ടാറ്റ മഹാരാഷ്ട്ര ഓപ്പൺ ഡബിൾസ് കിരീടം ബോപ്പണ്ണ, രാംകുമാർ സഖ്യത്തിന്

Wasim Akram

Img 20220206 Wa0146
Download the Fanport app now!
Appstore Badge
Google Play Badge 1

ടാറ്റ മഹാരാഷ്ട്ര(പൂനെ) ഓപ്പൺ ഡബിൾസ് കിരീടം നേടി രണ്ടാം സീഡ് ആയ ഇന്ത്യൻ താരങ്ങളായ രോഹൻ ബോപ്പണ്ണ, രാംകുമാർ രാമനാഥൻ സഖ്യം. ഒന്നാം സീഡ് ആയ ഓസ്‌ട്രേലിയൻ സഖ്യം ജോൺ പാട്രിക്‌ സ്മിത്ത്, ലൂക് സാവിൽ സഖ്യത്തെ ആദ്യ സെറ്റ് തോറ്റ ശേഷം തിരിച്ചു വന്നാണ് ഇന്ത്യൻ സഖ്യം വീഴ്ത്തിയത്.

ആദ്യ സെറ്റ് ടൈബ്രേക്കറിൽ ആണ് ഓസ്‌ട്രേലിയൻ സഖ്യം നേടുന്നത്. എന്നാൽ രണ്ടാം സെറ്റിൽ രണ്ടു ബ്രൈക്ക് കണ്ടത്തിയ ഇന്ത്യൻ സഖ്യം സെറ്റ് 6-3 നു നേടി മത്സരം സൂപ്പർ ടൈബ്രേക്കറിലേക്ക് നീട്ടി. സൂപ്പർ ടൈബ്രേക്കറിൽ 10-6 നു ജയം കണ്ടാണ് ഇന്ത്യൻ സഖ്യം കിരീടം സ്വന്തം പേരിലാക്കിയത്.