2023ലെ ലോകകപ്പ് കളിക്കാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ശ്രീശാന്ത്

2023ലെ ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി കളിക്കാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്. ഐ.പി.എല്ലിൽ വാതുവെപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ ഏർപ്പെടുത്തിയ 7 വർഷത്തെ വിലക്ക് വരുന്ന സെപ്റ്റംബറിൽ കഴിയാഞ്ഞിരിക്കെയാണ് ശ്രീശാന്തിന്റെ പ്രതികരണം. 2023ലെ ലോകകപ്പിന്റെ സമയത്ത് ശ്രീശാന്തിന്റെ പ്രായം 40ൽ എത്തും.

യാഥാർഥ്യ ബോധമില്ലാത്ത ലക്ഷ്യങ്ങൾ ഇല്ലെങ്കിൽ താൻ സാധാരണക്കാരനായിപ്പോവുമെന്ന് തന്റെ ട്രെയിനർ ഠിം ഗ്രോവർ തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും ഇങ്ങനെയുള്ള ലക്ഷ്യങ്ങൾ സ്വപനം കണ്ടാൽ വലിയ കാര്യങ്ങൾ സംഭവിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു. തന്റെ ശാരീരിക ക്ഷമതയെ കുറിച്ച് തനിക്ക് പേടിയില്ലെന്നും വിഷാദകരമായ ഘട്ടങ്ങൾ ഒഴിവാക്കാൻ താൻ ഇപ്പോഴും ജോലികളിൽ മുഴുകാറുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

കഴിഞ്ഞ ദിവസം വിലക്ക് കഴിഞ്ഞ് ഫിറ്റ്നസ് തെളിയിച്ചാൽ ശ്രീശാന്തിനെ കേരളത്തിന്റെ രഞ്ജി ടീമിലേക്ക് പരിഗണിക്കുമെന്ന് പരിശീലകൻ ടിനു യോഹന്നാനും കേരള ക്രിക്കറ്റ് അസോസിയേഷനും വ്യക്തമാക്കിയിരുന്നു. 2011ലാണ് ശ്രീശാന്ത് അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.

ശ്രീശാന്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന് സച്ചിൻ ബേബി

വിലക്ക് കഴിഞ്ഞ് മുൻ ഇന്ത്യൻ താരം ശ്രീശാന്ത് കേരള ടീമിലേക്ക് തിരിച്ചുവരുന്നതിനായി കഴിഞ്ഞ ഏഴ് വർഷമായി കാത്തിരിക്കുകയാണെന്ന് മുൻ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി. ശ്രീശാന്തിന്റെ ബൗളിംഗ് ഇപ്പോഴും മികച്ചതാണെന്നും നേരിടാൻ എളുപ്പമല്ലെന്നും സച്ചിൻ ബേബി പറഞ്ഞു. ശ്രീശാന്ത് തനിക് സഹോദരനെ പോലെയാണെന്നും താരത്തിന്റെ കേരള ടീമിലേക്കുള്ള തിരിച്ചുവരവിനായി കഴിഞ്ഞ 7 വർഷമായി താൻ കാത്തിരിക്കുകയാണെന്നും സച്ചിൻ ബേബി പറഞ്ഞു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ശ്രീശാന്തും താനും ഒരുമിച്ചാണ് പരിശീലനം നടത്തുന്നതെന്നും ശ്രീശാന്ത് തന്നെ ഒരുപാട് സഹായിക്കാറുണ്ടെന്നും സച്ചിൻ ബേബി പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷങ്ങളായി ശ്രീശാന്ത് കളിക്കുന്നിലെങ്കിലും താൻ കേരള ടീമിന്റെ ക്യാപ്റ്റനായിരിക്കുന്ന സമയത്ത് ടീമിൽ എന്തൊക്കെ ചെയ്യണമെന്ന കാര്യം ശ്രീശാന്ത് താനുമായി സംസാരിക്കാറുണ്ടായിരുന്നെന്നും സച്ചിൻ ബേബി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ ശ്രീശാന്തിന്റെ മേൽ ഏർപ്പെടുത്തിയ 7 വർഷത്തെ വിലക്ക് കഴിഞ്ഞാൽ താരത്തെ കേരള രഞ്ജി ടീമിലേക്ക് പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കിയത്.

