Trentboult2

ഈ ബൗളിംഗ് യൂണിറ്റിന്റെ ഭാഗമാകുവാന്‍ സാധിച്ചത് വലിയ കാര്യം – ട്രെന്റ് ബോള്‍ട്ട്

രാജസ്ഥാന്‍ റോയൽസ് ബൗളിംഗ് യൂണിറ്റിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞത് വലിയൊരു കാര്യമാണെന്ന് പറഞ്ഞ് ട്രെന്റ് ബോള്‍ട്ട്. നാന്‍ഡ്രേ ബര്‍ഗര്‍ മിക്ക ദക്ഷിണാഫ്രിക്കന്‍ താരങ്ങളെയും പോലെ ഹൃദയം കൊണ്ട് പന്തെറിയുന്ന വ്യക്തിയാണെന്നും ചഹാലും അശ്വിനും എക്കാലവും വിക്കറ്റുകളുമായി സമ്മര്‍ദ്ദം സൃഷ്ടിക്കുന്നവാണെന്നും ബോള്‍ട്ട് പറഞ്ഞു.

അത് പോലെ സന്ദീപ് ശര്‍മ്മയും അവസരം ലഭിയ്ക്കുമ്പോളെല്ലാം ടീമിന് വേണ്ടി നിര്‍ണ്ണായക പ്രകടനം പുറത്തെടുക്കുന്ന താരമാണെന്നും ബോള്‍ട്ട് സൂചിപ്പിച്ചു. ബോള്‍ട്ടിന്റെ ഓപ്പണിംഗ് സ്പെല്ലിൽ തകര്‍ന്ന മുംബൈയ്ക്ക് പിന്നീട് മത്സരത്തിൽ തിരിച്ചുവരവ് സാധ്യമല്ലാതാകുകയായിരുന്നു.

മധ്യ ഓവറുകളിൽ ചഹാല്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ താരം വിട്ട് നൽകിയത് വെറും 11 റൺസ് മാത്രമാണ്.

Exit mobile version