തായ്‍ലാന്‍ഡ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ പുറത്തായി ഇന്ത്യന്‍ താരങ്ങള്‍. ഇന്നത്തെ മത്സരങ്ങളില്‍ ശ്രീകാന്ത് കിഡംബി ലോക 32ാം നമ്പര്‍ താരം ഖോസിറ്റ് ഫെട്പ്രാഡാബിനോട് 21-11, 16-21, 12-21 എന്ന സ്കോറിന് പരാജയപ്പെടുകയായിരുന്നു. ആദ്യ ഗെയിം വിജയിച്ച ശേഷമാണ് കിഡംബിയുടെ തോല്‍വി. അതേ സമയം പാരുപ്പള്ളി കശ്യപ് നേരിട്ടുള്ള ഗെയിമില്‍ ലോക മൂന്നാം റാങ്കുകാരനായ ചൗ ടിയന്‍ ചെന്നിനോട് 9-21, 14-21 എന്ന സ്കോറിന് അടിയറവ് പറഞ്ഞു.
Tag: Parupally Kashyap
പാരുപ്പള്ളി കശ്യപിനു വിജയം
സയ്യദ് മോഡി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ വിജയം നേടി ഇന്ത്യന്‍ താരം പാരുപ്പള്ളി കശ്യപ്. ഇന്ന് നടന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളിലായിരുന്നു കശ്യപിന്റെ വിജയം. തായ്‍ലാന്‍ഡിന്റെ തനോംഗ്സാകിനെ 21-14, 21-12 എന്ന സ്കോറിനാണ് കശ്യപ് പരാജയപ്പെടുത്തിയത്. 34 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.
കിഡംബിയ്ക്ക് ജയം, കശ്യപിനു പരാജയം
ഹോങ്കോംഗ് ഓപ്പണ്‍ പുരുഷ വിഭാഗം മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് സമ്മിശ്ര ഫലങ്ങള്‍. ഇന്ന് സായി പ്രണീത് പരാജയപ്പെട്ടതിനു ശേഷം ശ്രീകാന്ത് കിഡംബിയ്ക്ക് വിജയം കരസ്ഥമാക്കുവാന്‍ സാധിച്ചപ്പോള്‍ പാരുപ്പള്ളി കശ്യപിനു പരാജയമായിരുന്നു ഫലം. കിഡംബി നേരിട്ടുള്ള ഗെയിമുകളില്‍ ഹോങ്കോംഗിന്റെ വിംഗ് കി വിന്‍സെന്റ് വോംഗിനെ 21-11, 21-15 എന്ന സ്കോറിനു 32 മിനുട്ടില്‍ അടിയറവു പറയിപ്പിച്ചപ്പോള്‍ കശ്യപ് നേരിട്ടുള്ള ഗെയിമുകളില്‍ തോറ്റ് മടങ്ങി.
ഇന്തോനേഷ്യയുടെ ആന്തണി സിനിസുക ഗിന്റിംഗിനോട് 16-21, 13-21 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം. 35 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.
പ്രണോയ്‍യ്ക്ക് പിന്നാലെ കശ്യപിനു മടക്കം
തായ്‍ലാന്‍ഡ് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ മറ്റൊരു ഇന്ത്യന്‍ താരം കൂടി രണ്ടാം റൗണ്ടില്‍ പുറത്ത്. എച്ച് എസ് പ്രണോയ്‍യുടെ തോല്‍വിയ്ക്ക് പിന്നാലെ പാരുപള്ളി കശ്യപും തന്റെ പ്രീക്വാര്‍ട്ടര്‍ മത്സരം പരാജയപ്പെട്ട് പുറത്തായി. ഒരു മണിക്കൂര്‍ എട്ട് മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് കശ്യപിന്റെ തോല്‍വി.
മൂന്ന് ഗെയിം പോരാട്ടത്തില്‍ രണ്ടാം ഗെയിം മാത്രമാണ് കശ്യപിനു നേടാനായതെങ്കിലും ഇരു താരങ്ങളും മൂന്ന് ഗെയിമിലും കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. സ്കോര്‍ 18-21, 21-18, 19-21. ജപ്പാന്റെ കെന്റ് സുനേയാമയാണ് കശ്യപിനെ പരാജയപ്പെടുത്തിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial