കഴിവ് തെളിയിച്ചാല്‍ അമീറിനെ ടെസ്റ്റിലും പരിഗണിക്കും – വഖാര്‍ യൂനിസ്

മുഹമ്മദ് അമീര്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങി വരുവാനുള്ള സന്നദ്ധത പ്രകടിപ്പിച്ചത് പോസിറ്റീവായി കാണുന്നുവെങ്കിലും താരത്തിനെ കഴിവ് തെളിയിച്ചാല്‍ മാത്രമേ ടെസ്റ്റ് ക്രിക്കറ്റിലേക്ക് പരിഗണിക്കുകയുള്ളുവെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്‍ ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ്. താരം കഴിഞ്ഞ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ താരം പ്രഖ്യാപിച്ചിരുന്നു.

ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിന് തൊട്ടുമുമ്പായിരുന്നു ഈ തീരുമാനം. ഇതിനെതിരെ വഖാറും മിസ്ബ ഉള്‍ ഹക്കും താരത്തെ വിമര്‍ശിച്ചിരുന്നു. ഇംഗ്ലണ്ട് ടൂറില്‍ നിന്ന് താരം വ്യക്തിപരമായ കാരണങ്ങള്‍ കാരണം വിട്ട് നില്‍ക്കുകയാണെന്ന് അറിയിച്ചുവെങ്കിലും പിന്നീട് ഹാരിസ് റൗഫ് കൊറോണ പോസിറ്റീവ് ആയതോടെ താരത്തിനെ വീണ്ടം ഇംഗ്ലണ്ട് പര്യടനത്തിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു.

താരത്തിന് മുന്നില്‍ വാതിലുകളൊന്നും കൊട്ടിയടച്ചിട്ടില്ലെന്നും താരം മികച്ച രീതിയില്‍ പരിശീലനത്തിലെല്ലാം കഴിവ് തെളിയിക്കുകയാണെങ്കില്‍ താരത്തെ വേണ്ട വിധത്തില്‍ ഉപയോഗിക്കുവാനാണ് മാനേജ്മെന്റ തീരുമാനം എന്നും വഖാര്‍ യൂനിസ് വ്യക്തമാക്കി.

താരം ഓസ്ട്രേലിയന്‍ ടൂറിന് തൊട്ടുമുമ്പ് ഇത്തരം തീരുമാനം കൈക്കൊണ്ടതാണ് ഏവര്‍ക്കും നീരസം ഉണ്ടാക്കിയതെന്നും താരം ഇപ്പോള്‍ മടങ്ങി വരുന്നത് പാക്കിസ്ഥാന് ടീമിന് ഗുണം ചെയ്യുമെന്നും വഖാര്‍ വ്യക്തമാക്കി.

അടച്ചിട്ട് സ്റ്റേഡിയത്തില്‍ കളിക്കേണ്ട ആവശ്യമെന്ത്, ക്രിക്കറ്റിന് കാത്തിരിക്കാം

അടച്ചിട്ട സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് ആരംഭിക്കേണ്ടതില്ലെന്ന് പറഞ്ഞ് പാക് ഇതിഹാസം വഖാര്‍ യൂനിസ്. താന്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ കളി ആരംഭിക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണ്. ഒഴിഞ്ഞ സ്റ്റേഡിയത്തിലല്ല മത്സരങ്ങള്‍ നടക്കേണ്ടത്. ക്രിക്കറ്റിന് ഒരു പക്ഷേ അഞ്ചോ ആറോ മാസം കാത്തിരിക്കേണ്ടി വന്നേക്കാം എന്നാല്‍ ഈ മാസമോ അടുത്ത മാസമോ ക്രിക്കറ്റ് പുനരാരംഭിക്കേണ്ട സാഹചര്യമില്ലെന്ന് വഖാര്‍ പറഞ്ഞു.

സ്ഥിതി മെച്ചപ്പെടുവാന്‍ ഇനിയും കൂടുതല്‍ സമയം വേണമെങ്കില്‍ ഈ സാഹചര്യങ്ങള്‍ പരിഗണിക്കാവുന്നതാണ്, എന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റിന് തീര്‍ത്തും അനുയോജ്യമായ സാഹചര്യമല്ലെന്ന് മനസ്സിലാക്കേണ്ടതുണ്ടെന്ന് വഖാര്‍ യൂനിസ് പറഞ്ഞു.

