റോളർ സ്കേറ്റിംഗ്, ഇന്ത്യയുടെ പുരുഷ വനിതാ ടീമുകൾക്ക് വെങ്കലം

റോളർ സ്കേറ്റിംഗിൽ ഇന്ത്യക്ക് രണ്ട് വെങ്കലം. വനിതാ ടീമും പുരുഷന്മാരുടെ ടീമും ഇന്ന് വെങ്കലം ഉറപ്പിച്ചു. സഞ്ജന ബത്തുല, കാർത്തിക ജഗദീശ്വരൻ, ഹീരൽ സാധു, ആരതി കസ്തൂരി രാജ് എന്നിവരടങ്ങുന്ന ഇന്ത്യൻ വനിതാ റോളർ സ്കേറ്റിംഗ് 3000 മീറ്റർ സ്പീഡ് സ്കേറ്റിംഗ് റിലേയിൽ ആണ് വെങ്കല മെഡൽ ഉറപ്പിച്ചത്.

4 മിനിറ്റ് 34.861 സെക്കൻഡിൽ ഇന്ത്യൻ സംഘം മത്സരം പൂർത്തിയാക്കി, അവർക്ക് മൂന്നാം സ്ഥാനം ലഭിച്ചു. 4 മിനിറ്റ് 19.447 സെക്കൻഡിൽ ചൈനീസ് തായ്‌പേയ് സ്വർണം നേടിയപ്പോൾ ദക്ഷിണ കൊറിയ 4 മിനിറ്റ് 21.146 സെക്കൻഡിൽ വെള്ളി നേടി.

പുരുഷന്മാരുടെ ടീം റിലേയിൽ 4:10.128 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ആര്യൻപാൽ സിംഗ് ഗുമാൻ, ആനന്ദ്കുമാർ വേൽകുമാർ, സിദ്ധാന്ത് കാംബ്ലെ, വിക്രം ഇംഗലെ സഖ്യം ഇന്ത്യക്കായി വെങ്കല മെഡൽ ഉറപ്പിച്ചു. ചൈനീസ് തായ്പേയ് (4:05.692), ദക്ഷിണ കൊറിയ (4:05.702) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു.

ലോകകപ്പ് സന്നാഹ മത്സരത്തിനായി ഇന്ത്യൻ ടീം കേരളത്തിൽ എത്തി

ലോകകപ്പ് സന്നാഹ മത്സരത്തിനായി ഇന്ത്യൻ ടീം തിരുവനന്തപുരത്ത് എത്തി. ഒക്ടോബർ 3ന് നെതർലന്റ്സിനെതരെ ആണ് ഇന്ത്യയുടെ അടുത്ത സന്നാഹ മത്സരം. രോഹിത് ശർമ്മയും സംഘവും ഇന്ന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങി. നാളെ ടീം പരിശീലനത്തിന് ഇറങ്ങും. ഈ മത്സരത്തിനു മഴ ഭീഷണിയുണ്ട്. തിരിവനന്തപുരത്ത് നടക്കേണ്ടിയിരുന്ന രണ്ട് സന്നാഹ മത്സരങ്ങളും വലിയ തിരിച്ചടി മഴ കാരണം നേരിട്ടിരുന്നു.

ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരവും മഴ കാരണം മാറ്റേണ്ടി വന്നു. ഇന്ത്യ ഗുവഹാത്തിയിൽ ഇംഗ്ലണ്ടിനെ ആയിരുന്നു നേരിടേണ്ടിയിരുന്നത്. എന്നാൽ ആ മത്സരം മഴ കാരണം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കേണ്ടി വന്നു. ഓസ്ട്രേലിയക്ക് എതിരെ ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരത്തിനു മുന്നേയുള്ള അവസാന സന്നാഹ മത്സരമാണ് തിരുവനന്തപുരത്തേത്.

https://twitter.com/ipl2023update/status/1708491522524524863?t=WTo05S4h5lyAEdGeSWfgFQ&s=19

22 മെഡലുകളുമായി ഇന്ത്യയുടെ ഷൂട്ടിംഗ് സംഘം ഏഷ്യൻ ഗെയിംസ് യാത്ര അവസാനിപ്പിച്ചു

2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഷൂട്ടിംഗ് സംഘം ഒരു മെഡൽ കൂടി നേടി അവരുടെ യാത്ര അവസാനിപ്പിച്ചു. ട്രാപ്പ് പുരുഷന്മാരുടെ ഫൈനലിൽ കിനാൻ ചെനായ് വെങ്കലം നേടിയതോടെയാണ് ഇന്ത്യ ഷൂട്ടിംഗിൽ 22 മെഡലുകളിൽ എത്തിയത്.

