പിടി മുറുക്കി ലങ്ക, ബംഗ്ലാദേശിനെ 82 റണ്‍സിനു പുറത്താക്കി

ത്രിരാഷ്ട്ര പരമ്പരയിലെ നിര്‍ണ്ണായകമായ അവസാന മത്സരത്തില്‍ ലങ്കന്‍ ആധിപത്യം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 24 ഓവറില്‍ 83 റണ്‍സിനു പുറത്താക്കിയാണ് ടീം തങ്ങളുടെ ഫൈനല്‍ യോഗ്യതയ്ക്ക് കൂടുതല്‍ അടുത്തത്. മത്സരത്തിന്റെ തുടക്കത്തില്‍ അനാമുള്‍ ഹക്കിനെ നഷ്ടമായ ബംഗ്ലാദേശിനു തിരിച്ചടിയായത് ധനുഷ്ക ഗുണതിലകയുടെ രണ്ട് തകര്‍പ്പന്‍ ഫീല്‍ഡിംഗ് ശ്രമങ്ങളായിരുന്നു. ഷാകിബ് അല്‍ ഹസനെ ഡയറക്ട് ഹിറ്റിലൂടെ റണ്‍ഔട്ട് ആക്കിയ ശേഷം തമീം ഇക്ബാലിനെ പറന്ന് പിടിച്ച് ഗുണതിലക ബംഗ്ലാദേശിനെ 16/3 എന്ന നിലയിലേക്ക് തള്ളിയിട്ടു.

26 റണ്‍സ് നേടിയ മുഷ്ഫികുര്‍ റഹിം ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. ശ്രീലങ്കയ്ക്കായി സുരംഗ ലക്മല്‍ മൂന്നും തിസാര പെരേര, ദുഷ്മന്ത ചമീര, ലക്ഷന്‍ സണ്ടകന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.

ജയത്തിനായി 83 റണ്‍സ് നേടേണ്ട ശ്രീലങ്കയ്ക്ക് 19 റണ്‍സ് നേടാനായാല്‍ പരാജയപ്പെട്ടാലും ഫൈനല്‍ യോഗ്യത ഉറപ്പാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version