ടി20 ലോകകപ്പിൽ ദ്രാവിഡ് പരിശീലകനായി ഉണ്ടാകേണ്ടത് നിർണായകമാണ് എന്ന് സഹീർ ഖാ‌ൻ

2024-ൽ വെസ്റ്റ് ഇൻഡീസിലും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലും (യുഎസ്എ) നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ രാഹുൽ ദ്രാവിഡ് പരിശീലകസ്ഥാനത്ത് ഉണ്ടാവുക എന്നത് ഇന്ത്യൻ ടീമിന് നിർണായകമാണെന്ന് മുൻ ഫാസ്റ്റ് ബൗളർ സഹീർ ഖാൻ. ദ്രാവിഡിന്റെ കരാർ ഇന്ത്യൻ നീട്ടിയിട്ടുണ്ട് എങ്കിലും എത്ര വരെ ആണ് എന്നത് ഇപ്പോഴുൻ വ്യക്തമല്ല.

“ഞങ്ങൾ ഒരുപാട് ക്യാപ്റ്റൻമാരെയും വൈസ് ക്യാപ്റ്റൻമാരെയും കുറിച്ച് സംസാരിക്കുന്നു. വളരെയധികം ക്രിക്കറ്റും നടക്കുന്നതിനാൽ, നിങ്ങൾക്ക് ഒരു തുടർച്ച ഫോർമാറ്റുകളിൽ ആവശ്യമാണ്, അത് വളരെ പ്രധാനമാണ്. നിങ്ങൾക്ക് ആ സ്ഥിരത ആവശ്യമാണ് ”സഹീർ ക്രിക്ക്ബസിനോട് പറഞ്ഞു.

“പരിശീലകൻ സ്ഥിരമായിരിക്കണം, കൂടാതെ ആ തുടർച്ച കുറച്ചുകാലം നിലനിർത്തുകയും വേണം. എന്നാലെ ഫലങ്ങൾ കിട്ടൂ. ബിസിസിഐയിലെ ഉയർന്ന മാനേജ്‌മെന്റുകൾ, സെലക്ടർമാർ, എൻസിഎ, ഇന്ത്യൻ ടീം, ഫോർമാറ്റുകളിലുടനീളമുള്ള ക്യാപ്റ്റൻമാർ എന്നിവരെല്ലാം കൂടെയാണ് ഒരു നല്ല ടീം ഉണ്ടാകുന്നത്.” അദ്ദേഹം കൂട്ടിച്ചേർത്തു.

വലിയ മത്സരങ്ങൾ കൈകാര്യം ചെയ്യാൻ രോഹിത് ശർമ്മക്ക് അറിയാം എന്ന് സഹീർ ഖാൻ

രോഹിത് ശർമ്മ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുമെന്ന് ഇന്ത്യൻ ഇതിഹാസ പേസർ സഹീർ ഖാൻ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഐസിസി പുരുഷ ലോകകപ്പ് 2023 ഫൈനലിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു സഹീർ. വലിയ മത്സരങ്ങളും നിമിഷങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് അറിയാമെന്ന് സഹീർ ഖാൻ പറഞ്ഞു.

“രോഹിത് ശർമ്മ ഒരു മികച്ച ലീഡർ ആണ്. ഈ ലോകകപ്പിൽ അദ്ദേഹം ഒരേ സമയം തീവ്രമായും ശാന്തനായും ടീമിനെ നയിച്ചു. അവൻ ബാറ്റ് ചെയ്യാൻ പോകുമ്പോൾ വളരെ തീവ്രമായി കാണുകയും, നികച്ച സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യുകയും ചെയ്യുന്നു. അതാണ് നിങ്ങളുടെ നായകനിൽ നിന്ന് നിങ്ങൾ ആഗ്രഹിക്കുന്നത്,” സഹീർ പറഞ്ഞു.

“അദ്ദേഹം പലതവണ ഇത്തരം വലിയ മത്സരങ്ങൾ കളിച്ചിട്ടുള്ള ആളാണ്. വലിയ അവസരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് രോഹിത്തിന് അറിയാം. വ്യത്യസ്ത തലങ്ങളിൽ ഞങ്ങൾ അത് കണ്ടിട്ടുണ്ട്, നിങ്ങൾക്ക് ട്രോഫികൾ നേടേണ്ടിവരുമ്പോൾ, അതിന് എന്താണ് വേണ്ടതെന്ന് അവന് കൃത്യമായി അറിയാം. അതുകൊണ്ട് അദ്ദേഹം കാര്യങ്ങൾ വളരെ ലളിതമായി സൂക്ഷിക്കുമെന്ന് ഞാൻ കരുതുന്നു. ” സഹീർ കൂട്ടിച്ചേർത്തു.

