സാത്വിക്-ചിരാഗ് സഖ്യം ഹോങ്കോങ് ഓപ്പൺ ഫൈനലിൽ


നീണ്ട ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യയുടെ ‘ബ്രദേഴ്സ് ഓഫ് ഡിസ്ട്രക്ഷൻ’ എന്ന് വിളിപ്പേരുള്ള സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം 2025-ലെ ഹോങ്കോങ് ഓപ്പൺ സൂപ്പർ 500 ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. തായ്പേയുടെ ചെൻ ചെങ് കുവാൻ-ലിൻ ബിങ്-വെയ് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് (21-17, 21-15) പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ജോഡി ഫൈനൽ ബർത്ത് ഉറപ്പിച്ചത്.


ഈ വർഷം അഞ്ച് തവണ സെമിഫൈനലിൽ തോൽവി ഏറ്റുവാങ്ങിയതിന് ശേഷമാണ് ഇവർ ഫൈനലിലേക്ക് മുന്നേറുന്നത്. അതുകൊണ്ട് തന്നെ ഈ ഫൈനൽ പ്രവേശം ഈ പോരാളികൾക്ക് ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. 2024-ലെ തായ്‌ലൻഡ് ഓപ്പൺ വിജയത്തിന് ശേഷം കിരീടങ്ങളില്ലാതെ വലഞ്ഞ ഇവർക്ക് ഈ വിജയം വലിയ ആശ്വാസം നൽകുന്നു.

മലേഷ്യ ഓപ്പൺ: സാത്വിക് – ചിരാഗ് സെമി ഫൈനലിൽ പുറത്തായി

മലേഷ്യ ഓപ്പണിലെ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിൻ്റെ മുന്നേറ്റം പുരുഷ ഡബിൾസ് സെമിഫൈനലിൽ അവസാനിച്ചു. ദക്ഷിണ കൊറിയയുടെ സിയോ സ്യൂങ്-ജെ-കിം വോൻ-ഹോ എന്നിവരോടാണ് ഇന്ത്യൻ ജോഡികൾ പരാജയപ്പെട്ടത്.

ക്വാലാലംപൂരിൽ നടന്ന മത്സരം 10-21, 15-21 എന്ന സ്‌കോറിനാണ് കൊറിയൻ ജോഡിക്ക് സ്വന്തമാക്കിയത്. മലേഷ്യൻ ഓപ്പണിൽ ഒരു പുരുഷ കിരീടത്തിനായി ഇന്ത്യൻ ഇനിയും കാത്തിരിക്കേണ്ടി വരും.

കടുത്ത പോരാട്ടത്തിനൊടുവിൽ സാത്വിക്-ചിരാഗ് സഖ്യം മലേഷ്യ ഓപ്പൺ സെമിയിലേക്ക് മുന്നേറി

ഇന്ത്യയുടെ ബാഡ്മിൻ്റൺ ജോഡികളായ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും 2025 മലേഷ്യ ഓപ്പണിൻ്റെ സെമി ഫൈനലിലേക്ക് മുന്നേറി. ക്വാർട്ടർ ഫൈനലിൽ മലേഷ്യയുടെ യൂ സിൻ ഓങ്ങിനെയും ഈ യി ടിയോയെയും ആണ് അവർ പരാജയപ്പെടുത്തിയത്. 26-24, 21-15 എന്ന സ്‌കോറിനായിരുന്നു ഇന്ത്യൻ ജോഡിയുടെ വിജയം.

ആദ്യ ഗെയിം ഒരു റോളർകോസ്റ്ററായിരുന്നു, സാത്വിക്കും ചിരാഗും മൂന്ന് ഗെയിം പോയിൻ്റുകൾ സംരക്ഷിച്ചതിന് ശേഷമാണ് അവർ ജയിച്ചത്‌. രണ്ടാം ഗെയിമിൽ തുടക്കത്തിലെ പരാജയം മറികടന്ന് ആധിപത്യം സ്ഥാപിച്ച് വിജയം നേടാനും അവർക്ക് ആയി.

ദക്ഷിണ കൊറിയയുടെ ഡബ്ല്യു.എച്ച്. കിമ്മും എസ്.ജെ സിയോയും ആകും ഇവരുടെ സെമിയികെ എതിരാളികൾ. ജനുവരി 11 ന് ആണ് സെമി ഫൈനൽ നടക്കുക.

സാത്വിക്-ചിരാഗ് സഖ്യം ചൈന മാസ്റ്റേഴ്സിൽ ക്വാർട്ടറിൽ

2023 ചൈന മാസ്റ്റേഴ്‌സിൽ ഇന്ത്യൻ ഡബിൽസ് സഖ്യമായ് സാത്വിക്/ചിരാഗ് ക്വാർട്ടർ ഫൈനലിലേക്ക്. ടോപ്പ് സീഡായ സാത്വിക്കും ചിരാഗും രണ്ടാം റൗണ്ടിൽ ജാപ്പനീസ് ജോഡികളായ അകിര കോഗ-തായ്ചി സൈറ്റോ സഖ്യത്തെ ആണ് പരാജയപ്പെടുത്തി. നേരിട്ടുള്ള ഗെയിമുകൾക്ക് ആണ് ഇന്ത്യൻ സഖ്യം വിജയിച്ചത്. 21-15, 21-16 എന്നായിരിന്നു സ്കോർ.

