മലേഷ്യൻ മാസ്റ്റേഴ്സ് 2025: പി.വി. സിന്ധു പുറത്ത്, എച്ച്.എസ്. പ്രണോയിയും ശ്രീകാന്തും മുന്നോട്ട്


പി.വി. സിന്ധുവിന്റെ നിരാശാജനകമായ പ്രകടനങ്ങൾ തുടരുന്നു. മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ വിയറ്റ്നാമിന്റെ എൻഗുയെൻ തൂയ് ലിൻഹിനോട് മൂന്ന് ഗെയിം പോരാട്ടത്തിൽ തോറ്റ് സിന്ധു പുറത്തായി. ആക്സിയാറ്റാ അരീനയിൽ നടന്ന മത്സരം 64 മിനിറ്റ് നീണ്ടുനിന്നു, ഒടുവിൽ 21-11, 14-21, 21-15 എന്ന സ്കോറിന് വിയറ്റ്നാമീസ് ഷട്ട്ലർ വിജയിച്ചു.


ലോക റാങ്കിംഗിൽ 16-ാം സ്ഥാനത്തുള്ള സിന്ധുവിന് കഴിഞ്ഞ അഞ്ച് ടൂർണമെന്റുകളിൽ നാലിലും ആദ്യ റൗണ്ടിൽ പുറത്താകേണ്ടി വന്നു. ഇത് ഒളിമ്പിക് വർഷത്തിൽ അവരുടെ ഫോമിനെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. നേരത്തെ ഇന്തോനേഷ്യൻ മാസ്റ്റേഴ്സ്, ഓൾ ഇംഗ്ലണ്ട് ഓപ്പൺ, സ്വിസ് ഓപ്പൺ എന്നിവിടങ്ങളിലും സിന്ധുവിന് ആദ്യ റൗണ്ടുകളിൽ പുറത്താകേണ്ടി വന്നിരുന്നു. ബാഡ്മിന്റൺ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പ്രീ-ക്വാർട്ടർ ഫൈനലിൽ എത്തിയതാണ് ഈ വർഷം അവരുടെ മികച്ച പ്രകടനം.


അതേസമയം, പുരുഷ സിംഗിൾസിൽ എച്ച്.എസ്. പ്രണോയ് ഇന്ത്യയുടെ പ്രതീക്ഷകൾക്ക് ജീവൻ നൽകി. അഞ്ചാം സീഡ് ജപ്പാനീസ് താരം കെന്റാ നിഷിമോട്ടോയെ ഒരു തിരിച്ചുവരവിലൂടെയാണ് പ്രണോയ് പരാജയപ്പെടുത്തിയത്. ഒരു ഗെയിം പിന്നിൽ നിന്ന ശേഷം പ്രണോയ് 19-21, 21-17, 21-16 എന്ന സ്കോറിന് വിജയിച്ചു. അടുത്ത റൗണ്ടിൽ പ്രണോയ് ജപ്പാന്റെ യൂഷി ടനാക്കയെ നേരിടും.


മറ്റൊരു സന്തോഷവാർത്തയായി കിരൺ ജോർജ് കരുണാകരൻ മൂന്നാം സീഡ് ചൗ ടിയൻ ചെന്നിനെ നേരിട്ടുള്ള ഗെയിമുകളിൽ അട്ടിമറിച്ചു. 39 മിനിറ്റിനുള്ളിൽ 21-13, 21-14 എന്ന സ്കോറിനാണ് കിരൺ വിജയിച്ചത്. ആയുഷ് ഷെട്ടിയും കിഡംബി ശ്രീകാന്തും രണ്ടാം റൗണ്ടിലേക്ക് കടന്നു. ശ്രീകാന്ത് മൂന്ന് ഗെയിം നീണ്ട ആവേശകരമായ പോരാട്ടത്തിൽ ചൈനയുടെ ഗുവാങ് സൂ ലൂവിനെ 23-21, 13-21, 21-11 എന്ന സ്കോറിന് തോൽപ്പിച്ചു.

