Asian GamesCricketFeatured

സ്വര്‍ണ്ണ പോരാട്ടം: പാക്കിസ്ഥാനെതിരെ 211 റൺസ് നേടി ഇന്ത്യ

Tilakvarma

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിന്റെ ഫൈനലില്‍ പാക്കിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് 211 റൺസ് നേടി ഇന്ത്യ. 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ഈ സ്കോര്‍ നേടുമ്പോള്‍ 28 പന്തിൽ 68 റൺസ് നേടി അഭിഷേക് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. തിലക് വര്‍മ്മ 22 പന്തിൽ 51 റൺസ് നേടിയപ്പോള്‍ ശിവം ദുബേ 27 റൺസിന്റെ നിര്‍ണ്ണായക സംഭാവന നൽകി.

Abhisheksharma

ശ്രേയസ്സ് അയ്യര്‍ (21), ഇഷാന്‍ കിഷന്‍ (20) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. പാക്കിസ്ഥാന് വേണ്ടി അഹമ്മദ് ദാനിയലും അറാഫത് മിന്‍ഹാസും രണ്ട് വീതം വിക്കറ്റ് നേടി.