വിജയ് ഹസാരെ ട്രോഫി: കേരള ടീം പ്രഖ്യാപിച്ചു, സൽമാൻ നിസാർ ക്യാപ്റ്റൻ

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സീനിയർ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെൻ്റിലും മികച്ച പ്രകടനം കാഴ്ചവച്ച സല്‍മാന്‍ നിസാര്‍ ആണ് ടീം ക്യാപ്റ്റന്‍. ഹൈദരാബാദില്‍, ഡിസംബര്‍ – 23 ന് ബറോഡയ്ക്കെതിരെയാണ് കേരളത്തിന്‍റെ ആദ്യ മത്സരം. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ തീവ്ര പരിശീലനത്തിലാണ് ടീമംഗങ്ങള്‍. ഡിസംബര്‍ 20 ന് ടീം ഹൈദരാബാദില്‍ എത്തും.

ടീമംഗങ്ങള്‍ : സല്‍മാന്‍ നിസാര്‍( ക്യാപ്റ്റന്‍), റോഹന്‍ എസ് കുന്നുമ്മല്‍, ഷോണ്‍ റോജര്‍, മുഹമ്മദ്‌ അസറുദീന്‍, ആനന്ദ്‌ കൃഷ്ണന്‍, കൃഷ്ണ പ്രസാദ്‌, അഹമദ് ഇമ്രാന്‍, ജലജ് സക്സേന, ആദിത്യ ആനന്ദ്‌ സര്‍വ്വറ്റെ, സിജോ മോന്‍ ജോസഫ്, ബേസില്‍ തമ്പി, ബേസില്‍ എന്‍.പി, നിധീഷ് എം.ടി, ഏദന്‍ അപ്പിള്‍ ടോം, ഷറഫുദീന്‍ എന്‍.എം, അഖില്‍ സ്കറിയ, വിശ്വേശ്വര്‍ സുരേഷ്, വൈശാഖ് ചന്ദ്രന്‍, അജ്നാസ് എം.( വിക്കറ്റ് കീപ്പര്‍).

വിജയ് ഹസാരെ ട്രോഫി ഹരിയാന സ്വന്തമാക്കി

വിജയ് ഹസാരെ ട്രോഫി ഹരിയാന സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ രാജസ്ഥാന് 30 റൺസിന് പരാജയപ്പെടുത്തിയാണ് ഹരിയാന കിരീടത്തിലേക്ക് എത്തിയത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഹരിയാന അമ്പത് ഓവറിൽ 287-8 എന്ന സ്കോർ ഉയർത്തി. 88 റൺസ് എടുത്ത അങ്കിത് കുമാറാണ് ടോപ് സ്കോറർ ആയത്. 70 റൺസ് എടുത്ത മെനേരിയയും തിളങ്ങി.

മറുപടി ബാറ്റിങിന് ഇറങ്ങിയ രാജസ്ഥാന് 257 റൺസ് മാത്രമെ എടുക്കാനായുള്ളൂ. 106 റൺസ് എടുത്ത അഭിജിത്ത് ടോമർ പൊരുതി എങ്കിലും ഫലം ഉണ്ടായില്ല. 129 പന്തിൽ നിന്നാണ് ടോമർ 106 റൺസ് എടുത്തത്‌. 79 റൺസ് എടുത്ത് കുനാൽ സിംഗും രാജസ്ഥാന് വേണ്ടി തിളങ്ങി. 3 വിക്കറ്റ് വീതം വീഴ്ത്തിയ ഹർഷൽ പട്ടേലും സ്മുതി കുമാറും ബൗൾ കൊണ്ട് തിളങ്ങി.

ഹരിയാനയുടെ മൂന്നാം കിരീടം ആണിത്. മുമ്പ് 1990-91ൽ രഞ്ജി ട്രോഫിയും 1991-92ൽ ഇറാനി ട്രോഫിയും ഹരിയാന നേടിയിരുന്നു.

