Seanwilliams

പൊരുതി വീണ് ഒമാന്‍, സൂപ്പര്‍ സിക്സിൽ വിജയത്തുടക്കവുമായി സിംബാബ്‍വേ

ലോകകപ്പ് യോഗ്യത മത്സരത്തിൽ സൂപ്പര്‍ സിക്സിൽ വിജയിച്ച് തുടങ്ങി സിംബാബ്‍വേ. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 332/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ഒമാന്‍ 318/9 എന്ന സ്കോര്‍ നേടി തോൽവിയേറ്റ് വാങ്ങുകയായിരുന്നു. 14 റൺസിന്റെ വിജയത്തോടെ സൂപ്പര്‍ സിക്സിലും സിംബാബ്‍വേ തങ്ങളുടെ വിജയക്കുതിപ്പ് തുടര്‍ന്നു.

142 റൺസ് നേടിയ ഷോൺ വില്യംസിനൊപ്പം സിക്കന്ദര്‍ റാസ(42), ലൂക്ക് ജോംഗ്വേ(43) എന്നിവരാണ് സിംബാബ്‍വേയ്ക്കായി റൺസ് കണ്ടെത്തിയത്. ഒമാന്‍ നിരയിൽ ഫയാസ് ഭട്ട് 4 വിക്കറ്റ് നേടി.

കശ്യപ് പ്രജാപതി നേടിയ 103 റൺസിനൊപ്പം അകിബ് ഇല്യാസ്(45), സീഷന്‍ മസൂദ്(37), അയാന്‍ ഖാന്‍(47), മൊഹമ്മദ് നദീം(18 പന്തിൽ പുറത്താകാതെ 30 റൺസ്) എന്നിവരുടെ പ്രകടനങ്ങള്‍ സിംബാബ്‍വേ സ്കോറിന് 14 റൺസ് അകലെ വരെ എത്തുവാനെ ഒമാനെ സഹായിച്ചുള്ളു.

 

Exit mobile version