Pakistan

ന്യൂസിലാണ്ടിന്റെ താളം തെറ്റിച്ച് അഘ സൽമാന്റെ മൂന്ന് വിക്കറ്റുകള്‍

പാക്കിസ്താനെതിരെ മികച്ച നിലയിൽ മുന്നേറുകയായിരുന്നു ന്യൂസിലാണ്ടിന്റെ താളം തെറ്റിച്ച് അഘ സൽമാന്‍. ടോം ലാഥമും ഡെവൺ കോൺവേയും ഒന്നാം വിക്കറ്റിൽ 134 റൺസ് നേടി ന്യൂസിലാണ്ടിന് മികച്ച തുടക്കം നൽകിയപ്പോള്‍ നസീം ഷാ 71 റൺസ് നേടിയ നസീം ഷായെ വിക്കറ്റിന് മുന്നിൽ കുടുക്കി പാക്കിസ്ഥാന് ആദ്യ നേട്ടം സമ്മാനിച്ചു.

പിന്നീട് ഡെവൺ കോൺവേയും കെയിന്‍ വില്യംസണും രണ്ടാം വിക്കറ്റിൽ നൂറ് റൺസ് കൂടി കൂട്ടിചേര്‍ത്തുവെങ്കിലും 122 റൺസ് നേടിയ കോൺവേയെ പുറത്താക്കി അഘ സൽമാന്‍ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു.

കെയിന്‍ വില്യംസണെ തൊട്ടടുത്ത ഓവറിൽ നസീം ഷാ പുറത്താക്കിയപ്പോള്‍ താരം 36 റൺസാണ് നേടിയ്. ഹെന്‍റി നിക്കോള്‍സിനെയും(26), ഡാരിൽ മിച്ചലിനെയും(3) സൽമാന്‍ പുറത്താക്കിയപ്പോള്‍ 234/1 എന്ന നിലയിൽ നിന്ന് ന്യൂസിലാണ്ട് 278/5 എന്ന നിലയിലേക്ക് വീണു.

മൈക്കൽ ബ്രേസ്‍വെല്ലിനെ അബ്രാര്‍ അഹമ്മദ് പൂജ്യത്തിന് പുറത്താക്കിയതോടെ ന്യൂസിലാണ്ടിന് ആറാം വിക്കറ്റും നഷ്ടമായി. ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് 309/6 എന്ന നിലയിലാണ്. 30 റൺസ് നേടിയ ടോം ബ്ലണ്ടൽ – ഇഷ് സോധി കൂട്ടുകെട്ടാണ് ന്യൂസിലാണ്ടിനെ മുന്നൂറ് കടത്തിയത്. ടോം ബ്ലണ്ടൽ 30 റൺസും ഇഷ് സോധി 11 റൺസും നേടിയാണ് ക്രീസിലുള്ളത്.

Exit mobile version