144 അടിച്ച് കൃഷ്ണ പ്രസാദ്, രോഹന്റെ 120ഉം!! മഹാരാഷ്ട്രക്ക് എതിരെ കേരളത്തിന് കൂറ്റൻ സ്കോർ

വിജയ് ഹസാരെ ട്രോഫിയിൽ പ്രീക്വാർട്ടർ പോരാട്ടത്തിൽ മഹാരാഷ്ട്രക്ക് എതിരെ കേരളത്തിന് കൂറ്റൻ സ്കോർ. ഇന്ന് ആദ്യം ബാറ്റു ചെയ്ത കേരളം 383-4 റൺസ് എടുത്തു. ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മലിന്റെയും കൃഷ്ണ പ്രസാദിന്റെയും മികച്ച സെഞ്ച്വറികൾ ആണ് കേരളത്തിന് ഇത്ര വലിയ സ്കോർ നൽകിയത്.

218 റൺസിന്റെ മികച്ച തുടക്കം കേരളത്തിന്റെ ഓപ്പണർമാർ ഓപ്പണിംഗ് വിക്കറ്റിൽ നൽകി. ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മലും കൃഷ്ണ പ്രസാദും ഇന്ന് സെഞ്ച്വറി നേടി. ലിസ്റ്റ എ മത്സരങ്ങളിൽ ഇത് മൂന്നാം തവണ മാത്രമാണ് കേരളത്തിന്റെ രണ്ട് ഓപ്പണർമാരും സെഞ്ച്വറി നേടുന്നത്. മുമ്പ് ജഗദീശും ഹെഡ്ഗെയും വിഷ്ണു വിനോദും ഉത്തപ്പയും ആണ് ഇതു പോലെ കേരളത്തിനായി ഒരേ മത്സരത്തിൽ സെഞ്ച്വറികൾ നേടിയ ഓപ്പണർമാർ.

കേരളത്തിന്റെ 200നേലെയുള്ള രണ്ടാമത്തെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടും ഇന്ന് പിറന്നു. രോഹൻ എസ് കുന്നുമ്മൽ ഇന്ന് 95 പന്തിൽ നിന്ന് 120 റൺസ് എടുത്താണ് പുറത്തായത്. ഒരു സിക്സും 18 ഫോറും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്. താരത്തിന്റെ ലിസ്റ്റ് എയിലെ നാലാം സെഞ്ച്വറിയാണിത്.

കൃഷ്ണ പ്രസാദ് തന്റെ ആദ്യ ലിസ്റ്റ് എ സെഞ്ച്വറിയും നേടി. 144 റൺസാണ് കൃഷ്ണ പ്രസാദ് നേടിയത്. 137 പന്തിൽ 4 സിക്സും 13 ഫോറും താരം അടിച്ചു.

സഞ്ജു സാംസൺ 25 പന്തിൽ നിന്ന് 29 റൺസും വിഷ്ണു വിനോദ് 23 പന്തിൽ 43 റൺസും ബാസിത് 18 പന്തിൽ നിന്ന് 35 റൺസും എടുത്ത് കേരളത്തെ നല്ല ടോറ്റലിൽ എത്തിച്ചു.

ഓ സഞ്ജു!!! താരത്തിന്റെ സൂപ്പര്‍ ശതകത്തിനും കേരളത്തെ വിജയത്തിലേക്ക് എത്തിക്കാനായില്ല

വിജയ് ഹസാരെ ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ റെയിൽവേസ് ഉയര്‍ത്തിയ 256 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന് 18 റൺസ് തോൽവി. സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ശതകം കേരളത്തിന് വിജയ പ്രതീക്ഷ നൽകിയെങ്കിലും കേരളം 8 വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് മാത്രമേ നേടിയുള്ളു. സഞ്ജു 139 പന്തിൽ 128 റൺസ് നേടിയപ്പോള്‍ അര്‍ദ്ധ ശതകം നേടിയ ശ്രേയസ്സ് ഗോപാലാണ് മറ്റൊരു പ്രധാന സ്കോറര്‍.