ശ്രീശാന്ത് തിരിച്ചുവരുന്നതിൽ സന്തോഷമുണ്ടെന്ന് ടിനു യോഹന്നാൻ

മുൻ ഇന്ത്യൻ താരം ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നതിൽ സന്തോഷം ഉണ്ടെന്ന് മുൻ ഇന്ത്യൻ താരവും കേരള രഞ്ജി ടീം പരിശീലകനുമായ ടിനു യോഹന്നാൻ. ശ്രീശാന്ത് ഫിറ്റ്നസ് തെളിയിക്കുകയാണെങ്കിൽ രഞ്ജി ട്രോഫിക്കുള്ള കേരള ടീമിലേക്ക് പരിഗണിക്കുമെന്നും ടിനു യോഹന്നാൻ പറഞ്ഞു.

“ഈ വർഷത്തെ രഞ്ജി ട്രോഫിക്കുള്ള കേരള ടീമിലേക്ക് ശ്രീശാന്തിനെയും പരിഗണിക്കും. ശ്രീശാന്ത് വീണ്ടും കേരളത്തിന് വേണ്ടി കളിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. കേരളത്തിലെ മുഴുവൻ ക്രിക്കറ്റ് ആരാധകരും ശ്രീശാന്ത് കേരളത്തിന് വേണ്ടി കളിക്കുന്നതിനായി കാത്തിരിക്കുകയാണ്” ടിനു യോഹന്നാൻ പറഞ്ഞു.

ശ്രീശാന്തിനെതിരെ ബി.സി.സി.ഐ ഏർപ്പെടുത്തിയ വിലക്ക് അടുത്ത സെപ്റ്റംബറിൽ കഴിയുമെന്നും അത്കൊണ്ട് തന്നെ താരത്തിന് മത്സരങ്ങൾക്ക് വേണ്ടി തയ്യാറാവാനുള്ള സമയം മുൻപിൽ ഉണ്ടെന്നും ടിനു യോഹന്നാൻ പറഞ്ഞു. നിലവിലെ ശ്രീശാന്ത് തന്റെ ഫിറ്റ്നസും ബൗളിങ്ങും മെച്ചപ്പെടുത്താനുള്ള കഠിന ശ്രമത്തിലാണെന്നും കേരള പരിശീലകൻ പറഞ്ഞു. ബി.സി.സി.ഐ ഐ.പി.എല്ലിൽ വാതുവെപ്പ് നടത്തിയതിന്റെ പേരിൽ ശ്രീശാന്തിനെതിരെ ഏർപ്പെടുത്തിയ 7 വർഷത്തെ വിലക്ക് സെപ്റ്റംബറിൽ കഴിയും.

ശ്രീശാന്ത് വീണ്ടും കേരള രഞ്ജി ടീമിൽ!

ഐ.പി.എൽ വാതുവെപ്പിനെ തുടർന്ന് വിലക്ക് നേരിട്ട കേരള ഫാസ്റ്റ് ബൗളർ ശ്രീശാന്ത് വീണ്ടും കേരളത്തിന്റെ രഞ്ജി ടീമിൽ തിരിച്ചെത്തും. സെപ്റ്റംബറിൽ ശ്രീശാന്തിന്റെ വിലക്ക് കഴിയുന്നതോടെ താരത്തെ കേരള ടീമിലേക്ക് പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. എന്നാൽ വിലക്കിന് ശേഷം ശ്രീശാന്ത് തന്റെ ഫിറ്റ്നസ് തെളിയിച്ചാൽ മാത്രമാവും ടീമിൽ ഇടം നൽകുക.

