Picsart 23 06 01 00 25 18 103

“ധോണി തന്നെ ഒരിക്കലും തെറ്റായ വഴിയിൽ കൊണ്ടുപോകില്ലെന്ന് അറിയാമായിരുന്നു” – തുഷാർ ദേശ്പാണ്ഡെ

എംഎസ് ധോണി തന്നെ ഒരിക്കലും തെറ്റായ വഴിയിൽ കൊണ്ടുപോകില്ലെന്ന് തനിക്കറിയാമെന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് ഫാസ്റ്റ് ബൗളർ തുഷാർ ദേശ്പാണ്ഡെ. ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് സിഎസ്‌കെ ഐപിഎൽ 2023 കിരീടം ഉയർത്തിയതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു തുഷാർ.

ഒരു സൈനികനെപ്പോലെ ധോണി പറയുന്നതെന്തും താൻ പിന്തുടരുമെന്നും ദേശ്പാണ്ഡെ പറഞ്ഞു. ഈ സീസൺ ഐ പി എല്ലിലെ 16 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റ് വീഴ്ത്തിയ ദേശ്പാണ്ഡെ ഐപിഎല്ലിൽ തന്റെ ഏറ്റവും മികച്ച സീസൺ ആണ് ആസ്വദിച്ചത്.

“കാര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമല്ലെങ്കിൽ വഴികാട്ടുകയും വെളിച്ചം കാണിക്കുകയും ചെയ്യുന്ന ഒരാൾ നമ്മുക്ക് ഉണ്ടെന്ന് നമുക്ക് അറിയാം. അദ്ദേഹം നിസ്വാർത്ഥനാണ്, കാര്യങ്ങൾ ലളിതമാക്കുന്നു. അദ്ദേഹം കാര്യങ്ങൾ സങ്കീർണ്ണമാക്കുന്നില്ല, നിങ്ങളുടെ മോശം സമയങ്ങളിൽ ധീണി നിങ്ങളോടൊപ്പമുണ്ടാകും.” തുഷാർ പറഞ്ഞു.

“ഒരു പട്ടാളക്കാരനെപ്പോലെ, അവൻ പറയുന്നതെന്തും ഞാൻ പിന്തുടരും. ധോണി എന്നെ ഒരിക്കലും തെറ്റായ വഴിയിൽ കൊണ്ടുപോകില്ല എന്ന് എനിക്കറിയാം,” ദേശ്പാണ്ഡെ പറഞ്ഞു.

Exit mobile version