ഇംഗ്ലണ്ടിന്റെ പേസർ റീസ് ടോപ്ലി ലോകകപ്പിൽ നിന്ന് പുറത്ത്

ഏകദിന ലോകകപ്പിൽ ഇനി റീസ് ടോപ്ലി കളിക്കില്ല. പരിക്കേറ്റ താരത്തെ ഒഴിവാക്കിയതായി ഇംഗ്ലണ്ട് സ്ഥിരീകരിച്ചു. ടോപ്ലിയുടെ ഇടത് ചൂണ്ടുവിരലിന് പരിക്കേറ്റിരുന്നു. ഇതാണ് താരത്തിന് വിനയായത്. പകരക്കാരനെ ഇതുവരെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിട്ടില്ല. ജോഫ്ര ആർച്ചർ പകരക്കാരൻ ആകില്ല എന്നാണ് സൂചന.

ടോപ്ലി നേരത്തെ, ഐ‌പി‌എല്ലിന്റെ സമയത്തും പരിക്കേറ്റ് ദീർഘകാലം പുറത്ത് ഇരിക്കേണ്ടി വന്നിരുന്നു. 29-കാരൻ ഇതുവരെ ലോകകപ്പിൽ നല്ല പ്രകടനമായിരുന്നു കാഴ്ചവെച്ചത്‌. 8 വിക്കറ്റ് വീഴ്ത്തി ടോപ്ലി ആണ് ഏകദിന ലോകകപ്പിൽ ഇതുവരെ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ വിക്കയ് എടുത്തത്‌. നാല് മത്സരങ്ങളിൽ മൂന്നും തോറ്റ ഇംഗ്ലണ്ടിന് ഇത് വലിയ തിരിച്ചടിയാണ്.

റീസ് ടോപ്ലിയും ഐ പി എല്ലിൽ നിന്ന് പുറത്ത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു താരം കൂടെ പരിക്കേറ്റ് സീസണിൽ കളിക്കില്ല എന്ന് ഉറപ്പായി‌. ആർ സി ബിയുടെ ആദ്യ മത്സരത്തിന് ഇടയിൽ ആയിരുന്നു റീസ് ടോപ്ലിക്ക് പരിക്കേറ്റത്. ഫീൽഡിങ്ങിനിടെ തോളിന് പരിക്കേറ്റ താരം ഇനി കളിക്കില്ല എന്ന് ആർ സി ബി തന്നെ അറിയിച്ചു. താരത്തിന് പകരക്കാരനെ സൈൻ ചെയ്യും എന്നും ആർ സി ബി പറഞ്ഞു.

ആദ്യ മത്സരത്തിൽ കാമറൺ ഗ്രീനിനെ പുറത്താക്കിയ ടോപ്‌ലി 2 ഓവർ മാത്രമെ പന്ത് എറിഞ്ഞിരുന്നുള്ളൂ. രജത് പതിദാറിനെയും ഹേസല്വൂഡിനെയും പരിക്ക് കാരണം നഷ്ടമായ ആർ സി ബിക്ക് ഈ പരിക്കും വലിയ തിരിച്ചടിയാണ്.

റീസ് ടോപ്ലിയും പരിക്കേറ്റ് പുറത്ത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ആർ സി ബി താരം റീസ് ടോപ്ലിക്ക് പരിക്കേറ്റിരുന്നു. ഫീൽഡിങ്ങിനിടെ തോളിന് പരിക്കേറ്റ താരം ഇനി അടുത്ത മത്സരങ്ങളിൽ കളിക്കുന്ന കാര്യം സംശയമാണ്‌. മുംബൈ ഇന്ത്യൻസ് ഇന്നിംഗ്‌സിനെതിരെ എട്ടാം ഓവറിനിടെ ആയിരുന്നു ടോപ്ലിക്ക് പരിക്കേറ്റത്‌.

ഇന്നലെ കാമറൂൺ ഗ്രീനിനെ പുറത്താക്കിയ ടോപ്‌ലി 2 ഓവർ മാത്രമെ പന്ത് എറിഞ്ഞുള്ളൂ. താരത്തിന്റെ പരിക്കിന്റെ വ്യാപ്തി കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമെ വ്യക്തമാവവുകയുള്ളൂ. രജത് പതിദാറിനെയും ഹേസല്വൂഡിനെയും പരിക്ക് കാരണം നഷ്ടമായ ആർ സി ബിക്ക് ഈ പരിക്കും വലിയ തിരിച്ചടിയാണ്.

