Picsart 23 10 02 10 12 17 464

“രോഹിത് ശർമ്മക്ക് എതിരെ ബൗൾ ചെയ്യൽ ആണ് ഏറ്റവും പ്രയാസം” – പാകിസ്താൻ വൈസ് ക്യാപ്റ്റൻ ശദാബ് ഖാൻ

ബൗൾ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ബാറ്റർ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് എന്ന് പാകിസ്ഥാൻ വൈസ് ക്യാപ്റ്റനും ലെഗ് സ്പിന്നറുമായ ഷദാബ് ഖാൻ. “ഞാൻ രോഹിത് ശർമ്മയെ വളരെയധികം ആരാധിക്കുന്നു, ലോകത്തിലെ മുൻനിര ബാറ്റ്‌സ്മാൻമാരിൽ, പന്തെറിയാൻ ഏറ്റവും പ്രയാസമുള്ളയാളാണ് അദ്ദേഹം. ഒരിക്കൽ സെറ്റ് ആയാൽ, അദ്ദേഹം വളരെ അപകടകാരിയാണ്. ഷദാബ് പറഞ്ഞു.

ബൗളർമാർക്കിടയിൽ, കുൽദീപ് യാദവിന്റെ സമീപകാല ഫോം നോക്കിയാൽ അദ്ദേഹത്തെയും ഭയക്കണം. ഷദാബ് ഹൈദരാബാദിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഏഷ്യാ കപ്പിലെ മോശം പ്രകടനത്തിൽ നിന്ന് പാകിസ്താൻ ഈ ലോകകപ്പിലൂടെ കരകയറും എന്നും ഷദാബ് പറഞ്ഞു.

“ഏഷ്യാ കപ്പ് ഞങ്ങൾക്ക് അത്ര നല്ലതായിരുന്നില്ല, പക്ഷേ അതാണ് ക്രിക്കറ്റിന്റെ സൗന്ദര്യം നിങ്ങൾ നിങ്ങളുടെ തെറ്റുകളിൽ നിന്ന് പഠിക്കുന്നു. ഏഷ്യാ കപ്പ് തോറ്റതിന് ശേഷം ഞങ്ങൾക്ക് നല്ല വിശ്രമം ലഭിച്ചു. ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റിൽ സ്‌കിൽ ഗെയിമിനെക്കാൾ പ്രധാനം മാനസിക ഗെയിമാണ്.” – അദ്ദേഹം പറഞ്ഞു.

Exit mobile version