ക്യാപ്റ്റനെന്ന നിലയില്‍ ഇരുനൂറാം അന്താരാഷ്ട്ര മത്സരത്തിനായി കോഹ്‍ലി

ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ക്യാപ്റ്റനെന്ന് നിലയില്‍ കോഹ്‍ലിയുടെ ഇരുനൂറാം അന്താരാഷ്ട്ര മത്സരം ആണ് ഇത്. 332 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച എംഎസ് ധോണിയാണ് ഈ പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് റിക്കി പോണ്ടിംഗും(324) മൂന്നാം സ്ഥാനത്ത് 303 മത്സരങ്ങളുമായി സ്റ്റീഫന്‍ ഫ്ലെമിംഗുമാണ് പട്ടികയിലുള്ളത്.

ഗ്രെയിം സ്മിത്ത്(286), അലന്‍ ബോര്‍ഡര്‍(271), അര്‍ജ്ജുന രണതുംഗ(249), മുഹമ്മദ് അസ്ഹറുദ്ദീന്‍(221) എന്നിവരാണ് ഏറ്റവും അധികം മത്സരങ്ങള്‍ ക്യാപ്റ്റനായി കളിച്ചിട്ടുള്ള കോഹ്‍ലിയ്ക്ക് മുന്നിലുള്ള താരങ്ങള്‍.

ക്യാപ്റ്റനെന്ന നിലയില്‍ ഏകദിന റണ്‍സിന്റെ കാര്യത്തില്‍ സ്മിത്തിനെ മറികടന്ന് വിരാട് കോഹ്‍ലി

ഏകദിനങ്ങളില്‍ ഏറ്റവും അധികം റണ്‍സ് നേടിയ ക്യാപ്റ്റന്മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്തിനെ മറികടന്ന് വിരാട് കോഹ്‍ലി. ഇന്ന് 66 റണ്‍സ് നേടിയ തന്റെ ഇന്നിംഗ്സിനിടെയാണ് ഗ്രെയിം സ്മിത്ത് ക്യാപ്റ്റനെന്ന നിലയില്‍ നേടിയ 5416 റണ്‍സിനെയാണ് വിരാട് കോഹ്‍ലി മറികടന്നത്. കോഹ്‍ലിയ്ക്ക് ഇപ്പോള്‍ 5442 റണ്‍സാണ് ക്യാപ്റ്റനെന്ന നിലയില്‍ സ്വന്തമായിട്ടുള്ളത്.

റിക്കി പോണ്ടിംഗ്(8497), എംഎസ് ധോണി(6641), സ്റ്റീഫന്‍ ഫ്ലെമിംഗ്(6295), അര്‍ജ്ജുന രണതുംഗ(5608) എന്നിവരാണ് പട്ടികയില്‍ കോഹ്‍ലിയ്ക്ക് മുന്നിലുള്ളവര്‍.

ടോപ് ഓര്‍ഡറില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ അഭാവമാണ് ചെന്നൈയ്ക്ക് തിരിച്ചടിയായത് – സ്റ്റീഫന്‍ ഫ്ലെമിംഗ്

റുതുരാജ് ഗായ്ക്വാഡ് ഫോമിലേക്ക് മടങ്ങിയെത്തിയ അവസാന മൂന്ന് മത്സരങ്ങളിലും വിജയം നേടുവാന്‍ ചെന്നൈയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച് കഴിഞ്ഞിരുന്നു. ടോപ് ഓര്‍ഡറില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ സംഭാവനയുടെ അഭാവമാണ് ടീമിന് തിരിച്ചടിയായതെന്ന് പറയുകയാണ് ടീം കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്.

ചെന്നൈയിലെ ക്യാമ്പില്‍ വെച്ച് മികച്ച പ്രകടനം പുറത്തെടുത്ത് മാനേജ്മെന്റിന്റെ ശ്രദ്ധ പിടിച്ചു പറ്റുവാന്‍ സാധിച്ച റുതുരാജ് ഗായക്വാഡിന് യുഎഇയില്‍ എത്തിയപ്പോള്‍ കോവിഡ് പിടിച്ചതും ടീമിന് വലിയ തിരിച്ചടിയാകുകയായിരുന്നു. റുതുരാജ് ഓപ്പണിംഗ് സ്ലോട്ടില്‍ ഇറങ്ങുമെന്നാണ് കരുതപ്പെട്ടിരുന്നത്. ഇതിനിടെ ചെന്നൈയുടെ ഏറ്റവും സ്ഥിരതയാര്‍ന്ന താരം സുരേഷ് റെയ്‍ന വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയതും തിരിച്ചടിയായി.

