ഇന്ത്യയ്ക്കെതിരെയുള്ള മുംബൈയിലെ ഏക ടെസ്റ്റിൽ മികച്ച രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് കാഴ്ചവെച്ച് ഓസ്ട്രേലിയ. ആദ്യ ഇന്നിംഗ്സിൽ 219 റൺസിന് പുറത്തായ ടീം ഇന്ന് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 233/5 എന്ന നിലയിലാണ്. 46 റൺസിന്റെ ലീഡും ടീമിന്റെ കൈവശമുണ്ട്.
മത്സരത്തിൽ അവശേഷിക്കുന്ന രണ്ട് ദിവസം ഇന്ത്യയ്ക്ക് വെല്ലുവിളിയാവുന്ന സ്കോര്‍ ഉയര്‍ത്തുക എന്നത് ശ്രമകരമായ ദൗത്യമാണെങ്കിലും ഓസ്ട്രേലിയ പൊരുതുകയാണ് മത്സരത്തിൽ. താഹ്‍ലിയ മഗ്രാത്ത് 73 റൺസ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ എൽസെ പെറി 45 റൺസ് നേടി.
ബെത്ത് മൂണി 33 റൺസും അലൈസ ഹീലി 32 റൺസും നേടിയിട്ടുണ്ട്. 12 റൺസുമായി അന്നബെൽ സത്തര്‍ലാണ്ടും 7 റൺസ് നേടി ആഷ്‍ലൈ ഗാര്‍ഡ്നറുമാണ് ഓസ്ട്രേലിയയ്ക്കായി ക്രീസിലുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി സ്നേഹ് റാണയും ഹര്‍മ്മന്‍പ്രീത് കൗറും 2 വീതം വിക്കറ്റ് നേടി.
വനിത പ്രീമിയര്‍ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 138 റൺസ് നേടി യുപി വാരിയേഴ്സ്. ഇന്ന് വിജയിച്ചാൽ നേരിട്ട് ഫൈനലില്‍ എത്തുവാന്‍ ഡൽഹിയ്ക്ക് സാധിക്കും. ഒന്നാം സ്ഥാനത്തുള്ള മുംബൈയുടെ ഒപ്പമെത്തുവാന്‍ സാധിയ്ക്കുന്ന ഡൽഹിയ്ക്ക് മികച്ച റൺ റേറ്റ് തുണയാകും.
58 റൺസ് നേടിയ താഹ്‍ലിയ മഗ്രാത്തും – അഞ്ജലി സര്‍വാനിയും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ 15 പന്തിൽ 33 റൺസ് നേടിയാണ് യുപി ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്. ഇതിൽ അഞ്ജലിയുടെ സംഭാവന മൂന്ന് റൺസാണ്. 36 റൺസ് നേടിയ അലൈസ ഹീലിയാണ് മറ്റൊരു പ്രധാന സ്കോറര്‍.
ഡൽഹിയ്ക്കായി ആലിസ് കാപ്സി 3 വിക്കറ്റും രാധ യാധവ് 2 വിക്കറ്റും നേടി.
മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത യുപി വാരിയേഴ്സിന്റെ മികച്ച സ്കോറെന്ന മോഹത്തിന് തടയിട്ട് സൈക ഇഷാഖ്. ഹീലി – മഗ്രാത്ത് കൂട്ടുകെട്ട് യുപിയെ വലിയ സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും സൈക ഇഷാഖ് ഇരുവരെയും ഒരേ ഓവറിൽ പുറത്താക്കി അവസാന ഓവറുകളിൽ യുപിയുടെ താളം തെറ്റിയ്ക്കുകയായിരുന്നു.
6 വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് യുപി നേടിയത്. തുടക്കത്തിൽ തന്നെ ദേവിക വൈദ്യയെ നഷ്ടമായ ശേഷം കിരൺ നാവ്ഗിരേ(17) – അലൈസ ഹീലി കൂട്ടുകെട്ട് 50 റൺസ് രണ്ടാം വിക്കറ്റിൽ കൂട്ടിചേര്‍ക്കുകയായിരുന്നു. കിരണിനെ അമേലിയ കെര്‍ പുറത്താക്കിയ ശേഷം ഹീലി – മഗ്രാത്ത് കൂട്ടുകെട്ടാണ് യുപിയെ മുന്നോട്ട് നയിച്ചത്.
