ലങ്കന്‍ പര്യടനം, ദക്ഷിണാഫ്രിക്ക മരതക ദ്വീപിലെത്തി

ലങ്കന്‍ പര്യടനത്തില്‍ പങ്കെടുക്കുന്നതിനായി ദക്ഷിണാഫ്രിക്ക ശ്രീലങ്കന്‍ ദ്വീപിലെത്തി. രണ്ട് ടെസ്റ്റ് മത്സരങ്ങളിലും 5 ഏകദിനങ്ങളിലും ഒരു ടി20യിലുമാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. ജൂലൈ 7നു ആരംഭിക്കുന്ന സന്നാഹ മത്സരത്തോടെയാണ് ദക്ഷിണാഫ്രിക്ക തങ്ങളുടെ തയ്യാറെടുപ്പ് ആരംഭിക്കുക. ജൂലൈ 12നു ഗോള്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ആദ്യ ടെസ്റ്റ് അരങ്ങേറും.

രണ്ടാം ടെസ്റ്റ് ജൂലൈ 20നു കൊളംബോയിലാണ് രണ്ടാം ടെസ്റ്റ്. ജൂലൈ 29നു ഏകദിന പരമ്പര ആരംഭിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ലക്മല്‍ തന്നെ ലങ്കയെ നയിക്കും

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൂലൈ 12നു ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ സുരംഗ ലക്മല്‍ തന്നെ നയിക്കും. വിന്‍ഡീസില്‍ നടന്ന സംഭവപരമ്പരകളുടെ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ നിന്ന് ദിനേശ് ചന്ദിമലിനു വിലക്ക് ലഭിച്ചതാണ് ലക്മലിനു ഒരവസരം കൂടി ലഭിക്കുന്നതിനു കാരണം. രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് ദിനേശ് ചന്ദിമലിനു വിലക്ക്.

വിന്‍ഡീസിനെതിരെ മൂന്നാം ടെസ്റ്റില്‍ നിന്ന് ഇതേ കാരണത്താല്‍ ചന്ദിമില്‍ പുറത്ത് പോയപ്പോള്‍ ടീമിനെ നയിച്ചത് സുരംഗ ലക്മല്‍ ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാത്യൂസിന്റെ ലക്ഷ്യം നിദാഹസ് ട്രോഫിയിലെ മടങ്ങിവരവ്

പരിക്കേറ്റ് ബംഗ്ലാദേശ് പരമ്പരയ്ക്കിടയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വന്ന ആഞ്ചലോ മാത്യൂസ് മടങ്ങി വരവ് ലക്ഷ്യമാക്കുന്നത് നിദാഹസ് ട്രോഫിയില്‍. ബംഗ്ലാദേശിലെ ത്രിരാഷ്ട്ര പരമ്പരയും പിന്നീട് രണ്ട് ടെസ്റ്റ് മത്സരങ്ങളും നഷ്ടമായ മാത്യൂസ് ഇപ്പോള്‍ റീഹാബിലേഷന്‍ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ശ്രീലങ്കയുടെ 70ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ടൂര്‍ണ്ണമെന്റാണ് നിദാഹസ് ട്രോഫി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലസിത് മലിംഗയെ ഇനിയും ശ്രീലങ്ക പരിഗണിക്കും

ലസിത് മലിംഗ ഇപ്പോഴും തങ്ങളുടെ പദ്ധതിയുടെ ഭാഗമാണെന്ന് അഭിപ്രായപ്പെട്ട് ശ്രീലങ്കയുടെ മുഖ്യ സെലക്ടര്‍ ഗ്രെയിം ലാബ്റൂയ്. മലിംഗയുടെ ശ്രീലങ്കന്‍ സാധ്യതകള്‍ തങ്ങള്‍ എഴുതി തള്ളിയിട്ടില്ല. പക്ഷേ താരം പ്രാദേശിക ക്രിക്കറ്റില്‍ ഫോമും ഫിറ്റ്നെസ്സും തിരിച്ചു നേടി മടങ്ങിയെത്തണം എന്നത് മാത്രമാണ് ആവശ്യമെന്ന് മുഖ്യ സെലക്ടര്‍ അഭിപ്രായപ്പെട്ടു.