ഇതോടെ മുരളി വിജയയ്ക്ക് ഓപ്പണിംഗ് റോള്‍ ടീമിന് നല്‍കേണ്ടി വന്നു. താരം കഴിഞ്ഞ മൂന്ന് സീസണുകളിലായി വെറും മൂന്ന് മത്സരങ്ങളിലാണ് ടീമിനായി കളിച്ചത്. ഇതോടെ ടോപ് ഓര്‍ഡറില്‍ വിദേശ താരങ്ങളെ കളിപ്പിക്കേണ്ട അവസ്ഥയിലേക്കും ചെന്നൈ വന്നു.

ടീം ലൈനപ്പിന്റെ സന്തുലിതാവസ്ഥയെ ഈ സാഹചര്യം ബാധിച്ചുവെന്നാണ് സ്റ്റീഫന്‍ ഫ്ലെമിംഗ് വ്യക്തമാക്കിയത്. ഓസ്ട്രേലിയയുടെ മുന്‍ നിര പേസര്‍ ജോഷ് ഹാസല്‍വുഡിനെ പോലും ഏതാനും മത്സരങ്ങളില്‍ മാത്രമാണ് ടീമിന് കളിപ്പിക്കുവാന്‍ സാധിച്ചതെന്നും ഫ്ലെമിംഗ് വ്യക്തമാക്കി.

ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ഇല്ലാതെ പോയതിന്റെ അഭാവം തീര്‍ക്കുവാനായി വിദേശ ബാറ്റ്സ്മാന്മാരെ കളിപ്പിക്കേണ്ടി വന്നതാണ് ടീമിന് വല്ലാതെ ബാധിച്ചതെന്ന് സ്റ്റീഫന്‍ ഫ്ലെമിംഗ് സൂചിപ്പിച്ചു.

 

പവർ പ്ലേയിൽ തന്നെ മത്സരം അവസാനിച്ചിരുന്നെന്ന് സി.എസ്.കെ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ പവർ പ്ലേയിൽ തന്നെ മത്സരം അവസാനിച്ചിരുന്നെന്ന് സി.എസ്.കെ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്. ജസ്പ്രീത് ബുംറയും ട്രെന്റ് ബോൾട്ടും ചെന്നൈ ബാറ്റിംഗ് നിരയെ തകർത്തപ്പോൾ 6 ഓവർ കഴിഞ്ഞപ്പോൾ ചെന്നൈ സൂപ്പർ കിങ്‌സ് 5 വിക്കറ്റ് നഷ്ടത്തിൽ 24 റൺസ് എന്ന നിലയിലായിരുന്നു. മത്സരത്തിൽ ചെന്നൈ ഉയർത്തിയ സ്കോർ അനായാസം മറികടന്ന് മുംബൈ ഇന്ത്യൻസ് 10 വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു.

പവർ പ്ലേയിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രകടനം തന്നിൽ ഞെട്ടൽ ഉളവാക്കിയെന്നും പവർ പ്ലേ വളരെ മോശമായിരുന്നെന്നും ഫ്ലെമിംഗ് പറഞ്ഞു. മത്സരത്തിൽ ചില യുവതാരങ്ങൾക്ക് ഞങ്ങൾ അവസരം നൽകിയെന്നും എന്നാൽ അവർക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്നും ഫ്ലെമിംഗ് പറഞ്ഞു. ഇമ്രാൻ താഹിറിനെ ഉൾപെടുത്താൻ വേണ്ടിയാണ് ടീമിൽ ഋതുരാജ് ഗെയ്ക്‌വാദിന് അവസരം നൽകിയതെന്നും ഫ്ലെമിംഗ് പറഞ്ഞു. ടൂർണമെന്റിൽ സി.എസ്.കെയുടെ സ്പിൻ ബൗളിംഗ് മികച്ചതായിരുന്നില്ലെന്നും അതുകൊണ്ടാണ് ഇമ്രാൻ താഹിറിനെ ഉൾപെടുത്താൻ ശ്രമിച്ചതെന്നും എന്നാൽ ടൂർണമെന്റിൽ ടീമിന്റെ ബാറ്റിംഗ് പ്രകടനം വളരെ മോശമായിരുന്നെന്നും ഫ്ലെമിംഗ് പറഞ്ഞു.