അലൈസ ഹീലി 58 റൺസ് നേടിയപ്പോള്‍ താഹ്‍ലിയ മഗ്രാത്ത് 50 റൺസ് നേടി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 82 റൺസാണ് നേടിയത്. ഹീലിയെയും താഹ്‍ലിയയെും ഒരേ ഓവറിൽ പുറത്താക്കി സൈക ഇഷാഖ് ആണ് മുംബൈയ്ക്ക് ആശ്വാസം നൽകിയത്.
10 ഓവര്‍ പിന്നിടുമ്പോള്‍ ടീം 85 റൺസാണ് 2 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. എന്നാൽ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ന്നത് യുപിയെ വലിയ സ്കോറിലേക്ക് നയിക്കുന്നതിൽ നിന്ന് തടഞ്ഞു. മുംബൈയ്ക്കായി സൈക മൂന്നും അമേലിയ കെര്‍ രണ്ട് വിക്കറ്റും നേടി.
യുപി വാരിയേഴ്സിനെതിരെ 42 റൺസിന്റെ വിജയം നേടി ഡൽഹി ക്യാപിറ്റൽസ്. ഡൽഹി ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 211 റൺസ് നേടിയപ്പോള്‍ യുപിയ്ക്ക് 169 റൺസ് മാത്രമേ നേടാനായുള്ളു. പത്തോവറിൽ 71 റൺസാണ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ യുപി വാരിയേഴ്സ് നേടിയത്. 5 വിക്കറ്റ് നഷ്ടത്തിലാണ് യുപി 169 റൺസ് നേടിയത്.
50 പന്തിൽ പുറത്താകാതെ 90 റൺസ് നേടിയ താഹ്‍ലിയ മഗ്രാത്ത് മാത്രമാണ് യുപി നിരയിൽ തിളങ്ങിയത്. താഹ്‍ലിയ 4 സിക്സും 11 ഫോറും ആണ് നേടിയത്. ജെസ്സ് ജോന്നാസന്‍ ഡൽഹിയ്ക്കായി 3 വിക്കറ്റ് നേടിയപ്പോള്‍ ദേവിദ് വൈദ്യ(23), അലൈസ ഹീലി(24) എന്നിവരാണ് യുപിയ്ക്കായി റൺസ് കണ്ടെത്തിയ മറ്റു താരങ്ങള്‍.
കോവിഡ് ബാധിച്ച താഹ്‍ലിയ മഗ്രാത്തിന് ഫൈനലില്‍ കളിക്കുവാന്‍ ഐസിസി അനുമതി നൽകിയപ്പോള്‍ ഫൈനലിലെ എതിരാളികളായ ഇന്ത്യയും ഇതിന് സമ്മതം മൂളുകയായിരുന്നു. താഹ്‍ലിയോടൊപ്പം കളിക്കാനാകില്ലെന്ന തീരുമാനം ഇന്ത്യ എടുക്കാതിരുന്നതിൽ തനിക്ക് സന്തോഷം ഉണ്ടെന്നാണ് ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ വ്യക്തമാക്കിയത്. കാരണം ഫൈനൽ നഷ്ടമായിരുന്നുവെങ്കിൽ അത് താരത്തിന് കനത്ത പ്രഹരം ആകുമായിരുന്നുവെന്നും ഹര്‍മ്മന്‍പ്രീത് വ്യക്തമാക്കി.
താരത്തിന് കാര്യമായ അസ്വാസ്ഥ്യങ്ങളൊന്നുമില്ലായിരുന്നുവെന്നും അതിനാൽ തന്നെ ഇന്ത്യ താരത്തിനൊപ്പം കളിക്കുവാന്‍ തയ്യാറാകുകയായിരുന്നുവെന്നും ഹര്‍മ്മന്‍പ്രീത് കൗര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ടീം സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് കാണിക്കേണ്ട ഘട്ടമായിരുന്നു ഇതെന്നും ഹര്‍മ്മന്‍പ്രീത് വ്യക്തമാക്കി.
ഇന്ത്യയ്ക്കെതിരെ ഫൈനലില്‍ ഓസ്ട്രേലിയയ്ക്കായി ഇറങ്ങിയ താഹ്‍ലിയ മഗ്രാത്ത് കോവിഡ് ബാധിതയായിരുന്നുവെങ്കിലും മത്സരിക്കുവാന്‍ ഐസിസിയുടെ അനുമതി ലഭിച്ചിരുന്നു. താരത്തിനൊപ്പം കളിക്കുന്നതിൽ യാതൊരു പരിഭവവും ഉണ്ടായിരുന്നില്ലെന്ന് മെഗാന്‍ ഷൂട്ട് പറഞ്ഞു.