59/4 എന്ന നിലയിലേക്ക് വീണ കേരളത്തെ സഞ്ജു സാംസണും ശ്രേയസ്സ് ഗോപാലും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 53 റൺസ് നേടിയ ശ്രേയസ്സ് ഗോപാൽ പുറത്താകുമ്പോള്‍ കേരളം 138 റൺസാണ് അഞ്ചാം വിക്കറ്റിൽ നേടിയത്. എന്നാൽ രാഹുല്‍ ശര്‍മ്മ തൊട്ടടുത്ത ഓവറിൽ അബ്ദുള്‍ ബാസിത്തിനെയും അഖിൽ സ്കറിയയെും പുറത്താക്കിയപ്പോള്‍ കേരളത്തിന്റെ വിജയ പ്രതീക്ഷ അവസാനിച്ചു.

സഞ്ജു സാംസൺ തന്റെ ശതകം പൂര്‍ത്തിയാക്കിയ ശേഷം സ്കോറിംഗ് വേഗത്തിലാക്കിയെങ്കിലും വിജയത്തിലേക്ക് ടീമിനെ നയിക്കുവാന്‍ ‍താരത്തിനായില്ല. അവസാന ഓവറിൽ സഞ്ജു വീണപ്പോള്‍ സഞ്ജുവിന്റെ ഉള്‍പ്പെടെ നാല് നിര്‍ണ്ണായക വിക്കറ്റുകളുമായി രാഹുല്‍ ശര്‍മ്മ റെയിൽവേസ് ബൗളിംഗിൽ തിളങ്ങി.

റെയിൽവേസിനെതിരെ കേരളത്തിന് 256 റൺസ് വിജയ ലക്ഷ്യം

വിജയ് ഹസാരെ ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളം ഇന്ന് റെയിൽവേസിനെതിരെ ടോസ് നേടി ബൗളിംഗ് എടുത്തപ്പോള്‍ എതിരാളികളെ 255 റൺസിലൊതുക്കുവാന്‍ സഞ്ജുവിനും സംഘത്തിനും സാധിച്ചു. സാഹബ് യുവരാജ് സിംഗിന്റെ പുറത്താകാതെയുള്ള 121 റൺസാണ് റെയിൽവേസിനെ മുന്നോട്ട് നയിച്ചത്. 5 വിക്കറ്റ് നഷ്ടത്തിൽ ആണ് റെയിൽവേസ് ഈ സ്കോര്‍ നേടിയത്.

പ്രഥം സിംഗ് 61 റൺസും ഉപേന്ദ്ര യാദവ് 31 റൺസും നേടിയാണ് റെയിൽവേസ് സ്കോറിന് മാന്യത പകര്‍ന്നത്. പ്രഥം സിംഗ് – സാഹബ് യുവരാജ് കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ 148 റൺസ് നേടിയപ്പോള്‍ മൂന്നാം വിക്കറ്റിൽ ഉപേന്ദ്ര യാദവിനൊപ്പം സാഹബ് 62 റൺസ് നേടി.

കേരളത്തിനായി വൈശാഖ് ചന്ദ്രന്‍ രണ്ട് വിക്കറ്റ് നേടി.

13.2 ഓവറിൽ 7 വിക്കറ്റ് വിജയം, വിജയ് ഹസാരെയിൽ കേരളത്തിന് നാലാം വിജയം

വിജയ ഹസാരെ ട്രോഫിയിൽ മൂന്നാം വിജയം കരസ്ഥമാക്കി കേരളം. ഇന്ന് സിക്കിമിനെ 83 റൺസിന് എറിഞ്ഞിട്ട ശേഷം കേരളം 13.2 ഓവറിൽ വിജയം കരസ്ഥമാക്കുകയായിരുന്നു. 38 റൺസുമായി കൃഷ്ണ പ്രസാദ് പുറത്താകാതെ നിന്നപ്പോള്‍ 25 റൺസ് നേടിയ രോഹന്‍ കുന്നുമ്മൽ ആണ് മറ്റൊരു പ്രധാന സ്കോറര്‍.

നേരത്തെ എസ് മിഥുന്‍, അഖിൽ സ്കറിയ, അഭിജിത്ത് പ്രവീൺ എന്നിവരുടെ ബൗളിംഗ് മികവിലാണ് സിക്കിമിനെ കേരളം 83 റൺസിന് പുറത്താക്കിയത്.

