ആർബി ലീപ്സിഗിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമായി


വെർഡർ ബ്രെമനുമായി ശനിയാഴ്ച ഗോൾരഹിത സമനില വഴങ്ങിയതോടെ ആർബി ലീപ്സിഗിൻ്റെ ബുണ്ടസ് ലീഗയിലെ ആദ്യ നാലിൽ ഫിനിഷ് ചെയ്യാനുള്ള പ്രതീക്ഷകൾ അസ്തമിച്ചു. 2017 ൽ സ്ഥാനക്കയറ്റം നേടിയ ശേഷം ഒമ്പത് സീസണുകളിൽ ഇത് രണ്ടാം തവണ മാത്രമാണ് ക്ലബ്ബിന് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ നഷ്ടമാകുന്നത്. ലീപ്സിഗിന് ബ്രെമൻ പ്രതിരോധം തകർക്കാൻ കഴിഞ്ഞില്ല. സാവി സിമോൺസ് തൊടുത്ത ഷോട്ട് പോസ്റ്റിലിടിക്കുകയും രണ്ടാം പകുതിയിൽ ഗോൾകീപ്പർ തടുക്കുകയും ചെയ്തു.


ഈ ഫലത്തോടെ ലീപ്സിഗ് യൂറോപ്പാ ലീഗ് യോഗ്യത നേടാനുള്ള പോരാട്ടത്തിലാണ്. അവസാന മത്സരത്തിൽ സ്റ്റട്ട്ഗാർട്ടിനെതിരെ അവർക്ക് വിജയം അനിവാര്യമാണ്. അതേസമയം, റെഡ് ബുളിൻ്റെ പുതിയ ഫുട്ബോൾ മേധാവിയായി നിയമിതനായ യൂർഗൻ ക്ലോപ്പിന് ചാമ്പ്യൻസ് ലീഗ് ഇല്ലാത്ത ഒരു വെല്ലുവിളി നിറഞ്ഞ ഓഫ്-സീസൺ ആയിരിക്കും ഇത്.


മറ്റ് ബുണ്ടസ് ലീഗ മത്സരങ്ങളിൽ, പുതുതായി സ്ഥാനക്കയറ്റം നേടിയ ഹോൾസ്റ്റൈൻ കീലും ബോക്കവും യഥാക്രമം ഫ്രെബർഗിനോടും മെയിൻസിനോടും തോറ്റ് തരംതാഴ്ത്തപ്പെട്ടു.

വെർണർ തിരികെ ലൈപ്സിഗിൽ എത്തും, താരത്തെ വിൽക്കാൻ ചെൽസി സമ്മതിച്ചു

ചെൽസിയുടെ അറ്റാക്കിംഗ് താരം ടിമോ വെർണറിനെ വിൽക്കാൻ തന്നെ ചെൽസി തീരുമാനിച്ചു. വെർണറിന്റെ മുൻ ക്ലബ് കൂടിയായ ലൈപ്സിഗ് തന്നെ ആകും താരത്തെ സ്വന്തമാക്കുന്നത്. യുവന്റസിനെ മറികടന്നാണ് ലൈപ്സിഗ് വെർണറിനെ സ്വന്തമാക്കുന്നത്. ആദ്യം ലോണിൽ താരത്തെ അയക്കാൻ ആണ് ചെൽസി ശ്രമിച്ചത് എങ്കിലും ഇപ്പോൾ താരത്തെ വിൽക്കാൻ തന്നെ ക്ലബ് തീരുമാനിച്ചു.

അവസാന രണ്ട് സീസണായി ചെൽസിക്ക് ഒപ്പം ഉള്ള വെർണർക്ക് ചെൽസിയിൽ ഒരിക്കലും തന്റെ ജർമ്മനിയിലെ ഫോം കണ്ടെത്താൻ ആയിരുന്നില്ല 26കാരനായ താരം 2020 സമ്മറിൽ ലൈപ്സിഗിൽ നിന്നാണ് സ്റ്റാംഫോ ബ്രിഡ്ജിലേക്ക് എത്തിയത്‌.

ലൈപ്സിഗിൽ ഗോളടിച്ച് കൂട്ടിയിരുന്ന ബൂട്ടുകൾ ചെൽസിയിൽ എത്തിയപ്പോൾ നിശ്ചലമായി. ചെൽസിയിൽ അവസാന രണ്ട് സീസണിലുമായി എണ്ണമില്ലാത്ത അവസരങ്ങൾ ആണ് വെർണർ നഷ്ടമാക്കിയത്. ലൈപ്സിഗിലേക്ക് മടങ്ങാൻ താരവും ആഗ്രഹിക്കുന്നുണ്ട്.