താഹ്‍ലിയ ഓസ്ട്രേലിയയ്ക്കായി ടൂര്‍ണ്ണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്ത താരമായിരുന്നു. താഹ്‍ലിയയുടെ കാര്യത്തിൽ ഏവര്‍ക്കും വിഷമം തോന്നിയെന്നും എന്നാൽ കളിക്കുവാന്‍ അനുമതി ലഭിച്ചപ്പോള്‍ താഹ്‍ലിയയ്ക്കും ടീമംഗങ്ങള്‍ക്കും സന്തോഷം ആയിരുന്നുവെന്നും മെഗാന്‍ ഷൂട്ട് വ്യക്തമാക്കി.
മത്സരത്തിൽ ഇന്ത്യയെ 9 റൺസിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ സ്വര്‍ണ്ണം നേടുകയായിരുന്നു.
ഇക്കൊല്ലത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റ് വീണ്ടും ഓർമ്മ വരുന്നു. കോവിഡ് വാക്സിൻ എടുക്കില്ല എന്നു പ്രഖ്യാപിച്ച നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയയിൽ എത്തിയപ്പോൾ എന്തെല്ലാം കോലാഹലങ്ങളായിരിന്നു. ഓസ്ട്രേലിയൻ ഓപ്പൺ അധികൃതർ കളിപ്പിക്കില്ലെന്ന് പറയുന്നു, പിന്നെ കളിപ്പിക്കാം എന്നു പറയുന്നു, കോടതി ഇടപെടുന്നു, മന്ത്രി ഇടപെടുന്നു, അവസാനം നോവാക്കിനെ ഓസ്‌ട്രേലിയയിൽ നിന്ന് തിരിച്ചയക്കുന്നു. ഇതെല്ലാം ഓസ്‌ട്രേലിയൻ സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത ആരോഗ്യ സുരക്ഷാ പോളിസിയുടെ ഭാഗമായി പ്രകീർത്തിക്കപ്പെടുന്നു.
ഇനി ഇംഗ്ളണ്ടിലെ കോമൺവെൽത്ത് ഗെയിയിംസ് വേദിയിലേക്ക് പോകാം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വനിതകളുടെ ക്രിക്കറ്റ് ഫൈനൽസ് ഗ്രൗണ്ടിൽ നടക്കാൻ പോകുന്നു, ടോസ് ഇടാൻ നിമിഷങ്ങൾ മാത്രം. അപ്പോഴാണ് ഓസ്‌ട്രേലിയൻ ക്യാമ്പിൽ നിന്നും ഒരു ഇടിത്തീ വാർത്ത വരുന്നത്. അവരുടെ ഓൾ റൗണ്ടർ കളിക്കാരി തഹ്‌ലിയ മക്ഗ്രാ കോവിഡ് പൊസിറ്റീവാണ്!
സാധാരണ ഗതിയിൽ ഇത്തരം ഒരു സംഭവം അറിഞ്ഞാൽ ഉടൻ ആ കളിക്കാരിയെ ക്വാറന്റിൻ ചെയ്ത്, അവരുമായി അടുത്ത് ഇടപഴകിയ ആളുകളെ ടെസ്റ്റ് ചെയ്ത് അടുത്ത നടപടി എന്തു വേണം എന്ന് ചർച്ച ചെയ്യണം. പക്ഷെ ഇന്നലെ നടന്നത് ആരോഗ്യ സ്പോർട്സ് മേഖലയിൽ നടക്കാൻ പാടില്ലാത്ത സംഭവങ്ങളാണ്. കോമൺവെൽത്ത് അധികൃതർ ഐസിസിയുമായി ചർച്ച ചെയ്ത് തഹ്‌ലിയയെ കളിക്കാൻ അനുവദിക്കുകയാണ് ചെയ്തത്.
വാക്സിൻ എടുക്കാത്തതിനു ഒരു കളിക്കാരനെ പുറത്താക്കിയ രാജ്യമാണ് ഓസ്‌ട്രേലിയ എന്നോർക്കണം. ഈ ഫൈനൽ കളിയിൽ കോവിഡ് ബാധിച്ച അവരുടെ മുൻനിര കളിക്കാരിയെ കളിപ്പിക്കാൻ അവർക്ക് ഒരു ധാർമ്മികതയും തടസ്സമായില്ല.
