സി എസ് കെയ്ക്ക് വീണ്ടും തിരിച്ചടി, മുകേഷ് ചൗധരി സീസണിൽ കളിക്കില്ല

ചെന്നൈ സൂപ്പർ കിംഗ്സിന് വീണ്ടും ഒരു തിരിച്ചടി. പരിക്കേറ്റ പേസ് ബൗളർ മുകേഷ് ചൗധരി ഈ സീസണിൽ ഇനി കളിക്കില്ല. ഗുജറാത്ത് ടൈറ്റൻസിനെതിരായ ടൂർണമെന്റ് ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ഈ വാർത്ത ചെന്നൈക്ക് ഒട്ടും ആശ്വാസം നൽകുന്ന വാർത്തയല്ല. പകരക്കാരനെ ഇതുവരെ സിഎസ്‌കെ പ്രഖ്യാപിച്ചിട്ടില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചൗധരി ഇപ്പോൾ ചികിത്സയിലാണ്.

കഴിഞ്ഞ ഐ പി എല്ലിൽ 13 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ താരം വീഴ്ത്തിയിരുന്നു. 2022 മെഗാ ലേലത്തിനിടെ ഇടങ്കയ്യൻ പേസറെ 20 ലക്ഷം രൂപയ്ക്ക് ആയിരുന്നു സി എസ് കെ താരത്തെ വാങ്ങിയത്. 2022 ഡിസംബർ 2-ന് സൗരാഷ്ട്രയ്‌ക്കെതിരെ മഹാരാഷ്ട്രയ്‌ക്കായി വിജയ് ഹസാരെ ട്രോഫി ഫൈനലിന് ശേഷം ചൗധരി ഇതുവരെ ഒരു മത്സരവും കളിച്ചിട്ടില്ല. നേരത്തെ ഓൾറൗണ്ടർ കെയ്ൽ ജാമിസണെയും പരിക്കുമൂലം സിഎസ്‌കെയ്ക്ക് നഷ്ടമായിരുന്നു

സി എസ് കെയുടെ ബൗളർ മുകേഷ് ചൗധരി ആദ്യ മത്സരങ്ങളിൽ കളിക്കില്ല

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഇടംകയ്യൻ സീമർ മുകേഷ് ചൗധരി ഐപിഎൽ 2023-ന്റെ തുടക്കത്തിൽ ടീമിനൊപ്പം ഉണ്ടാകില്ല. പരിക്കേറ്റ താരം ചുരുങ്ങിയത് രണ്ട് ആഴ്ച എങ്കിലും കഴിഞ്ഞു മാത്രമെ താരം തിരികെ സി എസ് കെ ക്യാമ്പിൽ എത്തുകയുള്ളൂം ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലാണ് താരം ഇപ്പോൾ.

ചൗധരിക്ക് സീസണിന്റെ ചില ഭാഗങ്ങൾ നഷ്‌ടമാകുമോ അതോ ടൂർണമെന്റ് മുഴുവൻ നഷ്‌ടമാകുമോ എന്ന് വരുൻ ദിവസങ്ങളിൽ അറിയാൻ ആകും. ഈ മാസം ആദ്യം ചെന്നൈയിൽ നടന്ന സൂപ്പർ കിംഗ്‌സ് ക്യാമ്പിൽ അൺക്യാപ്ഡ് 26-കാരൻ ചേർന്നിരുന്ന താരം പരിക്ക് കാരണമാണ് എൻ സി എയിലേക്ക് പോയത്. അഹമ്മദാബാദിൽ മഹാരാഷ്ട്രയ്‌ക്കായി വിജയ് ഹസാരെ ട്രോഫിയിലായിരുന്നു ചൗധരി അവസാനമായി ഒരു മത്സരം കളിച്ചത്.

ഇന്ത്യയ്ക്ക് തലവേദനയായി ദീപക് ചഹാറിന്റെ പരിക്ക്, ലോകകപ്പിലെ ഇന്ത്യയുടെ നെറ്റ് ബൗളര്‍മാരായി ഐപിഎലിൽ മികവ് പുലര്‍ത്തിയ താരങ്ങള്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ ദീപക് ചഹാര്‍ കളിക്കാതിരുന്നത് താരത്തിനേറ്റ പരിക്ക് കാരണം എന്ന് റിപ്പോര്‍ട്ട്. താരത്തിന്റെ കണങ്കാല്‍ തിരിഞ്ഞതിനാലാണ് താരം ആദ്യ മത്സരത്തിൽ കളിക്കാതിരുന്നതെന്നും അടുത്ത രണ്ട് മത്സരങ്ങളിലും താരം കളിക്കുവാന്‍ സാധ്യതയില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ നെറ്റ് ബൗളര്‍മാരായി ഐപിഎലില്‍ തിളങ്ങിയ താരങ്ങളായ മുകേഷ് ചൗധരിയും ചേതന്‍ സക്കറിയയും. ഇരു താരങ്ങളും ഓസ്ട്രേലിയയിൽ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