നേരത്തെ മലിംഗ തനിക്ക് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഒരു മടങ്ങിവരവ് സാധ്യമാണോ എന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. കൂടാതെ ഉടന്‍ തന്നെ താന്‍ വിരമിക്കല്‍ തീരുമാനം അറിയിക്കുമെന്നും പറഞ്ഞിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നാട്ടില്‍ നാണംകെട്ട് ബംഗ്ലാദേശ്, മൂന്നാം ദിവസം ടെസ്റ്റ് ജയിച്ച് ശ്രീലങ്ക

ധാക്ക ടെസ്റ്റിന്റെ മൂന്നാം ടെസ്റ്റില്‍ ആതിഥേയരെ നാണംകെടുത്തി ലങ്ക. മത്സരത്തില്‍ 215 റണ്‍സിന്റെ ജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് നേടിയ അകില ധനന്‍ജയയും 4 വിക്കറ്റുമായി രംഗന ഹെരാത്തുമാണ് ലങ്കയുടെ വിജയം ഉറപ്പാക്കിയത്. നേരത്തെ രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക 226 റണ്‍സിനു ഓള്‍ഔട്ട് ആയിരുന്നു. 339 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 123 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

200/8 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ലങ്ക മൂന്നാം ദിവസം 26 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഓള്‍ഔട്ട് ആയി. 21 റണ്‍സ് നേടിയ സുരംഗ ലക്മലിനെയും രംഗന ഹെരാത്തിനെയും തൊട്ടടുത്ത പന്തുകളില്‍ പുറത്താക്കി തൈജുല്‍ ഇസ്ലാം ലങ്കയുടെ രണ്ടാം ഇന്നിംഗ്സിനു വിരാമമിട്ടു. 70 റണ്‍സ് നേടി രോഷെന്‍ സില്‍വ പുറത്താകാതെ നിന്നു.

രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലാദേശിനായി തൈജുല്‍ ഇസ്ലാം നാലും മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നും വിക്കറ്റ് നേടി. മെഹ്ദി ഹസനാണ് രണ്ട് വിക്കറ്റ്.

രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ബംഗ്ലാദേശിനു രണ്ടാം ഓവര്‍ മുതല്‍ വിക്കറ്റ് നഷ്ടം ആരംഭിച്ചു. തമീം ഇക്ബാലിനെ പുറത്താക്കി ദില്‍രുവന്‍ പെരേരയാണ് ആദ്യ വിക്കറ്റ് നേടിയത്. പിന്നീടുള്ള 3 വിക്കറ്റുകള്‍ ഹെരാത്ത് വീഴ്ത്തിയപ്പോള്‍ അടുത്ത അഞ്ച് വിക്കറ്റുകള്‍ക്കുടമ അരങ്ങേറ്റക്കാരന്‍ അകില ധനന്‍ജയ ആയിരുന്നു. സ്കോര്‍ 123ല്‍ തൈജുല്‍ ഇസ്ലാമിനെയും പുറത്താക്കി ഹെരാത്ത് തന്റെ നാലാം വിക്കറ്റും ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ ജയവും നേടിക്കൊടുത്തു.

33 റണ്‍സ് നേടിയ മോമിനുള്‍ ഹക്കാണ് ടോപ് സ്കോറര്‍. രോഷെന്‍ സില്‍വ കളിയിലെ താരവും പരമ്പരയിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലങ്കയുടെ ലീഡ് 300 കടന്നു, രണ്ടാം ദിവസം വീണത് 14 വിക്കറ്റുകള്‍

ആദ്യ ദിവസത്തേതിനു സമാനമായി ധാക്കയില്‍ രണ്ടാം ദിവസവും ബൗളര്‍മാരുടെ ആധിപത്യം. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 222 റണ്‍സ് പിന്തുടരാനിറങ്ങിയ ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്സില്‍ 110 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 112 റണ്‍സിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയ ശ്രീലങ്ക രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ രണ്ടാം ദിവസം 200/8 എന്ന നിലയിലാണ്. മത്സരത്തില്‍ ശ്രീലങ്കയുടെ ആകെ ലീഡ് 312 ആയിട്ടുണ്ട്.

തലേ ദിവസത്തെ സ്കോറായ 56/4 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയര്‍ 107/5 എന്ന നിലയിലേക്ക് എത്തുകയും പിന്നീട് 3 റണ്‍സ് നേടുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായി 110 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ അകില ധനന്‍ജയയാണ് ബംഗ്ലാദേശിനെ നാണക്കേടിലേക്ക് തള്ളിയിട്ടത്. 38 റണ്‍സുമായി മെഹ്‍ദി ഹസന്‍ പുറത്താകാതെ നിന്നു.

