അങ്കിത റെയ്നയ്ക്ക് തായ്ലാന്റിൽ ഇരട്ട കിരീടം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ താരം അങ്കിത റൈനയ്ക്ക് തായ്ലാന്റിൽ ഇരട്ട കിരീടം. ഐ ടി എഫ് തായ്‌ലാന്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ സിംഗിൾസിലും ഡബിൾസിലും അങ്കിത തന്നെ ചാമ്പ്യനായി. നാലാം സീഡായിരുന്ന ഫ്രഞ്ച് താരം ക്ലോ പക്വെറ്റിനെ നേരിട്ട സെറ്റുകൾക്കാണ് അങ്കിത ഇന്ന് സിംഗിൾസ് ഫൈനലിൽ പരാജയപ്പെടുത്തിയത്. 6-3, 7-5 എന്നായിരുന്നു സ്കോർ. ലോക റാങ്കിംഗിൽ ഇപ്പോൾ 171ആം സ്ഥാനത്താണ് അങ്കിത ഉള്ളത്.

ഇന്നലെ നടന്ന ഡബിൾസ് ഫൈനലിലും അങ്കിത കിരീടം ചൂടിയിരുന്നു. ഡബിൾസിൽ ഡച്ച് താരം ബിബിയാനെയുമായായിരുന്നു അങ്കിതയുടെ സഖ്യം. തായ് സഖ്യമായ സുപാപിച്-മനാഞ്ചായ സഖ്യത്തെയാണ് ഡബിൾസ് ഫൈനലിൽ അങ്കിത വീഴ്ത്തിയത്. സ്കോർ 6-4, 6-2