തുടരെ വിക്കറ്റുകള്‍ നഷ്ടമായ ശേഷം സിംബാബ്‍വേയുടെ രക്ഷയ്ക്കെത്തി ഷോണ്‍ വില്യംസ് – സിക്കന്ദര്‍ റാസ കൂട്ടുകെട്ട്

അഫ്ഗാനിസ്ഥാനെ 131 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം സിംബാബ്‍വേ ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 133/5 എന്ന നിലയില്‍. ടീമിന് തുടരെ നാല് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഷോണ്‍ വില്യംസും സിക്കന്ദര്‍ റാസയും ചേര്‍ന്നാണ് ടീമിനെ കരകയറ്റിയത്.

അമീര്‍ ഹംസയുടെ മുന്നില്‍ സിംബാബ്‍വേ ടോപ് ഓര്‍ഡര്‍ പതറയിപ്പോള്‍ 38/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു ടീം. സ്കോര്‍ 109ല്‍ എത്തി നില്‍ക്കുമ്പോള്‍ അമീര്‍ ഹംസ റാസയെ പുറത്താക്കി തന്റെ നാലാം വിക്കറ്റ് നേടി. അഞ്ചാം വിക്കറ്റില്‍ 71 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്.

43 റണ്‍സാണ് സിക്കന്ദര്‍ റാസ നേടിയത്. പിന്നീട് സിംബാബ്‍വേ നായകന്‍ ഷോണ്‍ വില്യംസ് തന്റെ അര്‍ദ്ധ ശതകം നേടുകയായിരുന്നു. 24 റണ്‍സ് കൂട്ടുകെട്ടുമായി ഷോണ്‍ വില്യംസ്(54*), റയാന്‍ ബര്‍ള്‍(8*) എന്നിവരാണ് ക്രീസിലുള്ളത്. 2 റണ്‍സിന്റെ ലീഡ് സിംബാബ്‍വേയുടെ കൈവശം ഉണ്ട്.

 

മുഹമ്മദ് ഹസ്നൈന് മുന്നില്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നു, ശതകം നേടി സിംബാബ്‍വേയുടെ രക്ഷകനായി ഷോണ്‍ വില്യംസ്

ടൂര്‍ണ്ണമെന്റില്‍ ഇതുവരെ സംഭവിച്ച പോലെ ഇന്നും സിംബാബ്‍വേ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ പാക്കിസ്ഥാനെതിരെ 22/3 എന്ന നിലയിലേക്ക് വീണ് ടീമിനെ ബ്രണ്ടന്‍ ടെയിലറിന്റെയും ഷോണ്‍ വില്യംസിന്റെയും ഇന്നിംഗ്സുകളാണ് പിടിച്ചുയര്‍ത്തിയത്.

Brendantaylor

ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 84 റണ്‍സ് കൂട്ടുകെട്ട് നേടിയപ്പോള്‍ 56 റണ്‍സ് നേടിയ ടെയിലറിനെ നഷ്ടമായത് സിംബാബ്‍വേയ്ക്ക് തിരിച്ചടിയായി. 33 റണ്‍സ് നേടി വെസ്ലലി മധവേരെയും വില്യംസിന് തുണ നല്‍കിയപ്പോള്‍ അഞ്ചാം വിക്കറ്റില്‍ 75 റണ്‍സ് കൂടി നേടുവാന്‍ കൂട്ടുകെട്ടിന് സാധിച്ചു.

പുറത്താകാതെ 118 റണ്‍സുമായി ഷോണ്‍ വില്യംസ് ടീമിന്റെ ടോപ് സ്കോറര്‍ ആകുകയും ഒപ്പം ടീമിനെ 6 വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സിലേക്ക് എത്തിയ്ക്കുകയും ചെയ്തു. പാക് നിരയില്‍ മുഹമ്മദ് ഹസ്നിന്‍ 26 റണ്‍സ് മാത്രം വിട്ട് നല്‍കി അഞ്ച് വിക്കറ്റ് നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

36 പന്തില്‍ നിന്ന് 45 റണ്‍സ് നേടി സിക്കന്ദര്‍ റാസയും മികവാര്‍ന്ന പ്രകടനം സിംബാബ്‍വേയ്ക്ക് വേണ്ടി പുറത്തെടുത്തു.

