ക്യാപ്റ്റനാവാനുള്ള ഒരുപാട് ഗുണങ്ങൾ രോഹിത് ശർമ്മയിലുണ്ടെന്ന് സഹീർ ഖാൻ

ക്യാപ്റ്റനാവാനുള്ള ഒരുപാട് ഗുണങ്ങൾ മുംബൈ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് ഉണ്ടെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ സഹീർ ഖാൻ. എന്നാൽ അതിൽ ഏറ്റവും പ്രധാനപ്പെട്ടത് താരത്തിന് ചുറ്റുമുള്ള ശാന്ത സ്വഭാവം ആന്നെനും സഹീർ ഖാൻ പറഞ്ഞു. മുംബൈ ഇന്ത്യൻസിന്റെ ട്വിറ്റെർ അക്കൗണ്ടിൽ സംസാരിക്കുകയായിരുന്നു സഹീർ ഖാൻ.

എന്നാൽ അതെ സമയം മത്സരത്തെ പറ്റി വളരെ തീവ്രമായി ചിന്തിക്കുന്ന ഒരാളാണ് രോഹിത് ശർമ്മയെന്നും അത് സമ്മർദ്ദ ഘട്ടത്തിൽ നിർണായക തീരുമാനങ്ങൾ എടുക്കുമ്പോൾ താരത്തിൽ കാണാറുണ്ടെന്നും സഹീർ ഖാൻ പറഞ്ഞു. ടീമിലെ മുഴുവൻ അംഗങ്ങളും രോഹിത് ശർമ്മയിൽ വിശ്വസിക്കുന്നുണ്ടെന്നും അത് ഓരോ ടീം അംഗത്തിന്റെയും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാൻ സഹായിക്കാറുണ്ടെന്നും സഹീർ ഖാൻ പറഞ്ഞു.

ഐസിസിയുടെ നീക്കം നല്ലത്, തുപ്പല്‍ പുരട്ടുന്നത് കളിക്കാര്‍ക്ക് മാത്രമല്ല കാണികള്‍ക്കും അപകടം വിളിച്ച് വരുത്തും

പന്ത് ഷൈന്‍ ചെയ്യിക്കുവാന്‍ തുപ്പല്‍ പുരട്ടരുതെന്ന് ഐസിസി തീരുമാനം പല എതിരഭിപ്രായത്തിനും കാരണം ആയിട്ടുണ്ടെങ്കിലും താന്‍ ഇതിനെ സ്വാഗതം ചെയ്യുന്നുവെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ മുന്‍ പേസര്‍ സഹീര്‍ ഖാന്‍. മൈക്കല്‍ ഹോള്‍ഡിംഗും ഡേവിഡ് വാര്‍ണറും ഉള്‍പ്പെടെയുള്ളവര്‍ ഐസിസിയുടെ ശ്രമം ശരിയല്ലെന്ന് പറഞ്ഞപ്പോള്‍ സഹീര്‍ ഇത് പരിഗണിക്കേണ്ട കാര്യമാണെന്ന് പറഞ്ഞു.

പന്തില്‍ തുപ്പല്‍ പുരട്ടുന്നത് കൊറോണ ഭീതിയിലേക്ക് കളിക്കാരെ മാത്രമല്ല കാണികളെയും കൊണ്ടെത്തിക്കുമെന്ന് സഹീര്‍ പറഞ്ഞു ആള്‍ക്കുട്ടതിനിടയില്‍ പന്ത് ചെന്ന് വീഴുകയും അവര്‍ അത് കൈ കൊണ്ട് തൊടുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ അവരിലേക്കും ഇത് പകരുമെന്ന് സഹീര്‍ പറഞ്ഞു.

അതിനാല്‍ തന്നെ ഇത്തരം സാഹചര്യത്തില്‍ ഈ ഒരു രീതി വിലക്കേണ്ടത് തന്നെയാണെന്ന് സഹീര്‍ പറഞ്ഞു.

തന്റെ ബൗളിങ്ങിനെ രൂപപ്പെടുത്തിയത് സഹീർ ഖാനും വസിം അക്രമും : മുഹമ്മദ് ഷമി

തന്റെ ബൗളിങ്ങിനെ രൂപപ്പെടുത്തിയത് മുൻ ഇന്ത്യൻ താരം സഹീർ ഖാനും മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ വസിം അക്രമുമാണെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി. അതെ സമയം വളർന്നു വരുന്ന സമയത്ത് സച്ചിൻ ടെണ്ടുൽക്കർ, വിരേന്ദർ സെവാഗ്, സഹീർ ഖാൻ, വസിം അക്രം എന്നിവരെ ഇഷ്ട്ടമായിരുന്നുവെന്നും ഷമി പറഞ്ഞു.

ബൗളർമാരുടെ കാര്യത്തിൽ താൻ ഇപ്പോഴും സഹീർ ഖാന്റെ ബൗളിംഗ് ശ്രദ്ധിക്കാറുണ്ടായിരുന്നുവെന്നും ഇന്ത്യ – പാകിസ്ഥാൻ മത്സരങ്ങൾ വരുമ്പോൾ താൻ വസിം ആക്രമിന്റെ ബൗളിംഗ് കാണാറുണ്ടായിരുന്നുവെന്നും ഷമി പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി പരിശീലക സംഘത്തിൽ വസിം അക്രമ ഉണ്ടായിരുന്നുവെന്നും ഇത് തനിക്ക് ഒരുപാട് ഗുണം ചെയ്‌തെന്നും ഷമി പറഞ്ഞു.