ഈ സമയം നല്ല കാര്യങ്ങള്‍ക്ക് വേണ്ടി താരങ്ങള്‍ ചെലവഴിക്കണമെന്ന് വഖാര്‍ പറഞ്ഞു. ഇപ്പോള്‍ ക്രിക്കറ്റിന് ഇടയില്‍ വേണ്ടത്ര സമയം ലഭിക്കാറില്ല, അതിനാല്‍ തന്നെ വീണ് കിട്ടിയ ഈ അവസരം താരങ്ങള്‍ വിനിയോഗിക്കണമെന്ന് വഖാര്‍ യൂനിസ് പറഞ്ഞു. ഫിറ്റ്നെസ്സിനെ എന്നാല്‍ മറക്കാന്‍ പാടില്ലെന്ന് വഖാര്‍ വ്യക്തമാക്കി.

വഹാബും അമീറും ഓസ്ട്രേലിയന്‍ ടൂറിന് തൊട്ടുമുമ്പ് ടീമിനെ കൈവിട്ടു, അതിനാല്‍ തന്നെ യുവതാരങ്ങളെ ആശ്രയിക്കേണ്ടി വന്നു

ഓസ്ട്രേലിയന്‍ ടൂറിന് തൊട്ട് മുമ്പ് ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയ വഹാബ് റിയാസും മുഹമ്മദ് അമീറും ടീമിനെ അവസാന നിമിഷം കൈവിടുകയായിരുന്നുവെന്ന് പറഞ്ഞ് പാക് ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ്. ഓസ്ട്രേലിയന്‍ ടൂറിന് തൊട്ടുമുമ്പാണ് ഇരു താരങ്ങളുടെയും ഈ നീക്കം. അതിനാല്‍ തന്നെ പാക്കിസ്ഥാന്‍ യുവ താരങ്ങളെ ആശ്രയിക്കേണ്ടി വന്നു. പരമ്പരയില്‍ ദയനീയ പ്രകടനമായിരുന്നു ടീമിന്റേത്.

എന്നാല്‍ അവരുടെ തീരുമാനത്തിന് ടീം മാനേജ്മെന്റിന് അവരോട് അമര്‍ഷമൊന്നുമില്ലെന്ന് വഖാര്‍ പറഞ്ഞു. എന്നാല്‍ അവര്‍ ടീമിനെ കൈവിട്ടുവെന്നത് സത്യമാണെന്ന് വഖാര്‍ കൂട്ടിചേര്‍ത്തു. ടെസ്റ്റ് മതിയാക്കിയെങ്കിലും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പാക്കിസ്ഥാന് വേണ്ടി ഈ താരങ്ങള്‍ക്ക് ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് വഖാര്‍ പറഞ്ഞു.

ഉദ്ദേശിക്കുന്ന ഫലം ലഭിയ്ക്കുന്നില്ലെങ്കില്‍ താന്‍ ബൗളിംഗ് കോച്ച് സ്ഥാനം രാജി വയ്ക്കാന്‍ തയ്യാറെന്ന് വഖാര്‍ യൂനിസ്

പാക് ക്രിക്കറ്റിന് ഉദ്ദേശിച്ച ഫലം ലഭിയ്ക്കുന്നില്ലെങ്കില്‍ താന്‍ തന്റെ ബൗളിംഗ് കോച്ച് സ്ഥാനം രാജി വയ്ക്കുവാന്‍ തയ്യാറാണെന്ന് അഭിപ്രായപ്പെട്ട് വഖാര്‍ യൂനിസ്. ഇതിന് മുമ്പും പാക്കിസ്ഥാന്റെ ബൗളിംഗ് കോച്ചായി 2006ലും 2010ല്‍ മുഖ്യ കോച്ചായും പ്രവര്‍ത്തിച്ചിട്ടുള്ള വഖാര്‍ 2011ല്‍ രാജി വെച്ച ശേഷം 2014ല്‍ വീണ്ടും ടീമിന്റെ കോച്ചായി തിരിച്ചെത്തിയ ശേഷൺ 2016ല്‍ വീണ്ടും രാജി വെച്ചു. 2019ല്‍ വീണ്ടും മൂന്ന് വര്‍ഷത്തെ കരാറില്‍ ടീമിന്റെ ബൗളിംഗ് കോച്ചായി താരം എത്തുകയായിരുന്നു. ലോകകപ്പിന് ശേഷമാണ് വഖാര്‍ ഈ ദൗത്യം ഏറ്റെടുത്തത്.