ചേതന്‍ സക്കറിയയും മുകേഷ് ചൗധരിയും ഓസ്ട്രേലിയയിലേക്ക്, ടി20 മാക്സ് സീരീസിൽ കളിക്കും

ചേതന്‍ സക്കറിയയും മുകേഷ് ചൗധരിയും ടി20 മാക്സ് സീരീസിൽ കളിക്കും. ഓസ്ട്രേലിയയിൽ ഓഗസ്റ്റ് 18ന് ആണ് ഈ പരമ്പര ആരംഭിയ്ക്കുന്നത്. സക്കറിയ സൺഷൈന്‍ കോസ്റ്റിനെയും ചൗധരി വൈനം-മാന്‍ലിയെയും ആണ് പ്രതിനിധീകരിക്കുന്നത്.

ഇരുവരും ബുപ നാഷണൽ ക്രിക്കറ്റ് കേന്ദ്രത്തിലും പരിശീലനം നടത്തുകയും ചെയ്യും. ഇത് എംആര്‍എഫ് പേസ് ഫൗണ്ടേഷനും ക്രിക്കറ്റ് ഓസ്ട്രേലിയയും തമ്മിലുള്ള എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗം ആണ്. ചേതന്‍ സക്കറിയ ഐപിഎലില്‍ രാജസ്ഥാന്‍ റോയൽസിനും ഡൽഹി ക്യാപിറ്റൽസിനും വേണ്ടി കളിച്ചപ്പോള്‍ മുകേഷ് ചൗധരി ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടിയും കളിച്ചിട്ടുണ്ട്.

മുകേഷ് ചൗധരിയും സിമര്‍ജീത് സിംഗും ഈ സീസണിലെ പോസിറ്റീവുകള്‍ – ഫ്ലെമിംഗ്

ഐപിഎലില്‍ പ്ലേ ഓഫ് കാണാതെ പുറത്ത് പോയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഈ സീസണിലെ ഏറ്റവും വലിയ പോസിറ്റീവുകള്‍ മുകേഷ് ചൗധരിയും സിമര്‍ജീത് സിംഗും ആണെന്ന് പറഞ്ഞ് കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്.

ഇരു താരങ്ങളുടെയും ന്യൂ ബോള്‍ ബൗളിംഗ് മികച്ചതായിരുന്നുവെന്നും സീസൺ മുഴുവനായി തങ്ങള്‍ മുകേഷ് ചൗധരിയെ മെച്ചപ്പെടുത്തി കൊണ്ടുവരിയായിരുന്നുവെന്നും ഇന്നലെ മുംബൈയ്ക്കെതിരെയുള്ള പോലത്തെ സ്പെല്ലുകള്‍ എറിയുവാനുള്ള ആത്മവിശ്വാസം താരത്തിന് ഇപ്പോള്‍ ആയിയെന്നും സ്റ്റീഫന്‍ ഫ്ലെമിംഗ് വ്യക്തമാക്കി.

സിമര്‍ജീത് സിംഗ് മൂന്നോ നാലോ മത്സരങ്ങള്‍ മാത്രമേ കളിച്ചുള്ളുവെങ്കിലും താരം മികച്ച രീതിയിൽ ആണ് കളിച്ചതെന്നും ഫ്ലെമിംഗ് വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ കസറിയ റുതുരാജ് ഗായക്വാഡിനെയും കൂടി പരിഗണിക്കുമ്പോള്‍ കരുതുറ്റ ഭാവി യുവ താരങ്ങള്‍ ടീമിലുണ്ടെന്നത് ചെന്നൈയ്ക്ക് ഗുണകരമാണെന്നും ഫ്ലെമിംഗ് സൂചിപ്പിച്ചു.

പഴയ ശീലവുമായി ചെന്നൈ, ധോണിയ്ക്ക് കീഴിൽ ജയം, സൺറൈസേഴ്സിനെ പരാജയപ്പെടുത്തിയത് 13 റൺസിന്

ക്യാപ്റ്റനായി മടങ്ങിയെത്തിയ എംഎസ് ധോണിയുടെ കീഴിൽ വിജയം നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. നിക്കോളസ് പൂരന്‍ പുറത്താകാതെ 66 റൺസുമായി പൊരുതി നോക്കിയെങ്കിലും അവസാന ഓവറിൽ 38 റൺസെന്ന കൂറ്റന്‍ ലക്ഷ്യമായിരുന്നു സൺറൈസേഴ്സിനെ കാത്തിരുന്നത്. 6 വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സിന് 189 റൺസ് മാത്രമേ നേടാനായുള്ളു. നിര്‍ണ്ണായക ഘട്ടങ്ങളില്‍ വിക്കറ്റുകള്‍ നേടിയ മുകേഷ് ചൗധരിയുടെ ബൗളിംഗ് പ്രകടനം ശ്രദ്ധേയമായിരുന്നു. അവസാന ഓവറിൽ 24 റൺസ് വഴങ്ങിയെങ്കിലും താരം തന്റെ സ്പെല്ലിൽ 4 വിക്കറ്റാണ് നേടിയത്.