16 പോയിന്റുമായി കേരളം ഗ്രൂപ്പിൽ മുംബൈയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്. പുതുച്ചേരി, റെയിൽവേസ് എന്നിവരാണ് കേരളത്തിന്റെ അടുത്ത രണ്ട് എതിരാളികള്‍. മുംബൈയോടാണ് കേരളത്തിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.

ത്രിപുരയ്ക്ക് എതിരെ കേരളം 231 റണ്ണിന് ഓളൗട്ട്

വിജയ് ഹസാരെ ട്രോഫിയിലെ നാലാം മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത കേരളം 231 റണ്ണിന് പുറത്ത്. 47.1 ഓവറിൽ എല്ലാവരും പുറത്താവുക ആയിരുന്നു. ഓപ്പണിംഗ് വിക്കറ്റ രോഹൻ എസ് കുന്നുമ്മലും മുഹമ്മദ് അസറുദ്ദീനും കേരളത്തിന് മികച്ച തുടക്കം നൽകിയിട്ടും അത് മുതലെടുക്കാൻ പിന്നാലെ വന്നവർക്ക് ആയില്ല. അസറുദ്ദീൻ 61 റൺസുമായി ടോപ് സ്കോറർ ആയി. രോഹൻ 44 റൺസും എടുത്തു.

14 റൺ എടുത്ത സച്ചിൻ ബേബി, 1 റൺ എടുത്ത സഞ്ജു, 2 റൺ എടുത്ത വിഷ്ണു വിനോദ് എന്നിവർ നിരാശപ്പെടുത്തി. അവസാനം അഖിൽ 22 റണ്ണും ശ്രേയസ് ഗോപാൽ 31 റൺസും എടുത്തത് കൊണ്ട് കേരളം 200 കടന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയമുള്ള കേരളത്തിന് ഇന്നും വിജയിക്കേണ്ടതുണ്ട്.

സച്ചിൻ ബേബിക്ക് സെഞ്ച്വറി, സഞ്ജുവിന് ഫിഫ്റ്റി!! കേരളത്തിന് പൊരുതാവുന്ന സ്കോർ

വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം മത്സരത്തിൽ കേരളം മുംബൈക്ക് എതിരെ 231 റണ്ണിന് ഓളൗട്ട്‌. സച്ചിൻ ബേബിയുടെയും സഞ്ജു സാംസന്റെയും മികവിലാണ് കേരളം 231ൽ എത്തിയ. എന്നാൽ മറ്റു ബാറ്റർമാർ പരാജയപ്പെട്ടത് ഒരു നല്ല ടോട്ടൽ ഉണ്ടാക്കുന്നതിൽ നിന്ന് കേരളത്തെ അകറ്റി. സച്ചിൻ ബേബി 134 പന്തിൽ നിന്ന് 104 റൺസ് എടുത്തു.രണ്ടു സിക്സും 8 ഫോറും അടങ്ങുന്നത് ആയിരുന്നു സച്ചിന്റെ ഇന്നിംഗ്സ്.

സഞ്ജു സാംസൺ 83 പന്തിൽ നിന്ന് 55 റൺസും എടുത്തു. 2 സിക്സും നാലു ഫോറും സഞ്ജുവിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. വിഷ്ണു വിനോദ് 15 പന്തിൽ നിന്ന് 20 റൺസും എടുത്തു. മുംബൈക്ക് ആയി മോഹിത് അവസ്തി നാലു വിക്കറ്റും തുശാർ പാണ്ടെ 3 വിക്കറ്റും വീഴ്ത്തി. കേരളം ആദ്യ മത്സരത്തിൽ സൗരാഷ്ട്രയെ തോൽപ്പിച്ചിരുന്നു.