ഇതിൽ ബിസിസിഐയുടെ പങ്കും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. തങ്ങളുടെ കളിക്കാരികളുടെ സുരക്ഷയെ കുറിച്ചു അവർക്ക് യാതൊരു വേവലാതിയുമില്ലേ? കോവിഡ് ബാധിച്ച ഒരു കളിക്കാരിയെ കളിപ്പിക്കാൻ എന്ത് കൊണ്ട് അവർ ഓസ്‌ട്രേലിയക്ക് അനുവാദം കൊടുത്തു? എതിർ ടീം ബംഗ്ലാദേശോ ശ്രീലങ്കയോ ആയിരുന്നെങ്കിൽ ബിസിസിഐ ഇതിന് സമ്മതിക്കുമായിരുന്നോ? എന്തിന് കൂടുതൽ പറയുന്നു, ഇത് മെൻസ് ടൂർണമെന്റ് ആയിരുന്നെങ്കിൽ ഇന്ത്യൻ കളിക്കാർ ഇതിന് കൂട്ട്നിൽക്കുമായിരുന്നോ?
കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ, പണത്തിന് മേൽ ഒരു പ(രു)ന്തും പറക്കില്ല എന്ന പഴഞ്ചൊല്ല് ചൊല്ലി നമുക്കും ഇതിന് നേരെ കണ്ണടക്കാം. പക്ഷെ പറയാതെ വയ്യ, ഷെയിം ഓസ്ട്രേലിയ ഷെയിം.
Story Highlight: Australia’s Tahlia McGrath plays in the womens cricket final despite testing positive for the same virus
ഓസ്ട്രേലിയൻ ഓൾറൗണ്ടർ തഹ്‌ലിയ മഗ്രാത്തിന് കൊവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചിട്ടും ഇന്ന് നടന്ന കോമൺവെൽത്ത് ഗെയിംസ് ഫൈനലിൽ കളിച്ചു. നേരിയ ലക്ഷണങ്ങൾ അനുഭവപ്പെട്ട മഗ്രാതിനെ പരിശോധിച്ചപ്പോൾ അവർ കോവിഡ് പോസിറ്റീവ് ആയിരുന്നു. ആരോഗ്യ വിദഗ്ധർ, ടീം, മാച്ച് ഒഫീഷ്യൽസ് എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് താരത്ത്ർ ഫൈനലിൽ പങ്കെടുക്കാൻ അനുവദിച്ചത്.
ഇന്ന് ഇന്ത്യക്കെതിരായ ഫൈനലിൽ ബാറ്റിങിന് ഇറങ്ങിയ മഗ്രാത്ത് 4 പന്തിൽ 2 റൺസ് മാത്രമെ എടുത്തുള്ളൂ. ബൗൾ കൊണ്ടും ഇന്ന് തഹ്ലിയ മഗ്രതിന് തിളങ്ങാൻ ആയില്ല.
നാല് മത്സരങ്ങളിൽ നിന്ന് 126 റൺസ് നേടിയ മഗ്രാത്തായിരുന്നു ഓസ്‌ട്രേലിയയുടെ ഇതുവരെയുള്ള ടോപ് സ്‌കോറർ. എട്ട് വിക്കറ്റുകളും അവർ വീഴ്ത്തിയിരുന്നു.
Story Highlight: Aussie all-rounder Tahlia McGrath tests positive for Covid-19, but is in playing XI against India in CWG final.
വനിത ആഷസിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ 327/7 എന്ന നിലയിൽ. തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും റേച്ചൽ ഹെയിന്‍സും ക്യാപ്റ്റന്‍ മെഗ് ലാന്നിംഗും ആണ് ഓസ്ട്രേലിയയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്.
4/2 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ എല്‍സെ പെറി(18)യുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 39 റൺസ് നേടിയ ശേഷം ലാന്നിംഗുമായുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ ഹെയിന്‍സ് ആണ് ഓസ്ട്രേലിയയെ തിരികെ ട്രാക്കിലെത്തിച്ചത്.
