താന്‍ ഷൊയ്ബ് അക്തറിന്റെ വലിയ ഫാന്‍, പേസിന് പ്രാമുഖ്യം നല്‍കുവാന്‍ എന്നും ഉപദേശം – ശ്രീശാന്ത്

പാക്കിസ്ഥാന്‍ സൂപ്പര്‍ താരം ഷൊയ്ബ് അക്തറിന്റെ വലിയൊരു ആരാധകനാണ് താനെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്ത്. അക്തറിനെ കാണുമ്പോളെല്ലാം താരം തനിക്ക് നല്‍കുന്ന ഉപദേശം എന്താണെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. തന്നോട് കാണുമ്പോളെല്ലാം അക്തര്‍ പേസിന് മുന്‍ഗണന കൊടുക്കുവാന്‍ ഉപദേശിക്കാറുണ്ടായിരുന്നുവെന്ന് ശ്രീശാന്ത് പറഞ്ഞു.

എന്ത് തന്നെ സംഭവിച്ചാലും അതിവേഗതത്തില്‍ പന്തെറിയുവാന്‍ ഒരു ബൗളര്‍ ശ്രമിക്കണമെന്ന് റാവല്‍പിണ്ടി എക്സ്പ്രസ് തന്നോട് ഉപദേശിച്ചിരുന്നുവെന്ന് ശ്രീശാന്ത് വ്യക്തമാക്കി. 2013 ഐപിഎല്‍ സീസണില്‍ സ്പോട്ട് ഫിക്സിംഗിന് താരത്തിനെതരെ ബിസിസിഐ നടപടിയുണ്ടായ ശേഷം ക്രിക്കറ്റില്‍ നിന്ന് പുറത്താണ് ശ്രീശാന്ത്. ബിസിസിഐ ആജീവനാന്ത വിലക്കാണ് നല്‍കിയതെങ്കിലും 2020 സെപ്റ്റംബറില്‍ വിലക്ക് മാറ്റി താരത്തിന് വീണ്ടും ക്രിക്കറ്റിലേക്ക് വരാമെന്നാണ് കോടതി വിധിച്ചത്.

Exit mobile version