ബെൽജിയൻ ഡിഫൻഡർ ഇനി ലെസ്റ്റർ സിറ്റിയിൽ
ഡെഡ്ലൈൻ ഡേയിൽ സംബ്‌ഡോറിയ താരത്തെ സ്വന്തമാക്കി ലെസ്റ്റർ സിറ്റി. ബെൽജിയൻ താരമായ ഡെന്നിസ് പ്രയെറ്റ് ആണ് ഇറ്റലി വിട്ട് പ്രീമിയർ ലീഗിൽ എത്തിയത്. 25 വയസുകാരനായ താരത്തെ ഏതാണ്ട് 18 മില്യൺ നൽകിയാണ് ലെസ്റ്റർ സ്വന്തമാക്കിയത്. 5 വർഷത്തെ കരാറാണ് താരം ഒപ്പിട്ടത്.
Welcome to #lcfc, @DennisPraet 🦊
— Leicester City (@LCFC) August 8, 2019
ജന്മനാടായ ബെൽജിയത്തിൽ ആന്ദർലെറ്റിലൂടെ സീനിയർ കരിയർ ആരംഭിച്ച താരം 2011 മുതൽ 2016 വരെ അവർക്ക് വേണ്ടി കളിച്ചു. പിന്നീട് 3 വർഷം താരം സീരി എ യിൽ സംബ്‌ഡോറിയയിൽ കളിച്ചു. ആന്ദർലെറ്റിൽ കൂടെ കളിച്ച ടീലെമൻസിന് ഒപ്പം ഒരിക്കൽ കൂടെ കളിക്കാനുള്ള അവസരവും താരത്തിന് ലെസ്റ്ററിലേക്കുള്ള മാറ്റത്തോടെ ലഭിക്കും. 106 തവണ സീരി എ യിൽ കളിച്ച പ്രയെറ്റ് സീരി എ യിലെ മികച്ച മധ്യനിര താരങ്ങളിൽ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. 2014 ൽ ബെൽജിയം സീനിയർ ദേശീയ ടീം അംഗമാകാനും താരത്തിനായി.