Picsart 24 03 31 22 34 49 505

ഹാർദിക് ഈ വെറുപ്പ് മറികടക്കും എന്ന് ബോൾട്ട്

ഹാർദിക് പാണ്ഡ്യ ഈ വെറുപ്പ് മറികടന്ന് തിരിച്ചുവരും എന്ന് രാജസ്ഥാൻ റോയൽസ് ഫാസ്റ്റ് ബൗളർ ട്രെൻ്റ് ബോൾട്ട്. ഹാർദിക് പാണ്ഡ്യ ഇന്ത്യൻ തന്റെ ഇഷ്ട താരങ്ങളിൽ ഒരാളാണ് എന്നും ബോൾട്ട് പറഞ്ഞു. കാണികളുടെ വെറുപ്പ് അവഗണിക്കാനും അദ്ദേഹം ഹാർദികിനെ ഉപദേശിച്ചു. മുംബൈ ഇന്ത്യൻസിനെ നയിക്കുന്ന പാണ്ഡ്യ, അഹമ്മദാബാദിലും ഹൈദരാബാദിലും നടന്ന ഐപിഎൽ മത്സരങ്ങളിൽ കാണികളുടെ കൂവൽ നേരിട്ടിരുന്നു. ഇന്ന് മുംബൈയിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുകയാണ് ഹാർദിക്.

“ഈ രാജ്യത്ത് വളരെയധികം ആവേശഭരിതരായ ആരാധകരുണ്ട്, ഹാർദിക്കിനെക്കുറിച്ച് പ്രത്യേകം പറയുമ്പോൾ, അദ്ദേഹം എൻ്റെ പ്രിയപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരിലൊരാളാണ്, ഈ വെറുപ്പ് അധികകാലം നിലനിൽക്കുമെന്ന് ഞാൻ കരുതുന്നില്ല.” ബോൾട്ട് പറഞ്ഞു.

“എനിക്ക് ഉറപ്പുണ്ട്, ഈ വെറുപ്പും കൂവലും ബഹളവും അവഗണിച്ച് സ്വന്തം ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന ഒരാളാണ് ഹാർദിക്”
ബോൾട്ട് കൂട്ടിച്ചേർത്തു

Exit mobile version