ലണ്ടന്‍ മാസ്റ്റേഴ്സ് കിരീടം സ്വന്തമാക്കി ഡാനില്‍ മെദ്വദേവ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മൂന്ന് സെറ്റ് പോരാട്ടത്തില്‍ ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ മറികടന്ന് റഷ്യയുടെ ഡാനില്‍ മെദ്വദേവിന് ലണ്ടന്‍ മാസ്റ്റേഴ്സ് എടിപി ഫൈനല്‍സ് കിരീടം. രണ്ട് മണിക്കൂര്‍ 43 മിനുട്ട് നീണ്ട പോരാട്ടത്തിന് ശേഷം ആണ് നിറ്റോ എടിപി ഫൈനല്‍സിന്റെ കിരീടം ഡാനില്‍ സ്വന്തമാക്കിയത്.

ആദ്യ സെറ്റില്‍ 4-6ന് പിന്നില്‍ പോയ താരം അടുത്ത സെറ്റ് 7-6(2) എന്ന സ്കോറിന് കടുത്ത പോരാട്ടത്തിന് ശേഷം സ്വന്തമാക്കുകയായിരുന്നു. അവസാന സെറ്റില്‍ 6-4ന്റെ വിജയം താരത്തെ കിരീടത്തിന് അര്‍ഹനാക്കി. ലോക റാങ്കിംഗില്‍ ആദ്യ മൂന്ന് സ്ഥാനക്കാരെയും മെദ്വദേവ് ഈ ടൂര്‍ണ്ണമെന്റില്‍ കീഴടക്കുകയായിരുന്നു.

Daanilmedvedev

അഞ്ച് തവണ ചാമ്പ്യനായ നൊവാക് ജോക്കോവിച്ച്, ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ എന്നിവരെ കീഴടക്കിയാണ് ഡാനില്‍ ഫൈനലിലേക്ക് എത്തിയത്.