വനിത ഡബിള്‍സില്‍ വീണ്ടും പൊരുതി തോറ്റ് ഇന്ത്യന്‍ സഖ്യം

വനിത ഡബിള്‍സില്‍ മറ്റൊരു ഇന്ത്യന്‍ ജോഡിയ്ക്ക് കൂടി പരാജയം. നേരത്തെ പൂര്‍വിഷ റാം-മേഘന ജക്കുംപുടി സഖ്യം ആദ്യ റൗണ്ടില്‍ മൂന്ന് ഗെയിം പോരാട്ടത്തില്‍ പരാജയപ്പെട്ടതിനു ശേഷം ഇന്ത്യയുടെ ഒന്നാം നമ്പര്‍ വനിത ജോഡികളായ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടും സമാനമായ രീതിയില്‍ മൂന്ന് ഗെയിം പോരാട്ടത്തില്‍ അടിയറവു പറയുകയായിരുന്നു. ജപ്പാന്‍ ജോഡികളോടാണ് ഇന്ത്യന്‍ ടീമിന്റെ പരാജയം.

ആദ്യ ഗെയിം വിജയിക്കുകയും രണ്ടാം ഗെയിം കൈപ്പിടിയിലൊതുക്കിയെന്ന് തോന്നിപ്പിച്ച നിമഷത്തിനു ശേഷമാണ് മൂന്നാം ഗെയിമില്‍ തീര്‍ത്തും നിരാശാജനകമായ പ്രകടനവുമായി ഇന്ത്യന്‍ കൂട്ടുകെട്ട് പുറത്തായത്. സ്കോര്‍: 21-16, 26-28, 16-21.

കിഡംബി ക്വാര്‍ട്ടറില്‍, വനിത ഡബിള്‍സില്‍ തോല്‍വി

മലേഷ്യ മാസ്റ്റേഴ്സില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി പുരുഷ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. എന്നാല്‍ വനിത ഡബിള്‍സ് ജോഡിയ്ക്ക് ക്വാര്‍ട്ടര്‍ കാണാതെ മടങ്ങാനായിരുന്നു വിധി. ശ്രീകാന്ത് ഹോങ്കോംഗിന്റെ വിംഗ് കി വിന്‍സെന്റ് വോംഗിനോട് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് അടിയറവു പറഞ്ഞത്. ആദ്യ ഗെയിം 23-21നു പൊരുതി നേടിയ ശ്രീകാന്ത് രണ്ടാം ഗെയിമില്‍ തീര്‍ത്തും പരാജയമായി മാറിയെങ്കിലും മൂന്നാം ഗെയിമില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 64 മിനുട്ട് നീണ്ട മത്സരത്തില്‍ 23-21, 8-21, 21-8 എന്ന സ്കോറിനാണ് ശ്രീകാന്തിന്റെ വിജയം.

അതേ സമയം വനിത ഡബിള്‍സ് ജോഡിയായി അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമുകളില്‍ പ്രീ ക്വാര്‍ട്ടറില്‍ തോല്‍വിയേറ്റു വാങ്ങി. ഇന്തോനേഷ്യയുടെ ടീമിനോട് 50 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ കൂട്ടുകെട്ട് 18-21, 17-21 എന്ന സ്കോറിനു കീഴടങ്ങിയത്.

ഒന്നാം സീഡുകാര്‍ പുറത്ത്

സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഒന്നാം സീഡുകാരായ മിക്സഡ് ഡബിള്‍സ് ടീം സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ട് ആദ്യ റൗണ്ടില്‍ പുറത്തായി. ആദ്യ റൗണ്ട് പോരാട്ടത്തില്‍ ചൈനീസ് താരങ്ങളോട് നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ കൂട്ടുകെട്ടിന്റെ തോല്‍വി.

31 മിനുട്ട് മാത്രം നീണ്ട മത്സരത്തില്‍ 14-21, 11-21 എന്ന സ്കോറിനാണ് ടീമിന്റെ പരാജയം.

സൈനയ്ക്ക് ആദ്യ റൗണ്ട് തോല്‍വി, പരാജയം ആദ്യ ഗെയിം നേടിയ ശേഷം, വനിത ഡബിള്‍സ് ടീമിനും പരാജയം

ഹോങ്കോംഗ് ഓപ്പണില്‍ ഇന്ത്യയ്ക്ക് മോശം ദിനം. ഭൂരിഭാഗം താരങ്ങളും പരാജയമേറ്റു വാങ്ങിയ ദിവസം വനിത സിംഗിള്‍സ് ഡബിള്‍സ് താരങ്ങള്‍ക്കും പരാജയം. ഇന്ന് നടന്ന മത്സരങ്ങളില്‍ ജപ്പാന്റെ അകാനെ യമാഗൂച്ചിയോട് സൈന നെഹ്‍വാല്‍ പരാജയപ്പെട്ടപ്പോള്‍ വനിത ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടിനും തോല്‍വിയായിരുന്നു ഫലം. ഇരു മത്സരങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ അവസാന നിമിഷം വരെ പൊരുതി മൂന്ന് ഗെയിമുകളിലാണ് അടിയറവ് പറഞ്ഞത്.

52 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ മൂന്നാം ഗെയിമിലും അവസാന നിമിഷം വരെ പൊരുതിയ ശേഷമാണ് സൈനയുടെ തോല്‍വി. സ്കോര്‍ : 21-10, 10-21, 19-21.

21-18, 10-21, 8-21 എന്ന സ്കോറിനു 52 മിനുട്ടാണ് ഡബിള്‍സ് ടീം പൊരുതി നോക്കിയത്. ആദ്യ ഗെയിമില്‍ മികച്ച ജയം നേടിയെങ്കിലും പിന്നീട് ഒരു തരത്തിലുള്ള പ്രതിരോധവും ജപ്പാന്‍ താരങ്ങള്‍ക്കെതിരെ സൃഷ്ടിക്കാനാകാതെയാണ് ഇന്ത്യന്‍ താരങ്ങള്‍ വിട വാങ്ങിയത്.

ഇന്ത്യന്‍ ഡബിള്‍സ് ജോഡിയ്ക്ക് ക്വാര്‍ട്ടറില്‍ പരാജയം

ശ്രീകാന്ത് കിഡംബിയും സൈനയും സെമി ഫൈനലിലേക്ക് കടന്നപ്പോള്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടിനു ക്വാര്‍ട്ടറില്‍ തോല്‍വി. നേരിട്ടുള്ള ഗെയിമുകളിലാണ് ടീമിന്റെ തോല്‍വി. 21-14, 21-12നു ഇന്ത്യന്‍ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തിയത് ജപ്പാന്‍ താരങ്ങളായ യൂക്കി ഫുകുഷിമ-സയാക ഹിരോറ്റ ജോഡിയാണ്.

36 മിനുട്ടിലാണ് ഇന്ത്യന്‍ സഖ്യം അടിയറവു പറഞ്ഞത്.

വനിത ഡബിള്‍സിലും തീപ്പൊരി വിജയവുമായി ഇന്ത്യന്‍ ജോഡി

പുരുഷ താരങ്ങളുടെയും സൈന നെഹ്‍വാലിന്റെയും തകര്‍പ്പന്‍ വിജയങ്ങള്‍ക്കൊപ്പം നിന്നു വനിത ഡബിള്‍സ് ജോഡികളും മികച്ച വിജയത്തിലേക്ക്. മൂന്ന് ഗെയിം പോരാട്ടത്തിനു ശേഷം ആദ്യ ഗെയിമില്‍ പിന്നില്‍ പോയ ശേഷമാണ് അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ട് വിജയം നേടിയത്. ലോക റാങ്കിംഗില്‍ ഏഴാം സ്ഥാനത്തുള്ള കൊറിയന്‍ സഖ്യത്തെയാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്.

സ്കോര്‍: 18-21, 22-20, 21-18.

വീണ്ടും അട്ടിമറിയുമായി ഇന്ത്യന്‍ താരങ്ങള്‍, ഇത്തവണ മിക്സഡ് ഡബിള്‍സില്‍

മിക്സഡ് ഡബിള്‍സില്‍ അട്ടിമറി വിജയവുമായി ഇന്ത്യയുടെ സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ട്. ജര്‍മ്മനിയുടെ ലോക റാങ്കിംഗില്‍ 18ാം നമ്പറായ ലിന്‍ഡ എഫ്ലര്‍-മാര്‍വിന്‍ എമില്‍ സൈഡെല്‍ കൂട്ടുകെട്ടിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി ഇന്ത്യന്‍ കൂട്ടുകെട്ട് ചൈന ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കുകയായിരുന്നു.

സ്കോര്‍: 21-19, 21-17.

അര്‍ജ്ജുന അവാര്‍ഡ് ജേതാക്കളുടെ പട്ടികയില്‍ സ്മൃതി മന്ഥാനയും ഹിമ ദാസും

മലയാളിത്താരം ജിന്‍സണ്‍ ജോണ്‍സണോടൊപ്പം അത്‍ലറ്റിക്സില്‍ നിന്ന് നീരജ് ചോപ്ര, ഹിമ ദാസ് എന്നിവരും അര്‍ജ്ജുന അവാര്‍ഡ് പട്ടികയില്‍. ഇവര്‍ക്ക് പുറമേ ബാഡ്മിന്റണ്‍ ഡബിള്‍സ് താരം സിക്കി റെഡ്ഢി ക്രിക്കറ്റില്‍ നിന്ന് സ്മൃതി മന്ഥാന ഹോക്കിയില്‍ നിന്ന് മന്‍പ്രീത് സിംഗ്, സവിത എന്നിവരും ഷൂട്ടിംഗില്‍ അങ്കുര്‍ മിത്തല്‍, രാഹി സര്‍ണോബട്ട് എന്നിവരും അര്‍ജ്ജുന അവാര്‍ഡിനു നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്

ഇവര്‍ക്ക് പുറമേ കേണല്‍ രവി രാഥോര്‍ പോളോയിലും സതീഷ് കുമാര്‍ ബോക്സിംഗിലും അവാര്‍ഡിനു ശുപാര്‍ശ ചെയ്യപ്പെട്ടു.

