Vijay Hazare

മഴ നിയമത്തില്‍ കേരളത്തിനു 6 വിക്കറ്റ് ജയം, ഓള്‍റൗണ്ട് മികവുമായി ജലജ് സക്സേന

ജലജ് സക്സേനയുടെ ഓള്‍റൗണ്ട് മികവില്‍ ജയം നേടി കേരളം. ചത്തീസ്ഗഢിന്റെ 139 റണ്‍സ് ലക്ഷ്യത്തെ മഴ നിയമത്തി 40 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടക്കുകയായിരുന്നു. ബൗളിംഗില്‍ 4 വിക്കറ്റ് നേടിയ ജലജ് സക്സേന ബാറ്റിംഗില്‍ പുറത്താകാതെ 58 റണ്‍സ് നേടിയാണ് കേരളത്തിന്റെ വിജയം ഉറപ്പാക്കിയത്. ഡാരില്‍ എസ് ഫെരാരിയോ 33 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. സഞ്ജു സാംസണും(1) സച്ചിന്‍ ബേബിയും(3) ഇന്നത്തെ മത്സരത്തില്‍ പരാജയപ്പെടുകയായിരുന്നു. അരുണ്‍ കാര്‍ത്തിക്ക്(14), സല്‍മാന്‍ നിസാര്‍(12*) എന്നിവരാണ് കേരളത്തിനു വേണ്ടി ബാറ്റിംഗിനിറങ്ങിയ മറ്റു താരങ്ങള്‍.

നേരത്തെ സക്സേനയ്ക്കൊപ്പം അക്ഷയ് ചന്ദ്രന്‍ മൂന്ന് വിക്കറ്റ് നേട്ടവുമായി ഒപ്പം കൂടിയപ്പോള്‍ കേരളം 138 റണ്‍സിനു ചത്തീസ്ഗഢിനെ പുറത്താക്കുകയായിരുന്നു. ടൂര്‍ണ്ണമെന്റിലെ കേരളത്തിന്റെ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ ആന്ധ്ര പ്രദേശിനോട് ഉറപ്പായ ജയം കൈവിട്ട ശേഷ കേരളം രണ്ട് മത്സരങ്ങളും ജയിച്ച് 8 പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്.