US OpenFeatured

അനസ്താസിയ പൊട്ടാപോവയെ വീഴ്ത്തി മീറ ആന്ദ്രീവ; ആദ്യമായി യുഎസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ

Hrofjuibgaap6sw

യുഎസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ വൻ തിരിച്ചുവരവോടെ ആവേശകരമായ വിജയം നേടി മീറ ആന്ദ്രീവ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ശക്തമായ പോരാട്ടത്തിൽ അനസ്താസിയ പൊട്ടാപോവയെയാണ് ആന്ദ്രീവ കീഴടക്കിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം ശക്തമായി തിരിച്ചെത്തിയ 19 കാരിയായ ആന്ദ്രീവ 5-7, 6-4, 6-3 എന്ന സ്കോറിനാണ് വിജയം സ്വന്തമാക്കിയത്. കടുത്ത മത്സരത്തിന്റെ ഒടുവിൽ പൊട്ടാപോവയ്ക്ക് പരിക്കേറ്റത് തിരിച്ചടിയായി.

തന്റെ കരിയറിലെ ആദ്യ യുഎസ് ഓപ്പൺ ക്വാർട്ടർ ഫൈനൽ പ്രവേശനം കുറിച്ച ആന്ദ്രീവയുടെ അഞ്ചാമത്തെ ഗ്ലാൻഡ് സ്ലാം ക്വാർട്ടർ ഫൈനലാണിത്. വെറും 19 വയസ്സിനുള്ളിൽ ഈ അപൂർവ്വ നേട്ടം സ്വന്തമാക്കാൻ ഈ റഷ്യൻ യുവതാരത്തിന് സാധിച്ചു. 2026 സീസണിലെ തന്റെ 44-ാം വിജയത്തോടെ ടൂർണമെന്റിൽ മുന്നേറുന്ന ആന്ദ്രീവ വലിയ പ്രതീക്ഷകളോടെയാണ് ഫൈനലിലേക്ക് കണ്ണുവെക്കുന്നത്.