ഇന്ന് രാവികെ നടന്ന ട്രാപ്പ് പുരുഷ ടീം ഇനത്തിൽ സൊരാവർ സിംഗ് സന്ധു, പൃഥ്വിരാജ് തൊണ്ടൈമാൻ എന്നിവർക്കൊപ്പം കിനാൻ സ്വർണവും നേടിയിരുന്നു. വ്യക്തിഗത ഇനത്തിൽ ചൈനയുടെ യിങ് ക്വിയും ഗോൾഡും തലാൽ അൽറാഷിദി വെള്ളിയും നേടി. 32/40 എന്ന സ്‌കോറിൽ ആണ് കിനാൻ ചെനായ് പോരാട്ടം അവസാനിപ്പിച്ചത്.

ഇതോടെ, ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാമ്പയിന് ഇന്ത്യൻ ഷൂട്ടിംഗ് സംഘം അവസാനനിട്ടു. 7 സ്വർണ്ണം ഉൾപ്പെടെ 22 മെഡലുകൾ ഇന്ത്യ‌ ഷൂട്ടിംഗ് സംഘം ചൈനയിൽ നേടി. ആകെ ഇന്ത്യക്ക് ഏഷ്യൻ ഗെയിംസിൽ 11 സ്വർണവും 16 വെള്ളിയും 15 വെങ്കലവുമടക്കം 42 മെഡലുകൾ ആയി.

ട്രാപ്പ് ഇനത്തിൽ ഇന്ത്യൻ വനിതാ ടീം വെള്ളി നേടി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഷൂട്ടിംഗ് ടീം മെഡൽ കൊയ്ത് തുടരുന്നു. ട്രാപ്പ് ഇനത്തിൽ ഇന്ന് ഇന്ത്യൻ വനിതാ ടീം വെള്ളി മെഡൽ നേടി. മനീഷ കീർ, പ്രീതി രജക്, രാജേശ്വരി കുമാർ എന്നിവർ അടങ്ങിയ സഖ്യമാണ് വെള്ളി നേടിയത്‌. 337 പോയിന്റ് നേടി അവർ രണ്ടാം സ്ഥാനത്തെത്തി. ക്വിംഗ്നിയൻ ലി, കുയിക്യു വു, സിൻക്വി ഷാങ് എന്നിവർ അടങ്ങിയ ചൈന 357 പോയിന്റുകൾ നേടി ലോക റെക്കോർഡ് സൃഷ്ടിച്ച് സ്വർണ്ണം സ്വന്തമാക്കി. കസാക്കിസ്ഥാന് ആണ് വെങ്കലം.

വെള്ളിക്ക് ഒപ്പം ഇന്ത്യയുടെ മനീഷ വ്യക്തിഗത ഫൈനലിലേക്കും കആന്നു. പ്രീതിയും രാജേശ്വരിയും യഥാക്രമം 112, 111 പോയിന്റു നേടി എങ്കിലും വ്യക്തിഗത ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.

ഹാങ്‌ഷൗ ഗെയിംസിൽ ഇന്ത്യക്ക് ഷൂട്ടിംഗിൽ ഇതോടെ 21 മെഡലുകൾ ആയി. 7 സ്വർണം, 9 വെള്ളി, 5 വെങ്കലം എന്നാണ് ഷൂട്ടിംഗിലെ ഇന്ത്യയുടെ മെഡലുകൾ. ഇന്ന് രാവിലെ പുരുഷ ട്രാപ് ഇനത്തിൽ ഇന്ത്യ സ്വർണ്ണവും നേടിയിരുന്നു.

