യൂറോപ്പ ലീഗ് യോഗ്യത, വോൾവ്സിന് ഗംഭീര വിജയം

- Advertisement -

യൂറോപ്പ ലീഗ് യോഗ്യത റൗണ്ടിൽ വോൾവ്സിന് ഗംഭീര വിജയം. ഇന്ന് അർമേനിയയിൽ നടന്ന ആദ്യ പാദ മത്സരത്തിൽ അർമേനിയൻ ക്ലബായ പ്യുനികിനെ ആണ് വോൾവ്സ് പരാജയപ്പെടുത്തിയത്‌. എതിരില്ലാത്ത നാലു ഗോളിനായിരുന്നു വോൾവ്സിന്റെ ഇന്നത്തെ വിജയം. ജിമിനസ് ഇരട്ട ഗോളുകളുമായി വിജയത്തിൽ നിർണായ പങ്കുവഹിച്ചു.

ജിമിനസിനു പുറമെ ഡൊഹേർട്ടിയും നെവെസുമാണ് വോൾവ്സിനായി ഗോൾ നേടിയത്. അടുത്ത ആഴ്ച രണ്ടാം പാദ മത്സരം വോൾവ്സിൽ വെച്ച് നടക്കും.നാൽപ്പതു വർഷത്തിനു ശേഷം ഒരു യൂറോപ്യൻ യോഗ്യത ആണ് വോൾവ്സ് ലക്ഷ്യമിടുന്നത്.

Advertisement