പാക്കിസ്ഥാന് ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ചൊരു പേസ് ബൗളിംഗ് ലൈനപ്പ് സൃഷ്ടിക്കുകയാണ് തന്റെ ലക്ഷ്യമെന്നും വഖാര്‍ പറഞ്ഞു. ഒരു വര്‍ഷത്തിന് ശേഷം താന്‍ തന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുമെന്നും വഖാര്‍ വ്യക്തമാക്കി. തനിക്ക് സ്വയം മികവ് പുലര്‍ത്തുന്നതായി തോന്നുന്നില്ലെങ്കില്‍ താന്‍ മൂന്ന് വര്‍ഷം ഈ സ്ഥാനത്ത് കടിച്ച് തൂങ്ങുകയില്ലെന്നും വഖാര്‍ വ്യക്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു സ്ഥിരം ബൗളിംഗ് ലൈനപ്പും പരിമിത ഓവര്‍ ക്രിക്കറ്റില്‍ റൊട്ടേഷന്‍ പോളിസിയും പാക് ടീമില്‍ നടപ്പിലാക്കുവാനാണ് തന്റെ ഇപ്പോളത്തെ തീരുമാനം എന്ന് വഖാര്‍ യൂനിസ് പറഞ്ഞു. പുതിയ പ്രതിഭകള്‍ക്കായി തങ്ങള്‍ എപ്പോഴും ആഭ്യന്തര ക്രിക്കറ്റ് നിരീക്ഷിക്കുന്നുണ്ടന്നും വഖാര്‍ വ്യക്തമാക്കി.

ഈ യുവ പേസര്‍മാരെ ഒന്നോ രണ്ടോ മത്സരം വെച്ച് വിലയിരുത്തരുത്

ഓസ്ട്രേലിയയിലെ മോശം പ്രകടനത്തിന് പാക്കിസ്ഥാന്‍ യുവ പേസര്‍മാരെ വേട്ടയാടരുതെന്ന് ആവശ്യപ്പെട്ട് ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ്. ഓസ്ട്രേലിയയിലേക്ക് യുവ പേസ് നിരയുമായി പോയെങ്കിലും അവര്‍ക്ക് വേണ്ടത്ര ശോഭിക്കാനാകാതെ പോയപ്പോള്‍ ഇരു മത്സരങ്ങളിലും പാക്കിസ്ഥാന്‍ ഇന്നിംഗ്സ് തോല്‍വി ഏറ്റു വാങ്ങുകയായിരുന്നു.

ഈ താരങ്ങള്‍ക്ക് സമയം നല്‍കണമെന്നാണ് വഖാറിന്റെ ആവശ്യം. ഇവര്‍ ഭാവിയില്‍ ടീമിനും രാജ്യത്തിനും ഗുണം ചെയ്യുമെന്ന് ഉറപ്പാണ്, എന്നാല്‍ ഇവര്‍ക്ക് 6 മുതല്‍ ഒരു വര്‍ഷം വരെ സമയം നല്‍കേണ്ടതുണ്ടെന്ന് വഖാര്‍ വെളിപ്പെടുത്തി.

17-18 വയസ്സുള്ള താരങ്ങളെ വളര്‍ത്തിയെടുക്കുവാന്‍ സമയം വേണം, അല്ലാതെ ഒരു ടെസ്റ്റിലെ പ്രകടനം വെച്ച് അവരെ വിലയിരുത്തരുത്, അത് ചെയ്യുന്നത് കളിക്കാരോടും കോച്ചിനോടുമുള്ള അനീതിയാണെന്നും വഖാര്‍ വ്യക്തമാക്കി.

ഗാബയില്‍ നസീം ഷായ്ക്ക് അഭിമാന നിമിഷം, ടെസ്റ്റ് ക്യാപ് നല്‍കിയത് വഖാര്‍ യൂനിസ്

തന്റെ ടെസ്റ്റ് അരങ്ങേറ്റവുമായി ബന്ധപ്പെട്ട് വഖാര്‍ യൂനിസില്‍ നിന്ന് ടെസ്റ്റ് ക്യാപ് സ്വീകരിക്കുവാനുള്ള ചരിത്ര മുഹൂര്‍ത്തത്തിന് അവകാശിയായി നസീം ഷാ. ഇന്ന് 16 വയസ്സിലും 279 ദിവസത്തിലും തന്റെ ടെസ്റ്റ് അരങ്ങേറ്റം പാക്കിസ്ഥാനായി കുറിയ്ക്കുമ്പോള്‍ ടെസ്റ്റ് ക്യാപ് താരത്തിന് സമ്മാനിച്ചത് പാക് ഇതിഹാസവും ബൗളിംഗ് കോച്ചുമായ വഖാര്‍ യൂനിസ് ആയിരുന്നു.

ആദ്യ ദിവസം മികച്ച തുടക്കത്തിന് ശേഷം പാക്കിസ്ഥാന്‍ 86.2 ഓവറില്‍ 240 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. ആദ്യ ദിവസത്തെ കളി അവസാനിച്ചതോടെ നസീം ഷായ്ക്ക് ബൗളിംഗിന് അവസരം ലഭിച്ചില്ല. തന്റെ അരങ്ങേറ്റ ഇന്നിംഗ്സില്‍ 12 പന്തില്‍ നിന്ന് 7 റണ്‍സ് നേടിയ താരത്തെ മിച്ചല്‍ സ്റ്റാര്‍ക്ക് സ്വന്തം ബൗളിംഗില്‍ പിടിച്ച് പുറത്താക്കുകയായിരുന്നു.