ഇന്ത്യക്ക് ഒരു സ്വർണ്ണം കൂടെ, ഷൂട്ടിംഗിൽ മാത്രം ഏഴ് ഗോൾഡ്

2023ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഒരു സ്വർണ്ണം കൂടെ. ഇന്ന് നടന്ന ഷൂട്ടിങ് ട്രാപ്പ് ഇനത്തിൽ ഇന്ത്യൻ ത്രയം ആയ കിനാൻ ചെനായ്, സൊരാവർ സിംഗ് സന്ധു, പൃഥ്വിരാജ് തൊണ്ടൈമാൻ എന്നിവരടങ്ങുന്ന ഇന്ത്യൻ പുരുഷ ടീം ആണ് സ്വർണം നേടിയത്. കുവൈറ്റ്, ചൈന എന്നിവരുടെ ശക്തമായ പോരാട്ടം മറികടക്കാൻ ഇന്ത്യൻ ടീമിനായി.

കുവൈത്തിന്റെ 352ഉം ചൈനയുടെ 346ഉം പോയിന്റും നേട ഇന്ത്യക്ക് പിറകിലായി ഫിനിഷ് ചെയ്തു‌. മൊത്തം 361 പോയിന്റുകൾ നേടി ഇന്ത്യ ഒന്നാമതും ഫിനിഷ് ചെയ്തു. ഇന്ത്യ ഷൂട്ടിംഗിൽ ഇതോടെ 7 സ്വർണവും 9 വെള്ളിയും 5 വെങ്കലവുമായി 21 മെഡൽ ആണ് സ്വന്തമാക്കിയത്. സ്വർണ മെഡൽ നേട്ടത്തിന് പുറമെ ചെനായും സന്ധുവും വ്യക്തിഗത ഫൈനലിലേക്കും യോഗ്യത നേടിയിട്ടുണ്ട്.

ഇന്ത്യക്ക് ഒരൊറ്റ ദിവസം പാകിസ്താനെതിരെ മൂന്ന് വലിയ വിജയങ്ങൾ

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കായിക പോരാട്ടങ്ങൾ എന്നും കായിക പ്രേമികൾ ഉറ്റുനോക്കാറുണ്ട്‌. എന്നും ഈ രണ്ടു രാജ്യങ്ങൾ നേർക്കുനേർ വരുമ്പോൾ ആവേശം വാനോളം ഉയരാറുമുണ്ട്‌. ഇന്ന് ഒരൊറ്റ ദിവസം പാകിസ്താനും ഇന്ത്യയും തമ്മിൽ മൂന്ന് വലിയ പോരാട്ടങ്ങൾ മൂന്ന് വ്യത്യസ്ത കായിക ഇനങ്ങളിൽ നടന്നു‌. ഈ മൂന്നിലും ഇന്ത്യ വിജയിച്ചത് ഇന്ത്യൻ കായിക പ്രേമികൾക്ക് ഇത് സന്തോഷത്തിന്റെ ദിനമായി മാറി.

രണ്ട് പോരാട്ടങ്ങൾ ഏഷ്യൻ ഗെയിംസിൽ ആയിരുന്നു. അവിടെ ആദ്യം സ്ക്വാഷ് ഫൈനലിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടി. തുടക്കത്തിൽ ഇന്ത്യ 1-0ന് പിറകിൽ ആയെങ്കിലും പൊരുതി 2-1ന് ജയിച്ച് സ്ക്വാഷിൽ സ്വർണ്ണം ഉറപ്പിക്കാൻ ഇന്ത്യക്ക് ആയി.

ഏഷ്യൻ ഗെയിംസിൽ ഹോക്കിയിലും ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടി. അവിടെ തീർത്തും ഏകപക്ഷീയമായ വിജയം ഇന്ത്യ നേടി. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യ 10-2ന്റെ വിജയമാണ് നേടിയത്‌. ഈ വിജയം ഇന്ത്യക്ക് സെമി ഫൈനൽ ഉറപ്പിച്ചു കൊടുക്കുകയും ചെയ്തു.