സഹീർ ഖാനോടൊപ്പം ഒരുപാട് ഒരുമിച്ച് കളിച്ചിട്ടില്ലെങ്കിലും ഡൽഹി ക്യാപിറ്റൽസിൽ വെച്ച് സഹീർ ഖാന്റെ അടുത്ത് നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഷമി പറഞ്ഞു.

ഏകദിനത്തില്‍ ധോണി ബാറ്റ് ചെയ്യേണ്ടത് നാലാം നമ്പറില്‍: സഹീര്‍ ഖാന്‍

ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണി ഏകദിനത്തില്‍ ബാറ്റ് ചെയ്യേണ്ടത് നാലാം നമ്പറിലാണെന്ന് ആവശ്യപ്പെട്ട് മുന്‍ പേസ് ബൗളര്‍ സഹീര്‍ ഖാന്‍. ഏകദിനത്തില്‍ ഇന്ത്യയുടെ നാലാം നമ്പറിന്റെ തലവേദനങ്ങളെ ഇത് ഇല്ലാതാക്കുമന്നും ലോകകപ്പിനെ മുന്‍നിര്‍ത്തി ഇന്ത്യ ഈ പരീക്ഷണത്തിനു മുതിരണമെന്നുമാണ് സഹീര്‍ ഖാന്‍ അഭിപ്രായപ്പെട്ടത്. ഇന്ത്യ നിരവധി താരങ്ങളെ ഈ പൊസിഷനില്‍ പരീക്ഷിച്ചിട്ടുണ്ടെങ്കിലും അനുയോജ്യമായ ബാറ്റ്സ്മാനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

അടുത്തിടെ മോശം ഫോമിലുള്ള ധോണി ഫിനിഷര്‍ എന്ന രീതിയില്‍ തന്റെ പഴയ പ്രതാപകാലത്തിന്റെ നിഴല്‍ മാത്രമായി മാറിയിട്ടുള്ള സാഹചര്യത്തില്‍ ഈ പരീക്ഷണം ധോണിയ്ക്കും ഇന്ത്യയ്ക്കും ഗുണകരമാകുമെന്നാണ് സഹീര്‍ അഭിപ്രായപ്പെട്ടത്. അഞ്ചാം നമ്പറില്‍ ഇറങ്ങി ധോണി ഏഷ്യ കപ്പില്‍ ഹോങ്കോംഗിനെതിരെ പൂജ്യത്തിനു പുറത്തായിരുന്നു. രണ്ടാം മത്സരത്തില്‍ ധോണിയ്ക്ക് ബാറ്റ് ചെയ്യുവാന്‍ അവസരം നല്‍കാതെ ഇന്ത്യ വിജയത്തിലേക്ക് നീങ്ങുകയും ചെയ്തു.

നാലാം നമ്പറില്‍ ധോണി എത്തുന്നത് സമ്മര്‍ദ്ദത്തിനനുസരിച്ച് ബാറ്റ് വീശുവാന്‍ താരത്തിനെ അനുവദിക്കുകയും അതിന്റെ ഗുണം ഇന്ത്യയ്ക്കും ലഭിക്കുമെന്ന് സഹീര്‍ ഖാന്‍ അഭിപ്രായപ്പെട്ടു.

കുല്‍ദീപിന്മേല്‍ അമിത പ്രതീക്ഷയുണ്ടാകും: സഹീര്‍ ഖാന്‍

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ വിക്കറ്റുകള്‍ കൊയ്തെടുക്കുവാനുള്ള പ്രതീക്ഷ കുല്‍ദീപിന്മേല്‍ അമിതമായിത്തന്നെയുണ്ടാകുമെന്ന് പറഞ്ഞ് സഹീര്‍ ഖാന്‍. ഏകദിന-ടി20 പരമ്പരയില്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാരെ വെള്ളംകുടിപ്പിച്ച താരത്തെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. വിരാട് കോഹ്‍ലിയും ഇതേ അഭിപ്രായം പങ്കെവെച്ചപ്പോള്‍ താരം ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. അത് നടക്കുകയാണെങ്കില്‍ വിക്കറ്റുകളുമായി താരം തിരിച്ചെത്തണമെന്ന തരത്തിലുള്ള പ്രതീക്ഷയാണ് ലോകമെമ്പാടുമുള്ള ഇന്ത്യന്‍ ആരാധകര്‍ വെച്ച് പുലര്‍ത്തുന്നത്.

ഇംഗ്ലണ്ടിലെ കാലാവസ്ഥയും സ്പിന്നര്‍മാരെ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. അശ്വിനെക്കാളും കുല്‍ദീപിനുമേലാവും വിക്കറ്റുകള്‍ നേടുവാനുള്ള സമ്മര്‍ദ്ദം ഏറെയെന്ന് മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ അഭിപ്രായപ്പെട്ടു. പരമ്പരയില്‍ ഇന്ത്യന്‍ മേധാവിത്വമുണ്ടാകുമെന്നാണ് സഹീര്‍ ഖാനും പ്രതീക്ഷ പ്രകടപിച്ചിച്ചത്. ഇംഗ്ലണ്ടിലിപ്പോള്‍ ഇന്ത്യയയിലെ വേനല്‍ക്കാലത്തിനു സമാനമായ കാലാവസ്ഥയാണ്. അതിന്റെ ഗുണം ഇന്ത്യയ്ക്ക് തീര്‍ച്ചയായുമുണ്ടാകുമെന്നും സഹീര്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version