ഗിബ്സ്-വൈറ്റിനെ സ്വന്തമാക്കാനുള്ള ടോട്ടനം നീക്കത്തിന് എതിരെ നിയമനടപടിയും ആയി നോട്ടിങ്ഹാം ഫോറസ്റ്റ്

തങ്ങളുടെ ഇംഗ്ലീഷ് മധ്യനിര താരം മോർഗൻ ഗിബ്സ് വൈറ്റിനെ സ്വന്തമാക്കാനുള്ള ടോട്ടനം ഹോട്‌സ്പർ ശ്രമത്തിനു എതിരെ നിയമനടപടി സ്വീകരിച്ചു നോട്ടിങ്ഹാം ഫോറസ്റ്റ്. കഴിഞ്ഞ സീസണിൽ ഫോറസ്റ്റ് ജേഴ്‌സിയിൽ മികച്ച പ്രകടനം നടത്തിയ താരത്തെ 60 മില്യൺ പൗണ്ടിന്റെ റിലീസ് ക്ലോസ് നൽകി സ്വന്തമാക്കാൻ ആണ് ടോട്ടനം ശ്രമിച്ചത്. താരവും ആയി ധാരണയിൽ എത്തിയ അവർ ഇന്ന് തന്നെ താരത്തിന്റെ മെഡിക്കലും ബുക്ക് ചെയ്തിരുന്നു.

എന്നാൽ തങ്ങളെ അറിയിക്കാതെ താരത്തെ നേരിട്ട് സമീപിച്ചത് നിയമവിരുദ്ധം ആണെന്ന വാദം ആണ് നോട്ടിങ്ഹാം ഫോറസ്റ്റ് ഉയർത്തിയത്. കഴിഞ്ഞ സീസണിൽ 34 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നു ഏഴു ഗോളുകളും എട്ട് അസിസ്റ്റുകളും നേടിയ ഗിബ്സ് വൈറ്റ് അവർക്ക് കോൺഫറൻസ് ലീഗ് യോഗ്യത നേടി കൊടുക്കുന്നതിൽ വലിയ പങ്ക് ആണ് വഹിച്ചത്. അതേസമയം ടോട്ടനം ശരിയായ മാർഗ്ഗത്തിൽ ആണ് റിലീസ് ക്ലോസ് ആക്ടിവേറ്റ് ചെയ്തത് എങ്കിൽ ഫോറസ്റ്റിന് ഒന്നും ചെയ്യാൻ ആവില്ല. നിലവിൽ ക്രിസ്റ്റൽ പാലസിന് പകരം യൂറോപ്പ ലീഗിൽ കളിക്കാൻ യോഗ്യത കിട്ടിയ ഫോറസ്റ്റിന് തങ്ങളുടെ പ്രധാനതാരത്തെ നിലനിർത്താൻ ആവുമോ എന്നു കണ്ടു തന്നെ അറിയണം.

ബ്രസീലിയൻ അത്ഭുതതാരത്തിന് പിറകെ വമ്പന്മാരുടെ നിര

പ്രതിഭകളുടെ കലവറയായ ബ്രസീലിന്റെ പുതിയ തരോദയം എൻഡ്രിക് ഫെലിപ്പേക്ക് പിറകെ യൂറോപ്പിലെ വമ്പന്മാരുടെ നിര. 2006ൽ ജനിച്ച വെറും പതിനാറു വയസുകാരന്റെ കഴിവുകൾ ഇപ്പോൾ തന്നെ യൂറോപ്പിൽ പാട്ടാണ്. തുടക്കം മുതൽ റയലും ബാഴ്‌സയും ആണ് കാര്യമായി നീക്കങ്ങൾ നടത്തിയിരുന്നത് എങ്കിൽ ഇപ്പോൾ പിഎസ്ജി, ചെൽസി, റയൽ എന്നിവരാണ് എൻഡ്രികിന് പിറകെ കൂടിയിട്ടുള്ളത്. ഏകദേശം അറുപത് മില്യൺ യൂറോയാണ് താരത്തിന്റെ പാൽമിറാസുമായുള്ള റിലീസ് ക്ലോസ്. ഇരുപത് മില്യണോളം പിഎസ്ജി വാഗ്‌ദാനം ചെയ്തതായും നേരത്തെ വാർത്തകൾ വന്നിരുന്നു. താരത്തിന് പതിനെട്ടു വയസ് തികയുന്ന 2024ൽ മാത്രമേ എത്തിക്കാൻ കഴിയൂ എങ്കിലും ഇപ്പോൾ തന്നെ വലിയ മത്സരമാണ് എൻഡ്രികിന് വേണ്ടി നടക്കുന്നത്.