സിന്ധു ക്വാര്‍ട്ടറില്‍, വനിത ഡബിള്‍സില്‍ തോല്‍വി

സൈന നെഹ്‍വാലിനു പിന്നാലെ ഇന്ത്യയുടെ പിവി സിന്ധു ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിത സിംഗിള്‍സ് ക്വാര്‍ട്ടറില്‍ കടന്നു. 21-12, 21-15 എന്ന സ്കോറിനു ഗ്രിഗോറിയ മരിസ്കയെയാണ് സിന്ധു നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയത്. അതേ സമയം ഡബിള്‍സ് ഇനത്തില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ അടിയറവ് പറഞ്ഞു.

ചൈനയുടെ ലോക മൂന്നാം നമ്പര്‍ ജോഡിയോട് 11-21, 22-24 എന്ന സ്കോറിനാണ് ഇന്ത്യന്‍ കൂട്ടുകെട്ട് പരാജയപ്പെട്ടത്. രണ്ടാം ഗെയിമില്‍ അന്തിമ നിമിഷം വരെ പൊരുതിയെങ്കിലും ചൈനീസ് താരങ്ങള്‍ ജയം ഉറപ്പാക്കുകയായിരുന്നു.

വനിത ഡബിള്‍സ് സഖ്യം ക്വാര്‍ട്ടറില്‍, സിംഗിള്‍സില്‍ പ്രണോയ്‍യും പുറത്ത്

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ഏക ആശ്വാസമായി വനിത ഡബിള്‍സ് സഖ്യം. വനിത ഡബിള്‍സ് ജോഡികളായ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ട് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ 21-17, 16-21, 21-19 എന്ന സ്കോറിനു 68 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ജയം സ്വന്തമാക്കി ഗെയിംസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്നത്. 32 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് ഇന്ത്യയില്‍ നിന്നൊരു വനിത സംഘം ക്വാര്‍ട്ടറിലെത്തുന്നത്.

അതേ സമയം പുരുഷ സിംഗിള്‍സില്‍ എച്ച് എസ് പ്രണോയ് മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടങ്ങിയതോടെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ അവസാനിച്ചു. 12-21, 21-15, 15-21 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. ലോക റാങ്കിംഗില്‍ 20ാം സ്ഥാനത്തുള്ള കാന്റാഫോണ്‍ വാംഗ്ചാരോനോടാണ് പ്രണോയ്‍യുടെ പരാജയം.

വനിത ഡബിള്‍സ് ജോഡികളും പുറത്ത്

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് 2018 വനിത ഡബിള്‍സില്‍ നിന്ന് മുന്‍നിര ടീമായ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ട് പുറത്ത്. ഇന്ന് അല്പ നേരം മുമ്പ് നടന്ന മത്സരത്തില്‍ ജപ്പാന്റെ താരങ്ങളോടാണ് ഇന്ത്യന്‍ കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെട്ട് പുറത്തായത്. 37 മിനുട്ട് മാത്രം നീണ്ട മത്സരത്തില്‍ 14-21, 15-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ ടീമിന്റെ തോല്‍വി.

സിക്കി റെഡ്ഢി നേരത്തെ മിക്സഡ് ഡബിള്‍സില്‍ ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മിക്സഡ് ഡബിള്‍സ് ജോഡിയും പുറത്ത്

ഇന്ത്യയുടെ വനിത ഡബിള്‍സ് ടീമിനു പിന്നാലെ മിക്സഡ് ഡബിള്‍സ് ജോഡികളും ഇന്തോനേഷ്യ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പുറത്ത്. ചൈനീസ് താരങ്ങളായ സിവെയ് സെംഗ്-യാഖിയോംഗ് ഹ്യുയാംഗ് കൂട്ടുകെട്ടിനോടാണ് ഇന്ത്യന്‍ സഖ്യമായ സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര പരാജയം ഏറ്റുവാങ്ങിയത്. കഴിഞ്ഞ മാസം നടന്ന മലേഷ്യ ഓപ്പണിലും കൂട്ടുകെട്ട് ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.

സ്കോര്‍: 12-21, 14-21. 26 മിനുട്ട് നേരമാണ് ഇന്ത്യന്‍ ജോഡി മത്സരത്തില്‍ പിടിച്ച് നിന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version