2013ൽ ഐ.പി.എൽ വാതുവെപ്പിന്റെ പേരിൽ ആജീവനാന്ത വിലക്ക് നേരിട്ട ശ്രീശാന്ത് തുടർന്ന് 2018ൽ കേരള ഹൈകോടതി താരത്തിന്റെ ആജീവനാന്ത വിലക്ക് ഒഴിവാക്കിയിരുന്നു. തുടർന്ന് 2019ൽ സുപ്രീം കോടതിയുടെ നിർദേശ പ്രകാരം ബി.സി.സി.ഐ താരത്തിന്റെ വിലക്ക് 7 വർഷമായി കുറച്ചിരുന്നു. തന്നെ രഞ്ജി ടീമിലേക്ക് പരിഗണിച്ചതിന് കേരള ക്രിക്കറ്റ് അസോസിയേഷന് ശ്രീശാന്ത് തന്നെ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്ന സന്ദീപ് വാരിയർ ഇത്തവണ തമിഴ്നാട് ടീമിലേക്ക് മാറുകയും ചെയ്തിരുന്നു. ഇതോടെ കേരള ടീമിൽ ഇടം കണ്ടെത്താനുള്ള മികച്ച അവസരം കൂടിയാണ് ശ്രീശാന്തിന് ലഭിച്ചിരുക്കുന്നത്. ഇന്ത്യക്ക് വേണ്ടി 27 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ശ്രീശാന്ത് 87 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

അനായാസ ക്യാച്ചുകള്‍ വരെ കൈവിടുന്ന ശ്രീശാന്ത് ആ ക്യാച്ച് എടുത്തുവെന്ന് വിശ്വസിക്കാനെ ആകുന്നില്ല, വിധിയാണ് ടി0 ലോക കിരീടം ഇന്ത്യയ്ക്ക് നല്‍കിയത്

ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് കിരീടം ലഭിച്ചപ്പോള്‍ അതില്‍ ശ്രീശാന്തിനും ഒരു പങ്കുണ്ട്, മിസ്ബ ഉള്‍ ഹക്കിന്റെ സ്കൂപ്പ് ഷോട്ട് കൈപ്പിടിയിലൊതുക്കി ചരിത്രത്തിലെ ആദ്യ ടി20 ലോകകപ്പില്‍ തന്നെ ഇന്ത്യയെ കിരീടത്തിലേക്ക് എത്തിച്ചതില്‍ ശ്രീശാന്തിനും പങ്കുണ്ട്.

4 പന്തില്‍ 6 റണ്‍സ് വേണ്ടപ്പോളാണ് മിസ്ബയുടെ സ്കൂപ്പ് ഷോട്ട് ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ശ്രീശാന്തിന്റെ കൈയ്യില്‍ അവസാനിക്കുകയായിരുന്നു. പരിശീലനത്തില്‍ അനായാസ ക്യാച്ചുകള്‍ പോലും കൈവിടുന്ന ശ്രീശാന്താണ് അത് പിടിച്ചതെന്ന് തനിക്ക് വിശ്വസിക്കാനെ ആകുന്നില്ലെന്നാണ് ലോകകപ്പ് ജേതാവ് കൂടിയായ റോബിന്‍ ഉത്തപ്പ പറയുന്നത്.

ക്യാച്ച് പൂര്‍ത്തിയാക്കുമ്പോളും ശ്രീശാന്ത് മുകളിലോട്ട് ആണ് നോക്കിയിരുന്നതെന്നും വിധിയാണ് ആ ലോകകപ്പ് കിരീടം തങ്ങള്‍ക്ക് നേടിക്കൊടുത്തതെന്നും റോബിന്‍ ഉത്തപ്പ പറഞ്ഞു. ശ്രീശാന്തിനെ കണ്ടപ്പോള്‍ മുതല്‍ താന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചത് എങ്ങനെയെങ്കിലും ആ കൈപ്പിടിയില്‍ ഇത് ഒതുങ്ങണമെ എന്നാണെന്നും റോബിന്‍ ഉത്തപ്പ വ്യക്തമാക്കി.