നാളെ ടെസ്റ്റിന്റെ രണ്ടാം ദിവസം തന്റെ ആദ്യ പന്തെറിയുമ്പോള്‍ മുതല്‍ പ്രഭാവം ഉണ്ടാക്കുവാനാകും ഈ യുവ താരത്തിന്റെ ശ്രമം.

പാക്കിസ്ഥാന്റെ മുഖ്യ കോച്ചും ചീഫ് സെലക്ടറുമായി മിസ്ബയെ നിയമിച്ചു, വഖാര്‍ യൂനിസ് ബൗളിംഗ് കോച്ച്

പാക്കിസ്ഥാന്റെ മുഖ്യ കോച്ചും ചീഫ് സെലക്ടറമായി മിസ്ബ ഉള്‍ ഹക്കിനെ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. മിക്കി ആര്‍തറിന് പകരം കോച്ചായി എത്തുന്ന മിസ്ബ ഇന്‍സമാം ഉള്‍ ഹക്കിന് പകരമാണ് ചീഫ് സെലക്ടര്‍ പദവയിലേക്ക് എത്തുന്നത്. മുന്‍ പാക്കിസ്ഥാന്‍ നായകനായിരുന്ന താരം വിരമിച്ച ശേഷം 2 തവണ പിഎസ്‍എല്‍ വിജയിച്ച ഇസ്ലാമാബാദ് യുണൈറ്റഡിന്റെ നായകനുമായിരുന്നു.

മിസ്ബയ്ക്ക് പുറമെ ഡീന്‍ ജോണ്‍സിനെയും കോച്ചിംഗ് സ്ഥാനത്തേക്ക് പാക്കസ്ഥാന്‍ പരിഗണിച്ചിരുന്നു. പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ കൂടുതല്‍ മനസ്സിലാക്കുന്ന മിസ്ബയുടെ നിയമനം മികച്ചതാവുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ടീമിന്റെ ബൗളിംഗ് കോച്ചായി മുന്‍ ഇതിഹാസ താരം വഖാര്‍ യൂനിസിനെയും നിയമിച്ചിട്ടുണ്ട്.

പാകിസ്ഥാന്റെ ബൗളിംഗ് പരിശീലകനാവാൻ വഖാർ യൂനുസും

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാൻ മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ വഖാർ യൂനുസ് അപേക്ഷ നൽകി. രണ്ടു തവണ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായ യൂനിസ് മൂന്നാമതും ടീമിന്റെ മുഖ്യ പരിശീലകനാവാൻ മാനസികമായി തയ്യാറല്ലെന്ന് പറഞ്ഞാണ് ബൗളിംഗ് പരിശീലകനാവാൻ അപേക്ഷ നൽകിയത്. നേരത്തെ 2010ലും 2014 മുതൽ 2016 വരെയും വഖാർ യൂനിസ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു.

ബൗളിങ്ങിൽ പാകിസ്ഥാൻടീമിന് വേണ്ടി തനിക്ക് കൂടുതൽ സംഭാവനനൽകാൻ പറ്റുമെന്നും മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് താൻ വിമുഖത കാണിക്കുകയല്ലെന്നും അതെ സമയം മുഖ്യ പരിശീലകനാവാൻ താൻ മാനസികമായി തയ്യാറല്ലെന്നും യൂനിസ് പറഞ്ഞു.  മുഖ്യ പരിശീലകനായി ബോർഡ് ആരെ തീരുമാനിച്ചാലും കൂടെ പരിശീലിപ്പിക്കാൻ താൻ തയ്യാർ ആണെന്നും എന്റെ മേഖല ഏതാണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും അതിൽ തന്നെ താൻ തുടരുമെന്നും യൂനിസ് പറഞ്ഞു.

ലോകകപ്പിന് ശേഷം പാകിസ്താന്റെ ആദ്യ മത്സരം സെപ്റ്റംബർ അവസാനം നടക്കുന്ന ശ്രീലങ്കയുമായുള്ള പരമ്പരയാണ്. അതിന് മുൻപ് തന്നെ പുതിയ ക്യാപ്റ്റനെയും പരിശീലകനെയും സപ്പോർട്ടിങ് സ്റ്റാഫുകളെയും പി.സി.ബി നിയമിക്കും.

Exit mobile version