മലേഷ്യ മാസ്റ്റേഴ്സ്, സിന്ധുവും പ്രണോയും ക്വാര്‍ട്ടറിൽ

മലേഷ്യ മാസ്റ്റേഴ്സിന്റെ ക്വാര്‍ട്ടറിൽ കടന്ന് ഇന്ത്യയുടെ പിവി സിന്ധുവും എച്ച്എസ് പ്രണോയിയും. സിന്ധു ലോക റാങ്കിംഗിൽ 28ാം നമ്പര്‍‍ താരം അയ ഒഹോരിയെ നേരിട്ടുള്ള ഗെയിമുകളിൽ പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറിൽ കടന്നത്. സ്കോര്‍ 21-16, 21-11. ജപ്പാന്‍ താരത്തോടെ സിന്ധുവിന്റെ തുടര്‍ച്ചയായ 13ാം വിജയം ആണിത്.

അതേ സമയം മൂന്ന് ഗെയിം പോരാട്ടത്തിലാണ് വിജയം നേടിയത്. നിലവിലെ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യനായ ലീ ഷി ഫെംഗിനെ 13-21, 21-16, 21-11 എന്ന സ്കോറിനാണ് പ്രണോയ് പരാജയപ്പെടുത്തിയത്.

മരിനെ മറികടക്കാനാകാതെ സൈന, സെമിയില്‍ പുറത്ത്

ഒളിമ്പിക് ചാമ്പ്യന്‍ സ്പെയിനിന്റെ കരോളിന മരിനെ മറികടക്കാനാകാതെ സൈന നെഹ്‍വാല്‍. ഇതോടെ ഇന്ത്യയുടെ മലേഷ്യ മാസ്റ്റേഴ്സ് പ്രാതിനിധ്യം അവസാനിക്കുകയായിരുന്നു. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സൈനയുടെ തോല്‍വി. 40 മിനുട്ട് മാത്രം നീണ്ട പോരാട്ടത്തില്‍ 16-21, 13-21 എന്ന സ്കോറിനാണ് സൈന അടിയറവ് പറഞ്ഞത്.

ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ജപ്പാന്‍ താരം നൊസോമി ഒക്കുഹാരയെ കീഴടക്കിയാണ് സൈന സെമിയില്‍ എത്തിയത്.

ക്വാര്‍ട്ടറില്‍ കാലിടറി കിഡംബി, ആദ്യം ഗെയിം നേടിയ ശേഷം തോല്‍വി

മലേഷ്യ മാസ്റ്റേഴ്സ് പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ താരം ശ്രീകാന്ത് കിഡംബി അടിയറവ് പറഞ്ഞതോടെയാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ പുരുഷ വിഭാഗത്തില്‍ അവസാനിച്ചത്. ആദ്യ ഗെയിം നേടിയ ശേഷമാണ് കിഡംബിയുടെ മത്സരത്തിലെ തോല്‍വി.

ദക്ഷിണ കൊറിയയുടെ വാന്‍ ഹോ സണ്‍ ആണ് ഇന്ത്യന്‍ താരത്തിനു തോല്‍വി സമ്മാനിച്ചത്. 23-21, 16-21, 17-21 എന്ന സ്കോറിനു 72 മിനുട്ട് നീണ്ട മത്സരത്തിനു ശേഷമാണ് കിഡംബിയുടെ തോല്‍വി.

സെമിയിലേക്ക് കടന്ന് സൈന, പരാജയപ്പെടുത്തിയത് ലോക രണ്ടാം നമ്പര്‍ താരത്തെ

ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ നൊസോമി ഒക്കുഹാരയെ കീഴ്പ്പെടുത്തി മലേഷ്യ മാസ്റ്റേഴ്സിന്റെ സെമിയില്‍ കടന്ന് ഇന്ത്യയുടെ സൈന നെഹ്‍വാല്‍. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. 48 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ഇരു ഗെയിമുകളിലും പൊരുതിയ ശേഷമാണ് ജപ്പാന്‍ താരം കീഴടങ്ങിയത്.

സ്കോര്‍: 21-18, 23-21. മറ്റൊരു മത്സരത്തില്‍ സ്പെയിനിന്റെ കരോളിന മരിനും ജയം സ്വന്തമാക്കി സെമിയില്‍ കടന്നിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ താരത്തെ 21-13, 21-13 എന്ന സ്കോറിനു കീഴടക്കിയാണ് മരിന്‍ വിജയം കുറിച്ചത്. സെമിയില്‍ സൈനയും മരിനുമാണ് ഏറ്റുമുട്ടുന്നത്.