സമ്മർദ്ദത്തിലും ശാന്തനായ ക്യാപ്റ്റൻ ആണ് രോഹിത് ശർമ്മ എന്ന് സഹീർ ഖാൻ

ഇന്ത്യൻ ടീമിന്റെ നായകനെന്ന നിലയിൽ രോഹിത് ശർമ്മ നടത്തുന്ന പ്രകടനത്തെ പ്രശംസിച്ച് സഹീർ ഖാൻ. സമ്മർദത്തിൽ ശാന്തനാണ് രോഹിത് ശർമ്മ എന്ന് സഹീർ ഖാൻ പറഞ്ഞു. ഞായറാഴ്ച, കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയെ 243 റൺസിന് ഇന്ത്യ തോൽപ്പിച്ചിരുന്നു. അതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു മുൻ ഇന്ത്യൻ പേസർ.

“തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് രോഹിത്. അത് അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട് വളരെ പ്രധാനമാണ്. എല്ലാ കളിക്കാരുമായി സമയം ചെലവഴിക്കാനും സപ്പോർട്ട് സ്റ്റാഫുകളോടും കളിക്കാരോടും സംസാരിക്കാനും വിവിധ സാഹചര്യങ്ങൾ ചർച്ച ചെയ്യാനും അവൻ ഇഷ്ടപ്പെടുന്നു. അവൻ ഗെയിമിനെ എങ്ങനെ സമീപിക്കുന്നു എന്നതിന്റെ മുഖമുദ്ര അതാണ്” സഹീർ ക്രിസ്ബസിനോട് പറഞ്ഞു.

“സമ്മർദത്തിനു കീഴിലും അവൻ വളരെ ശാന്തനാണ് എന്നതാണ് എനിക്ക് അവനെക്കുറിച്ച് ഇഷ്ടം. അവൻ ചില സമയങ്ങളിൽ ആനിമേറ്റഡ് ആയി കണ്ടേക്കാം, എന്നാൽ അതിനർത്ഥം അയാൾക്ക് സമ്മർദ്ദം അനുഭവപ്പെടുന്നു എന്നല്ല. തീരുമാനങ്ങൾ എടുക്കുമ്പോൾ അദ്ദേഹം വളരെ ശാന്തനാണ്, ” സഹീർ പറഞ്ഞു.

“അദ്ദേഹം ട്രോഫികൾ നേടുന്നു, അത് അദ്ദേഹത്തിന് സ്വാഭാവികമായി വരുന്ന ഒന്നാണ്, ടൂർണമെന്റുകൾ ജയിപ്പിക്കാൻ അവനറിയാം.”സഹീർ കൂട്ടിച്ചേർത്തു.

ബുമ്ര, ഷമി, സിറാജ്.. മൂവരും ഇന്ത്യയുടെ ആദ്യ ഇലവനിൽ വരണം എന്ന് സഹീർ ഖാൻ

ഈ ലോകകപ്പിൽ ഇന്ത്യ പേസ് അറ്റാക്കി ശക്തമാക്കണം എന്ന് മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ‌ ഇന്ത്യൻ ആദ്യ ഇലവനിൽ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവർ ഒരുമിച്ച് കളിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

“നിങ്ങൾക്ക് എതിരാളികളെ ആക്രമിക്കണം എങ്കിൽ ഷമിയും ബുംറയും സിറാജും ഒരുമിച്ച് കളിക്കണം. വളരെ ശക്തമായ ബൗളിംഗ് ആയി അത് മാറും. കളി നിയന്ത്രിക്കാനും വിക്കറ്റുകൾ എടുക്കാനും, ഈ ആക്രമണം ഉണ്ടായിരിക്കണം,” ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സഹീർ പറഞ്ഞു. ഇന്ത്യ ബാറ്റിംഗിന് മാത്രം മുൻതൂക്കം കൊടുത്ത് ഒരൊറ്റ നിലപാടിൽ നിൽക്കരുത് എന്നും സഹീർ പറഞ്ഞു.