169 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഇരുവരെയും 3 പന്ത് വ്യത്യാസത്തിൽ ഓസ്ട്രേലിയയ്ക്ക് നഷ്ടമായപ്പോള്‍ ടീം 212/5 എന്ന നിലയിലേക്ക് വീണു. ലാന്നിംഗ് 93 റൺസ് നേടി പുറത്തായപ്പോള്‍ റേച്ചൽ 86 റൺസാണ് നേടിയത്.
പിന്നീട് താഹ്‍ലിയ മക്ഗ്രാത്തും ആഷ്‍ലൈ ഗാര്‍ഡ്നറും ചേര്‍ന്നാണ് ഓസ്ട്രേലിയയുടെ മുന്നോട്ട് നയിച്ചത്. ആറാം വിക്കറ്റിൽ 84 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഒന്നാം ദിവസം അവസാനിക്കുന്നതിന് മുമ്പ് ഓസ്ട്രേലിയയ്ക്ക് ഗാര്‍ഡ്നറെയും നഷ്ടമായി.
56 റൺസ് നേടിയ താരത്തെ വിക്കറ്റിന് മുന്നിൽ കുടുക്കി കാതറിന്‍ ബ്രണ്ട് തന്റെ മൂന്നാമത്തെ വിക്കറ്റ് നേടുകയായിരുന്നു. 52 റൺസ് നേടിയ താഹ്‍ലിയ ഒന്നാം ദിവസത്തെ അവസാന പന്തിൽ പുറത്താകുകയായിരുന്നു.
വനിത ആഷസിന്റെ ഭാഗമായുള്ള ആദ്യ ടി20 മത്സരത്തിൽ അനായാസ വിജയുമായി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 169/4 എന്ന സ്കോര്‍ നേടിയപ്പോള്‍ ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 17 ഓവറിൽ വിജയം കൈവരിച്ചു.
70 റൺസ് നേടിയ ഡാനിയൽ വയട്ടിനൊപ്പം നത്താലി സ്കിവര്‍(32), താമി ബ്യുമോണ്ട്(30) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ഇംഗ്ലണ്ടിനെ 169 റൺസിലേക്ക് എത്തിച്ചത്. ഓസ്ട്രേലിയയ്ക്കായി താഹ്‍ലിയ മക്ഗ്രാത്ത് 3 വിക്കറ്റ് നേടി.
ബാറ്റിംഗിൽ പുറത്താകാതെ 49 പന്തിൽ 91 റൺസ് നേടിയ താഹ്‍ലിയയും 64 റൺസുമായി പുറത്താകാതെ നിന്ന മെഗ് ലാന്നിംഗുമാണ് ഓസ്ട്രേലിയന്‍ വിജയം അനായാസമാക്കിയത്.
ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ 274 റൺസ് നേടി ഇന്ത്യ. സ്മൃതി മന്ഥാന നേടിയ 86 റൺസിനൊപ്പം റിച്ച ഘോഷ്(44), ദീപ്തി ശര്‍മ്മ(23), ഷഫാലി വര്‍മ്മ(22), പൂജ വസ്ട്രാക്കര്‍(29), ജൂലന്‍ ഗോസ്വാമി(28*) എന്നിവരുടെ പ്രകടനമാണ് 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയെ 274 റൺസിലേക്ക് എത്തിച്ചത്.
ഓപ്പണിംഗ് കൂട്ടുകെട്ട് 74 റൺസ് നേടിയ ശേഷം തുടരെ മൂന്ന് വിക്കറ്റ് വീഴ്ത്തി ഓസ്ട്രേലിയ തിരിച്ചുവരവ് നടത്തിയെങ്കിലും സ്മൃതിയും റിച്ചയും ചേര്‍ന്ന് ഇന്ത്യയ്ക്കായി നാലാം വിക്കറ്റിൽ 76 റൺസ് കൂട്ടുകെട്ടുമായി മുന്നോട്ട് നയിക്കുകയായിരുന്നു. എന്നാൽ ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
ഏഴാം വിക്കറ്റിൽ പൂജ വസ്ട്രാക്കര്‍ – ജൂലന്‍ ഗോസ്വാമി കൂട്ടുകെട്ട് 53 റൺസ് നേടി ഇന്ത്യയ്ക്കായി നിര്‍ണ്ണായക പ്രകടനം പുറത്തെടുക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്കായി താഹ്‍ലിയ മക്ഗ്രാത്ത് 3 വിക്കറ്റ് നേടി.