അടുത്തത് സെമിയിലേക്ക് യോഗ്യത നേടുന്നതിന് ആയി ആസ്ട്രപ്പ്/റാസ്മുസെൻ🇩🇰 vs കാർണാഡോ/മാർട്ടിൻ🇮🇩 തമ്മിലുള്ള മത്സരത്തിലുള്ള വിജയികളെ ആകും ഇന്ത്യൻ സഖ്യം ക്വാർട്ടറിൽ നേരിടുക.

മൂന്നാം റാങ്കുകാര്‍ക്കെതിരെ പൊരുതി നേടി സാത്വിക് – ചിരാഗ് കൂട്ടുകെട്ട്, ബാഡ്മിന്റണിലെ ആദ്യ ജയം

ഒളിമ്പിക്സ് ബാഡ്മിന്റണിൽ ആദ്യ ജയം നേടി ഇന്ത്യ. ഇന്ന് നടന്ന പുരുഷ ഡബിള്‍സ് മത്സരത്തിൽ കടുത്ത പോരാട്ടത്തെ അതിജീവിച്ചാണ് ഇന്ത്യന്‍ താരങ്ങളായ സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് വിജയം പിടിച്ചെടുത്തത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ വിജയിച്ചാണ് ചൈനീസ് തായ്പേയ് താരങ്ങളെ കീഴടക്കി ഇന്ത്യയുടെ വിജയം. 21-16, 16-21, 25-27 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ ജോഡിയുടെ വിജയം.

ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനക്കാരായ ലീ – വാംഗ് ജോഡിയെയാണ് ഇന്ത്യന്‍ ടീം പരാജയപ്പെടുത്തിയത്. അവസാന ഗെയിമിൽ 16 – 19ന് പിന്നിൽ പോയ ശേഷം 20-19ന് മാച്ച് പോയിന്റ് സ്വന്തമാക്കിയെങ്കിലും ചൈനീസ് തായ്‍പേയ് താരങ്ങള്‍ ഒപ്പമെത്തുകയായിരുന്നു. നാല് തവണ മാച്ച് പോയിന്റുകള്‍ നേടിയെങ്കിലും ഓരോ തവണയും ചൈനീസ് തായ്‍പേയ് താരങ്ങള്‍ ഒപ്പമെത്തുന്നതാണ് കാണാനായത്. അവസാനം ഒരു മാച്ച് പോയിന്റ് രക്ഷിച്ച താരങ്ങള്‍ പിന്നീട് ഒരു അവസരം നല്‍കാതെ മത്സരം പോക്കറ്റിലാക്കി.

തായ്‍ലാന്‍ഡ് ഓപ്പണ്‍ കിരീടം, റാങ്കിംഗിലും മെച്ചം സ്വന്തമാക്കി ഇന്ത്യന്‍ കൂട്ടുകെട്ട്

തായ്‍ലാന്‍ഡ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ജോഡികളായ ചിരാഗ് ഷെട്ടി – സാത്വിക് സായിരാജ് കൂട്ടുകെട്ടിന് റാങ്കിംഗിലും വലിയ നേട്ടം. ഏറ്റവും പുതിയ BWF റാങ്കിംഗില്‍ താരങ്ങള്‍ക്ക് 7 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആദ്യ പത്ത് സ്ഥാനത്തിനുള്ളിലേക്ക് എത്തുവാന്‍ സാധിച്ചിരുന്നു. നിലവില്‍ ഇരുവരും 9ാം റാങ്കിലാണ് സ്ഥിതി ചെയ്യുന്നത്. തായ്‍ലാന്‍ഡ് ഓപ്പണ്‍ വിജയിച്ചതോടെ സാത്വിക്-ചിരാഗ് കൂട്ടുകെട്ട് BWF സൂപ്പര്‍ 500 ടൂര്‍ണ്ണമെന്റ് വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ കൂട്ടുകെട്ടായി മാറിയിരുന്നു.

പുരുഷ ഡബിള്‍സ് കൂട്ടുകെട്ടിന് തോല്‍വി

ജപ്പാന്‍ ഓപ്പണില്‍ ആതിഥേയരുടെ ടീമുമായി പരാജയപ്പെട്ട് ഇന്ത്യയുടെ പുരുഷ ഡബിള്‍സ് കൂട്ടുകെട്ട്. സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് 42 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ നേരിട്ടുള്ള ഗെയിമിലാണ് പരാജയം ഏറ്റുവാങ്ങിയത്. 19-21, 18-21 എന്ന സ്കോറിനായിരുന്നു തോല്‍വി. നേരത്തെ ഇന്ത്യയുടെ പിവി സിന്ധുവും വനിത സിംഗിള്‍സില്‍ പരാജയപ്പെട്ട് ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.

ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാക്കളെ വീഴ്ത്തി ഇന്ത്യന്‍ കൂട്ടുകെട്ട്

ഒളിമ്പിക്സിലെ വെങ്കല മെഡല ജേതാക്കളായ ഇംഗ്ലണ്ടിന്റെ മാര്‍ക്കസ് എല്ലിസ്-ക്രിസ് ലാംഗ്രിഡ്ജ് കൂട്ടുകെട്ടിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കി ജപ്പാന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കടന്ന് ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. 43 മിനുട്ട് നീണ്ട ആവേശകരമായ പോരാട്ടത്തില്‍ ഇരു ഗെയിമുകളിലും അവസാനം വരെ ഇംഗ്ലണ്ട് ജോഡികള്‍ പൊരുതിയെങ്കിലും പ്രതീക്ഷ കൈവിടാതെ ഇന്ത്യന്‍ താരങ്ങള്‍ പിടിച്ച് നിന്ന് വിജയം കൊയ്യുകയായിരുന്നു.

സ്കോര്‍: 21-16, 21-17.

ജപ്പാന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ടീമിന് ജയം, പുരുഷ ഡബിള്‍സിന് പരാജയം

ജപ്പാന്‍ ഓപ്പണ്‍ 2019ന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയ്ക്ക് സമ്മിശ്ര ഫലം. മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ കൂട്ടുകെട്ട് വിജയം കുറിച്ചപ്പോള്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു ഫലം. ജര്‍മ്മന്‍ താരങ്ങള്‍ക്കെതിരെ നേരിട്ടുള്ള ഗെയിമില്‍ വിജയം കുറിച്ചാണ് ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് 21-14, 21-19 എന്ന സ്കോറിന് വിജയം കൈവരിച്ചത്. 33 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

ഇന്ത്യയുടെ മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ട് മലേഷ്യന്‍ താരങ്ങളോടെ നേരിട്ടുള്ള ഗെയിമില്‍ 12-21, 16-21 എന്ന സ്കോറിന് കീഴടങ്ങി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. 27 മിനുട്ട് മാത്രമാണ് മത്സരം നടന്നത്.

വനിത ഡബിള്‍സിന് പിന്നാലെ മിക്സഡ് ഡബിള്‍സിലും അശ്വിനി പൊന്നപ്പയ്ക്ക് തോല്‍വി

ഇന്തോനേഷ്യ ഓപ്പണിന്റെ ആദ്യ റൗണ്ട് മിക്സ‍ഡ് ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡിയ്ക്ക് പരാജയം . നേരിട്ടുള്ള ഗെയിമിലാണ് ഇന്തോനേഷഷ്യന്‍ താരങ്ങളോട് ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് പരാജയപ്പെട്ടത്. 28 മിനുട്ട് മാത്രം നീണ്ട പോരാട്ടത്തില്‍ 21-13, 21-11 എന്ന സ്കോറിനായിരുന്നു തോല്‍വി. നേരത്തെ വനിത ഡബിള്‍സിലും അശ്വിനി ആദ്യ റൗണ്ടില്‍ തന്നെ പൊരുതി കീഴടങ്ങിയിരുന്നു. സിക്കി റെഡ്ഢിയുമായി ചേര്‍ന്നാണ് അശ്വിനി വനിത ഡബിള്‍സില്‍ ഇറങ്ങിയത്. അതേ സമയം സിക്കി റെഡ്ഢി തന്റെ മിക്സഡ് ഡബിള്‍സ് മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ വിജയം സ്വന്തമാക്കി.

ഇന്ത്യന്‍ പോരാട്ടത്തില്‍ വിജയം കുറിച്ച് സാത്വിക്-ചിരാഗ് കൂട്ടുകെട്ട്

ഇന്ത്യന്‍ ടീമുകള്‍ തമ്മിലുള്ള പുരുഷ വിഭാഗം ഡബിള്‍സ് പോരാട്ടത്തില്‍ വിജയം ഉറപ്പിച്ച് ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇന്ത്യയുടെ തന്നെ മനു അട്രി-സുമിത് റെഡ്ഢി കൂട്ടുകെട്ടിനെയാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ആദ്യ റൗണ്ടില്‍ ഇവര്‍ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ടീമിന്റെ വിജയം.

സ്കോര്‍: 21-12, 21-16.

പൊരുതി കീഴടങ്ങി ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ട്

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ജോഡികള്‍ക്ക് പരാജയം. മൂന്ന് ഗെയിം ത്രില്ലറിനു ശേഷം 17-21, 21-12, 16-21 എന്ന സ്കോറിനായിരുന്നു അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് പരാജയമേറ്റു വാങ്ങിയത്. ചൈനീസ് തായ്‍പേയുടെ കൂട്ടുകെട്ടിനോടാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്.

46 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. ചി-ലിന്‍ വാംഗ്-ചി യാ ചെംഗ് കൂട്ടുകെട്ടാണ് ചൈനീസ് തായ്‍പേയെ പ്രതിനിധീകരിച്ചത്.

Exit mobile version