ഇഫ്തികര്‍ അഹമ്മദിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ തകര്‍ന്ന് സിംബാബ്‍വേ

പാക്കിസ്ഥാനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ തകര്‍ന്ന് സിംബാബ്‍വേയുടെ ബാറ്റിംഗ് നിര. ഇഫ്തികര്‍ അഹമ്മദ് നേടിയ അഞ്ച് വിക്കറ്റ് പ്രകടനമാണ് സിംബാബ്‍വേയുടെ നടുവൊടിച്ചത്. സിംബാ‍ബ്‍വേ 45.1 ഓവറില്‍ 206 റണ്‍സ് നേടി ഓള്‍ ഔട്ട് ആകുകയായിരുന്നു.

ഷോണ്‍ വില്യംസ് നേടിയ 75 റണ്‍സ് മാത്രമാണ് സിംബാബ്‍വേ ബാറ്റ്സ്മാന്മാരിലെ ശ്രദ്ധേയമായ പ്രകടനം. ബ്രണ്ടന്‍ ടെയിലര്‍ 36 റണ്‍സും ബ്രയാന്‍ ചാരി 25 റണ്‍സും നേടിയപ്പോള്‍ മറ്റു താരങ്ങള്‍ പരാജയമായി മാറുകയായിരുന്നു.

അരങ്ങേറ്റക്കാരന്‍ മുഹമ്മദ് മൂസയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

ചരിത്രം കുറിച്ച് സിംഗപ്പൂര്‍, സിംബാബ്‍വേയ്ക്കെതിരെ വിജയം

ഒരു ഐസിസി പൂര്‍ണ്ണാംഗമായ ടീമിനെതിരെ തങ്ങളുടെ ആദ്യ വിജയം കുറിച്ച് സിംഗപ്പൂര്‍. ഇന്നലെ നടന്ന മത്സരത്തില്‍ സിംബാബ്‍വേയ്ക്കെതിരെ നാല് റണ്‍സിന്റെ വിജയമാണ് സിംഗപ്പൂര്‍ നേടിയത്. സിംബാബ്‍വേയുടെ പുതിയ നായകന്‍ ഷോണ്‍ വില്യംസ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും താരം 35 പന്തില്‍ നിന്ന് നേടിയ 66 റണ്‍സ് വിഫലമായി പോകുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിംഗപ്പൂര്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 18 ഓവറില്‍ നിന്ന് 181 റണ്‍സ് നേടിയപ്പോള്‍ സിംബാബ്‍വേയുടെ ഇന്നിംഗ്സ് 18 ഓവറില്‍ 177/7 എന്ന നിലയില്‍ അവസാനിച്ചു.

മന്‍പ്രീത് സിംഗ്(23 പന്തില്‍ 41), ടിം ഡേവിഡ്(24 പന്തില്‍ 41), രോഹന്‍ രംഗരാജന്‍(39), സുരേന്ദ്രന്‍ ചന്ദ്രമോഹന്‍(23) എന്നിവരാണ് സിംഗപ്പൂരിനായി റണ്‍സ് കണ്ടെത്തിയത്. സിംബാബ്‍വേയ്ക്ക് വേണ്ടി റയാന്‍ ബര്‍ള്‍ മൂന്നും റിച്ചാര്‍ഡ് ഗാരാവ രണ്ടും വിക്കറ്റ് നേടി.

ഷോണ്‍ വില്യംസിനു പുറമെ റെഗിസ് ചക്കാബവ 19 പന്തില്‍ 48 റണ്‍സ് നേടി. മൂന്നാം വിക്കറ്റില്‍ ടിനോടെന്‍ഡ മുടോംബോഡ്സിയുമായി(32) ചേര്‍ന്ന് ഷോണ്‍ വില്യംസ് 79 റണ്‍സ് നേടിയപ്പോള്‍ സിംബാബ്‍വേയ്ക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ഇരുവരും പുറത്തായതോടെ പിന്നെ സിംബാബ്‍വേയുടെ ചേസിംഗിന്റെ താളം തെറ്റി.