Story Highlights: Timo Werner’s return to RB Leipzig is getting closer

ബുണ്ടസ് ലീഗയിൽ അവസാനക്കാരോട് സമനില വഴങ്ങി ലെപ്സിഗ്

ജർമ്മൻ ബുണ്ടസ് ലീഗയിൽ ആർ.ബി ലെപ്സിഗിനെ 1-1 നു സമനിലയിൽ തളച്ച് ലീഗിലെ അവസാനസ്ഥാനക്കാർ ആയ എസ്.സി പാഡർബോൺ. ആദ്യ പകുതിയിൽ തിമോ വെർണരുടെ പാസിൽ നിന്ന് പാട്രിക് ഷിക് ആണ് ലെപ്സിഗിന് ആയി ലക്ഷ്യം കണ്ടത്. എന്നാൽ 43 മത്തെ മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട പ്രതിരോധനിര താരം ഉപമെകാനോ ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോയത് ലെപ്സിഗിനു വലിയ തിരിച്ചടിയായി.

തുടർന്ന് 10 പേരായി ചുരുങ്ങിയ എതിരാളികൾക്ക് എതിരെ മികച്ച പോരാട്ടം ആണ് അവസാനസ്ഥാനക്കാർ പുറത്ത് എടുത്തത്. രണ്ടാം പകുതിയിൽ അവസരങ്ങൾ തുറന്നു എങ്കിലും ഒന്നും ലക്ഷ്യത്തിൽ എത്തിക്കാൻ പാഡർബോണിനു ആയില്ല. തുടർന്ന് 92 മിനിറ്റിൽ ക്രിസ്ത്യൻ സ്ട്രോഡിയക് ആണ് അവരുടെ സമനില ഗോൾ കണ്ടത്തിയത്. സമനിലയോടെ ലീഗിൽ രണ്ടാമത് എത്താനുള്ള അവസരം ആണ് ലെപ്സിഗ് കളഞ്ഞു കുളിച്ചത്. പാഡർബോൺ ഇപ്പോഴും ലീഗിൽ അവസാനസ്ഥാനത്ത് തന്നെയാണ്.

ലെപ്സിഗിനെ സമനിലയിൽ തളച്ച് ഫ്രയ്ബർഗ്

കോവിഡ് പ്രതിസന്ധിക്ക് ശേഷം നടന്ന ആദ്യ മത്സരത്തിൽ കിരീടം ലക്ഷ്യം വക്കുന്ന നൈഗിൽസ്മാന്റെ ആർ.ബി ലെപ്സിഗിന് സമനില. നിലവിൽ ലീഗിൽ ഏഴാം സ്ഥാനത്ത് ഉള്ള ഫ്രയ്ബർഗ് ആണ് കാണികൾക്ക് പ്രവേശനം ഇല്ലാത്ത റെഡ് ബുൾ അറീനയിൽ ലെപ്സിഗിനെ 1-1 നു സമനിലയിൽ തളച്ചത്. പതിഞ്ഞ താളത്തിൽ ആയിരുന്നു മത്സരം തുടങ്ങിയത്. ഏതാണ്ട് മത്സരത്തിന്റെ സകല മേഖലകളിലും ആധിപത്യം നേടിയെങ്കിലും ലെപ്സിഗിനെ ഞെട്ടിച്ച് ഫ്രയ്ബർഗ് ആണ് ആദ്യ ഗോൾ നേടിയത്. 34 മിനിറ്റിൽ മാനുവൽ ഗിൽഡിന്റെ ഇടത് കാലൻ അടി അവർക്ക് ലീഡ് നൽകി.

രണ്ടാം പകുതിയിൽ ലെപ്സിഗ് സമനിലക്ക് ആയി ഉണർന്നു കളിച്ചു. എന്നാൽ ഫ്രയ്ബർഗ് പ്രതിരോധം മികച്ച രീതിയിൽ പ്രതിരോധിച്ചു. 77 മിനിറ്റിൽ കെവിൻ കാമ്പലിന്റെ ക്രോസിൽ മികച്ച ഒരു ഹെഡറിലൂടെ ക്യാപ്റ്റൻ ആയി അരങ്ങേറിയ ആദ്യ മത്സരത്തിൽ ഗോൾ നേടിയ യൂസഫ് പൗൾസൻ ലെപ്സിഗിന് സമനില സമ്മാനിച്ചു. പൗൾസന്റെ സീസണിലെ നാലാം ഗോൾ ആയിരുന്നു ഇത്. മത്സരത്തിന്റെ അവസാന നിമിഷം ഫ്രയ്ബർഗ് ഗോൾ നേടി എങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറിയുടെ ഓഫ് സൈഡ് തീരുമാനം ലെപ്സിഗിന്റെ രക്ഷക്ക് എത്തി. നിലവിൽ 50 പോയിന്റ് ഉള്ള ലെപ്സിഗ് ലീഗിൽ നാലാമതും 39 പോയിന്റുകൾ ഉള്ള ഫ്രയ്ബർഗ് ഏഴാമതും ആണ്.

Exit mobile version