കാർലോസ് അൽകാരാസ് വീണ്ടും ഒന്നാം നമ്പർ

Newsroom

Picsart 23 06 25 21 17 47 672
Download the Fanport app now!
Appstore Badge
Google Play Badge 1

ക്വീൻസ് ക്ലബ്ബിലെ കിരീടത്തോടെ കാർലോസ് അൽകാരാസ് തന്റെ ഒന്നാം നമ്പറിൽ തിരികെയെത്തി. അൽകാരസിന്റെ ആദ്യ ഗ്രാസ്-കോർട്ട് കിരീടവും ആണിത്. ഫൈനലിൽ ഓസ്‌ട്രേലിയൻ താരം അലക്‌സ് ഡി മിനൗറിനെ 6-4, 6-4 എന്ന സ്‌കോറിന് തോൽപിച്ചാണ് ടോപ് സീഡായ സ്‌പെയിൻകാരൻ അൽകാരാസ് കിരീടം നേടിയത്. തിങ്കളാഴ്ച നൊവാക് ജോക്കോവിച്ചിനെ മറികടന്ന് അൽകാരസ് പുതിയ നമ്പർ 1 ആകും.

അൽകാരാസ് 23 06 25 21 16 25 963

ദി ക്വീൻസ് ക്ലബിലെ അൽകരാസിന്റെ വിജയം, സീസണിലെ അദ്ദേഹത്തിന്റെ അഞ്ചാമത്തെ എടിപി ടൂർ കിരീടമാണ്. ഈ വർഷം ഡാനിയൽ മെദ്‌വദേവും അഞ്ച് കിരീടങ്ങൾ നേടിയിട്ടുണ്ട്. ഈ വിജയത്തോടെ വിംബിൾഡണിൽ അൽകാരസ് ടോപ് സീഡായി എന്റർ ചെയ്യും എന്ന് ഉറപ്പായി.