ബാറ്റ്സ്മാന്മാര്‍ ബൗളരുടെ മികവിനെ കൈവിട്ടു, ടീമിനെയും – ധോണി

170ല്‍ താഴെയുള്ള സ്കോറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പിടിച്ച് കെട്ടിയ ബൗളര്‍മാരുടെ ശ്രമത്തെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റ്സ്മാന്മാര്‍ കൈവിടുകയായിരുന്നുവെന്ന് പറഞ്ഞ് എംഎസ് ധോണി. ബൗളര്‍മാരുടെ പ്രകടനത്തെ വില കല്പിക്കാത്ത ബാറ്റിംഗ് പ്രകടനമായിരുന്നു ബാറ്റ്സ്മാന്മാര്‍ പുറത്തെടുത്തതെന്നും ടീമെന്ന നിലയില്‍ ചെന്നൈയുടെ ബാറ്റിംഗ് നിരയ്ക്ക് ഈ സ്കോര്‍ നേടുവാനുള്ള കഴിവുണ്ടായിരുന്നുവെന്നും മത്സരത്തില്‍ ഒരു ഘട്ടത്തില്‍ അത് വളരെ അധികം സാധ്യമായിരുന്നുവെങ്കിലും മത്സരം ടീം കൈവിട്ടത് അംഗീകരിക്കാനാകാത്ത രീതിയിലാണെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ വ്യക്തമാക്കി.

11 മുതല്‍ 15 ഓവറുകളില്‍ ടീം നേടിയത് വെറും 20 റണ്‍സായിരുന്നു. 10 ഓവര്‍ പിന്നിടുമ്പോള്‍ 90 റണ്‍സ് നേടിയ ചെന്നൈയ്ക്ക് വിജയിക്കുവാന്‍ 88 റണ്‍സായിരുന്നു 9 വിക്കറ്റ് കൈവശമുള്ളപ്പോള്‍ നേടേണ്ടിയിരുന്നത്. എന്നാല്‍ അവിടെ നിന്ന് 15 ഓവര്‍ അവസാനിക്കുമ്പോള്‍ 110/3 എന്ന നിലയിലേക്ക് ടീം വീണു.

വാട്സണും റായിഡുവും മടങ്ങിയെങ്കിലും ചെന്നൈയുടെ മറ്റു ബാറ്റ്സ്മാന്മാര്‍ക്ക് ഈ സ്കോര്‍ നേടാനാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും കൊല്‍ക്കത്ത ബൗളര്‍മാര്‍ സൃഷ്ടിച്ചെടുത്ത സമ്മര്‍ദ്ദത്തില്‍ ചെന്നൈ മുങ്ങുകയായിരുന്നു. ഇത്തരം പരാജയങ്ങളെ മറികടക്കുവാന്‍ ഇത്രത്തോളം പരിചയ സമ്പത്തുള്ള ഒരു ടീമിന് സാധിക്കുമെന്നാണ് മുഖ്യ കോച്ച് സ്റ്റീഫന്‍ വ്യക്തമാക്കിയത്.

ഒരു ബാറ്റ്സ്മാന്‍ ഇന്നിംഗ്സിന്റെ അവസാനം വരെ ബാറ്റ് വീശണമായിരുന്നുവെന്നും എന്നാല്‍ അതിന് സാധിക്കാതെ പോയതാണ് ടീമിന് തിരിച്ചടിയായതെന്നും ചെന്നൈ കോച്ച് വ്യക്തമാക്കി. സുനില്‍ നരൈനെ അവസാന ഓവറുകളിലേക്ക് കരുതി വെച്ചത് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാക്കിയെന്നും മുന്‍ ന്യൂസിലാണ്ട് താരം വ്യക്തമാക്കി.

