേരിടും. ചെറുപ്പകാലം മുതൽ കൊണ്ട് നടന്ന സ്വപ്നം ആണ് കനേഡിയൻ താരം ഫൈനൽ പ്രേവേശനത്തിലൂടെ പൂർത്തിയാക്കിയത്. 24 മത്തെ ഗ്രാന്റ്‌ സ്‌ലാം ലക്ഷ്യമിടുന്ന…

നദാലിനെ തോൽപ്പിക്കാൻ മെദ്വദേവിനാവുമോ?യു.എസ് ഓപ്പൺ ഫൈനൽ ചിത്രം തെളിഞ്ഞു

യു.എസ് ഓപ്പൺ ഫൈനലിൽ രണ്ടാം സീഡ് സ്പാനിഷ് താരം റാഫേൽ നദാലും 5 സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവും ഏറ്റുമുട്ടും. സെമിയിൽ തന്റെ 19 മത്തെ ഗ്രാന്റ്‌ സ്‌ലാം കിരീടം ലക്ഷ്യമിടുന്ന കളിമണ്ണ് കോർട്ടിലെ രാജാവ് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തന്റെ ആദ്യ…

മണ്ടേലയുടെ പ്രിയപ്പെട്ട റഗ്ബി താരം ചെസ്റ്റർ വില്യംസ് അന്തരിച്ചു

1995 ലെ റഗ്ബി ലോകകപ്പ് നേടിയ ദക്ഷിണാഫ്രിക്കൻ ടീമിലെ അംഗം ആയ ചെസ്റ്റർ വില്യംസ് അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് 49 കാരൻ ആയ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ റഗ്ബി താരം മരണപ്പെട്ടത്. കായികമത്സരങ്ങൾക്ക് ഒരു രാജ്യത്തെ ഒന്നിപ്പിക്കാം എന്നു,…

വനിതകളിൽ യു.എസ് ഓപ്പൺ ഫൈനൽ ലക്ഷ്യമിട്ട് കനേഡിയൻ യുവതാരം

യു.എസ് ഓപ്പൺ സെമിഫൈനൽ ചിത്രം തെളിയുമ്പോൾ കഴിഞ്ഞ വർഷം എന്ന പോലെ മത്സരം സെറീന വില്യംസും മറ്റുള്ളവരും തമ്മിലാണ്. 24 മത്തെ ഗ്രാന്റ്‌ സ്‌ലാം ലക്ഷ്യമിടുന്ന ഇതിഹാസതാരവും തങ്ങളുടെ ആദ്യത്തെ മാത്രം ഗ്രാന്റ്‌ സ്‌ലാം ഫൈനൽ ലക്ഷ്യം വക്കുന്ന മറ്റ് 3…

യു.എസ് ഓപ്പൺ സെമിയിൽ നദാലിന് എതിരാളി ഇറ്റാലിയൻ താരം

യു.എസ് ഓപ്പണിൽ സെമിഫൈനലിൽ അനായാസം മുന്നേറി മുൻ ജേതാവും രണ്ടാം സീഡും ആയ റാഫേൽ നദാൽ. അർജന്റീനയുടെ 20 സീഡ് ഡീഗോ ഷ്വാർട്ട്സ്മാനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് നദാൽ തോൽപ്പിച്ചത്. നിലവിൽ സെമിഫൈനലിൽ ഗ്രാന്റ്‌ സ്‌ലാം ജേതാവ് ആയ ഏകതാരണ് നദാൽ. അതിനാൽ…

അന്ന് വി. എ. ആർ ഉണ്ടായിരുന്നു എങ്കിൽ ആഴ്സണലിന്റെ ചരിത്രം മാറിയേനെ – ആഴ്സനെ വെങർ

മുമ്പ് വീഡിയോ അസിസ്റ്റന്റ് റഫറി ഫുട്‌ബോളിൽ ഉണ്ടായിരുന്നു എങ്കിൽ ആഴ്‌സണൽ ഫുട്‌ബോൾ ക്ലബിന്റെ ചരിത്രം തന്നെ മാറിയേനെ എന്നു മുൻ പരിശീലകൻ ആഴ്‌സനെ വെങർ. ഈ അടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ ചോദ്യത്തിന് പ്രതികരിക്കുമ്പോൾ ആണ് വെങർ തന്റെ മനസ്സ് തുറന്നത്.…

വെറും 6 ഡോളർ കയ്യിലുള്ളപ്പോൾ വിരാട് കൊഹ്‌ലി ആണ് എന്റെ രക്ഷക്ക് എത്തിയത് – സുമിത്ത് നാഗൽ

ഇന്ത്യൻ ടെന്നീസിലെ പുതിയ സൂപ്പർ താരം ആയ സുമിത്ത് നാഗൽ ഈ വർഷം താൻ അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകളെ പറ്റി മനസ്സ് തുറന്നു. ഈ വർഷം ആദ്യം ഒരു ടൂർണമെന്റ് കഴിഞ്ഞു താൻ കാനഡയിൽ നിന്നു ജർമ്മനിയിലേക്ക് പോകുമ്പോൾ തന്റെ കയ്യിൽ വെറും 6 ഡോളർ മാത്രമാണ്…

യു.എസ് ഓപ്പണിൽ 100 ജയം കുറിച്ച് സെറീന വില്യംസ്

യു.എസ് ഓപ്പണിൽ തന്റെ നൂറാമത്തെ ജയം കുറിച്ച് ഇതിഹാസതാരം സെറീന വില്യംസ്‌. ക്വാട്ടർ ഫൈനലിൽ ചൈനീസ് താരവും 18 സീഡുമായ ഖാങ് വാങിനെ തോൽപ്പിച്ചതോടെയാണ് സെറീന ഈ നേട്ടത്തിന് ഉടമയായത്. വെറും 44 മിനിറ്റുകൾ മാത്രം നീണ്ടു നിന്ന മത്സരത്തിൽ സെറീനയുടെ…