ശ്രീലങ്ക എയ്ക്കെതിരെ 8 റൺസ് വിജയവുമായി ഇന്ത്യ എ

ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ ഇന്ത്യ എയ്ക്ക് 8 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 277/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ശ്രീലങ്ക 48.5 ഓവറിൽ 269 റൺസിന് ഓള്‍ഔട്ട് ആയി.
റുതുരാജ് ഗായക്വാഡ് 101 റൺസ് നേടി പുറത്തായപ്പോള്‍ തിലക് വര്‍മ്മ 60 റൺസ് നേടി തിളങ്ങി. പ്രിയാന്‍ഷ് ആര്യ 32 റൺസ് നേടിയപ്പോള്‍ സൂര്യാന്‍ഷ് ഷെഡ്ഗേ 26 റൺസും ആയുഷ് ബദോനി 24 റൺസും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക എ ടീമിന്വേണ്ടി ടോപ് സ്കോറര്‍ ആയത് ക്യാപ്റ്റന്‍ സഹന്‍ അരാച്ചിഗേയാണ്. നിരോഷന്‍ ഡിക്ക്വെല്ല 47 റൺസും സദീര സമരവിക്രമ 46 റൺസും നേടിയപ്പോള്‍ അവിഷ്ക ഫെര്‍ണാണ്ടോ 45 റൺസ് നേടി പുറത്തായി.
ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷദ് ഖാന്‍ , അനുകുൽ റോയ്, അയുഷ് ബദോനി, വിപ്‍രാജ് നിഗം എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.