സിംഗപ്പൂരിനായി അംജദ് മെഹ്ബൂബ്, ജാനക് പ്രകാശ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ബംഗ്ലാദേശിനാവും സമ്മര്‍ദ്ദം – ഷോണ്‍ വില്യംസ്

അഫ്ഗാനിസ്ഥാനോട് പരാജയമേറ്റു വാങ്ങിയതോടെ ഫൈനലില്‍ കടക്കുക എന്ന അതീവ സമ്മര്‍ദ്ദത്തിലായിരിക്കുന്നത് ബംഗ്ലാദേശാണെന്ന് പറഞ്ഞ് സിംബാബ്‍വേ ഓള്‍റൗണ്ടര്‍ ഷോണ്‍ വില്യംസ്. നാളെ സിംബാബ്‍േവയും ബംഗ്ലാദേശും ഏറ്റുമുട്ടുമ്പോള്‍ തങ്ങളെക്കാള്‍ സമ്മര്‍ദ്ദം ആതിഥേയര്‍ക്കാണെന്നാണ് സിംബാബ്‍വേ താരം പറയുന്നത്. സിംബാബ്‍വേ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയമേറ്റു വാങ്ങിയെങ്കിലും ബംഗ്ലാദേശിനെതിരെ ആദ്യ മത്സരത്തില്‍ വിജയ സാധ്യതയുണ്ടായിട്ടാണ് മത്സരം ടീം കൈവിട്ടത്.

ഈ ആനുകൂല്യം മുതലാക്കി സിംബാബ്‍വേ ബംഗ്ലാദേശിനെ പരാജയപ്പെടുത്തുവാനുള്ള ഏറ്റവും മികച്ച അവസരമാണിപ്പോളുള്ളതെന്ന് ഷോണ്‍ വില്യംസ് വ്യക്തമാക്കി. തങ്ങള്‍ ആദ്യ മത്സരത്തെപ്പോലെ മികച്ച പ്രകടനം ശരിയായി പുറത്തെടുത്താല്‍ വിജയം ഒപ്പമുണ്ടാകുമെന്നും വില്യംസ് പറഞ്ഞു. അതി ശക്തമായ ടീമാണ് ബംഗ്ലാദേശെങ്കിലും ടി20യില്‍ എന്ത് വേണമെങ്കിലും സംഭവിക്കാമെന്ന് താരം പറഞ്ഞു.

നേരിയ മാര്‍ജിനുകളില്‍ മത്സരം നിര്‍ണ്ണയിക്കപ്പെടുന്ന ഫോര്‍മാറ്റാണ് ടി20. അവരുടെ ടീമില്‍ പരിചയസമ്പന്നരായ ഒട്ടനവധി മികച്ച താരങ്ങളുണ്ടെന്നത് ഞങ്ങള്‍ ബഹുമാനിക്കുന്ന കാര്യമാണെങ്കിലും മത്സരത്തില്‍ തങ്ങള്‍ക്കും തുല്യമായ സാധ്യതയാണെന്ന് സിംബാബ്‍വേ താരം അഭിപ്രായപ്പെട്ടു.

സിംബാബ്‍വേയ്ക്കെതിരെ ഏകദിന പരമ്പര വൈറ്റ് വാഷ് ചെയ്ത് അയര്‍ലാണ്ട്

സിംബാബ്‍വേയെ ഇന്നലെ നടന്ന മൂന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി അയര്‍ലാണ്ട് പരമ്പര 3-0ന് സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തില്‍ 190 റണ്‍സിന് 46.5 ഓവറില്‍ സിംബാബ്‍വേയെ ഓള്‍ഔട്ട് ആക്കിയ ശേഷം 4 വിക്കറ്റ് നഷ്ടത്തില്‍ 41.2 ഓവറിലാണ് അയര്‍ലാണ്ടിന്റെ വിജയം. സിംബാബ്‍വേയ്ക്ക് വേണ്ടി ഷോണ്‍ വില്യംസ് 67 റണ്‍സുമായി ടോപ് സ്കോര്‍ ആയപ്പോള്‍ ഇരുപതുകളിലേക്ക് കടന്നത് ഹാമിള്‍ട്ടണ്‍ മസകഡ്സ(23), റിച്ചമണ്ട് മുടുംബാബി(28), കൈല്‍ ജാര്‍വിസ്(28) എന്നിവര്‍ മാത്രമായിരുന്നു.