വിജയ് ഹസാരെ; അബ്ദുൽ ബാസിതിന്റെ മികവിൽ കേരളത്തിന് വിജയം

വിജയ് ഹസാരെ ട്രോഫിയിൽ ആദ്യ മത്സരത്തിൽ കേരളം സൗരാഷ്ട്രയെ തോൽപ്പിച്ചു. മൂന്ന് വിക്കറ്റിന്റെ വിജയമാണ് കേരളം നേടിയത്. സൗരാഷ്ട്ര ഉയർത്തിയ 186 എന്ന വിജയലക്ഷ്യം 47.4 ഓവറിലേക്ക് ആണ് കേരളം മറികടന്നത്. 76 പന്തിൽ നിന്ന് 60 റൺസ് എടുത്ത അബ്ദുൽ ബാസിത് ആണ് കേരളത്തിന്റെ രക്ഷകനായത്‌.കേരളത്തിന്റെ ബാറ്റർമാരിൽ ആർക്കും വലിയ സ്കോർ നേടാൻ ആകാത്ത ദിവസത്തിൽ ബാസിത് നല്ല ഒരു ഇന്നിങ്സ് തന്നെ കളിച്ചു.

9 ഫോറും ഒരു സിക്സും അടങ്ങുന്നത് ആയിരുന്നു ബാസിതിന്റെ ഇന്നിംഗ്സ്. ക്യാപ്റ്റൻ സഞ്ജു സാംസൺ 30 റൺസ് എടുത്തു. 28 റൺസ് എടുത്ത അഖിൽ, 21 റൺസുമായി പുറത്താകാതെ നിന്ന ശ്രേയസ് ഗോപാൽ എന്നിവരും കേരളത്തിന്റെ ജയത്തിൽ നിർണായമായി.

ഇന്ന് ആദ്യം കേരളം മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു. സൗരാഷ്ട്ര 49.1 ഓവറിൽ 185 റൺസിന് ഓളൗട്ട് ആയി. നാലു വിക്കറ്റുമായി അഖിൻ കേരളത്തിനായി മികച്ച ബൗളിംഗ് കാഴ്ചവെച്ചു. 10 ഓവറിൽ 39 റൺസ് മാത്രം വഴങ്ങിയാണ് അഖിൻ നാലു വിക്കറ്റ് എടുത്തത്.

ബേസിൽ തമ്പി, ശ്രേയസ് ഗോപാൽ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. അഖിൽ, ബേസിൽ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി. 98 റൺസ് എടുത്ത വിശ്വരാജ്സിങ് ജഡേജ ആണ് സൗരാഷ്ട്രയുടെ ടോപ് സ്കോറർ ആയത്‌. വേറെ ആർക്കും സൗരാഷ്ട്ര നിരയിൽ നിന്ന് തിളങ്ങാൻ ആയില്ല.

വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു സാംസൺ കേരളത്തെ നയിക്കും

വിജയ് ഹസാരെ ട്രോഫിക്ക് ആയുള്ള കേരള ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ആകും കേരളത്തെ നയിക്കുന്നത്. രോഹൻ എസ് കുന്നുമ്മൽ വൈസ് ക്യാപ്റ്റൻ ആയും ഉണ്ട്‌. നവംബർ 23ന് സൗരാഷ്ട്രക്ക് എതിരായ മത്സരത്തോടെയാകും കേരളം ടൂർണമെന്റ് ആരംഭിക്കുക. സയ്യിദ് മുഷ്താഖലി ടൂർണമെന്റിൽ നോക്കൗട്ട് റൗണ്ടിൽ കാലിടറിയ കേരളം വിജയ് ഹസാരെ ട്രോഫിയിൽ മികച്ച പ്രാകടനം നടത്താൻ ആകും എന്ന ആത്മവിശ്വാസത്തിലാണ്‌.

KERALA TEAM

Sanju Vishwanadh Samson( C )
Rohan S Kunnummal (V C)
Vishnu Vinod
Shreyas Gopal
Mohammed Azharuddeen M
Sachin Baby
Abdul Bazith P A
Sijomon Joseph
Vaishak Chandran
Basil Thampi
Salman Nizar
Ajnas M
Akhil Scaria
Basil N P
Akhin Sathar
Midhun S

Officials
Nazir Machan – Observer ,M Venkataramana – Head Coach ,M Raja Gopal Asst. Coach
Vyshakh Krishna – Trainer
Unnikrishnan R S – Physio
Vasudevan Irusan— Performance Analyst
Jose N – Team Masseur
Prasanth P – Chairman Selection Committee
will accompany the team

