Picsart 23 04 28 12 40 14 162

രാജസ്ഥാൻ റോയൽസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് എന്ന് ഫ്ലെമിംഗ്

ഇന്നലെ രാജസ്ഥാൻ റോയൽസ് വ്യാഴാഴ്ച തങ്ങൾക്കെതിരെ മികച്ച ഒരു ഹോം മത്സരമാണ് കളിച്ചതെന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിംഗ്. “ഇതൊരു നല്ല കളിയാണെന്ന് ഞാൻ കരുതുന്നു. രാജസ്ഥാൻ റോയൽസ് ശരിക്കും നന്നായി കളിച്ചു. ഈ പിച്ച് കഴിഞ്ഞ പിച്ചിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു, രാജസ്ഥാൻ നന്നായി കളിച്ചു. അവസാനത്തിൽ പിച്ചിന് അൽപ്പം വേഗത കുറഞ്ഞു. ജൈസാൾ ഗംഭീര പ്രകടനമാണ് രാജസ്ഥാനായി കാഴ്ചവെച്ചത്” ഫ്ലെമിംഗ് പറഞ്ഞു.

“ഞങ്ങൾ കളിയിൽ വളരെ മനോഹരമായി തിരിച്ചെത്തിയിരുന്നു. എന്നാൽ അവസാന 3-4 ഓവറിൽ ഞങ്ങൾ നിർഭാഗ്യവാന്മാരാണെന്ന് ഞങ്ങൾ കരുതി, അവിടെയും ഇവിടെയും എഡ്ജുകളിലൂടെ റൺസ് വന്നു. ഒരുപക്ഷെ ഞങ്ങൾ വിചാരിച്ചതിലും 16-20 റൺസ് കൂടുതൽ അവർ നേടിയിരുന്നു. 185 കൂടുതൽ ഉചിതമായിരുന്നു. അങ്ങനെ ആണെങ്കിൽ പിന്തുടരാനായിരുന്നു‌” ഫ്ലെമിംഗ് പറഞ്ഞു

Exit mobile version