വിരാട് കോഹ്‌ലി തന്റെ ക്യാപ്റ്റനായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുവെന്ന് ശ്രീശാന്ത്

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്റെ ക്യാപ്റ്റനായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ശ്രീശാന്ത്. ഫിറ്റ്നസ്സിലൂടെ ഇന്ത്യൻ ടീമിനെ മുന്നോട്ട് നയിച്ചതിന് ശ്രീശാന്ത് വിരാട് കോഹ്‌ലിയെ അഭിനന്ദിക്കുകയും ചെയ്തു. സ്പോർട്സ് കീടയുടെ ഇൻസ്റ്റാഗ്രാം പേജിൽ സംസാരിക്കുകയായിരുന്നു ശ്രീശാന്ത്. ഇന്ത്യയുടെ ബൗളിംഗ് നിരയുടെ മെച്ചപ്പെട്ട പ്രകടനത്തിന് ഇന്ത്യൻ ബൗളിംഗ് പരിശീലകൻ ഭരത് അരുണിനെയും ശ്രീശാന്ത് അഭിനന്ദിച്ചു.

ഫിറ്റ്നസിന്റെ കാര്യത്തിൽ മുൻപിൽ നിന്ന് നയിച്ച വിരാട് കോഹ്‌ലിയെ അഭിനന്ദിച്ച ശ്രീശാന്ത് ബൗളർമാർ മാത്രമല്ല ബാറ്റ്സ്മാൻമാരും ഇന്ത്യൻ ടീമിൽ മികച്ച ഫിറ്റ്നസ് കൈവരിച്ചെന്ന് പറഞ്ഞു. ഇന്ത്യൻ ടീമിൽ ഫിറ്റ്നസിന് പ്രാധാന്യം കൂടിയെന്നും ഫിറ്റ്നസ് ഇല്ലെങ്കിൽ ടീമിൽ ഇടം ലഭിക്കില്ലെന്ന അവസ്ഥ വന്നെന്നും ശ്രീശാന്ത് പറഞ്ഞു. ആവശ്യമായ ഫിറ്റ്നസ് ഇല്ലെങ്കിൽ കഴിവ് ഉണ്ടായിട്ടും കാര്യമില്ലെന്നും ശ്രീശാന്ത് ഓർമിപ്പിച്ചു.

ധോണിയുടെ വിക്കറ്റ് നേടിയ ശേഷം തന്നെ ചെന്നൈയ്ക്കെതിരെ കളിക്കുവാന്‍ ടീം മാനേജ്മെന്റ് സമ്മതിച്ചില്ല

2013 ഐപിഎലിനിടെ ശ്രീശാന്ത് തനിക്കെതിരെ പൊട്ടിത്തെറിച്ചുവെന്ന് രാജസ്ഥാന്റെ അന്നത്തെ കോച്ച് പാഡ് അപ്ടണ്‍ തന്റെ ആത്മ കഥയില്‍ എഴുതിയിരുന്നു. ചെന്നൈയ്ക്കെതിരെയുള്ള കളിയില്‍ നിന്ന് ശ്രീശാന്തിനെ പുറത്തിരുത്തിയതിന് താരം തന്നെയും അന്നത്തെ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെയും അസഭ്യം പറ‍ഞ്ഞുവെന്ന് പാഡി തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ഇത് സംഭവിച്ച് പിറ്റേ ദിവസമാണ് ശ്രീശാന്തിനെ സ്പോട്ട് ഫിക്സിംഗിന് അറസ്റ്റ് ചെയ്യുന്നത്. മെയ് 16 2013നാണ് ശ്രീശാന്തിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ പാഡി പറഞ്ഞതെല്ലാം തെറ്റാണെന്നാണ് ശ്രീശാന്ത് പറയുന്നത്. താന്‍ ഒരിക്കലും രാഹുല്‍ ദ്രാവിഡിനെ പോലൊരു വ്യക്തിതത്വത്തെ അവഹേളിക്കില്ലെന്നും താന്‍ കളിച്ചവരില്‍ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് ദ്രാവിഡെന്നും ശ്രീശാന്ത് പറഞ്ഞു.