ഇതേ ടീമുമായി മുന്നോട്ട് പോയതിന്റെ ക്രെഡിറ്റ് ധോണിയ്ക്കും ഫ്ലെമിംഗിനും, തന്നോട് ടീം ആവശ്യപ്പെടുന്നത് അവസാനം വരെ ബാറ്റ് ചെയ്യുവാന്‍ – ഫാഫ് ഡു പ്ലെസി

ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ തന്റെ റോള്‍ അവസാനം വരെ ബാറ്റ് ചെയ്യുക എന്നതാണെന്നും താന്‍ 30കളിലും 40കളിലും ഔട്ട് ആകുന്നത് നിര്‍ത്തി കുറച്ച് നേരം കൂടി തന്റെ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോകുവാന്‍ ആണ് ശ്രമിച്ചതെന്നും പറഞ്ഞ് ഫാഫ് ഡു പ്ലെസി. ഷെയിന്‍ വാട്സണോടൊപ്പം ബാറ്റ് ചെയ്യുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും ടീമിനും സ്വന്തമായും വാട്സണ്‍ റണ്‍സ് കണ്ടെത്തിയതില്‍ വളരെ സന്തോഷമുണ്ടെന്നും ഫാഫ് ഡു പ്ലെസി വ്യക്തമാക്കി.

ഈ ഇലവനില്‍ വിശ്വസിച്ച എംഎസ് ധോണിയ്ക്കും സ്റ്റീഫന്‍ ഫ്ലെമിംഗിനുമാണ് മുഴുവന്‍ ക്രെഡിറ്റ് എന്നും ഫാഫ് വ്യക്തമാക്കി. ചെന്നൈ പരമ്പരാഗതമായി തങ്ങളുടെ താരങ്ങള്‍ക്കൊപ്പം നിലകൊള്ളുന്ന ഒരു ഫ്രാഞ്ചൈസിയാണെന്നും എന്നാല്‍ മറ്റു ഫ്രാഞ്ചൈസികള്‍ പലപ്പോഴും മാറ്റങ്ങളുമായി മുന്നോട്ട് പോകുന്നവരാണെന്നും ഫാഫ് ഡു പ്ലെസി സൂചിപ്പിച്ചു.

അതിന്റെ ക്രെഡിറ്റ് മാനേജ്മെന്റിന് കൂടിയാണെന്നും ഫാഫ് അഭിപ്രായപ്പെട്ടു. കാഴ്ചയിലുള്ളത് പോലെ ഈ സമീപനം അത്ര എളുപ്പമുള്ളതല്ലെന്നും കൂടി മനസ്സിലാക്കണമെന്നും മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ വ്യക്തമാക്കി.

താരങ്ങളെ മികച്ച രീതിയില്‍ ഉപയോഗിക്കുവാനുള്ള ശ്രമം – സ്റ്റീഫന്‍ ഫ്ലെമിംഗ്

രാജസ്ഥാന്‍ റോയല്‍സിനെതിരെ 7ാം നമ്പറില്‍ ഇറങ്ങിയ ധോണിയുടെ നീക്കം ഏറെ പഴി കേള്‍പ്പിച്ചിരുന്നുവെങ്കിലും താരത്തിന് പിന്തുണയുമായി മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്. 217 റണ്‍സ് ചേസ് ചെയ്ത ധോണിയ്ക്കും സംഘത്തിനും 200 റണ്‍സ് വരെ എത്തുവാനെ കഴിഞ്ഞുള്ളു. അവസാന ഓവറില്‍ അടിച്ച് തകര്‍ത്തുവെങ്കിലും എംഎസ് ധോണി ബാറ്റിംഗ് ഓര്‍ഡറില്‍ താഴെ ഇറങ്ങിയത് ഏറെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

സാം കറന്‍, റുതുരാജ് ഗായ്ക്വാഡ്, കേധാര്‍ ജാഥവ് എന്നിവര്‍ക്ക് ശേഷമാണ് ധോണി ക്രീസിലെത്തിയത്. 12 ഐപിഎല്‍ എഡിഷനുകളില്‍ താരം ഇതുവരെ 6 തവണ മാത്രമാണ് ചെയ്തതെങ്കിലും ഈ സീസണില്‍ ഇപ്പോള്‍ രണ്ട് തവണ ഏഴാം നമ്പറിലാണ് ഇറങ്ങിയത്.