അയര്‍ലണ്ടിന് വേണ്ടി ടിം മുര്‍ട്ഗ മൂന്നും മാര്‍ക്ക് അഡൈര്‍, ബോയഡ് റാങ്കിന്‍, ഷെയിന്‍ ഗെടകാട്ടേ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി തിളങ്ങി. മൂന്നാം ഓവറില്‍ ആദ്യ വിക്കറ്റ് വീഴുമ്പോള്‍ സ്കോര്‍ ബാര്‍ഡില്‍ 3 റണ്‍സ് മാത്രമായിരുന്നു സിംബാബ്‍വേയ്ക്ക് നേടാനായത്. തുടര്‍ന്ന് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുമായി അയര്‍ലാണ്ട് ബൗളര്‍മാര്‍ പ്രഹരമേല്പിച്ച് 46.5 ഓവറില്‍ സിംബാബ്‍വേ ഇന്നിംഗ്സിന് തിരശ്ശീല വീണു.

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ടിന് വേണ്ടി ജെയിംസ് മക്കോല്ലം 54 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ വില്യം പോര്‍ട്ടര്‍ഫീല്‍ഡ് 49 റണ്‍സും പോള്‍ സ്റ്റിര്‍ലിംഗ് 32 റണ്‍സും നേടി പുറത്തായി. കെവിന്‍ ഒബ്രൈന്‍ 35 റണ്‍സുമായി പുറത്താകാതെ നിന്നു.

ബംഗ്ലാദേശ് ബൗളിംഗിനെ അതിജീവിച്ച് സിംബാബ്‍വേ

ബംഗ്ലാദേശ് ബൗളിംഗിനെ അതിജീവിച്ച് ആദ്യ ദിവസം രക്ഷപ്പെട്ട് സിംബാബ്‍വേ. ആദ്യ ദിവസത്തെ കളി അവസാനിപ്പിക്കുമ്പോള്‍ 236/5 എന്ന നിലയിലാണ് സന്ദര്‍ശകര്‍. ഷോണ്‍ വില്യംസ്, ഹാമിള്‍ട്ടണ്‍ മസകഡ്സ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് സിംബാബ്‍വേയുടെ രക്ഷയ്ക്കെത്തിയത്. സിംബാബ്‍വേയ്ക്കായി ഷോണ്‍ വില്യംസ് 88 റണ്‍സും ഹാമിള്‍ട്ടണ്‍ മസകഡ്സ 52 റണ്‍സുമാണ് നേടിയത്.

പീറ്റര്‍ മൂര്‍(37*) റെഗിസ് ചകാബ്‍വ(20*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്. ബംഗ്ലാദേശിനായി തൈജുല്‍ ഇസ്ലാം രണ്ടും മഹമ്മദുള്ള, അബു ജയേദ്, നസ്മുള്‍ ഇസ്ലാം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ആറാം വിക്കറ്റില്‍ 35 റണ്‍സാണ് മൂര്‍-ചകാബ്‍വ കൂട്ടുകെട്ട് ഇതുവരെ നേടിയിട്ടുള്ളത്.

ഷോണ്‍ വില്യംസിനും അര്‍ദ്ധ ശതകം, സിംബാബ്‍വേ 149/4

ബംഗ്ലാദേശിനെതിരെ 4 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി സിംബാബ്‍വേ. ഇന്ന് മത്സരത്തിന്റെ ആദ്യ ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 85/2 എന്ന നിലയിലായിരുന്ന സിംബാബ്‍വേയ്ക്ക് ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഉടനെ നായകന്‍ ഹാമിള്‍ട്ടണ്‍ മസകഡ്സയെ നഷ്ടമാകുകയായിരുന്നു. 52 റണ്‍സ് നേടിയ താരത്തെ അബു ജയേദ് ആണ് പുറത്താക്കിയത്.