ടീമില്‍ ഇടം ലഭിക്കാത്തതിന് തനിക്ക് അരിശമുണ്ടായിരുന്നുവെന്നും അതിന്റെ കാരണം മാത്രമാണ് താന്‍ ചോദിച്ചതെന്നും ശ്രീശാന്ത് വ്യക്തമാക്കി. ഡര്‍ബനിലെ മത്സരത്തില്‍ താന്‍ ധോണിയുടെ വിക്കറ്റ് നേടിയിരുന്നു. ആ മത്സരത്തിന് ശേഷം തനിക്ക് പിന്നെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കളിക്കുവാന്‍ അവസരം ലഭിച്ചില്ലെന്നും അതിനുള്ള കാരണം ആണ് താന്‍ ചോദിച്ചതെന്നും ശ്രീശാന്ത് പറഞ്ഞു.

അല്ലാതെ പാഡി അപ്ടണ്‍ പറയുന്നത് പോലെ തനിക്ക് ധോണിയോടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയോ യാതൊരു വിധത്തിലുള്ള ദേഷ്യമോ വൈരാഗ്യമോ ഇല്ലെന്നും ശ്രീശാന്ത് പറഞ്ഞു. എന്നാല്‍ മികച്ച അന്താരാഷ്ട്ര കരിയര്‍ ഇല്ലാത്തതിനാല്‍ പാഡി അപ്ടണെ ടീമിലെ വേറെ ചില കളിക്കാര്‍ ബഹുമാനിച്ചിരുന്നില്ലെന്നും എന്നാല്‍ അതൊന്നും പാഡി പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

താന്‍ പാഡിയുമായി മികച്ച രീതിയില്‍ ആശയ വിനിമയം നടത്താറുണ്ടായിരുന്നുവെന്നും അദ്ദേഹം ഇങ്ങനെയെല്ലാം എഴുതിയതിന്റെ പിന്നിലെ കാരണം അദ്ദേഹത്തിന് മാത്രമേ അറിയൂ എന്നും ശ്രീശാന്ത് വ്യക്തമാക്കി.

ധോണിയുടെ വിക്കറ്റ് നേടിയ ശേഷം തന്നെ ചെന്നൈയ്ക്കെതിരെ കളിക്കുവാന്‍ ടീം മാനേജ്മെന്റ് സമ്മതിച്ചില്ല

2013 ഐപിഎലിനിടെ ശ്രീശാന്ത് തനിക്കെതിരെ പൊട്ടിത്തെറിച്ചുവെന്ന് രാജസ്ഥാന്റെ അന്നത്തെ കോച്ച് പാഡ് അപ്ടണ്‍ തന്റെ ആത്മ കഥയില്‍ എഴുതിയിരുന്നു. ചെന്നൈയ്ക്കെതിരെയുള്ള കളിയില്‍ നിന്ന് ശ്രീശാന്തിനെ പുറത്തിരുത്തിയതിന് താരം തന്നെയും അന്നത്തെ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെയും അസഭ്യം പറ‍ഞ്ഞുവെന്ന് പാഡി തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ഇത് സംഭവിച്ച് പിറ്റേ ദിവസമാണ് ശ്രീശാന്തിനെ സ്പോട്ട് ഫിക്സിംഗിന് അറസ്റ്റ് ചെയ്യുന്നത്. മെയ് 16 2013നാണ് ശ്രീശാന്തിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ പാഡി പറഞ്ഞതെല്ലാം തെറ്റാണെന്നാണ് ശ്രീശാന്ത് പറയുന്നത്. താന്‍ ഒരിക്കലും രാഹുല്‍ ദ്രാവിഡിനെ പോലൊരു വ്യക്തിതത്വത്തെ അവഹേളിക്കില്ലെന്നും താന്‍ കളിച്ചവരില്‍ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് ദ്രാവിഡെന്നും ശ്രീശാന്ത് പറഞ്ഞു.