ഇന്ത്യ പാക്ക് പോരാട്ടം പിന്നെ നടന്ന സാഫ് കപ്പ് ഫുട്ബോളിൽ ആയിരുന്നു. അണ്ടർ 19 സാഫ് കപ്പ ഫൈനലിൽ പാകിസ്താനെ നേരിട്ട ഇന്ത്യ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് വിജയിച്ചു. ഈ വിജയം ഇന്ത്യക്ക് കിരീടവും നൽകി.

ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം മഴ കൊണ്ടു പോയി, ലോകകപ്പിനും മഴ ഭീഷണി

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഇന്ന് നടക്കേണ്ടിയിരുന്ന ലോകകപ്പ് സന്നാഹ മത്സരവും മഴ കൊണ്ടു പോയി. മഴ കാരണം ഒരു പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിക്കേണ്ടി വന്നു‌. ഗുവാഹത്തിൽ ഇന്ത്യ ഇന്ന് ടോസ് വിജയിച്ച് ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ മഴ മാറാതായതോടെ കളി ഉപേക്ഷിക്കാൻ അധികൃതർ തീരുമാനിച്ചു‌.

ഇന്നലെ ദക്ഷിണാഫ്രിക്കയും അഫ്ഗാനും തമ്മിലുള്ള മത്സരവും മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഇതോടെ ഏഷ്യ കപ്പിനെ മഴ ബാധിച്ചത് പോലെ ലോകകപ്പിനെയും മഴ ബാധിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകർ ഉള്ളത്. ഇനി ഇന്ത്യ ഒക്ടോബർ 3ന് നടക്കുന്ന അടുത്ത സന്നാഹ മത്സരത്തിൽ നെതർലന്റ്സിനെ നേരിടും.

ഇന്ത്യ ലോകകപ്പ് നേടിയാൽ കോഹ്ലിക്ക് ഏകദിനത്തിൽ നിന്ന് വിരമിക്കാം എന്ന് ഡി വില്ലിയേഴ്സ്

അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പ് ഇന്ത്യ നേടുക ആണെങ്കിൽ വിരാട് കോഹ്ലിക്ക് തന്റെ ഏകദിന കരിയർ അവസാനിപ്പിക്കാം എന്ന് ഡിവില്ലിയേഴ്‌സ്. 2027ൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അടുത്ത എകദിന ലോകകപ്പിൽ കോഹ്‌ലി ഉണ്ടാകുമോയെന്നത് സംശയമാണെന്ന് യൂട്യൂബ് ചാനലിൽ സംസാരിക്കവെ ഡിവില്ലിയേഴ്‌സ് പറഞ്ഞു.

“കോഹ്ലി ദക്ഷിണാഫ്രിക്കയിലേക്ക് 2027 ലോകകപ്പിനായി യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നുവെന്ന് എനിക്കറിയാം, പക്ഷേ അത് നടക്കുമോ എന്ന് പറയുക ബുദ്ധിമുട്ടാണ്. വളരെ അകലെയാണ് ആ ലോകകപ്പ്. ഇന്ത്യ ഈ ലോകകപ്പ് നേടിയാൽ, ‘വളരെ നന്ദി, ഞാൻ അടുത്ത കുറച്ച് വർഷത്തേക്ക് ടെസ്റ്റ് ക്രിക്കറ്റും കുറച്ച് ഐ‌പി‌എല്ലും കളിക്കാൻ പോകുകയാണ്, എന്റെ അവസാന സമയം ആസ്വദിക്കൂ’ എന്ന് കോഹ്ലിക്ക് പറയാം.” ഡിവില്ലിയേഴ്സ് പറഞ്ഞു

എന്നാൽ കോഹ്ലി ഏകദിനത്തിൽ നിന്ന വിരമിക്കുന്നതിനെ കുറിച്ച് ഇതുവരെ സംസാരിച്ചിട്ടില്ല. പല ബാറ്റിങ് റെക്കോർഡുകളും മുന്നിൽ ഉള്ളതിനാൽ കോഹ്ലി ഏകദിനത്തിൽ തുടരും എന്നാണ് ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിക്കുന്നത്‌.