രണ്ടാം ഇന്നിംഗ്സിലും ശ്രീലങ്കയ്ക്കായി ബാറ്റിംഗില്‍ തിളങ്ങിയത് രോഷെന്‍ സില്‍വയാണ്. 58 റണ്‍സുമായി രോഷെന്‍ ക്രീസില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. 30 റണ്‍സ് നേടി ദിനേശ് ചന്ദിമലും 32 റണ്‍സ് നേടിയ ഓപ്പണര്‍ ദിമുത് കരുണാരത്നേയുമാണ് ശ്രീലങ്കയ്ക്കായി റണ്‍സ് കണ്ടെത്തിയത്. രോഷെന്‍ സില്‍വയ്ക്ക് കൂട്ടായി ഏഴ് റണ്‍സുമായി സുരംഗ ലക്മല്‍ ആണ് ക്രീസില്‍. ആദ്യ ഇന്നിംഗ്സിലും രോഷെന്‍ അര്‍ദ്ധ ശതകം നേടിയിരുന്നു.

ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നും തൈജുല്‍ ഇസ്ലാം മെഹ്ദി ഹസന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

3 റണ്‍സ് എടുക്കുന്നതിനിടയില്‍ 5 വിക്കറ്റ് നഷ്ടമായി ബംഗ്ലാദേശ്, ശ്രീലങ്കയ്ക്ക് 112 റണ്‍സ് ലീഡ്

ബംഗ്ലാദേശിനെതിരെ ധാക്ക ടെസ്റ്റില്‍ 112 റണ്‍സ് നേടി ശ്രീലങ്ക. 107/5 എന്ന നിലയില്‍ നിന്ന് 110 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു ആതിഥേയര്‍. 56/4 എന്ന തലേ ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശിനു 17 റണ്‍സ് കൂടി എടുക്കുന്നതിനിടയില്‍ ലിറ്റണ്‍ ദാസിനെ(25) നഷ്ടമായി.

പിന്നീട് മഹമ്മദുള്ളയും-മെഹ്ദി ഹസനും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 33 റണ്‍സ് കൂടി നേടിയെങ്കിലും അരങ്ങേറ്റക്കാരന്‍ അകില ധനന്‍ജയയുടെ ബൗളിംഗിനു മുന്നില്‍ വാലറ്റം തകര്‍ന്നടിയുകയായിരുന്നു. 17 റണ്‍സാണ് മഹമ്മദുള്ളയുടെ സംഭാവന. മെഹ്ദി ഹസന്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു.

ധനന്‍ജയ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സുരംഗ ലക്മലും അത്രയും തന്നെ വിക്കറ്റുകള്‍ നേടി. ദില്‍രുവന്‍ പെരേരയ്ക്കാണ് രണ്ട് വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരവുണ്ടെന്ന് തോന്നുന്നില്ല: മലിംഗ

കളിക്കാരനെന്ന നിലയില്‍ ഐപിഎലിലെ തന്റെ കരിയര്‍ അവസാനിച്ചെന്നറിയിച്ച് ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗ. ശ്രീലങ്കയുടെ മോശം ഫോമും താരത്തിന്റെ പരിക്കും എല്ലാം തന്റെ കരിയറിനെ വല്ലാതെ ബാധിച്ചു എന്ന് അഭിപ്രായപ്പെട്ട മലിംഗ ശ്രീലങ്കയ്ക്കായും താന്‍ ഇനി അധിക കാലം കളത്തിലുണ്ടാകുമോ എന്നറിയില്ല എന്ന് പറഞ്ഞു. മാന‍സികമായി താന്‍ ക്രിക്കറ്റ് കളിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ അവസാനിപ്പിച്ചു കഴിഞ്ഞു. റിട്ടയര്‍മെന്റ് തീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മലിംഗ് പറഞ്ഞു.

ഐപിഎല്‍ 2018ല്‍ ആരും തന്നെ ടീമിലെടുക്കാതിരുന്ന മലിംഗ മുംബൈ ഇന്ത്യന്‍സില്‍ തന്നെ ബൗളിംഗ് മെന്ററായി എത്തുകയായിരുന്നു. 34 വയസ്സാണ് തനിക്ക്, ചെറുപ്പമാവുകയല്ല. മുംബൈ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ടീമാണ് ഒരുക്കുവാനൊരുങ്ങുന്നത്. താന്‍ അതിന്റെ ഭാഗമല്ലെന്ന് തനിക്ക് തന്നെ അറിയാമായിരുന്നു. എന്നെ ആരും എടുക്കാത്തതില്‍ യാതൊരു അത്ഭുതവുമില്ലെന്നാണ് മലിംഗ പറഞ്ഞത്.