ടോപ്ലി ആര്‍സിബിയിലേക്ക്, ഉനഡ്കടിനെ സ്വന്തമാക്കി ലക്നൗ സൂപ്പര്‍ ജയന്റ്സ്

ഐപിഎല്‍ മിനി ലേലത്തിൽ റീസ് ടോപ്ലിയെ 1.90 കോടി രൂപയ്ക്ക് സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 75 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. അതേ സമയം ജയ്ദേവ് ഉനഡ്കടിനെ 50 ലക്ഷം രൂപയുടെ അടിസ്ഥാന വിലയ്ക്ക് ലക്നൗ സൂപ്പര്‍ ജയന്റ്സ് സ്വന്തമാക്കി.

ന്യൂസിലാണ്ടിന്റെ ആഡം മിൽനെയെയും ഇംഗ്ലണ്ടിന്റെ ക്രിസ് ജോര്‍ദ്ദനെയും സ്വന്തമാക്കുവാന്‍ ഫ്രാഞ്ചൈസികള്‍ മുന്നോട്ട് വന്നില്ല.

തൈമൽ മിൽസ് ലോകകപ്പിൽ നിന്ന് പുറത്ത്

തൈമൽ മിൽസ് ലോകകപ്പ് ടീമിൽ നിന്ന് പുറത്ത്. ഇംഗ്ലണ്ടിന്റെ ശ്രീലങ്കയ്ക്കെതിരെയുള്ള വിജയത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പിന്നീട് സാം ബില്ലിംഗ്സ് മത്സരത്തിൽ പകരക്കാരനായി ഫീൽഡ് ചെയ്യാനിറങ്ങി. ഇംഗ്ലണ്ടിന്റെ 15 അംഗ സ്ക്വാഡിൽ മിൽസിന് പകരം റീസ് ടോപ്ലി പകരക്കാരനായി ടീമിലെത്തും.

റീസ് ടീമിനൊപ്പം റിസര്‍വ് താരമായി യുഎഇയിൽ തന്നെയുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ ഡെത്ത് ബൗളിംഗ് ദൗത്യം മനോഹരമായി നിര്‍വഹിച്ച് വരികയായിരുന്നു തൈമൽ മിൽസ്. നവംബര്‍ 6ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.

അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത് ഋഷഭ് പന്ത്, ലോകേഷ് രാഹുലിന് ശതകം

പൂനെയിലെ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സ്. ഇന്ന് ഇന്ത്യയുടെ തുടക്കം മോശമായിരുന്നുവെങ്കിലും വിരാട് കോഹ്‍ലിയും ലോകേഷ് രാഹുലും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 121 റണ്‍സാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ശിഖര്‍ ധവാനെയും രോഹിത് ശര്‍മ്മയെയും(25) തുടക്കത്തില്‍ തന്നെ നഷ്ടമായി 37/2 എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് 66 റണ്‍സ് നേടിയ കോഹ്‍ലിയെ അടുത്തതതായി നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 158 റണ്‍സായിരുന്നു.

നാലാം വിക്കറ്റില്‍ രാഹുലിനൊപ്പം ഋഷഭ് പന്ത് എത്തിയതോടെ ഇന്ത്യയുടെ ഇന്നിംഗ്സിന് വേഗത കൂടി. ടോം കറന്‍ പന്തിന്റെ സ്കോര്‍ 40ല്‍ നില്‍ക്കെ പന്തിനെ പുറത്താക്കിയതായി അമ്പയര്‍ വിധിച്ചുവെങ്കിലും ഡിആര്‍എസിലൂടെ തീരുമാനം തെറ്റാണെന്ന് പന്ത് തെളിയിക്കുകയായിരുന്നു.

ഓവറിലെ അടുത്ത രണ്ട് പന്തില്‍ സിക്സും ഫോറും നേടി ഋഷഭ് തന്റെ അര്‍ദ്ധ ശതകം 28 പന്തില്‍ തികയ്ക്കുകയായിരുന്നു. 108 പന്തില്‍ നിന്നാണ് രോഹിത് തന്റെ അഞ്ചാം ശതകം പൂര്‍ത്തിയാക്കിയത്. 108 റണ്‍സ് നേടി കെഎല്‍ രാഹുലിനെ ടോം കറന്‍ പുറത്താക്കുമ്പോള്‍ പന്തുമായി ചേര്‍ന്ന് 113 റണ്‍സാണ് ഈ കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ നേടിയത്.