ടീമിലെ താരങ്ങളെ മികച്ച രീതിയില്‍ ഉപയോഗിക്കുക എന്നതിനാലാണ് ധോണിയ്ക്ക് മുമ്പ് താരങ്ങളെ ഇറക്കിയതെന്നാണ് സ്റ്റീഫന്‍ ഫ്ലെമിംഗ് പറഞ്ഞത്. എംഎസ് ഇന്നിംഗ്സിന്റെ അവസാനത്തോടെ ഫിനിഷര്‍ എന്ന സ്പെഷ്യലിസ്റ്റ് റോളിലാണ് കളിച്ചിരുന്നത്. അതേ സമയം സാം കറനെ ടോപ് ഓര്‍ഡറില്‍ അടിച്ച് കളിക്കുവാനാണ് ഇറക്കിയതെന്ന് സ്റ്റീഫന്‍ ഫ്ലെമിംഗ് വ്യക്തമാക്കി.

ധോണി ക്രീസിലെത്തുമ്പോള്‍ 15 ഓവറുകള്‍ മാത്രമാണ് ആയതെന്നും സ്റ്റീഫന്‍ ഫ്ലെമിംഗ് പറഞ്ഞു. ധോണി ഏറെ കാലത്തിന് ശേഷമാണ് ക്രീസിലെത്തുന്നതെന്നും അതിനാല്‍ തന്നെ താരം പഴയ പോലെ കളിക്കുവാനെത്തുവാന്‍ കുറച്ച് സമയം എടുക്കുമെന്നും സ്റ്റീഫന്‍ ഫ്ലെമിംഗ് വ്യക്തമാക്കി.

ഡ്വെയിന്‍ ബ്രാവോ അടുത്ത മത്സരത്തിലും കളിച്ചേക്കില്ല

ആദ്യ മത്സരത്തില്‍ ചെന്നൈ നിരയില്‍ കളിക്കാതിരുന്ന ഡ്വെയിന്‍ ബ്രാവോ അടുത്ത മത്സരത്തിലും പുറത്തിരിക്കുവാനാണ് സാധ്യതയെന്ന് പറഞ്ഞ് ടീം മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്. താരത്തിന്റെ കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തെ പുറത്തിരുത്തുന്നത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബോഗയ്ക്കായി ഫൈനലില്‍ കളിച്ച ബ്രാവോ പക്ഷേ ആ മത്സരത്തില്‍ പന്തെറിഞ്ഞിരുന്നില്ല.

ബ്രാവോയ്ക്ക് പകരം ടീമില്‍ ഇടം പിടിച്ച സാം കറന്‍ മാന്‍ ഓഫ് ദി മാച്ച് പ്രകടനമാണ് പുറത്തെടുത്തത്. ബ്രോവോ പുറത്തിരിക്കുകയാണെങ്കിലും സാം കറന്റെ പ്രകടനം ടീമിന് ഏറെ ആശ്വാസം പകരുന്നതാണെന്നാണ് ഫ്ലെമിംഗ് വെളിപ്പെടുത്തിയത്. ഡ്വെയിന്‍ ബ്രോവോ ഫിറ്റായിരുന്നുവെങ്കില്‍ സാം കറന് അവസരം ലഭിയ്ക്കുമോ എന്നത് ഉറപ്പില്ലായിരുന്നുവെന്നും ഫ്ലെമിംഗ് വ്യക്തമാക്കി.

അതിനാല്‍ തന്നെ ഈ അവസരം മുതലാക്കിയ സാം കറന്‍ തന്റെ സ്ഥാനത്തിനായി സമ്മര്‍ദ്ദം ടീം മാനജ്മെന്റില്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ഫ്ലെമിംഗ് വ്യക്തമാക്കി.

