Picsart 23 09 30 16 02 00 894

ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം മഴ കൊണ്ടു പോയി, ലോകകപ്പിനും മഴ ഭീഷണി

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഇന്ന് നടക്കേണ്ടിയിരുന്ന ലോകകപ്പ് സന്നാഹ മത്സരവും മഴ കൊണ്ടു പോയി. മഴ കാരണം ഒരു പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിക്കേണ്ടി വന്നു‌. ഗുവാഹത്തിൽ ഇന്ത്യ ഇന്ന് ടോസ് വിജയിച്ച് ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ മഴ മാറാതായതോടെ കളി ഉപേക്ഷിക്കാൻ അധികൃതർ തീരുമാനിച്ചു‌.

ഇന്നലെ ദക്ഷിണാഫ്രിക്കയും അഫ്ഗാനും തമ്മിലുള്ള മത്സരവും മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഇതോടെ ഏഷ്യ കപ്പിനെ മഴ ബാധിച്ചത് പോലെ ലോകകപ്പിനെയും മഴ ബാധിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകർ ഉള്ളത്. ഇനി ഇന്ത്യ ഒക്ടോബർ 3ന് നടക്കുന്ന അടുത്ത സന്നാഹ മത്സരത്തിൽ നെതർലന്റ്സിനെ നേരിടും.

Exit mobile version