പാൽമിറാസ് സീനിയർ ടീമിന് വേണ്ടി വെറും അഞ്ച് മത്സരങ്ങൾ മാത്രമാണ് ഇതുവരെ കളിച്ചിട്ടുള്ളത്. മൂന്ന് ഗോളുകളും നേടി. താരത്തെ ബ്രസീലിന്റെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമായിരുന്നു എന്ന് കഴിഞ്ഞ ദിവസം ഇതിഹാസ താരം റൊണാൾഡോ അഭിപ്രായപ്പെട്ടിരുന്നു. പാൽമിറാസിന്റെ ചാരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോളടിക്കാരനും കൂടിയാണ് എൻഡ്രിക്. അടുത്ത കാലത്ത് ബ്രസീലിൽ നിന്നും വിനിഷ്യസ്, റോഡ്രിഗോ തുടങ്ങി മികച്ച താരങ്ങളെ എത്തിച്ച റയൽ എൻഡ്രിക്കിലും കണ്ണു വെച്ചിട്ടുണ്ടെങ്കിൽ മറ്റ് ക്ലബ്ബുകൾക്ക് കാര്യം ദുഷ്കരമാകും.

ലക്ഷ്യം കൂടുതൽ ഫ്രീ ഏജന്റുകൾ, നയം വ്യക്തമാക്കി അലെമാനി

ലപോർട വീണ്ടും ബാഴ്‌സലോണയുടെ തലപ്പത്ത് എത്തിയ ശേഷം ടീം പുനരുദ്ധാരണത്തിന് തന്റെ വലം കൈ ആയി തിരിച്ചു കൊണ്ടു വന്നതാണ് മാത്യു അലെമാനിയെ. താരക്കമ്പോളത്തിൽ ഇടിവ് പറ്റിയ ടീമിന്റെ സാമ്പത്തിക നിലക്ക് കൂടുതൽ പരിക്ക് ഏല്പിക്കാതെ മികച്ച താരങ്ങളെ എത്തിക്കാൻ അദ്ദേഹത്തിനായി. അതിൽ തന്നെ ഫ്രീ ഏജന്റായി മാറിയ താരങ്ങളെ എത്തിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധ നൽകിയിരുന്നു. ഇപ്പോൾ അടുത്ത ട്രാൻസ്ഫർ വിൻഡോകളിലും തന്റെ പദ്ധതി എന്തായിരിക്കും എന്ന കൃത്യമായ സൂചന നൽകിയിരിക്കുകയാണ് അദ്ദേഹം.

അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിലും കൂടുതൽ ഫ്രീ ഏജന്റുമാരെ എത്തിക്കാൻ തന്നെയാണ് ടീം ശ്രമിക്കേണ്ടതെന്ന് അലെമാനി പറഞ്ഞു. കെസ്സി, ക്രിസ്റ്റൻസൻ, അലോൺസോ, ബെല്ലാരിൻ തുടങ്ങി മികച്ച താരങ്ങളെ ഫ്രീ ഏജന്റുമാരായി എത്തിക്കാൻ ബാഴ്‌സക്ക് സാധിച്ചിരുന്നു. കൈമാറ്റ തുക ഒഴിവാക്കാൻ സാധിച്ചാൽ സാമ്പത്തികമായി അത് ടീമിന് വലിയ ആശ്വാസമാകും.

