സലാഹിന് മേൽ മാനെക്ക് ജയം! ഈജ്പ്തിനെ വീഴ്ത്തി സെനഗൽ ആഫ്രിക്കൻ രാജാക്കന്മാർ

Wasim Akram

20220207 081421
Download the Fanport app now!
Appstore Badge
Google Play Badge 1

ചരിത്രത്തിൽ ആദ്യമായി ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കൾ ആയി സെനഗൽ. ഫൈനലിൽ ഈജ്പ്തിനെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ മറികടന്നു ആണ് സെനഗൽ കിരീടം ഉയർത്തിയത്. മത്സരത്തിൽ സെനഗൽ ആധിപത്യം ആണ് കാണാൻ ആയത്. പലപ്പോഴും ഈജ്പ്ത് ഗോൾ കീപ്പർ ഗബാസ്കി ആണ് അവരെ മത്സരത്തിൽ നിലനിർത്തിയത്. ആറാം മിനിറ്റിൽ സലിയോസി സിസിനെ മുഹമ്മദ് അബ്ദൽമോനം ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽട്ടി സെനഗലിന് ലഭിച്ച വലിയ അവസരം ആയിരുന്നു. എന്നാൽ പെനാൽട്ടി എടുക്കും മുമ്പ്‌ ഗോൾ കീപ്പറും ആയി നീണ്ട സമയം സംസാരിച്ച സലാഹ് മാനെക്ക് സമ്മർദ്ദം നൽകി. സാദിയോ മാനെയുടെ പവർഫുൾ അടി ഈജ്പ്ത് ഗോൾ കീപ്പർ രക്ഷിച്ചു.

20220207 081318

പലപ്പോഴും ഇസ്മായില സാർ നിരവധി പ്രശ്നങ്ങൾ ആണ് ഈജ്പ്ത് പ്രതിരോധത്തിൽ ഉണ്ടാക്കിയത്. എന്നാൽ ലഭിച്ച അവസരങ്ങൾ മാനെ പാഴാക്കുന്നത് ആണ് കാണാൻ ആയത്. ഇടക്ക് സലാഹിന്റെ ഷോട്ട് ചെൽസി ഗോൾ കീപ്പർ എഡർഡ് മെന്റിയും രക്ഷിച്ചു. രണ്ടാം പകുതിയിലും സെനഗൽ തന്നെയാണ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. ഫമാരയുടെയും മാനെയുടെയും ഷോട്ടുകൾ ഗബാസ്കി ഈജ്പ്തിനെ മത്സരത്തിൽ നിലനിർത്തി. അധികസമയത്തും ഗോൾ പിറക്കാതിരുന്നപ്പോൾ മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക്. പലപ്പോഴും ആഫ്രിക്കൻ കരുത്ത് കണ്ട മത്സരം പരുക്കൻ ആയിരുന്നു. ഈജ്പ്തിനു ആയി രണ്ടാം പെനാൽട്ടി എടുത്ത അബ്ദൽമോനത്തിന്റെ പെനാൽട്ടി പോസ്റ്റിൽ ഇടിച്ചു മടങ്ങിയതോടെ സെനഗലിന് മുൻതൂക്കം ലഭിച്ചു. എന്നാൽ അടുത്തത് ആയി സെനഗലിന് ആയി പെനാൽട്ടി എടുത്ത ബൗന സാറിന്റെ പെനാൽട്ടി ഗബാസ്കി രക്ഷപ്പെടുത്തി. എന്നാൽ പകരക്കാരൻ ആയി ഇറങ്ങിയ ലഹീമിന്റെ പെനാൽട്ടി രക്ഷിച്ച മെന്റി മാനെക്ക് കിരീടം ജയിക്കാനുള്ള അവസരം നൽകി.

ഇത്തവണ ബുള്ളറ്റ് പെനാൽട്ടി ലക്ഷ്യം കണ്ട മാനെ തന്റെ രാജ്യത്തിനു ആദ്യ ആഫ്രിക്കൻ കിരീടം സമ്മാനിച്ചു. അഞ്ചാം പെനാൽട്ടി എടുക്കാൻ നിന്ന മുഹമ്മദ് സലാഹിന് കണ്ണീർ നൽകി ഈ പരാജയം. പരാജയപ്പെട്ടു എങ്കിലും മത്സരത്തിൽ ഈജ്പ്ത് ഗോൾ കീപ്പർ ഗബാസ്കി ആണ് കളിയിലെ താരം. ഐവറി കോസ്റ്റ്, കാമറൂൺ ടീമുകൾക്ക് എതിരെ പെനാൽട്ടിയിൽ ജയിച്ച ഈജ്പ്തിനു ആ ജയം ഫൈനലിൽ ആവർത്തിക്കാൻ ആയില്ല. 2002 ആഫ്രിക്കൻ നേഷൻസ് ഫൈനലിൽ കാമറൂണ് എതിരെ പെനാൽട്ടി പാഴാക്കി കിരീടം നഷ്ടമായ സെനഗൽ പരിശീലകൻ അലിയോ സിസെക്ക് ഈ കിരീട നേട്ടം മധുര പ്രതികാരം ആയി.