40 പന്തില്‍ 77 റണ്‍സ് നേടിയ പന്ത് 7 സിക്സുകളാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്. 16 പന്തില്‍ നാല് സിക്സ് ഉള്‍പ്പെടെ 35 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യയെ ഉയര്‍ന്ന സ്കോറിലേക്ക് നയിക്കുവാന്‍ സഹായിച്ചു. ഇംഗ്ലണ്ട് ബൗളര്‍മാരില്‍ റീസ് ടോപ്ലേയും ടോം കറനും രണ്ട് വീതം വിക്കറ്റ് നേടി.

റീസ് ടോപ്ലേയ്ക്ക് സറേയില്‍ രണ്ട് വര്‍ഷത്തെ പുതിയ കരാര്‍

റീസ് ടോപ്ലേയ്ക്ക് പുതിയ വൈറ്റ് ബോള്‍ കരാര്‍ നല്‍കി സറേ. രണ്ട് വര്‍ഷത്തെ കരാറാണ് 25 വയസ്സുകാരന്‍ ഇടം കൈയ്യന്‍ പേസര്‍ക്ക് ടീം നല്‍കിയിരിക്കുന്നത്. പരിക്ക് സ്ഥിരമായി അലട്ടിയിരുന്ന താരം സസ്സെക്സിലൂടെ കഴിഞ്ഞ സീസണിലാണ് പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ടി20 ബ്ലാസ്റ്റില്‍ 11 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റാണ് താരം നേടിയത്. സൗത്ത് ഗ്രൂപ്പില്‍ സസ്സെക്സ് ഒന്നാമതായപ്പോള്‍ ടോപ്ലേയുടെ പ്രകടനവും നിര്‍ണ്ണായക ഘടകമായി മാറി.

എന്നാല്‍ സസ്സെക്സ് നല്‍കിയ പുതിയ കരാര്‍ താരം നിരസിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് വേറെ കൗണ്ടികള്‍ താരത്തിനായി രംഗത്തെത്തിയെങ്കിലും സറേയ്ക്കൊപ്പം പോകുവാനാണ് റീസ് തീരുമാനിച്ചത്. ദി ഹണ്ട്രഡില്‍ ഓവല്‍ ആസ്ഥാനമായ ഓവല്‍ ഇന്‍വിന്‍സിബിസ് താരത്തെ സ്വന്തമാക്കിയിരുന്നു.

ഇംഗ്ലണ്ട് പേസ് ബൗളര്‍ക്ക് പിന്നാലെ കൗണ്ടി ക്ലബ്ബുകള്‍

ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളര്‍ റീസ് ടോപ്ലിയ്ക്ക് പിന്നാലെ കൗണ്ടി ക്ലബ്ബുകളായ മിഡില്‍സെക്സും സസ്സെക്സും. ഹാംപ്ഷയറുമായുള്ള കരാര്‍ കഴിഞ്ഞ സീസണില്‍ അവസാനിച്ചതോടെ ഇപ്പോള്‍ ഫ്രീ ഏജന്റായാണ് ടോപ്ലി നില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം പരിക്കിന്റെ പിടിയിലായ താരം ഇപ്പോള്‍ പൂര്‍ണ്ണ മാച്ച് ഫിറ്റായി വരുന്നതെയുള്ളു. പരിക്ക് മൂലമാണ് കഴിഞ്ഞ സീസണിലെ കരാറിനു ശേഷം ഹാംപ്ഷയര്‍ താരത്തിന്റെ കരാര്‍ പുതുക്കി നല്‍കാത്തത്. എസ്സെക്സില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പാണ് റീസ് ഹാംപ്ഷയറിലെത്തിയത്.

താരം ഇപ്പോള്‍ പൂര്‍ണ്ണാരോഗ്യത്തിലേക്ക് മടങ്ങിയെത്തുകയാണെന്നും തന്റെ മുഴുവന്‍ പേസില്‍ തന്നെ പന്തെറിയുവാന്‍ സാധിക്കുന്നുണ്ടെന്നുമാണ് അറിയുവാന്‍ സാധിക്കുന്നത്. ഓസ്ട്രേലിയയില്‍ വിക്ടോറിയയ്ക്കൊപ്പവും താരം പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇപ്പോള്‍ താല്പര്യം പ്രകടിപ്പിച്ച സസ്സെക്സ്, മിഡില്‍സെക്സ് കൗണ്ടികളിലും താരം എത്തി ടീമിനൊപ്പം ചെലവഴിച്ചുവെന്ന് ആണ് ലഭിയ്ക്കുന്ന വിവരം.

Exit mobile version