ഇരുപത് വർഷങ്ങൾക്ക് മുമ്പ് ഫൈനലിൽ പെനാൽട്ടി പാഴാക്കി വില്ലനായി, ഇന്ന് പരിശീലകനായി കിരീടം!

20220207 082522

യഥാർത്ഥ ജീവിതത്തിൽ ഒരു ‘ചക് ദെ ഇന്ത്യ’ നിമിഷം സമ്മാനിച്ചു ആഫ്രിക്കൻ ജേതാക്കൾ ആയ സെനഗൽ പരിശീലകൻ അലിയോ സിസെ. 20 വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ പെനാൽട്ടി പാഴാക്കി വില്ലൻ ആയി മാറിയ സിസെ ഇന്ന് പരിശീലകനായി രാജ്യത്തിനു ആദ്യ ആഫ്രിക്കൻ കിരീടം സമ്മാനിച്ചു അതും താൻ പെനാൽട്ടി പാഴാക്കിയ എതിരാളികളായ കാമറൂണിന്റെ മണ്ണിൽ വച്ച്. ലില്ലി, പി.എസ്.ജി, ബ്രിമിങ്ഹാം ക്ലബുകൾക്ക് മധ്യനിരയിലും പ്രതിരോധത്തിലും കളിച്ച സിസെ സെനഗലിന് ആയി 35 മത്സരങ്ങൾ കളിച്ച താരമാണ്. 2002 ൽ ലോക ജേതാക്കൾ ആയ ഫ്രാൻസിനെ ഉത്ഘാടന മത്സരത്തിൽ അട്ടിമറിച്ച സെനഗൽ ടീമിൽ അംഗം ആയിരുന്നു സിസെ. ഈ വർഷം ആഫ്രിക്കൻ കിരീടം നേടാൻ സാധ്യത കൽപ്പിച്ച സെനഗലിന് പെനാൽട്ടിയിൽ പിഴക്കുക ആയിരുന്നു. കാമറൂണിന് എതിരെ പെനാൽട്ടി പാഴാക്കിയ താരങ്ങളിൽ ഒരാൾ ആയി വില്ലൻ ആയി ടീം ക്യാപ്റ്റൻ കൂടിയായ സിസെ അന്ന്.Screenshot 20220207 083230

2015 മുതൽ സെനഗൽ ടീം പരിശീലകൻ ആയി ചുമതല ഏറ്റെടുത്ത സിസെ രാജ്യത്തെ 2018 ഫിഫ ലോകകപ്പിന് യോഗ്യത നേടി നൽകി. ചരിത്രത്തിൽ ആദ്യമായി ‘ഫെയർ പ്ലെ’ നിയമം കൊണ്ടു ഗ്രൂപ്പ് ഘട്ടത്തിൽ നിർഭാഗ്യവശാൽ സെനഗൽ പുറത്ത് പോയി. 2019 ൽ 2002 നു ശേഷം ആദ്യമായി സെനഗലിനെ ആഫ്രിക്കൻ നേഷൻസ് ഫൈനലിൽ എത്തിച്ചു സിസെ. എന്നാൽ ഇത്തവണയും നിർഭാഗ്യം പിന്തുടർന്നപ്പോൾ അൾജീരിയക്ക് എതിരെ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് സെനഗൽ പരാജയപ്പെട്ടു. എന്നാൽ ഇന്ന് ക്ഷമയോടെ പരിശ്രമിച്ചതിനു ഫലമായി 2022 ലെ ആഫ്രിക്കൻ രാജാക്കന്മാർ ആയി സെനഗലിനെ ആദ്യമായി മാറ്റാൻ സിസെക്ക് ആയി. 20 വർഷങ്ങൾക്ക് ശേഷം താൻ നഷ്ടമാക്കിയ ആഫ്രിക്കൻ കിരീടം രാജ്യത്തിനു സമ്മാനിക്കുക ആണ് സിസെ. 7 വർഷത്തെ പരിശീലന കരിയറിൽ തന്നിൽ വിശ്വാസം അർപ്പിച്ച സെനഗൽ ജനതക്ക് കിരീടത്തിലൂടെ സമ്മാനം നൽകുകയാണ് സിസെ. സൂപ്പർ പരിശീലകർക്ക് ഇടയിൽ ആഫ്രിക്കൻ പരിശീലകരുടെ കൂടി വിജയം ആവുകയാണ് സിസെയുടെ ഈ മധുര പ്രതികാരം.