അശ്വിൻ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ, അക്സർ പട്ടേൽ ഇല്ല

ഇന്ത്യ അവരുടെ ലോകകപ്പ് ടീമിൽ അവസാന മാറ്റം വരുത്തി‌. പരിക്കേറ്റ അക്സർ പട്ടേലിന് പകരം ഓഫ് സ്പിന്നർ ആർ അശ്വിൻ 15 അംഗ ടീമിലേക്ക് എത്തി. അശ്വിൻ ടീമിനൊപ്പം ഗുവാഹത്തിയിലേക്ക് യാത്ര തിരിച്ചു. ഏഷ്യ കപ്പിന് ഇടയിൽ ആയിരുന്നു അക്സർ പട്ടേലിന് പരിക്കേറ്റത്‌.

2018 ന്റെ തുടക്കം മുതൽ 4 ഏകദിനങ്ങൾ മാത്രമാണ് ആർ അശ്വിന് കളിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ 3 മത്സര ഏകദിന പരമ്പരയിൽ ഇന്ത്യ അശ്വിന് അവസരം നൽകിയിരുന്നു‌‌. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരത്തിനുള്ള സ്ക്വാഡിൽ അശ്വിനും ഉണ്ടാകും.

അശ്വിൻ ഇതിനു മുമ്പ് രണ്ട് ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് ആയി കളിച്ചിട്ടുണ്ട്. 2011ൽ ഇന്ത്യ ലോകകപ്പ് ജയിച്ചപ്പോഴും അശ്വിൻ സ്ക്വാഡിൽ ഉണ്ടായിരുന്നു.

ഏഷ്യൻ ഗെയിംസ്, ഇന്ത്യൻ ക്രിക്കറ്റ് ടീം ചൈനയിലേക്ക് തിരിച്ചു

സ്വർണ്ണ പ്രതീക്ഷയോടെ ഏഷ്യൻ ഗെയിംസിനായുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടു. ഒക്‌ടോബർ 3-ന് ആണ് ഇന്ത്യ അവരുടെ കാമ്പെയ്‌ൻ ആരംഭിക്കുന്നത്. ചൈനയിലേക്ക് പറക്കുന്ന ഇന്ത്യൻ ടീമിന്റെ മുംബൈ എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എക്സിൽ പങ്കുവെച്ചു.

ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിങ്ങനെ റാങ്കിങ്ങിൽ ആദ്യ അഞ്ച് സ്ഥാനക്കാരായ ടീമുകൾക്ക് നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശനം ലഭിച്ചിരുന്നു‌. റുതുരാജ് ഗെയ്‌ക്‌വാദ് ആണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്‌. യശസ്വി ജയ്‌സ്വാൾ, റിങ്കു സിംഗ്, ശിവം ദൂബെ എന്നിവർ എല്ലാം ടീമിൽ ഉണ്ട്.

Team India (Senior Men) squad for Asian Games: Ruturaj Gaikwad (Captain), Yashasvi Jaiswal, Rahul Tripathi, Tilak Varma, Rinku Singh, Jitesh Sharma (wk), Washington Sundar, Shahbaz Ahmed, Ravi Bishnoi, Avesh Khan, Arshdeep Singh, Mukesh Kumar, Shivam Mavi, Shivam Dube and Prabhsimran Singh (wk).Standby list of players: Yash Thakur, Sai Kishore, Venkatesh Iyer, Deepak Hooda and Sai Sudarsan.

ഷൂട്ടിംഗിൽ ഇന്ത്യക്ക് ഒരു സ്വർണ്ണം കൂടെ, 10 മീറ്റർ എയർ പിസ്റ്റളിൽ 1 പോയിന്റിന് ചൈനയെ തോല്പ്പിച്ചു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഒരു സ്വർണ്ണം കൂടെ. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ ആണ് ഇന്ത്യ സ്വർണ്ണം നേടിയത്. സരബ്ജോത് സിംഗ്, ശിവ നർവാൾ, അർജുൻ സിംഗ് ചീമ എന്നിവരടങ്ങിയ ഇന്ത്യൻ ത്രയം പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ ആകെ 1734 സ്‌കോർ നേടി സ്വർണം ഉറപ്പിച്ചു. ആതിഥേയരായ ചൈനയെ ഒരു പോയിന്റിന് മാത്രം പിന്നിലാക്കി ടീം സ്വർണത്തിൽ എത്തിയത്.