മലിംഗയോട് ദേശീയ ടീമില്‍ എത്തുവാന്‍ ഫിറ്റ്നെസ് തെളിയിക്കണമെന്നും ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കുവാനുമാണ് ലങ്കന്‍ സെലക്ടര്‍മാര്‍ അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യയ്ക്കെതിരെയായിരുന്നു മലിംഗയുടെ അവസാന ഏകദിനവും ടി20യും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തിരിച്ചടിച്ച് ലങ്ക, ആദ്യ ദിവസം വീണത് 14 വിക്കറ്റുകള്‍

222 റണ്‍സിനു പുറത്തായ ശേഷം ധാക്ക ടെസ്റ്റിന്റെ ഒന്നാം ദിവസം തിരിച്ചടിച്ച് ലങ്ക. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 56/4 എന്ന നിലയിലാണ് ആതിഥേയരായ ബംഗ്ലാദേശ്. ലിറ്റണ്‍ ദാസ്(24*), മെഹ്ദി ഹസന്‍(5*) എന്നിവരാണ് ക്രീസില്‍. ലങ്കയുടെ സ്കോറായ 222 റണ്‍സിനു 166 റണ്‍സ് പിന്നിലാണ് ഇപ്പോള്‍ ബംഗ്ലാദേശ്. തമീം ഇക്ബാല്‍, മുഷ്ഫികുര്‍ റഹീം എന്നിവരെ പുറത്താക്കി സുരംഗ ലക്മല്‍ ആണ് ലങ്കന്‍ ബൗളിംഗിനെ നയിച്ചത്. ദില്‍രുവന്‍ പെരേര ഇമ്രുല്‍ കൈസിനെ(19) മടക്കിയയ്ക്കുകയായിരുന്നു. തമീമിനെ പുറത്താക്കി ലക്മല്‍ തന്റെ 100ാം ടെസ്റ്റ് വിക്കറ്റും സ്വന്തമാക്കിയിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലങ്കയെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ അബ്ദുര്‍ റസാഖും തൈജുല്‍ ഇസ്ലാമും നാല് വീതം വിക്കറ്റ് വീഴ്ത്തി 222 റണ്‍സിനു പുറത്താക്കുകയായിരുന്നു. ലങ്കയ്ക്കായി കുശല്‍ മെന്‍ഡിസ് 68 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ രോഷെന്‍ സില്‍വ 56 റണ്‍സ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

100 ടെസ്റ്റ് വിക്കറ്റ് തികച്ച് സുരംഗ ലക്മല്‍

ശ്രീലങ്കയ്ക്ക് വേണ്ടി 100 ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കുന്ന ഏഴാമത്തെ താരമായി മാറി സുരംഗ ലക്മല്‍. ഇന്ന് ധാക്ക സ്റ്റേഡിയത്തില്‍ ആരംഭിച്ച ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ 222 റണ്‍സിനു ഓള്‍ഔട്ട് ആയ ശേഷം ലങ്കയ്ക്ക് വേണ്ടി തമീം ഇക്ബാലിനെ(4) പുറത്താക്കിയപ്പോളാണ് സുരംഗ ലക്മല്‍ ഈ ചരിത്ര നേട്ടത്തിനു അര്‍ഹനായത്. ബംഗ്ലാദേശ് ഇന്നിംഗ്സിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ബൗണ്ടറി പായിച്ച തമീം ഇക്ബാലിനെ തൊട്ടടുത്ത പന്തില്‍ മികച്ചൊരു റിട്ടേണ്‍ ക്യാച്ചിലൂടെയാണ് സുരംഗ ലക്മല്‍ പുറത്താക്കിയത്.