അതേ സമയം ബിൽബാവോ താരം ഇനിഗോ മാർട്ടിനസ് അടക്കം താരങ്ങൾ നിലവിൽ അടുത്ത സീസണിലേക്ക് ടീമിന്റെ റഡാറിലുണ്ട്. മെസ്സി അടക്കം ഈ സീസണോടെ ഫ്രീ ഏജന്റുമാരാകുന്ന ഒരുപിടി താരങ്ങൾ ഉണ്ടെന്നതും ശ്രദ്ധേയമാണ്. ഈ സീസണിൽ തന്നെ ബാഴ്‌സ ലക്ഷ്യമിട്ടിരുന്ന ജോസ് ഗയയും അടുത്ത വർഷത്തോടെ ഫ്രീ ഏജന്റ് ആവും.

ചെൽസിയുടെ യുവതാരം ബില്ലി ഗിൽമോർ ബ്രൈറ്റണിലേക്ക്

ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പായി ബില്ലി ഗിൽമോറിനെ ബ്രൈറ്റൺ സ്വന്തമാക്കിയിരിക്കുകയാണ്‌. സ്ഥിര കരാറിൽ ചെൽസി വിടാൻ താരം തീരുമാനിച്ചു. 9 മില്യണോളം ആണ് ട്രാൻസ്ഫർ തുക.

ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിൽ താരം മെഡിക്കൽ പൂർത്തിയാക്കാനായി എത്തി കഴിഞ്ഞു. 21കാരനായ താരം മുമ്പ് ലാംപാർഡിന് കീഴിൽ ചെൽസിക്കായി നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു. പക്ഷെ ടൂക്കലിന് കീഴിൽ ആ മികവ് തുടരാം കഴിഞ്ഞില്ല. കഴിഞ്ഞ സീസണിൽ നോർവിച്ച് സിറ്റികയിൽ ലോണിൽ കളിച്ച ഗിൽമോറിന് അവിടെയും തിളങ്ങാൻ ആയിരുന്നില്ല.

2017-ൽ 16 വയസ്സുള്ളപ്പോൾ ഗിൽമോർ റേഞ്ചേഴ്സിന്റെ അക്കാദമിയിൽ നിന്നാണ് ചെൽസിയിലേക്ക് എത്തിയത്‌.

മുൻ കേരള ബ്ലാസ്റ്റേഴ്സ് വിങ്ങർ ലോകെൻ മീതെ റിയൽ കാശ്മീരിലേക്ക്

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ ലോകെൻ മീതെയെ റിയൽ കാശ്മീർ സൈൻ ചെയ്തു. ഒരു വർഷത്തെ കരാറിലാണ് താരം കാശ്മീരിൽ എത്തുന്നത്. 25കാരനായ താരം അവസാനം രണ്ട് വർഷം ഈസ്റ്റ് ബംഗാളിന് ഒപ്പം ആയിരുന്നു കളിച്ചിരുന്നത്.

ഈസ്റ്റ് ബംഗാളിൽ എത്തും മുമ്പ് താരം ട്രാവുവിനായയി കളിച്ചിരുന്നു‌. മ്ഇടതു വിങ്ങിൽ കളിക്കുന്ന താരം കേരള ബ്ലാസ്റ്റേഴ്സ് ടീമിലൂടെ വളർന്നു വന്നതാണ്. കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിനു വേണ്ടിയും റിസേർവ്സ് ടീമിനു വേണ്ടിയും ലോകെൻ മീതെ കളിച്ചിട്ടുണ്ട്.

2019ൽ ആയിരുന്നു താരം കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്‌. മുമ്പ് റിയൽ കാശ്മീരിനു വേണ്ടിയും സഗോൽബന്ദ് യുണൈറ്റഡിനു വേണ്ടിയുമൊക്കെ കളിച്ചിട്ടുണ്ട്.