1730 പോയിന്റുമായി വിയറ്റ്‌നാം വെങ്കല മെഡൽ സ്വന്തമാക്കി. സരബ്ജോത് 580 പോയിന്റും അർജുൻ 578 പോയിന്റും നേടി. ഇന്ന് നടക്കുന്ന പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ഫൈനലിൽ ഇരുവരും മത്സരിക്കും. അവിടെയും ഇന്ത്യക്ക് മെഡൽ പ്രതീക്ഷയുണ്ട്.

10 മീറ്റർ എയർ റൈഫിളിലും വനിതകളുടെ 25 മീറ്റർ പിസ്റ്റൾ സ്വർണത്തിനും ശേഷം ഷൂട്ടിങ് റേഞ്ചിലെ മൂന്നാമത്തെ ടീം സ്വർണമാണിത്. നിലവിലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 24-ാം മെഡലും കൂടിയാണിത്.

ലോകകപ്പിൽ കിരീട സാധ്യത ഇന്ത്യക്കും ഇംഗ്ലണ്ടിനും ആണെന്ന് സ്റ്റെയിൻ

അടുത്ത മാസം നടക്കുന്ന ലോകകപ്പിൽ കിരീട സാധ്യത ഇന്ത്യക്കും ഇംഗ്ലണ്ടിനും ആണെന്ന് ദക്ഷിണാഫ്രിക്കൻ ഇതിഹാസ ബൗളർ സ്റ്റെയിൻ. ദക്ഷിണാഫ്രിക്ക ജയിക്കണം എന്നാണ് തന്റെ ഹൃദയം ആഗ്രഹിക്കുന്നത് എന്നും എന്നാൽ സാധ്യത ഇന്ത്യക്കും ഇംഗ്ലണ്ടിനും ആണെന്നും സ്റ്റെയിൻ പറഞ്ഞു.

“ലോകകപ്പിൽ ഏറ്റവുൻ ഫേവറി ഇന്ത്യയായിരിക്കുമെന്ന് എനിക്ക് തോന്നുന്നു, ഇന്ത്യ ഫൈനലിസ്റ്റുകളിലൊന്നാകുമെന്ന് എനിക്ക് തോന്നുന്നത്, അല്ലെങ്കിൽ ഇംഗ്ലണ്ട്. പക്ഷേ ദക്ഷിണാഫ്രിക്കയുൻ ഇന്ത്യയും ഫൈനൽ കളിക്കുമെന്ന് പറയാൻ എന്റെ ഹൃദയം ആഗ്രഹിക്കുന്നു.” മുൻ ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ പറഞ്ഞു.

“ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം പോകാൻ ആണ് എന്റെ ഹൃദയം ആഗ്രഹിക്കുന്നത് എന്ന് നിങ്ങൾക്കറിയാം. അവർ ഫൈനലിൽ എത്താൻ ഞാൻ ആഗ്രഹിക്കുന്നു. ദക്ഷിണാഫ്രിക്കൻ ടീമിൽ, ധാരാളം കളിക്കാർ ഐപിഎല്ലിൽ കളിക്കുന്നു, അവർ പതിവായി ഇന്ത്യയിൽ കളിക്കുന്നു. ഡേവിഡ് മില്ലറെയും ഹെൻ‌റിക് ക്ലാസനെയും പോലെയുള്ള ചില നല്ല താരങ്ങൾ അവർക്ക് ഒപ്പം ഉണ്ട്‌” സ്റ്റെയിൻ പറയുന്നു‌.

5 മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് പ്രീമിയർ ഐസിസി ടൂർണമെന്റിന് മുന്നോടിയായി ദക്ഷിണാഫ്രിക്ക നല്ല ഫോമിലാണ് ഉള്ളത്‌‌.

Exit mobile version