ടീമില്‍ ഇടം ലഭിക്കാത്തതിന് തനിക്ക് അരിശമുണ്ടായിരുന്നുവെന്നും അതിന്റെ കാരണം മാത്രമാണ് താന്‍ ചോദിച്ചതെന്നും ശ്രീശാന്ത് വ്യക്തമാക്കി. ഡര്‍ബനിലെ മത്സരത്തില്‍ താന്‍ ധോണിയുടെ വിക്കറ്റ് നേടിയിരുന്നു. ആ മത്സരത്തിന് ശേഷം തനിക്ക് പിന്നെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കളിക്കുവാന്‍ അവസരം ലഭിച്ചില്ലെന്നും അതിനുള്ള കാരണം ആണ് താന്‍ ചോദിച്ചതെന്നും ശ്രീശാന്ത് പറഞ്ഞു.

അല്ലാതെ പാഡി അപ്ടണ്‍ പറയുന്നത് പോലെ തനിക്ക് ധോണിയോടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയോ യാതൊരു വിധത്തിലുള്ള ദേഷ്യമോ വൈരാഗ്യമോ ഇല്ലെന്നും ശ്രീശാന്ത് പറഞ്ഞു. എന്നാല്‍ മികച്ച അന്താരാഷ്ട്ര കരിയര്‍ ഇല്ലാത്തതിനാല്‍ പാഡി അപ്ടണെ ടീമിലെ വേറെ ചില കളിക്കാര്‍ ബഹുമാനിച്ചിരുന്നില്ലെന്നും എന്നാല്‍ അതൊന്നും പാഡി പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

താന്‍ പാഡിയുമായി മികച്ച രീതിയില്‍ ആശയ വിനിമയം നടത്താറുണ്ടായിരുന്നുവെന്നും അദ്ദേഹം ഇങ്ങനെയെല്ലാം എഴുതിയതിന്റെ പിന്നിലെ കാരണം അദ്ദേഹത്തിന് മാത്രമേ അറിയൂ എന്നും ശ്രീശാന്ത് വ്യക്തമാക്കി.

താന്‍ ഷൊയ്ബ് അക്തറിന്റെ വലിയ ഫാന്‍, പേസിന് പ്രാമുഖ്യം നല്‍കുവാന്‍ എന്നും ഉപദേശം – ശ്രീശാന്ത്

പാക്കിസ്ഥാന്‍ സൂപ്പര്‍ താരം ഷൊയ്ബ് അക്തറിന്റെ വലിയൊരു ആരാധകനാണ് താനെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്ത്. അക്തറിനെ കാണുമ്പോളെല്ലാം താരം തനിക്ക് നല്‍കുന്ന ഉപദേശം എന്താണെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. തന്നോട് കാണുമ്പോളെല്ലാം അക്തര്‍ പേസിന് മുന്‍ഗണന കൊടുക്കുവാന്‍ ഉപദേശിക്കാറുണ്ടായിരുന്നുവെന്ന് ശ്രീശാന്ത് പറഞ്ഞു.

എന്ത് തന്നെ സംഭവിച്ചാലും അതിവേഗതത്തില്‍ പന്തെറിയുവാന്‍ ഒരു ബൗളര്‍ ശ്രമിക്കണമെന്ന് റാവല്‍പിണ്ടി എക്സ്പ്രസ് തന്നോട് ഉപദേശിച്ചിരുന്നുവെന്ന് ശ്രീശാന്ത് വ്യക്തമാക്കി. 2013 ഐപിഎല്‍ സീസണില്‍ സ്പോട്ട് ഫിക്സിംഗിന് താരത്തിനെതരെ ബിസിസിഐ നടപടിയുണ്ടായ ശേഷം ക്രിക്കറ്റില്‍ നിന്ന് പുറത്താണ് ശ്രീശാന്ത്. ബിസിസിഐ ആജീവനാന്ത വിലക്കാണ് നല്‍കിയതെങ്കിലും 2020 സെപ്റ്റംബറില്‍ വിലക്ക് മാറ്റി താരത്തിന് വീണ്ടും ക്രിക്കറ്റിലേക്ക് വരാമെന്നാണ് കോടതി വിധിച്ചത്.