ലങ്കയുടെ 222 റണ്‍സ് സ്കോര്‍ പിന്തുടരാനിറങ്ങിയ ബംഗ്ലാദേശ് 1.3 ഓവറില്‍ 4/2 എന്ന നിലയിലാണ്. കഴിഞ്ഞ മത്സരത്തില്‍ ഇരു ഇന്നിംഗ്സുകളിലും ശതകം നേടിയ താരം മോമിനുള്‍ ഹക്ക് ആണ് പുറത്തായ മറ്റൊരു ബാറ്റ്സ്മാന്‍. റണ്‍ഔട്ട് രൂപത്തിലാണ് മോമിനുള്‍ ഹക്ക് പുറത്തായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മടങ്ങി വരവ് ഉജ്ജ്വലമാക്കി അബ്ദുര്‍ റസാഖ്, ശ്രീലങ്ക 222 റണ്‍സിനു ഓള്‍ഔട്ട്

ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് ഉജ്ജ്വലമാക്കി ബംഗ്ലാദേശിന്റെ അബ്ദുര്‍ റസാഖ്. സ്പിന്നിനു ആനുകൂല്യമുള്ള പിച്ചില്‍ ഇരുവശത്ത് നിന്നും സ്പിന്‍ ആക്രമണത്തോടെയാണ് ബംഗ്ലാദേശ് ശ്രീലങ്കയെ നേരിട്ടത്. മെഹ്ദി ഹസനും നാല് വര്‍ഷത്തിനു ശേഷം ആദ്യ ടെസ്റ്റ് കളിക്കുന്ന അബ്ദുര്‍ റസാഖുമാണ് ബംഗ്ലാദേശിനായി ബൗളിംഗ് ഓപ്പണ്‍ ചെയ്തതത്. ദിമുത് കരുണാരത്നയെ ലിറ്റണ്‍ ദാസ് സ്റ്റംപ് ചെയ്തപ്പോള്‍ തന്റെ ടെസ്റ്റിലെ മടങ്ങി വരവ് റസാഖ് ആഘോഷമാക്കി.

19 റണ്‍സ് നേടിയ ധനന്‍ജയ ഡിസില്‍വയെ തൈജുല്‍ ഇസ്ലാം പുറത്താക്കിയപ്പോള്‍ കുശല്‍ മെന്‍ഡിസ് അടക്കം മൂന്ന് വിക്കറ്റ് പിന്നീട് റസാഖിനു സ്വന്തമായിരുന്നു. 28ാം ഓവറില്‍ തുടരെയുള്ള പന്തുകളില്‍ ധനുഷ്ക ഗുണതിലകയെയും ദിനേശ് ചന്ദിമലിനെയും പുറത്താക്കിയ റസാഖ് 68 റണ്‍സ് നേടിയ കുശല്‍ മെന്‍ഡിസിന്റെ ചെറുത്ത് നില്പും അവസാനിപ്പിച്ചു.

പൊരുതി നേടിയ അര്‍ദ്ധ ശതകവുമായി രോഷെന്‍ സില്‍വയാണ് ശ്രീലങ്കയുടെ സ്കോര്‍ 200 കടക്കാന്‍ സഹായിച്ചത്. ദില്‍രുവന്‍ പെരേര(31), അകില ധനന്‍ജയ(20) എന്നിവരും നിര്‍ണ്ണായകമായ പ്രകടനം പുറത്തെടുത്തു. 56 റണ്‍സ് നേടിയ രോഷന്‍ സില്‍വ പുറത്തായപ്പോള്‍ ബംഗ്ലാദേശിന്റെ ഇന്നിംഗ്സ് 222 റണ്‍സില്‍ അവസാനിച്ചു.

റസാഖിനു പുറമേ തൈജുല്‍ ഇസ്ലാമും നാല് വിക്കറ്റ് വീഴ്ത്തി. മുസ്തഫിസുര്‍ റഹ്മാന്‍ രണ്ട് വിക്കറ്റുമാണ് ബംഗ്ലാദേശിനായി നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കരീബിയന്‍ മണ്ണിലും ഡേ നൈറ്റ് ക്രിക്കറ്റ് ടെസ്റ്റ് വരുന്നു

ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ കരീബിയന്‍ മണ്ണിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് അരങ്ങേറും. ശ്രീലങ്കയ്ക്കെതിരെ ജൂണ്‍ 23നു വെസ്റ്റിന്റഡീസിന്റെ മത്സരമാണ് ഡേ നൈറ്റ് ടെസ്റ്റായി പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീലങ്ക ക്രിക്കറ്റ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലാണ് തീരുമാനം അറിയിച്ചിരിക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കരീബിയന്‍ മണ്ണിലേക്ക് ശ്രീലങ്ക ടെസ്റ്റ് കളിക്കാനായി എത്തുന്നത്.

ജൂണ്‍ 6നാണ് പരമ്പര ആരംഭിക്കുന്നത്. പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റാണ് കെന്‍സിംഗ്ടണില്‍ അരങ്ങേറുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version