Picsart 23 09 27 18 43 25 915

ലോകകപ്പിൽ കിരീട സാധ്യത ഇന്ത്യക്കും ഇംഗ്ലണ്ടിനും ആണെന്ന് സ്റ്റെയിൻ

അടുത്ത മാസം നടക്കുന്ന ലോകകപ്പിൽ കിരീട സാധ്യത ഇന്ത്യക്കും ഇംഗ്ലണ്ടിനും ആണെന്ന് ദക്ഷിണാഫ്രിക്കൻ ഇതിഹാസ ബൗളർ സ്റ്റെയിൻ. ദക്ഷിണാഫ്രിക്ക ജയിക്കണം എന്നാണ് തന്റെ ഹൃദയം ആഗ്രഹിക്കുന്നത് എന്നും എന്നാൽ സാധ്യത ഇന്ത്യക്കും ഇംഗ്ലണ്ടിനും ആണെന്നും സ്റ്റെയിൻ പറഞ്ഞു.

“ലോകകപ്പിൽ ഏറ്റവുൻ ഫേവറി ഇന്ത്യയായിരിക്കുമെന്ന് എനിക്ക് തോന്നുന്നു, ഇന്ത്യ ഫൈനലിസ്റ്റുകളിലൊന്നാകുമെന്ന് എനിക്ക് തോന്നുന്നത്, അല്ലെങ്കിൽ ഇംഗ്ലണ്ട്. പക്ഷേ ദക്ഷിണാഫ്രിക്കയുൻ ഇന്ത്യയും ഫൈനൽ കളിക്കുമെന്ന് പറയാൻ എന്റെ ഹൃദയം ആഗ്രഹിക്കുന്നു.” മുൻ ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ പറഞ്ഞു.

“ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം പോകാൻ ആണ് എന്റെ ഹൃദയം ആഗ്രഹിക്കുന്നത് എന്ന് നിങ്ങൾക്കറിയാം. അവർ ഫൈനലിൽ എത്താൻ ഞാൻ ആഗ്രഹിക്കുന്നു. ദക്ഷിണാഫ്രിക്കൻ ടീമിൽ, ധാരാളം കളിക്കാർ ഐപിഎല്ലിൽ കളിക്കുന്നു, അവർ പതിവായി ഇന്ത്യയിൽ കളിക്കുന്നു. ഡേവിഡ് മില്ലറെയും ഹെൻ‌റിക് ക്ലാസനെയും പോലെയുള്ള ചില നല്ല താരങ്ങൾ അവർക്ക് ഒപ്പം ഉണ്ട്‌” സ്റ്റെയിൻ പറയുന്നു‌.

5 മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് പ്രീമിയർ ഐസിസി ടൂർണമെന്റിന് മുന്നോടിയായി ദക്ഷിണാഫ്രിക്ക നല്ല ഫോമിലാണ് ഉള്ളത്‌‌.

Exit mobile version