സിക്കന്ദര്‍ റാസയും(19) ഏറെ വൈകാതെ പുറത്തായപ്പോള്‍ സിംബാബ്‍വേ 129/4 എന്ന നിലയിലായി. പിന്നീട് തന്റെ അര്‍ദ്ധ ശതകം തികച്ച ഷോണ്‍ വില്യംസും പീറ്റര്‍ മൂറും ചേര്‍ന്ന് ചായ വരെ വിക്കറ്റ് നഷ്ടമില്ലാതെ സിംബാബ്‍വേയെ എത്തിച്ചു. 53 റണ്‍സ് നേടിയ ഷോണ്‍ വില്യംസിനു കൂട്ടായി 5 റണ്‍സുമായി പീറ്റര്‍ മൂര്‍ ആണ് ക്രീസില്‍.

62 ഓവറുകള്‍ പിന്നിടുമ്പോള്‍ സിംബാബ്‍വേ 149/4 എന്ന നിലയിലാണ്. തൈജുള്‍ ഇസ്ലാം രണ്ടും അബു ജയേദ്, നസ്മുള്‍ ഇസ്ലാം എന്നിവര്‍ ഓരോ വിക്കറ്റ് ബംഗ്ലാദേശിനായി നേടി.

ശതകങ്ങളുമായി കൈസും സൗമ്യ സര്‍ക്കാരും, ബംഗ്ലാദേശിനു അനായാസ ജയം

സിംബാബ്‍വേയ്ക്കെതിരെ പരമ്പര തൂത്തുവാരി ബംഗ്ലാദേശ്. ഇന്ന് മൂന്നാം ഏകദിനത്തില്‍ 287 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനിറങ്ങിയ ബംഗ്ലാദേശ് 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ 42.1 ഓവറില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ പന്തില്‍ ലിറ്റണ്‍ ദാസ് പുറത്തായ ശേഷം 220 റണ്‍സ് കൂട്ടുകെട്ട് നേടിയ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ ആധികാരിക വിജയത്തിലേക്ക് നയിച്ചത്. പരമ്പരയിലെ രണ്ടാം ശതകമാണ് കൈസ് ഇന്ന് നേടിയത്.

സൗമ്യ സര്‍ക്കാര്‍ 117 റണ്‍സ് നേടിയപ്പോള്‍ ഇമ്രുല്‍ കൈസ് 110 റണ്‍സും നേടി പുറത്തായി . മുഷ്ഫിക്കുര്‍ റഹിം 28 റണ്‍സുമായി വിജയ സമയത്ത് മുഹമ്മദിനുമായി(7*) ക്രീസില്‍ നില്‍പ്പുണ്ടായിരുന്നു.

നേരത്തെ ഷോണ്‍ വില്യംസ് പുറത്താകാതെ നേടിയ 129 റണ്‍സിന്റെയും 75 റണ്‍സ് നേടിയ ബ്രണ്ടന്‍ ടെയിലറിന്റെയും ബലത്തില്‍ 50 ഓവറില്‍ 286/5 എന്ന സ്കോര്‍ നേടുകയായിരുന്നു. നസ്മുള്‍ ഇസ്ലാം രണ്ട് വിക്കറ്റ് നേടി ബംഗ്ലാദേശ് ബൗളര്‍മാരില്‍ തിളങ്ങി.

മധ്യനിരയുടെ മികവിനു ശേഷം തകര്‍ന്ന് സിംബാബ‍്‍വേ, സൈഫുദ്ദീന് മൂന്ന് വിക്കറ്റ്

ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തില്‍ ഭേദപ്പെട്ട സ്കോറില്‍ നിന്ന് ബാറ്റിംഗ് തകര്‍ച്ച നേരിട്ട് സിംബാബ്‍വേ. മധ്യ നിരയുടെ ബലത്തില്‍ മികച്ച സ്കോര്‍ സിംബാബ്‍വേ നേടുമെന്ന ഒരു ഘട്ടത്തില്‍ തോന്നിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീണത് ടീമിനു തിരിച്ചടിയായി. 229/4 എന്ന നിലയില്‍ നിന്ന് സിംബാബ്‍വേ 234/7 എന്ന നിലയിലേക്ക് അഞ്ച് റണ്‍സ് എടുക്കുന്നതിനിടയില്‍ മൂന്ന് വിക്കറ്റ് നഷ്ടമായി പ്രതിരോധത്തിലാകുകയായിരുന്നു.