കശ്യപിനു തോല്‍വി, ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

ഇന്ത്യയുടെ പാരുപ്പള്ളി കശ്യപിനു പ്രീ ക്വാര്‍ട്ടറില്‍ തോല്‍വി. മലേഷ്യ മാസ്റ്റേഴ്സിന്റെ പ്രീ ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ ആന്തണി സിനിസുക ഗിന്റിംഗിനോടാണ് നേരിട്ടുള്ള ഗെയിമുകളില്‍ കശ്യപ് പരാജയം ഏറ്റവുാങ്ങിയത്. 53 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ഇരു ഗെയിമുകളില്‍ പൊരുതിയാണ് കശ്യപിന്റെ കാലിടറിയത്. 17-21, 23-25 എന്ന സ്കോറിനാണ് താരം പരാജയപ്പെട്ടത്.

കിഡംബി ക്വാര്‍ട്ടറില്‍, വനിത ഡബിള്‍സില്‍ തോല്‍വി

മലേഷ്യ മാസ്റ്റേഴ്സില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി പുരുഷ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. എന്നാല്‍ വനിത ഡബിള്‍സ് ജോഡിയ്ക്ക് ക്വാര്‍ട്ടര്‍ കാണാതെ മടങ്ങാനായിരുന്നു വിധി. ശ്രീകാന്ത് ഹോങ്കോംഗിന്റെ വിംഗ് കി വിന്‍സെന്റ് വോംഗിനോട് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് അടിയറവു പറഞ്ഞത്. ആദ്യ ഗെയിം 23-21നു പൊരുതി നേടിയ ശ്രീകാന്ത് രണ്ടാം ഗെയിമില്‍ തീര്‍ത്തും പരാജയമായി മാറിയെങ്കിലും മൂന്നാം ഗെയിമില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 64 മിനുട്ട് നീണ്ട മത്സരത്തില്‍ 23-21, 8-21, 21-8 എന്ന സ്കോറിനാണ് ശ്രീകാന്തിന്റെ വിജയം.

അതേ സമയം വനിത ഡബിള്‍സ് ജോഡിയായി അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമുകളില്‍ പ്രീ ക്വാര്‍ട്ടറില്‍ തോല്‍വിയേറ്റു വാങ്ങി. ഇന്തോനേഷ്യയുടെ ടീമിനോട് 50 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ കൂട്ടുകെട്ട് 18-21, 17-21 എന്ന സ്കോറിനു കീഴടങ്ങിയത്.

ക്വാര്‍ട്ടറിലേക്ക് കടന്ന് സൈന, എതിരാളി ലോക രണ്ടാം നമ്പര്‍ താരം

മലേഷ്യ മാസ്റ്റേഴ്സ് വനിത വിഭാഗം സിംഗിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ സൈ നെഹ്‍വാല്‍. 39 മിനുട്ടില്‍ ഹോങ്കോംഗിന്റെ പുയി യിന്‍ യിപിനെയാണ് സൈന പരാജയപ്പെടുത്തിയത്. 21-14, 21-16 എന്ന സ്കോറിനു നേരിട്ടുള്ള ഗെയിമുകളിലാണ് സൈനയുടെ വിജയം. ക്വാര്‍ട്ടറില്‍ സൈന ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം നൊസോമി ഒക്കുഹാരയെയാണ് നേരിടുക.

ആദ്യ റൗണ്ടില്‍ സൈന ഹോങ്കോംഗ് താരത്തിനോട് പൊരുതിയാണ് വിജയം സ്വന്തമാക്കിയത്.

സൈനയ്ക്ക് പിന്നാലെ ആദ്യ റൗണ്ടില്‍ ജയം സ്വന്തമാക്കി കശ്യപും, വനിത ഡബിള്‍സിലും ഇന്ത്യന്‍ സഖ്യത്തിനു ജയം

സൈന നെഹ്‍വാലിന്റെ ആദ്യ റൗണ്ട് ജയത്തിനു പിന്നാലെ വിജയം കുറിച്ച് ഭര്‍ത്താവ് പാരുപ്പള്ളി കശ്യപും. ഇന്ന് നടന്ന മലേഷ്യ മാസ്റ്റേഴ്സ് ആദ്യ റൗണ്ട് മത്സരത്തില്‍ കശ്യപ്പ് ആദ്യ ഗെയിം കൈവിട്ട ശേഷമാണ് മത്സരത്തിലേക്ക് തിരികെ വരുന്നത്. സൈനയും സമാനമായ രീതിയിലാണ് വിജയം കുറിച്ചത്. ഡെന്മാര്‍ക്കിന്റെ റാസ്മസ് ഗെംകേയെയാണ് 68 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ 19-21, 21-19, 21-10 എന്ന സ്കോറിനു കശ്യപ് കീഴടക്കിയത്.