ഓരോ മത്സരവും എവേ മത്സരങ്ങള്‍ക്ക് തുല്യം – സ്റ്റീഫന്‍ ഫ്ലെമിംഗ്

ഐപിഎലില്‍ നടക്കുന്ന ഓരോ മത്സരങ്ങളും എവേ മത്സരങ്ങള്‍ക്ക് തുല്യമാണെന്നും വേദി യുഎഇ ആയതിനാല്‍ തന്നെ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം ഒരു ടീമുകള്‍ക്കും ഉണ്ടാകില്ലെന്നും ചെന്നൈ മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് വ്യക്തമാക്കി. ഈ സീസണ്‍ എല്ലാ ടീമുകള്‍ക്കും വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും പിച്ച് മനസ്സിലാക്കി അതിന് അനുയോജ്യമായ ടീമിനെ കളിപ്പിക്കുക എന്നതാണ് ഈ സീസണില്‍ വിജയത്തിന്റെ മന്ത്രമെന്നും ഫ്ലെമിംഗ് പറഞ്ഞു.

ഒരു ടീമിനും ഹോം അഡ്വാന്റേജ് ഇല്ല, അതിനാല്‍ തന്നെ സാഹചര്യങ്ങളുമായി ആര് മികച്ച രീതിയില്‍ പൊരുത്തപ്പെടുന്നുവോ അവര്‍ക്ക് ആവും മുന്‍തൂക്കം എന്ന് ഫ്ലെമിംഗ് സൂചിപ്പിച്ചു. മൂന്ന് വ്യത്യസ്തമായ ഗ്രൗണ്ടുകളാണ് വേദികളായുള്ളത്. ഇവയെ വിലയിരുത്തുക എന്നതാണ് ടീമുകളുടെ ആദ്യത്തെ വെല്ലുവിളിയെന്ന് ഫ്ലെമിംഗ് വ്യക്തമാക്കി.

മുംബൈ ഇന്ത്യന്‍സ് അബുദാബിയിലാണ് താമസിക്കുന്നതെന്നതിനാല്‍ തന്നെ അവര്‍ക്ക് ഈ പിച്ച് കുറച്ച് കൂടി മെച്ചപ്പെട്ട രീതിയില്‍ മനസ്സിലാക്കുവാന്‍ സാധിക്കുമെന്നും ആ ആനുകൂല്യം ചെന്നൈയ്ക്ക് ആദ്യ മത്സരത്തില്‍ ലഭിയ്ക്കുന്നില്ലെന്നും സ്റ്റീഫന്‍ ഫ്ലെമിംഗ് സൂചിപ്പിച്ചു. ഏത് സാഹര്യത്തിനും അനുയോജ്യരായ താരങ്ങള്‍ ചെന്നൈ നിരയിലുണ്ടെന്നും അവരെ തിരഞ്ഞെടുക്കുക എന്ന വെല്ലുവിളിയാണ് ടീമിന് മുന്നിലുള്ളതെന്നും അത് വിജയകരമായി ടീമിന് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്നും ഫ്ലെമിംഗ് അഭിപ്രായപ്പെട്ടു.

കോവിഡ് വെല്ലുവിളികള്‍ക്കിടയിലും ഫ്രാഞ്ചൈസി താരങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കി

ഐപിഎലിനായി യുഎഇയില്‍ ആദ്യം എത്തിയ സംഘം ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ആയിരുന്നുവെങ്കിലും തങ്ങളുടെ തുടക്കം അത്ര മികച്ചതായിരുന്നില്ലെന്ന് പറഞ്ഞ് സ്റ്റീഫന്‍ ഫ്ലെമിംഗ്. കൊറോണ കേസുകള്‍ ക്യാമ്പില്‍ കണ്ടെത്തിയതോടെ തങ്ങള്‍ക്ക് കാര്യങ്ങള്‍ അല്പം പ്രയാസം സൃഷ്ടിച്ചുവെങ്കിലും ഫ്രാഞ്ചൈസി അത് മികച്ച രീതിയില്‍ കൈകാര്യം ചെയ്തുവെന്ന് ചെന്നൈ മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് പറഞ്ഞു.

സംയമനത്തോടെ കാര്യങ്ങളെ സമീപിച്ച ടീം താരങ്ങളെയും സ്റ്റാഫ് അംഗങ്ങളെയും മികച്ച രീതിയിലാണ് നോക്കിയതെന്ന് ഫ്ലെമിംഗ് വ്യക്തമാക്കി. താരങ്ങളും സംയമനത്തോടെയാണ് തങ്ങളുടെ ഹോട്ടല്‍ മുറിയില്‍ ഈ കാലം ചെലവഴിച്ചതെന്നും ഫ്ലെമിംഗ് കൂട്ടിചേര്‍ത്തു. പരിശീലനത്തിലേക്ക് നേരത്തെ എത്തുവാന്‍ കഴിയാത്തതിന്റെ വിഷമം താരങ്ങളിലുണ്ടായിരുന്നുവെങ്കിലും താരങ്ങളെല്ലാം ഈ സാഹചര്യത്തോട് മികച്ച രീതിയിലാണ് പ്രതികരിച്ചതെന്ന് ഫ്ലെമിംഗ് വ്യക്തമാക്കി.