യുവ ഫോർവേഡ് റഹീം അലി ചെന്നൈയിനിൽ കരാർ പുതുക്കി

ചെന്നൈ എഫ്‌സി ഫോർവേഡ് റഹിം അലി പുതിയ കരാറിൽ ഒപ്പുവെച്ചു. രണ്ട് വർഷം കൂടി താരം ക്ലബ്ബിൽ തുടരുമെന്ന് ഉറപ്പാക്കുന്ന പുതിയ കരാറിലാണ് താരം ഒപ്പുവെച്ചത്. ബംഗാളിൽ നിന്നുള്ള 22 വയസുകാരൻ കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ചെന്നൈയിനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. താരം രണ്ട് ഗോളുകളും രണ്ട് അസിസ്റ്റും കഴിഞ്ഞ സീസണിൽ നേടിയിരുന്നു.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐ‌എഫ്‌എഫ്) എലൈറ്റ് അക്കാദമിയുടെ ഭാഗമായി വളർന്നു വന്ന റഹിം 2018 ൽ ഇന്ത്യൻ ആരോസിൽ നിന്നാണ് ചെന്നൈയിനിൽ ചേർന്നത്. ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നു. ചെന്നൈയിൻ ഐ‌എസ്‌എൽ ഫൈനലിലെത്തിയ 2019-20 ലെ സീസണിലാണ് റഹീം ചെന്നൈയിൽ അരങ്ങേറ്റം കുറിക്കുന്നത്. വിങ്ങറായും സ്ട്രക്കറായുമൊക്കെ കഴിഞ്ഞ സീസണുകളിൽ റഹീം ചെന്നൈയിനായി സജീവമായിരുന്നു.

Story Highlight: Striker Rahim Ali has extended his contract with Chennaiyin FC till 2024! 💙✅

ഡിപായെ ഫ്രീ ഏജന്റാക്കി മാറ്റാൻ ബാഴ്സലോണ | Barcelona and Memphis Depay are in negotiations to reach an agreement on free agency

ബാഴ്സലോണ ഡിപായെ നിലനിർത്താൻ ആഗ്രഹിക്കുന്നില്ല എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. താരത്തിനായി നല്ല ഓഫർ ഒന്നും വരാതായതോടെ ഡിപായെ ഫ്രീ ഏജന്റായി ക്ലബ് വിടാൻ അനുവദിക്കാൻ ആണ് ഇപ്പോൾ ബാഴ്സലോണ തീരുമാനിച്ചിരിക്കുന്നത്. ഡിപായ്ക്ക് 20 മില്യൺ യൂറോ നൽകി കരാർ അവസാനിപ്പിക്കാൻ ആണ് ബാഴ്സലോണ ശ്രമം. ഇത് താരം അംഗീകരിച്ചേക്കും.

നല്ല ഓഫറുകൾ തനിക്ക് ലഭിക്കുക ആണെങ്കിൽ ക്ലബ് വിടാൻ തയ്യാറാണ് എന്ന് ഡിപായ് ബാഴ്സലോണയോട് പറഞ്ഞിട്ടുണ്ട്. എന്നാൽ യൂറോപ്പിലെ വലിയ ക്ലബുകളിൽ ഒന്നാണ് എങ്കിൽ മാത്രമേ താരം ക്ലബ് വിടാൻ തയ്യാറാവുകയുള്ളൂ. ഇപ്പോൾ ഡിപായ്ക്ക് ആയി ഒരു ക്ലബും രംഗത്ത് വന്നിട്ടില്ല.

ഒളിമ്പിക് ലിയോണിൽ നിന്നും ബാഴ്സലോണയിലേക്ക് വലിയ പ്രതീക്ഷയോടെ എത്തിയ മെംഫിസ് ഡീപെയ് ആ പ്രതീക്ഷക്ക് ഒത്ത മികവ് അവിടെ കാണിച്ചില്ല. സ്ഥിരമായി അവസരങ്ങൾ കിട്ടാത്തതും ഡിപായ്ക്ക് പ്രശ്നമായി. സാവി ഡിപായിൽ തല്പരനല്ലാത്തതും താരത്തിന് തിരിച്ചടിയായി.

Story Highlights – Barcelona and Memphis Depay lawyers are in negotiations to reach an agreement on free agency.