വനിത ഡബിള്‍സ് ടീമും നേരിട്ടുള്ള ഗെയിമുകളില്‍ വിജയം കുറിച്ച് അടുത്ത റൗണ്ടില്‍ കടന്നിട്ടുണ്ട്. 21-16, 22-20 എന്ന സ്കോറിനാണ് 37 മിനുട്ട് മാത്രം നീണ്ട മത്സരത്തില്‍ ഇന്ത്യന്‍ ജോഡി ഹോങ്കോംഗ് ടീമിനെ പരാജയപ്പെടുത്തിയത്.

ആദ്യ ഗെയിം കൈവിട്ടു, ഒന്നാം റൗണ്ട് കഷ്ടപ്പെട്ട് കടന്ന് സൈന

മലേഷ്യ മാസ്റ്റേഴ്സില്‍ ഇന്ത്യയുടെ സൈന നെഹ്‍വാലിനു പൊരുതി നേടിയ വിജയം. 65 മിനുട്ട് നീണ്ട മത്സരത്തില്‍ മൂന്ന് ഗെയിമുകള്‍ക്കൊടുവിലാണ് സൈന വിജയം സ്വന്തമാക്കുന്നത്. ആദ്യ ഗെയിം കൈവിട്ടുവെങ്കിലും പതറാതെ പൊരുതി സൈന വിജയം സ്വന്തമാക്കുകയായിരുന്നു. 14-21, 21-18, 21-18 എന്ന സ്കോറിനാണ് ഹോങ്കോംഗിന്റെ ജോയ് സുവാന്‍ ഡെംഗിനെ സൈന പരാജയപ്പെടുത്തിയത്.

വിജയിച്ച ഗെയിമുകളിലും സൈനയെ വെള്ളംകുടിപ്പിച്ച് അവസാനം വരെ പൊരുതിയ ശേഷമാണ് ജോയ് കീഴടങ്ങിയത്.

മലേഷ്യ മാസ്റ്റേഴ്സ് മെയിന്‍ ഡ്രോയിലേക്ക് യോഗ്യത നേടി കശ്യപ്

മലേഷ്യ മാസ്റ്റേഴ്സ് യോഗ്യത റൗണ്ടില്‍ റഷ്യയുടെ വ്ലാഡിമര്‍ മാല്‍കോവിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി ഇന്ത്യയുടെ പാരുപ്പള്ളി കശ്യപ്. ജയത്തോടെ കശ്യപ് ടൂര്‍ണ്ണമെന്റിന്റെ മെയിന്‍ ഡ്രോയിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 21-12, 21-17 എന്ന സ്കോറിനാണ് കശ്യപിന്റെ വിജയം. നാളെ നടക്കുന്ന മത്സരത്തില്‍ ഡെന്മാര്‍ക്കിന്റെ റാസ്മസ് ഗെംകെ ആണ് കശ്യപിന്റെ അടുത്ത എതിരാളി.

മലേഷ്യ മാസ്റ്റേഴ്സ്, യോഗ്യത റൗണ്ടില്‍ വിജയം നേടി പാരുപ്പള്ളി കശ്യപ്

മലേഷ്യ മാസ്റ്റേഴ്സ് 2019ന്റെ യോഗ്യത റൗണ്ടില്‍ വിജയം കുറിച്ച് പാരുപ്പള്ളി കശ്യപ്. 21-14, 21-9 എന്നിങ്ങനെ നേരിട്ടുള്ള ഗെയിമിലാണ് താരത്തിന്റെ വിജയം. ഫ്രാന്‍സിന്റെ ലൂകാസ് ക്ലെയര്‍ബൗട്ടിനെയാണ് കശ്യപ് പരാജയപ്പെടുത്തിയത്. മെയിന്‍ ഡ്രോയില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി ഏഴാം സീഡിംഗുമായി മത്സരിക്കുന്നുണ്ട്.

ടൂര്‍ണ്ണമെന്റിന്റെ വനിത വിഭാഗത്തിലെ ഏഴാം സീഡാണ് ഇന്ത്യയുടെ സൈന നെഹ്‍വാല്‍.

Exit mobile version