മികച്ച തുടക്കമാണ് അഭിഷേക് ശര്‍മ്മയും കെയിന്‍ വില്യംസണും ചേര്‍ന്ന് നേടിയത്. എന്നാൽ പവര്‍പ്ലേയിലെ അവസാന ഓവറിൽ മുകേഷ് ചൗധരി അഭിഷേക് ശര്‍മ്മയെയും രാഹുല്‍ ത്രിപാഠിയെയും അടുത്തടുത്ത ഓവറിൽ പുറത്താക്കിയപ്പോള്‍ 58/0 എന്ന നിലയിൽ നിന്ന് 58/2 എന്ന നിലയിലേക്ക് സൺറൈസേഴ്സ് വീണു. രണ്ട് സിക്സ് അടക്കം 17 റൺസ് നേടിയ എയ്ഡന്‍ മാര്‍ക്രത്തെയും നഷ്ടമായപ്പോള്‍ സൺറൈസേഴ്സ് ഒന്ന് പതറി.

പത്തോവറിൽ 89 റൺസായിരുന്നു 3 വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് നേടിയത്. 36 പന്തിൽ 78 ആയി ലക്ഷ്യം കുറച്ച് കൊണ്ടുവരുവാന്‍ കെയിന്‍ വില്യംസണും നിക്കോളസ് പൂരനും സാധിച്ചുവെങ്കിലും 47 റൺസ് നേടിയ വില്യംസണെ വിക്കറ്റിന് മുന്നിൽ കുടുക്കി ഡ്വെയിന്‍ പ്രിട്ടോറിയസ് 38 റൺസ് കൂട്ടുകെട്ടിനെ തകര്‍ക്കുകയായിരുന്നു.

സൺറൈസേഴ്സ് പ്രതീക്ഷകളെല്ലാം നിക്കോളസ് പൂരനിലേക്ക് വന്നപ്പോള്‍ അവസാന മൂന്നോവറിൽ 56 റൺസായിരുന്നു ടീം നേടേണ്ടിയിരുന്നത്. 18ാം ഓവറിൽ മുകേഷ് ചൗധരി ശശാങ്കിനെയും(15) വാഷിംഗ്ടൺ സുന്ദറിനെയും പുറത്താക്കിയപ്പോള്‍ 29 പന്തിൽ തന്റെ അര്‍ദ്ധ ശതകം നേടിയ നിക്കോളസ് പൂരനും സൺറൈസേഴ്സിന്റെ വിജയം സാധ്യമാക്കാനായില്ല.

അവസാന ഓവറിൽ മുകേഷ് ചൗധരിയെ മൂന്ന് സിക്സിനും ഒരു ഫോറിനും പൂരന്‍ പായിച്ചപ്പോള്‍ ഓവറിൽ നിന്ന് 24 റൺസ് വന്നുവെങ്കിലും ജയം ചെന്നൈയ്ക്കൊപ്പം ആയിരുന്നു. മുകേഷ് നാല് വിക്കറ്റ് നേടിയപ്പോള്‍ നിക്കോളസ് പൂരന്‍ 33 പന്തിൽ പുറത്താകാതെ 64 റൺസ് നേടി.

താനൊരിക്കലും ക്രിക്കറ്റ് കളിക്കുമെന്ന് കരുതിയതല്ല – മുകേഷ് ചൗധരി

താന്‍ പൂനെയിലെ ബോര്‍ഡിംഗ് സ്കൂളിലുള്ളപ്പോള്‍ ഒരു മണിക്കൂര്‍ സ്പോര്‍ട്സ് ക്ലാസിൽ എല്ലാവിധ സ്പോര്‍ട്സിലും പങ്കെടുത്തിരുന്നതിനൊപ്പം കളിച്ചിരുന്ന ഒരു കളി മാത്രമായാണ് ക്രിക്കറ്റിനെ കണ്ടതെന്നും പ്രൊഫഷണൽ ക്രിക്കറ്റിൽ സജീവം ആവുമെന്ന് ഒരുക്കലും കരുതിയിരുന്നില്ലെന്നും മുകേഷ് ചൗധരി.

ഇന്നലെ മുംബൈയെ തന്റെ ഓപ്പണിംഗ് സ്പെല്ലിൽ തകര്‍ത്തെറിഞ്ഞ ശേഷം ലഭിച്ച മത്സരത്തിലെ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു താരം. പവര്‍പ്ലേയിൽ മൂന്നോവര്‍ എറിഞ്ഞ താരം 19 റൺസ് വിട്ട് നൽകി 3 വിക്കറ്റ് നേടിയപ്പോള്‍ അതിൽ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ഡെവാൽഡ് ബ്രെവിസും ഉള്‍പ്പെടുകയായിരുന്നു.

Exit mobile version