ജെറി ലാൽറിൻസുവാലയും ഈസ്റ്റ് ബംഗാളിൽ എത്തി | East Bengal completed Jerry Lalrinzuala transfer

അവസാന ആറു വർഷമായി ചെന്നൈയിനൊപ്പം ഉണ്ടായിരുന്ന ഡിഫൻഡർ ജെറി ലാൽറിൻസുവാല ഇനി ഈസ്റ്റ് ബംഗാളിനായി കളിക്കും. ചെന്നൈയിൻ വിട്ട താരത്തെ ഫ്രീ ട്രാൻസ്ഫറിലാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കുന്നത്. താരം കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റായിരുന്നു. ഇന്ന് കൊൽക്കത്തയിൽ എത്തിയ താരം കരാർ ഒപ്പുവെച്ചു.

23കാരനായ താരം ചെന്നൈയിനായി 103 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എങ്കിലും അവസാന സീസണുകളിൽ ജെറിക്ക് തന്റെ പഴയ മികവിൽ എത്താൻ ആയുരുന്നില്ല. 2016ൽ ഐ എസ് എൽ എമേർജിങ് പ്ലയർ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള താരം ഒരു ഐ എസ് എൽ കിരീടം ചെന്നൈയിന് ഒപ്പം നേടിയിട്ടുണ്ട്. എ ഐ എഫ് എഫ് എലീറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരം മുമ്പ് ഇന്ത്യക്ക് ആയും കളിച്ചിട്ടുണ്ട്. ലോണിൽ ഡി എസ് ജി ശിവജിയൻസിനായി ഐലീഗിലും കളിച്ചിരുന്നു‌

Story Highlights; East Bengal are all set to announce the signing of defender Jerry Lalrinzuala (24) on a multi-year deal.

മാഞ്ചസ്റ്റർ സിറ്റി കുകുറേയെ ഉടൻ സ്വന്തമാക്കും

മാഞ്ചസ്റ്റർ സിറ്റിയുടെ ഫുൾബാക്കായ സിഞ്ചെങ്കോ ആഴ്സണലിൽ പോകും എന്ന് ഉറപ്പായതോടെ സിറ്റി കുകുറേയയെ സ്വന്തമാക്കാൻ ഉള്ള ശ്രമം വേഗത്തിൽ ആക്കും. കഴിഞ്ഞ സീസണിൽ ബ്രൈറ്റന്റെ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ച കുകുറേയക്കായി മാഞ്ചസ്റ്റർ സിറ്റി ഉടൻ അവസാന ബിഡ് സമർപ്പിക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

പെപ് ഗ്വാർഡിയോള താരത്തെ എന്തായാലും സിറ്റിയിൽ എത്തിക്കണം എന്ന് ക്ലബ് മാനേജ്മെന്റിനോട് ട്രാൻസ്ഫർ വിൻഡോയുടെ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. 23കാരനായ താരം കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ബ്രൈറ്റണിലെത്തിയത്.

ഗ്രഹാം പോട്ടറിന്റെ കീഴിൽ ലോകനിലവാരമുള്ള താരമായി കുകുറേയ മാറി. ബാഴ്സലോണയുടെയും എസ്പാന്യോളിന്റെയും അക്കാദമികളിലൂടെ ആണ് കുകുറേയ വളർന്നത്. ബാഴ്സലോണ ബി ടീമിനായി 3 വർഷത്തോളം കളിച്ചിരുന്നു. ബാഴ്സലോണ സീനിയർ ടീമിൽ അവസരം ലഭിക്കാതെ വന്നതോടെ താരം ഗെറ്റഫയിലേക്ക് പോയി. അവിടെ നിന്നായിരുന്നു താരം ബ്രൈറ്റണിലേക്ക് വന്നത്. കുകുറേയയെ വിട്ടു കൊടുക്കണം എങ്കിൽ വലിയ തുക തന്നെ ബ്രൈറ്റൺ ആവശ്യപ്പെടും.

Exit mobile version