ബുമ്ര പരിക്ക് ആയി പുറത്ത് ഇരുന്നപ്പോൾ ആ അവസരം നന്നായി ഉപയോഗിച്ച സിറാജിനെ സഹീർ അഭിനന്ദിച്ചു. “ബുംറ കുറച്ചുകാലമായി ടീമിൽ ഉണ്ടായിരുന്നില്ല, സിറാജ് രണ്ട് കൈകളും നീട്ടി ഈ അവസരം മുതലെടുത്തു, അത് കാണാൻ വളരെ സന്തോഷമുണ്ട്. ഒരുപാട് നല്ല പ്രകടനങ്ങൾ അദ്ദേഹം സൃഷ്ടിച്ചു, മാത്രമല്ല അവൻ കൂടുതൽ മെച്ചപ്പെടുകയും ചെയ്യുന്നു,” സഹീർ പറഞ്ഞു.

സ്പിന്നിന് അനുകൂലമായ പിച്ചുകളിൽ കെ കെ ആറിനെ തോൽപ്പിക്കുക പ്രയാസമാണ് എന്ന് സഹീർ ഖാൻ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കരുത്ത് അവരുടെ സ്പിൻ ബൗളിംഗിലാണെന്ന് മുൻ ഇന്ത്യൻ താരം സഹീർ ഖാൻ. സ്പിന്നിന് അനുകൂലമായ സാഹചര്യങ്ങളിൽ നൈറ്റ് റൈഡേഴ്‌സിനെ തോൽപ്പിക്കുക പ്രയാസമാണെന്ന് ഖാൻ പറഞ്ഞു.

“ആദ്യം നിങ്ങൾ ഒരു പ്ലാൻ ഉണ്ടാക്കുക എന്നിട്ട് നിങ്ങൾ അത് ആസൂത്രണം ചെയ്യുക, ഇതാണ് കെ കെ ആർ ചെയ്യുന്നത്. ആർ സി ബിക്ക് എതിരെ തങ്ങളുടെ സ്പിന്നർമാരെ കൂടുതൽ ഉപയോഗിക്കാനാണ് കെകെആർ തീരുമാനിച്ചത്. അവർ അതിൽ വിജയിച്ചു.” സഹീർ ഖാൻ പറഞ്ഞു.

“കെകെആറിന്റെ ശക്തി അവരുടെ സ്പിൻ ബൗളിംഗിലാണ്. അനുകൂലമായ സാഹചര്യങ്ങളിൽ ബൗളിംഗ് ഉപയോഗിച്ച് അവർ കളിയിൽ സമർത്ഥമായി സ്വാധീനം ചെലുത്തുന്നു, ”സഹീർ ഖാൻ ജിയോ സിനിമയോട് പറഞ്ഞു

“കഴിഞ്ഞ ലോകകപ്പ് എന്ന പോലെ ഇന്ത്യക്ക് നമ്പർ 4 ഇല്ലാത്ത അവസ്ഥയാണ് ഇത്തവണയും” – സഹീർ ഖാൻ

ഇന്ത്യ ഈ ലോകകപ്പിനായി ഒരുങ്ങുമ്പോഴും ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിൽ ഒരു സ്ഥിരത ഇല്ല എന്ന് സഹീർ ഖാൻ. ബാറ്റിംഗ് ഓർഡർ ഇന്ത്യ തീർച്ചയായും വീണ്ടും വിലയിരുത്തേണ്ട ഒന്നാണ്. അവർ വീണ്ടും ഒരു നമ്പർ 4 ബാറ്റ്സ്മാനെ കണ്ടെത്തേണ്ടതുണ്ട്. 2019 ലോകകപ്പിലേക്കു പോകുമ്പോഴും ഇതായിരുന്നു ചർച്ച. സഹീർ ഖാൻ പറഞ്ഞു.

ഞങ്ങൾ നാലു വർഷം കഴിയുമ്പോഴും അതേ സ്ഥലത്ത് നിൽക്കുകയാണ്. ശ്രേയസ് അയ്യർ നിങ്ങളുടെ നിയുക്ത നമ്പർ 4 ആയിരുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു. ആ റോളും ഉത്തരവാദിത്തവും ഏറ്റെടുക്കാൻ അവൻ ഒരുക്കമാണ്. എന്നാൽ അദ്ദേഹത്തിന് പരിക്കേറ്റാൽ പകരം ഒരു ഉത്തരവും ഇന്ത്യക്ക് ഇപ്പോൾ ഇല്ല. സഹീർ ഖാൻ പറഞ്ഞു. .