രാജ്യത്തിന് വേണ്ടി വീണ്ടും കളിക്കണമെന്ന് ശ്രീശാന്ത്

ഇന്ത്യക്ക് വീണ്ടും കളിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ശ്രീശാന്ത്. ഏഴ് വർഷത്തെ ബി.സി.സി.ഐ വിലക്ക് ഈ വർഷം ഓഗസ്റ്റ് മാസത്തോടെ അവസാനിക്കാനിരിക്കെയാണ് ഇന്ത്യക്ക് വേണ്ടി വീണ്ടും കളിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് ശ്രീശാന്ത് പറഞ്ഞത്.

2013ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വാതുവെപ്പ് നടത്തിയെന്ന് ആരോപിച്ചാണ് ബി.സി.സി.ഐ ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയത്. നിലവിൽ പല താരങ്ങളും പൊതു സ്ഥലങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയാണെന്നും വിരേന്ദർ സെവാഗും വി.വി.എസ് ലക്ഷമണും മാത്രമാണ് തന്നോട് സംസാരിക്കുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.  തനിക്കെതിരെ കോടതി നടപടികൾ നടക്കുന്നത്കൊണ്ട് അവർക്ക് തന്നോട് സംസാരിക്കുന്നതിന് ആശങ്കയുണ്ടെന്നും അത് കൊണ്ട് താൻ അങ്ങോട്ട് പോയി സംസാരിക്കാനുള്ള ശ്രമങ്ങൾ നടത്താറില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

തന്റെ 37മത്തെ വയസ്സിൽ താൻ ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് സ്വപ്നം കാണുന്നുണ്ടെന്നും ലോക ടെസ്റ്റ് ചാംപ്യൻഷിപ് തനിക്ക് ഏറെ ഇഷ്ടമാണെന്നും അതിൽ കളിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ശ്രീശാന്ത് പറഞ്ഞു. നിലവിലെ തന്റെ പ്രഥമ ലക്‌ഷ്യം കേരള ടീമിൽ കളിക്കുകയാണെന്നും ഇന്ത്യൻ ടീമിൽ എത്താൻ എന്താണ് വേണ്ടത് അതെല്ലാം താൻ ചെയ്യുമെന്നും ശ്രീശാന്ത് പറഞ്ഞു.

ക്രിക്കറ്ററെന്ന നിലയില്‍ താന്‍ ആറര വര്‍ഷമായി ലോക്ക്ഡൗണിലാണ് – ശ്രീശാന്ത്

ലോകം കൊറോണ പകരുന്നത് തടയാനായി ശ്രമകരമായ ഒരു ലോക്ക് ഡൗണിലൂടെ കടന്ന് പോകുമ്പോള്‍ ക്രിക്കറ്ററെന്ന നിലയില്‍ താന്‍ കഴിഞ്ഞ ആറര വര്‍ഷമായി ലോക്ക്ഡൗണിലാണെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. ഐപിഎല്‍ 2013നിടെ സ്പോട്ട് ഫിക്സിംഗിന് താരത്തിനെതിരെ ബിസിസിഐ നടപടിയെടുക്കുകയായിരുന്നു. ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി ബിസിസിഐ നടപടി പിന്നീട് കോടതി ഇടപെട്ട് ഒഴിവാക്കുകയായിരുന്നു.

ബിസിസിഐ തന്നെ ഗ്രൗണ്ടുകള്‍ ഉപയോഗിക്കുന്നത് വിലക്കിയിട്ടുള്ളതിനാല്‍ തന്നെ ഇന്‍ഡോര്‍ സൗകര്യങ്ങള്‍ നല്ല രീതിയില്‍ താന്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. തന്റെ വീട്ടില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുവാന്‍ താന്‍ ഇതിനാല്‍ ഏറെ ശ്രദ്ധിച്ചിട്ടുണ്ടെന്നും താരം അഭിപ്രായപ്പെട്ടു. തന്റെ കഷ്ടപ്പാടുകളില്‍ ഒപ്പം നിന്നത് എന്നും കുടുംബമാണെന്നും താരം വ്യക്തമാക്കി.