75 റണ്‍സ് നേടിയ ബ്രണ്ടന്‍ ടെയിലറും പുറത്താകുമ്പോള്‍ 147/3 എന്ന നിലയിലായിരുന്ന സിംബാബ്‍വേയെ മുന്നോട്ട് നയിച്ചത് ഷോണ്‍ വില്യംസും(47) സിക്കന്ദര്‍ റാസയുമായിരുന്നു(49) എന്നാല്‍ ഇരുവരും പുറത്തായ ശേഷം ടീം വലിയൊരു തകര്‍ച്ചയെ നേരിടുകയായിരുന്നു. 50 ഓവറില്‍ 246 റണ്‍സാണ് 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ സിംബാബ്‍വേ നേടിയത്.

ബംഗ്ലാദേശിനു വേണ്ടി മുഹമ്മദ് സൈഫുദ്ദീനാണ് മൂന്ന് വിക്കറ്റുമായി മികച്ച് നിന്നത്. മഷ്റഫെ മൊര്‍തസ, മുസ്തഫിസുര്‍ റഹ്മാന്‍, മെഹ്ദി ഹസന്‍, മഹമ്മദുള്ള എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ബംഗ്ലാദേശിനു ജയം 28 റണ്‍സിനു

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ 28 റണ്‍സ് ജയം സ്വന്തമാക്കി ബംഗ്ലാദേശ്. 272 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ സിംബാബ്‍വേ മെഹ്ദി ഹസന്റെ ബൗളിംഗിനു മുന്നില്‍ തകരുകയായിരുന്നു. ഷോണ്‍ വില്യംസ് പുറത്താകാതെ 50 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ സെഫാസ് സുവാവോ(35) റണ്‍സ് നേടി. മറ്റു പല ബാറ്റ്സ്മാന്മാര്‍ക്കും തുടക്കം ലഭിച്ചുവെങ്കിലും അത് വലിയ സ്കോറാക്കി മാറ്റുവാന്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ അനുവദിച്ചില്ല.

ഒമ്പതാം വിക്കറ്റില്‍ 66 റണ്‍സ് നേടിയ ഷോണ്‍ വില്യംസ്-കൈല്‍ ജാര്‍വിസ് കൂട്ടുകെട്ട് പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിനു 28 അകലെ വരെ മാത്രമേ ടീമിനെ എത്തിക്കാനായുള്ളു. ജാര്‍വിസ് 37 റണ്‍സ് നേടി. മെഹ്ദി ഹസന്‍ 3 വിക്കറ്റ് നേടിയപ്പോള്‍ നസ്മുള്‍ ഇസ്ലാം രണ്ട് വിക്കറ്റ് നേടി.

ഭേദപ്പെട്ട പ്രകടനവുമായി സിംബാബ്‍വേ, നേടിയത് 228 റണ്‍സ്

പരമ്പര നഷ്ടമായെങ്കിലും മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഭേദപ്പെട്ട പ്രകടനവുമായി സിംബാബ്‍വേ. ആദ്യ രണ്ട് മത്സരങ്ങളിലും തകര്‍ന്നടിഞ്ഞ ബാറ്റിംഗ് ഇതാദ്യമായി 200നു മുകളിലുള്ള സ്കോറും പരമ്പരയില്‍ നേടി. ഷോണ്‍ വില്യംസ്(69), ബ്രണ്ടന്‍ ടെയിലര്‍(40) എന്നിവര്‍ക്കൊപ്പം ‍ഡൊണാള്‍ഡി ടിരിപാനോ(29), ഹാമിള്‍ട്ടണ്‍ മസകഡ്സ(28) എന്നിവരായിരുന്നു സിംബാബ്‍വേയുടെ പ്രധാന സ്കോറര്‍മാര്‍.

49.3 ഓവറില്‍ 223 റണ്‍സിനു സിംബാബ്‍വേ ഓള്‍ഔട്ട് ആവുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ഡെയില്‍ സ്റ്റെയിന്‍, കാഗിസോ റബാഡ എന്നിവര്‍ മൂന്ന് വിക്കറ്റും ഇമ്രാന്‍ താഹിര്‍,  ആന്‍‍ഡിലെ ഫെഹ്ലുക്വായോ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Exit mobile version