സ്വിസ്സ് ഓപ്പണിലെയും ചൈന മാസ്റ്റേഴ്സിലെയും പ്രകടനം ഇന്ത്യന്‍ താരങ്ങള്‍ക്ക് റാങ്കിംഗില്‍ മുന്നേറ്റം

ചൈന മാസ്റ്റേഴ്സിലെയും സ്വിസ്സ് ഓപ്പണിലെയും പ്രകടനത്തിന്റെ ബലത്തില്‍ ഏറ്റവും പുതിയ BWF റാങ്കിംഗില്‍ മികവ് പുലര്‍ത്തി ഇന്ത്യന്‍ താരങ്ങള്‍. ചൈന മാസ്റ്റേഴ്സിലെ പ്രകടനത്തിന്റെ ബലത്തില്‍ 28 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ലോക റാങ്കിംഗില്‍ 76ാം സ്ഥാനത്തേക്കുയര്‍ന്നിട്ടുണ്ട്. അതേ സമയം സ്വിസ്സ് ഓപ്പണിന്റെ ഫൈനല്‍ വരെ എത്തിയ സായി പ്രണീത് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 19ാം റാങ്കിലെത്തി.

ടൂര്‍ണ്ണമെന്റ് അട്ടിമറിയോടെ തുടങ്ങിയ ശുഭാങ്കര്‍ ഡേ തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കായ 43ാം സ്ഥാനത്തേക്ക് എത്തി. നാല് സ്ഥാനങ്ങളാണ് താരം മെച്ചപ്പെടുത്തിയത്.

ക്വാര്‍ട്ടറില്‍ പുറത്തായി അശ്വിനി-സിക്കി സഖ്യം, ശുഭാങ്കര്‍ ഡേയും പുറത്ത്

സ്വിസ് ഓപ്പണ്‍ വനിത ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ട് പുറത്ത്. നേരിട്ടുള്ള ഗെയിമുകളില്‍ ജപ്പാന്റെ ജോഡികളോടാണ് ഇന്ത്യന്‍ താരങ്ങളുടെ പരാജയം. 43 മിനുട്ട് മാത്രം നീണ്ട് നിന്ന മത്സരത്തില്‍ 17-21, 17-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ കൂട്ടുകെട്ട് അടിയറവ് പറഞ്ഞത്.

പുരുഷ വിഭാഗം ക്വാര്‍ട്ടറില്‍ ചൈനയുടെ ചെന്‍ ലോംഗിനോട് ഇന്ത്യയുടെ ശുഭാങ്കര്‍ ഡേ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെട്ടു. 18-21, 17-21 എന്ന സ്കോറിനാണ് ശുഭാങ്കര്‍ കീഴടങ്ങിയത്.

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവിനെ അട്ടിമറിച്ച് ശുഭാങ്കര്‍ ഡേ

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയെ അട്ടിമറിച്ച് ശുഭാങ്കര്‍ ഡേ. ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് ശുഭാങ്കറിന്റെ ശക്തമായ തിരിച്ചുവരവ്. സ്വിസ് ഓപ്പണിലെ അഞ്ചാം സീഡാണ് ജോനാഥന്‍. ജയത്തോടെ ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം കയറി.

71 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം കൈവിട്ട ശേഷം രണ്ടാം ഗെയിമിലും അവസാന നിമിഷം വരെ പൊരുതിയാണ് ശുഭാങ്കര്‍ ജയം നേടിയത്. മത്സരം നിര്‍ണ്ണായകമായ മൂന്നാം ഗെയിമിലേക്ക് എത്തിച്ച ശേഷം വിജയം കരസ്ഥമാക്കുവാന്‍ താരത്തിനു സാധിച്ചു. സ്കോര്‍: 12-21, 22-20, 21-17.

പ്രീക്വാര്‍ട്ടറില്‍ ലിന്‍ ഡാന്‍, ക്വാര്‍ട്ടറില്‍ ടോബി പെന്റി, ശുഭാങ്കര്‍ ഡേ കുതിയ്ക്കുന്നു

ജര്‍മ്മനിയിലെ ബിഡബ്ല്യുഎഫ് ടൂര്‍ സൂപ്പര്‍ 100 ടൂര്‍ണ്ണമെന്റില്‍ ചരിത്ര വിജയങ്ങളുമായി ഇന്ത്യയുടെ ശുഭാങ്കര്‍ ഡേ. ഇന്നലെ പ്രീ ക്വാര്‍ട്ടറില്‍ ലിന്‍ ഡാനിനെ കീഴടക്കിയ താരം ഇന്ന് ലോക 43ാം നമ്പര്‍ താരം ടോബി പെന്റിയെ നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്താണ് സെമിയില്‍ കടന്നത്. 21-16, 21-9 എന്ന സ്കോറിനാണ് താരത്തിന്റെ വിജയം.

സെമിയില്‍ ലോക 208ാം നമ്പര്‍ താരം റെന്‍ പെംഗോയാണ് ശുഭാങ്കറിന്റെ എതിരാളി.

Exit mobile version