കോടതി വിധി പ്രകാരം 2020 സെപ്റ്റംബര്‍ മുതല്‍ ശ്രീശാന്തിന് ക്രിക്കറ്റിലേക്ക് മടങ്ങി വരാമെന്നാണ് വിധി. എന്നാല്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ ആയതിനാല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നത് വൈകുവാനുള്ള സാധ്യതയാണുള്ളത്. വിലക്ക് മാറി ശ്രീശാന്തിനെ ബിസിസിഐ സഹകരിപ്പിക്കുമോ എന്നതും കണ്ടറിയേണ്ട കാര്യമാണ്.

വിരാടും രോഹിത്തും കഴിഞ്ഞാല്‍ ഇന്ത്യയെ നയിക്കേണ്ടത് ലോകേഷ് രാഹുല്‍ – ശ്രീശാന്ത്

വിരാട് കോഹ്‍ലിയും രോഹത്ത് ശര്‍മ്മയും ഇന്ത്യയെ നയിച്ച ശേഷം ആ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യന്‍ കര്‍ണ്ണാടകയുടെ ലോകേഷ് രാഹുല്‍ ആണെന്ന് അഭിപ്രായപ്പെട്ട് മലയാളി താരം ശ്രീശാന്ത്. തന്റെ സോഷ്യല്‍ മീഡിയ ഫോളോവേഴ്സിന് നല്‍കിയ മറുപടിയിലാണ് ശ്രീശാന്ത് ഈ കാര്യം വെളിപ്പെടുത്തിയത്.

കോഹ്‍ലിയുടെ അഭാവത്തില്‍ ഇന്ത്യയെ ഇപ്പോള്‍ നയിക്കുന്നത് രോഹിത് ശര്‍മ്മയാണ്. ഐപിഎലില്‍ മികച്ച ക്യാപ്റ്റന്‍സിയിലൂടെ മുംബൈ ഇന്ത്യന്‍സിനെ നാല് കിരീടത്തിലേക്ക് രോഹിത് നയിച്ചിട്ടുണ്ട്. ഇവരിരുവരുടെയും ക്യാപ്റ്റന്‍സിയ്ക്ക് ശേഷം ആ ദൗത്യം ഏറ്റെടുക്കുവാന്‍ ഏറ്റവും അനുയോജ്യന്‍ അത് ലോകേഷ് രാഹുല്‍ ആണെന്നാണ് ശ്രീശാന്തിന്റെ അഭിപ്രായം.

ഹലോ ആപ്പിലാണ് ശ്രീശാന്ത് ഈ കാര്യം പറഞ്ഞത്. വരും വര്‍ഷങ്ങളില്‍ ഏറ്റവും അനുയോജ്യനായ ക്യാപ്റ്റന്‍ സ്ഥാനാരത്ഥി കെഎല്‍ രാഹുല്‍ ആണെന്ന് പറഞ്ഞ താരം രാഹുല്‍ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനാകുന്ന താരമാണെന്നും വ്യക്തിഗത പ്രകടനങ്ങളെക്കാള്‍ സ്വന്തം ടീമിന് വേണ്ടി കളിക്കുവാന്‍ ആഗ്രഹിക്കുന്ന താരമാണെന്നും പറഞ്ഞു.

മൂന്ന് ഫോര്‍മാറ്റിലും താരം മികവ് പുലര്‍ത്തുകയും ഉത്തരവാദിത്വത്തോടെ കാര്യങ്ങളെ സമീപിക്കുന്ന താരമാണെന്നും ശ്രീശാന്ത് സൂചിപ്പിച്ചു. വിരാടിന്റെ അതെ വര്‍ക്ക് എത്തിക്സ് ആണ് കെഎല്‍ രാഹുലിനും എന്ന് ശ്രീശാന്ത് പറഞ്ഞു.

Exit mobile version