“ഇന്ത്യ പുതിയ സഹീർ ഖാനെ കണ്ടെത്തി”

അർഷ്ദീപ് സിംഗ് ഇന്ത്യയുടെ പുതിയ സഹീർ ഖാൻ ആണെന്ന് മുൻ പാകിസ്താൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ. അവിശ്വസനീയമായ ബൗളറാണ് അർഷ്ദീപ് സിങ്. ഇന്ത്യ അവരുടെ പുതിയ സഹീർ ഖാനെ കണ്ടെത്തിയെന്ന് ഞാൻ കരുതുന്നു എന്ന് അക്മൽ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

അർഷ്ദീപിന് പേസും സ്വിംഗും ഉണ്ട്, ഒരു സ്വിംഗ് ബൗളർക്ക് വേണ്ട മികച്ച ബുദ്ധിയും അദ്ദേഹത്തിനുണ്ട്. അവൻ മാനസികമായി ശക്തനാണ്, അവന്റെ കഴിവുകൾ അവന് അറിയാം, സാഹചര്യങ്ങൾക്കനുസരിച്ച് അവ ഉപയോഗിക്കുന്നുമുണ്ട്‌. അക്മൽ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അർഷ്ദീപിന്റെ ബൗളിങിനെ അക്മൽ പ്രശംസിച്ചു. അന്ന് എടുത്ത ഏറ്റവും മികച്ച വിക്കറ്റ് ഡേവിഡ് മില്ലറിന്റേതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. അർഷ്ദീപിന് പക്വതയും വേഗതയും ഉണ്ട്. ഇപ്പോഴും ചെറുപ്പവുമാണ്. സഹീർ ഖാന് ശേഷം ഒരു ഇടങ്കയ്യൻ ബൗളറെ ഇന്ത്യ കണ്ടുപിടിച്ചിരിക്കുകയാണ്. ടീം ഇന്ത്യക്ക് ഇത് ഒരു നല്ല സൂചനയാണ് എന്നും അക്മൽ പറഞ്ഞു.

മൂന്നാം ടി20യിൽ ഉമ്രാൻ മാലിക്കിനെ കളിപ്പിക്കണമെന്ന് സഹീർ ഖാൻ

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20യിൽ ഫാസ്റ്റ് ബൗളർ ഉമ്രാൻ മാലിക്കിനെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ സഹീർ ഖാൻ. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് ടി20 മത്സരങ്ങളും ഇന്ത്യ പരാജയപെട്ടതിന് പിന്നാലെയാണ് സഹീർ ഖാൻ ഉമ്രാൻ മാലിക്കിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഉമ്രാൻ മാലിക്കിന്റെ വേഗത മൂന്നാം ടി20യിൽ ഗുണം ചെയ്യുമെന്നും ഐ.പി.എല്ലിൽ താരത്തിന്റെ പ്രകടനം എല്ലാവരും കണ്ടെതാണെന്നും സഹീർ ഖാൻ പറഞ്ഞു.

ഐ.പി.എല്ലിൽ ഒരു തവണ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറെ ഉമ്രാൻ മാലിക്ക് പുറത്താക്കിയ കാര്യം സഹീർ ഖാൻ ഓർമിപ്പിക്കുകയും ചെയ്തു. ഈ സീസണിലെ ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് ഉമ്രാൻ മാലിക്കിന് ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചത്. എന്നാൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ആദ്യ രണ്ട് ടി20യിലും താരത്തിന് ടീമിൽ ഇടം നേടാനായിരുന്നില്ല.

ഹാര്‍ദ്ദിക് ആര്‍സിബിയ്ക്കെതിരെ പന്തെറിയാത്തത് വര്‍ക്ക്ലോഡ് മാനേജ്മെന്റിന്റെ ഭാഗമായി – സഹീര്‍ ഖാന്‍

ആര്‍സിബിയ്ക്കെതിരെ മുംബൈയുടെ തോല്‍വിയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ബൗളിംഗ് ദൗത്യം ടീം നല്‍കിയിരുന്നില്ല. ഇതിന്റെ പിന്നിലെ കാരണം വ്യക്തമാക്കി സഹീര്‍ ഖാന്‍. മത്സരത്തില്‍ ട്രെന്റ് ബോള്‍ട്ടും രാഹുല്‍ ചഹാറും വളരെ അധികം റണ്‍സ് വിട്ട് നല്‍കിയെങ്കിലും രോഹിത് ശര്‍മ്മ ഹാര്‍ദ്ദിക് പാണ്ഡ്യയെയോ കീറണ്‍ പൊള്ളാര്‍ഡിനെയോ ആറാം ബൗളറായി ഉപയോഗിച്ചിരുന്നില്ല.

ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയിലെ അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പരയില്‍ 17 ഓവറുകളാണ് ഹാര്‍ദ്ദിക് എറിഞ്ഞതെങ്കില്‍ ഏകദിനത്തില്‍ അവസാന മത്സരത്തില്‍ മാത്രമാണ് താരത്തിനെ ബളിംഗിന് ഉപയോഗിച്ചത്.

താരത്തിന്റെ വര്‍ക്ക്ലോഡ് മാനേജ്മെന്റിന്റെ ഭാഗമായാണ് താരത്തെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തില്‍ പന്തെറിയിക്കാതിരുന്നതെന്നും അത് ഫിസിയോയുമായി ആലോചിച്ച് എടുത്ത തീരുമാനം ആണെന്നും മുംബൈ ഇന്ത്യന്‍സിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് സഹീര്‍ ഖാന്‍ വ്യക്തമാക്കി.

താരം ഉടന്‍ തന്നെ ബൗളിംഗ് ദൗത്യം ഏറ്റെടുക്കുന്നത് ഏവര്‍ക്കും കാണാമെന്നും സഹീര്‍ വ്യക്തമാക്കി. പൊള്ളാര്‍ഡ് ആണ് ടീമിന്റെ ആറാമത്തെ ബൗളിംഗ് ഓപ്ഷനെന്നും താരത്തിനും ബൗളിംഗ് ദൗത്യം ഉടന്‍ വരുമെന്നും സഹീര്‍ ഖാന്‍ സൂചിപ്പിച്ചു.

പിയൂഷ് ചൗളയുടെ പരിചയസമ്പത്ത് വിലമതിക്കാനാകാത്തത് – സഹീര്‍ ഖാന്‍

2.4 കോടി രൂപയ്ക്കാണ് ഐപിഎല്‍ 2021 ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് പിയൂഷ് ചൗളയെ സ്വന്തമാക്കിയത്. താരത്തിനെ മുംബൈ വാങ്ങിയത് താരത്തിന്റെ പരിചയസമ്പത്ത് പരിഗണിച്ചാണെന്നാണ് മുംബൈ ഇന്ത്യന്‍സ് ടീമിന്റെ കോച്ചിംഗ് സംഘത്തിന്റെ ഭാഗമായ സഹീര്‍ ഖാന്‍ അഭിപ്രായപ്പെട്ടത്.

പിയൂഷ് ചൗള 2008ല്‍ പഞ്ചാബ് കിംഗ്സ്(അന്നത്തെ കിംഗ്സ് ഇലവന്‍ പഞ്ചാബ്) സംഘത്തിനൊപ്പമാണ് ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. 2013 വരെ ടീമിനൊപ്പം തുടര്‍ന്ന പിയൂഷ് പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെത്തുകയും അവിടെ കിരീടം നേടുകയും ചെയ്തു. 2020ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിരയില്‍ കളിച്ച താരത്തിന് കാര്യമായ പ്രഭാവം ഉണ്ടാക്കുവാന്‍ സാധിച്ചിരുന്നില്ല.

7 മത്സരങ്ങളില്‍ നിന്ന് 6 വിക്കറ്റുകള്‍ മാത്രമാണ് 2020 ഐപിഎലില്‍ താരം നേടിയത്. തുടര്‍ന്ന് താരത്തെ ചെന്നൈ റിലീസ് ചെയ്യുകയായിരുന്നു. ഇത്രയും കോടി രൂപ കൊടുത്ത് പിയൂഷിനെ സ്വന്തമാക്കിയതിന് മുംബൈയുടെ തീരുമാനം പാളിയെന്ന് പലരും അഭിപ്രായപ്പെട്ടുവെങ്കിലും മുംബൈ ഇന്ത്യന്‍സ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് കൂടിയായ സഹീര്‍ പറയുന്നത് ടീമിലെ യുവ താരങ്ങള്‍ക്ക് പിയൂഷില്‍ നിന്ന് ഏറെക്കാര്യങ്ങള്‍ പഠിക്കാനാകുമെന്നാണ്.

