Picsart 23 10 02 10 01 47 037

റോളർ സ്കേറ്റിംഗ്, ഇന്ത്യയുടെ പുരുഷ വനിതാ ടീമുകൾക്ക് വെങ്കലം

റോളർ സ്കേറ്റിംഗിൽ ഇന്ത്യക്ക് രണ്ട് വെങ്കലം. വനിതാ ടീമും പുരുഷന്മാരുടെ ടീമും ഇന്ന് വെങ്കലം ഉറപ്പിച്ചു. സഞ്ജന ബത്തുല, കാർത്തിക ജഗദീശ്വരൻ, ഹീരൽ സാധു, ആരതി കസ്തൂരി രാജ് എന്നിവരടങ്ങുന്ന ഇന്ത്യൻ വനിതാ റോളർ സ്കേറ്റിംഗ് 3000 മീറ്റർ സ്പീഡ് സ്കേറ്റിംഗ് റിലേയിൽ ആണ് വെങ്കല മെഡൽ ഉറപ്പിച്ചത്.

4 മിനിറ്റ് 34.861 സെക്കൻഡിൽ ഇന്ത്യൻ സംഘം മത്സരം പൂർത്തിയാക്കി, അവർക്ക് മൂന്നാം സ്ഥാനം ലഭിച്ചു. 4 മിനിറ്റ് 19.447 സെക്കൻഡിൽ ചൈനീസ് തായ്‌പേയ് സ്വർണം നേടിയപ്പോൾ ദക്ഷിണ കൊറിയ 4 മിനിറ്റ് 21.146 സെക്കൻഡിൽ വെള്ളി നേടി.

പുരുഷന്മാരുടെ ടീം റിലേയിൽ 4:10.128 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ആര്യൻപാൽ സിംഗ് ഗുമാൻ, ആനന്ദ്കുമാർ വേൽകുമാർ, സിദ്ധാന്ത് കാംബ്ലെ, വിക്രം ഇംഗലെ സഖ്യം ഇന്ത്യക്കായി വെങ്കല മെഡൽ ഉറപ്പിച്ചു. ചൈനീസ് തായ്പേയ് (4:05.692), ദക്ഷിണ കൊറിയ (4:05.702) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു.

Exit mobile version