ധോണി വെല്ലുവിളികള്‍ക്ക് തയ്യാര്‍ – സ്റ്റീഫന്‍ ഫ്ലെമിംഗ്

ക്രിക്കറ്റില്‍ നിന്ന് ഏറെക്കാലമായി വിട്ട് നില്‍ക്കുകയാണെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്സ് താരവും നായകനുമായി എംഎസ് ധോണി ഐപിഎല്‍ വെല്ലുവിളികള്‍ക്ക് തയ്യാറായിക്കഴിഞ്ഞുവെന്ന് പറഞ്ഞ് കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്. 2019 ജൂലൈയില്‍ ന്യൂസിലാണ്ടിനെതിരെ സെമി ഫൈനലില്‍ ഇന്ത്യ പുറത്തായ ശേഷം എംഎസ് ധോണി ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. ഓഗസ്റ്റ് 15 2020ല്‍ ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയും ചെയ്തു.

എന്നാല്‍ ധോണി ഇപ്പോളും ഫ്രെഷാണെന്നും എല്ലാവിധ വെല്ലുവിളികളും നേരിടുവാന്‍ താരം തയ്യാറാണെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് മുഖ്യ കോച്ച് വ്യക്തമാക്കി. ധോണി പഴയ പോലെ മികച്ച ഫിറ്റ്നെസ്സ് നിലയിലാണെന്നും മാനസ്സികമായ വളരെ ദൃഢനിശ്ചയത്തിലുമാണുള്ളതെന്നും ഫ്ലെമിംഗ് സൂചിപ്പിച്ചു.

ഫ്ലെമിംഗുമായി പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു – ചെന്നൈ സൂപ്പര്‍ കിംഗ്സ് കോച്ചുമായുള്ള അസ്വാരസ്യത്തെക്കുറിച്ച് അശ്വിന്‍

2010ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി കളിക്കുമ്പോള്‍ താനും കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നുവെന്ന് പറഞ്ഞ് മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം രവിചന്ദ്രന്‍ അശ്വിന്‍. തന്നെ രണ്ട് മത്സരങ്ങളിലെ പ്രകടനത്തിന്റെ പേരില്‍ പുറത്തിരുത്തിയപ്പോള്‍ തനിക്ക് തോന്നിയത് തന്റെ മുഖത്ത് കനത്ത അടി തന്നത് പോലെയാണെന്നാണ് അശ്വിന്‍ പറഞ്ഞത്. കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് തന്നെ പിന്തുണയ്ക്കുന്നില്ലെന്ന് തോന്നല്‍ തനിക്കുണ്ടായി എന്നും അശ്വിന്‍ പറഞ്ഞു.

താന്‍ എപ്പോളും ടി20 ക്രിക്കറ്റ് കളിക്കുന്നത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനെക്കാള്‍ എളുപ്പമാണെന്ന് കരുതിയ വ്യക്തിയാണ്. എന്നാല്‍ ഇത് തനിക്ക് വലിയ തിരിച്ചടിയായി തോന്നിയെന്നും പിന്നീട് താന്‍ ഫ്ലെമിംഗുമായി സംസാരിച്ചില്ലെന്നും അശ്വിന്‍ പറഞ്ഞു. പിന്നീടുള്ള ചെന്നൈയുടെ മത്സരങ്ങള്‍ താന്‍ വീട്ടിലിരുന്നാണ് കണ്ടതെന്നും അതിന് ശേഷം താന്‍ മനസ്സില്‍ തിരിച്ചുവരവ് നടത്തുമെന്ന പ്രതിജ്ഞ എടുത്തിരുന്നുവെന്നും അശ്വിന്‍ വെളിപ്പെടുത്തി.

Exit mobile version