ഫാസ്റ്റ് ബൗളര്‍മാര്‍ക്കായി ടീമുകള്‍ പണം വാരിയെറഞ്ഞത് സന്തോഷകരം – സഹീര്‍ ഖാന്‍

ഐപിഎല്‍ 2021ന്റെ ലേലത്തില്‍ ഏറ്റവും അധികം തുക നേടിയത് ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടര്‍മാരായിരുന്നു. ഏറ്റവും അധികം പൈസ ലഭിച്ച താരങ്ങളിലെ ആദ്യ സ്ഥാനക്കാരില്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ ഒഴിച്ച് നിര്‍ത്തിയാല്‍ കൂടുതലും പേസ് ബൗളര്‍മാര്‍ തന്നെയായിരുന്നു.

ക്രിസ് മോറിസ് 16.25 കോടി സ്വന്തമാക്കിയപ്പോള്‍ കൈല്‍ ജാമിസണ്‍ 15 കോടി രൂപയ്ക്കാണ് വിറ്റ് പോയത്. ഓസ്ട്രേലിയന്‍ പേസര്‍ ജൈ റിച്ചാര്‍ഡ്സണും ബിഗ് ബാഷ് താരം റൈലി മെറിഡിത്തിനും വേണ്ടി കോടികള്‍ മുടക്കുവാന്‍ ടീമുകള്‍ തയ്യാറായിരുന്നു.

പേസ് ബൗളര്‍മാര്‍ക്കായി ടീമുകള്‍ ആവേശത്തോടെ ലേലത്തില്‍ പങ്കെടുക്കുന്നത് കാണാനാകുന്നത് സന്തോഷകരമായ കാഴ്ചയാണെന്ന് മുംബൈ ഇന്ത്യന്‍സിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സഹീര്‍ ഖാന്‍ വ്യക്തമാക്കി.

മികച്ച പേസ് ബൗളിംഗ് താരങ്ങളെ സ്വന്തമാക്കേണ്ടതിന്റെ ആവശ്യകത ടൂര്‍ണ്ണമെന്റിന്റെ ഈ കടന്ന് പോയ 12 വര്‍ഷങ്ങളില്‍ ടീമുകള്‍ക്ക് മനസ്സിലായിട്ടുണ്ടെന്നും അതാണ് ലേലത്തില്‍ കാണാനായതെന്നും സഹീര്‍ സൂചിപ്പിച്ചു. ഇത് ബൗളിംഗ് ഓള്‍റൗണ്ടര്‍മാര്‍ക്കും പേസ് ബൗളര്‍മാര്‍ക്കും മികച്ച സമയമാണെന്നും സഹീര്‍ അഭിപ്രായപ്പെട്ടു.

അടുത്ത ടെസ്റ്റിൽ പൃഥ്വി ഷാക്ക് അവസരം ലഭിക്കില്ല: സഹീർ ഖാൻ

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ഓപണർ പൃഥ്വി ഷാക്ക് അവസരം ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ സഹീർ ഖാൻ. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ പൃഥ്വി ഷാക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. തുടർന്നാണ് സഹീർ ഖാൻ അടുത്ത ടെസ്റ്റിൽ താരത്തിന് അവസരം ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് സഹീർ ഖാൻ അഭിപ്രായപ്പെട്ടത്.

ആദ്യ ഇന്നിങ്സിൽ രണ്ടാമത്തെ പന്തിൽ റൺസ് ഒന്നും എടുക്കാതെ പുറത്തായ പൃഥ്വി ഷാ രണ്ടാം ഇന്നിങ്സിൽ 4 റൺസിനും പുറത്തായിരുന്നു. ആദ്യ ഇന്നിങ്സിൽ മിച്ചൽ സ്റ്റാർക്കും രണ്ടാം ഇന്നിങ്സിൽ പാറ്റ് കമ്മിൻസുമാണ് പൃഥ്വി ഷായുടെ വിക്കറ്റ് വീഴ്ത്തിയത്. ഓസ്‌ട്രേലിയൻ പിച്ചുകളിൽ ബാറ്റ് ചെയ്യുകയെന്നത് വെല്ലുവിളിയാണെന്നും പിച്ചിലെ വേഗതയുമായി പൃഥ്വി ഷാ പൊരുത്തപ്പെടണമെന്നും സഹീർ ഖാൻ പറഞ്ഞു. ഈ ഫോമിൽ സീരിസിലെ മറ്റു മത്സരങ്ങളിൽ താരത്തിന് അവസരം ലഭിക്കുക പ്രയാസമായിരിക്കുമെന്നും സഹീർ ഖാൻ പറഞ്ഞു.

Exit mobile version