ബാഡ്മിന്റൺ ഡബിൾസിൽ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ പരാജയപ്പെട്ടു അശ്വിനി പൊന്നപ്പ, തനിഷ ക്രാസ്റ്റോ സഖ്യം

പാരീസ് ഒളിമ്പിക്സ് ഗ്രൂപ്പ് സിയിൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടു ഇന്ത്യയുടെ വനിതാ ഡബിൾസ് ടീമായ അശ്വിനി പൊന്നപ്പ, തനിഷ ക്രാസ്റ്റോ സഖ്യം. ദക്ഷിണ കൊറിയൻ സഖ്യമായ കോങ് ഹീ-യോങ്, കിം സോ-ഇയോങ് സഖ്യത്തോട് ആണ് അവർ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടത്. ആദ്യ സെറ്റിൽ പൊരുതാൻ ആയെങ്കിലും രണ്ടാം സെറ്റിൽ ഇന്ത്യൻ സഖ്യം പൂർണമായും കീഴടങ്ങി.

ആദ്യ സെറ്റ് 21-18 നു പരാജയപ്പെട്ട ഇന്ത്യൻ സഖ്യം മികച്ച പോരാട്ടം ആണ് എതിരാളികൾക്ക് നൽകിയത്. എന്നാൽ രണ്ടാം സെറ്റിൽ അവർക്ക് എതിരാളികൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ആയില്ല. 21-10 നു സെറ്റ് കൈവിട്ട അവർ പരാജയം സമ്മതിക്കുക ആയിരുന്നു. തുടർന്നുള്ള മത്സരങ്ങളിൽ ജപ്പാനീസ്, ഓസ്‌ട്രേലിയൻ ടീമുകൾക്ക് ജയിക്കേണ്ടത് നിലവിൽ ഇന്ത്യൻ ടീമിന്റെ മുന്നേറ്റത്തിന് ഇതോടെ നിർബന്ധമായി.

സയ്യദ് മോദിയിലെ മിക്സഡ് ഡബിള്‍സ് ജേതാക്കള്‍ക്ക് റാങ്കിംഗിൽ കുതിച്ച് ചാട്ടം

സയ്യദ് മോദി ഇന്റര്‍നാഷണൽ ടൂര്‍ണ്ണമെന്റിലെ മിക്സഡ് ഡബിള്‍സ് കിരീടം നേടിയ ഇഷാന്‍ ബട്നാകര്‍ – തനിഷ ക്രാസ്റ്റോ സഖ്യത്തിന് ഏറ്റവും പുതിയ മിക്സഡ് ഡബിള്‍സ് റാങ്കിംഗിൽ വലിയ നേട്ടം. ഫൈനലില്‍ ഇന്ത്യയുടെ തന്നെ ഹേമ നാഗേന്ദ്ര ബാബു – ശ്രീവിദ്യ കൂട്ടുകെട്ടിനെയാണ് ഇവര്‍ പരാജയപ്പെടുത്തി കിരീടം ജേതാക്കളായത്.

117ാം റാങ്കിലായിരുന്ന ഇവര്‍ 38 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 79ാം റാങ്കിലേക്ക് എത്തുകയായിരുന്നു ഈ വിജയത്തോടെ. 21-16, 21-12 എന്ന സ്കോറിനായിരുന്നു ഇരുവരുടെയും കിരീട വിജയം.

Exit mobile version