ഫാസ്റ്റ് ബൗളര്‍മാര്‍ക്കായി ടീമുകള്‍ പണം വാരിയെറഞ്ഞത് സന്തോഷകരം – സഹീര്‍ ഖാന്‍

ഐപിഎല്‍ 2021ന്റെ ലേലത്തില്‍ ഏറ്റവും അധികം തുക നേടിയത് ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടര്‍മാരായിരുന്നു. ഏറ്റവും അധികം പൈസ ലഭിച്ച താരങ്ങളിലെ ആദ്യ സ്ഥാനക്കാരില്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ ഒഴിച്ച് നിര്‍ത്തിയാല്‍ കൂടുതലും പേസ് ബൗളര്‍മാര്‍ തന്നെയായിരുന്നു.

ക്രിസ് മോറിസ് 16.25 കോടി സ്വന്തമാക്കിയപ്പോള്‍ കൈല്‍ ജാമിസണ്‍ 15 കോടി രൂപയ്ക്കാണ് വിറ്റ് പോയത്. ഓസ്ട്രേലിയന്‍ പേസര്‍ ജൈ റിച്ചാര്‍ഡ്സണും ബിഗ് ബാഷ് താരം റൈലി മെറിഡിത്തിനും വേണ്ടി കോടികള്‍ മുടക്കുവാന്‍ ടീമുകള്‍ തയ്യാറായിരുന്നു.

പേസ് ബൗളര്‍മാര്‍ക്കായി ടീമുകള്‍ ആവേശത്തോടെ ലേലത്തില്‍ പങ്കെടുക്കുന്നത് കാണാനാകുന്നത് സന്തോഷകരമായ കാഴ്ചയാണെന്ന് മുംബൈ ഇന്ത്യന്‍സിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സഹീര്‍ ഖാന്‍ വ്യക്തമാക്കി.

മികച്ച പേസ് ബൗളിംഗ് താരങ്ങളെ സ്വന്തമാക്കേണ്ടതിന്റെ ആവശ്യകത ടൂര്‍ണ്ണമെന്റിന്റെ ഈ കടന്ന് പോയ 12 വര്‍ഷങ്ങളില്‍ ടീമുകള്‍ക്ക് മനസ്സിലായിട്ടുണ്ടെന്നും അതാണ് ലേലത്തില്‍ കാണാനായതെന്നും സഹീര്‍ സൂചിപ്പിച്ചു. ഇത് ബൗളിംഗ് ഓള്‍റൗണ്ടര്‍മാര്‍ക്കും പേസ് ബൗളര്‍മാര്‍ക്കും മികച്ച സമയമാണെന്നും സഹീര്‍ അഭിപ്രായപ്പെട്ടു.

Exit mobile version