Football stadium at night. Generative Ai

പൊരുതി നോക്കി ആസാം, ത്രില്ലര്‍ വിജയവുമായി മഹാരാഷ്ട്ര ഫൈനലിലേക്ക്

350/7 എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ആസാം അവസാനം വരെ പൊരുതി നോക്കിയെങ്കിലും 12 റൺസ് വിജയവുമായി മഹാരാഷ്ട്ര വിജയ് ഹസാരെ ട്രോഫി ഫൈനലില്‍. ഇന്ന് റുതുരാജ് ഗായക്വാഡും(168), അങ്കിത് ഭാവനെയും(110) നേടിയ ശതകങ്ങളുടെ മികവിൽ വലിയ ലക്ഷ്യമാണ് മഹാരാഷ്ട്ര ആസാമിന് മുന്നിൽ വെച്ചത്.

95 റൺസ് നേടിയ സ്വരുപം പുര്‍കായാസ്തയും 78 റൺസ് നേടിയ സിബശങ്കര്‍ റോയിയും ചേര്‍ന്ന് ആസാമിന് പ്രതീക്ഷ നൽകിയെങ്കിലും രാജ്വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍ നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തി മഹാരാഷ്ട്രയ്ക്ക് മേൽക്കൈ നേടിക്കൊടുത്തു.

53 റൺസ് നേടിയ റിഷവ് ദാസ് ആണ് മറ്റൊരു പ്രധാന സ്കോറര്‍. കഴിഞ്ഞ മത്സരത്തിലെ പോലെ ബൗളിംഗിൽ തിളങ്ങിയ രാജ്‍വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍ 4 വിക്കറ്റാണ് നേടിയത്.

45ാം ഓവറിൽ സ്വരൂപത്തിന്റെ വിക്കറ്റ് വീഴ്ത്തിയ ഹംഗാര്‍ഗേക്കര്‍ ആസാമിന്റെ പ്രതീക്ഷകള്‍ എറിഞ്ഞിടുകയായിരുന്നു. അവസാന അഞ്ചോവറിൽ 46 റൺസ് മതിയായിരുന്നുവെങ്കിലും ആസാമിന്റെ കൈവശം രണ്ട് വിക്കറ്റ് മാത്രമാണുണ്ടായിരുന്നത്.

പിന്നീട് കൂടുതൽ വിക്കറ്റുകള്‍ നഷ്ടമായില്ലെങ്കിലും 338/8 എന്ന നിലയിൽ ആസാം ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.

ഫൈനലില്‍ സൗരാഷ്ട്രയാണ് മഹാരാഷ്ട്രയുടെ എതിരാളികള്‍.

പ്രിലിമിനറി ക്വാര്‍ട്ടര്‍ ഫൈനൽ, കേരളത്തിന് എതിരാളികള്‍ ജമ്മു ആന്‍ഡ് കാശ്മീര്‍

വിജയ് ഹസാരെ ട്രോഫി പ്രിലിമിനറി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് കേരളം. ജമ്മു ആന്‍ഡ് കാശ്മീര്‍ ആണ് കേരളത്തിന്റെ എതിരാളികള്‍. തമിഴ്നാടിന് പിന്നിലായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് കേരളം അടുത്ത റൗണ്ടിലേക്ക് കടന്നത്. ഈ മത്സരം വിജയിച്ചാൽ പഞ്ചാബ് ആണ് കേരളത്തിന്റെ ക്വാര്‍ട്ടറിലെ എതിരാളി.

മറ്റു പ്രിലിമിനറി ക്വാര്‍ട്ടര്‍ ഫൈനൽ മത്സരങ്ങളിൽ ഉത്തര്‍ പ്രദേശും മുംബൈയും കര്‍ണ്ണാടകയും ജാര്‍ഖണ്ഡും ഏറ്റുമുട്ടും. മത്സരങ്ങളെല്ലാം അഹമ്മദാബാദിലാണ് നടക്കുന്നത്. മഹാരാഷ്ട്ര, ആസാം എന്നിവര്‍ മേൽപ്പറഞ്ഞ മത്സരത്തിലെ വിജയികളെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിടും.

നാലാം ക്വാര്‍ട്ടറിൽ തമിഴ്നാടും സൗരാഷ്ട്രയും ഏറ്റുമുട്ടും.

Exit mobile version