CricketFeatured

ചരിത്രം!!! ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ 86 റൺസ് വിജയവുമായി ബംഗ്ലാദേശ്

Bangaus

ബംഗ്ലാദേശ് ടൂറിലെ ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് പരാജയം. ബംഗ്ലാദേശ് ഇന്ന് 86 റൺസ് വിജയം ആണ് നേടിയത്. ‍ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 86 റൺസിന്റെ വിജയം ആണ് ടീം നേടിയത്. 21 വര്‍ഷത്തിന് ശേഷമാണ് ഓസ്ട്രേലിയയ്ക്കെതിരെ ഏകദിനത്തിൽ ബംഗ്ലാദേശ് വിജയം നേടുന്നത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 284/8 എന്ന സ്കോര്‍ നേടിയപ്പോള്‍ 42.2 ഓവറിൽ ഓസ്ട്രേലിയ 191/9 എന്ന നിലയിൽ തോൽവിയിലേക്ക് നീങ്ങുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തിയത്.

ബംഗ്ലാദേശിന് വേണ്ടി മൊസ്സ്ദേക്ക് ഹൊസൈന്‍ 86 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 67 റൺസും തന്‍സിദ് ഹസന്‍ തമീം 54 റൺസും നേടി. ഓസ്ട്രേലിയയ്ക്കായി നഥാന്‍ എല്ലിസ് മൂന്നും ലിയാം സ്കോട്ട്, മാറ്റ് റെന്‍ഷാ എന്നിവര്‍ 2 വീതം വിക്കറ്റ് നേടി.

ഓസ്ട്രേലിയയിൽ കാമറൺ ഗ്രീന്‍ 52 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ അലക്സ് കാറെ 47 റൺസും കൂപ്പര്‍ കൊണ്ണോലി 35 റൺസും നേടി. ബംഗ്ലാദേശ് നിരയിൽ നഹിദ് റാണ നാലും മുസ്തഫിസുര്‍ റഹ്മാന്‍, മൊസ്സ്ദേക്ക് ഹൊസൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.